●
കശ്മീരിലെ സ്ഥിതിഗതികൾ മോശമാണെന്ന റിപ്പോർട്ടുകൾ പുറത്തുവര ുേമ്പാഴും 370ാം വകുപ്പ് റദ്ദാക്കിയതും സംസ്ഥാനം വിഭജിച്ച് കേന്ദ്രഭരണപ്ര ദേശമാക്കിയതും ഒരുതരത്തിലുള്ള പ്രതികരണവുമുണ്ടാക്കിയില്ല എന്ന ാണല്ലോ സർക്കാർ പറയുന്നത്? കേന്ദ്ര നടപടി കശ്മീരിൽ ഒരുതരത്തി ലുള്ള പ്രതികരണവുമുണ്ടാക്കില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്ക ിൽ അവർക്ക് കശ്മീർ എന്താണെന്ന് അറിയില്ല. കശ്മീരിെൻറ കാര്യത്തിൽ ഞാൻ ഭാഗ്യവാനാണെന്ന് ചിദംബരം ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാഫിസ് വിട് ടിറങ്ങുേമ്പാൾ പറഞ്ഞിരുന്നു. ഒരർഥത്തിൽ അത് ശരിയുമായിരുന്നു. അദ് ദേഹത്തിെൻറ കാലയളവിൽ ആ തരത്തിലുള്ള ഭീകരാക്രമണങ്ങെളാന്നുമ ുണ്ടായിരുന്നില്ല. ചിദംബരം പറഞ്ഞ ഇൗ ഭാഗ്യമെന്താണെന്ന് അമിത് ഷാ പഠി ക്കേണ്ടിയിരുന്നു.
ഗൗരവമേറിയ പ്രതിസന്ധികളുണ്ടാകുേമ്പാഴാണ ് പ്രധാനമന്ത്രിമാരുടെ മാറ്റുരക്കപ്പെടുന്നത്. വാജ്പേയിയും മൻമോഹ ൻ സിങ്ങും പ്രധാനമന്ത്രിമാരായ ഘട്ടത്തിൽ ഇത്തരം പ്രതിസന്ധികൾ നേരി ട്ടവരാണ്. വാജ്പേയിയുടെ കാലത്താണ് കാർഗിലുണ്ടായത്. അദ്ദേഹം ബസുമാ യി ലാഹോറിൽ പോയി. കാർഗിൽ സംഭവിച്ചു. പാകിസ്താനിൽ അട്ടിമറിയും നട ന്നു. വാജ്പേയിക്ക് തെൻറ ഏറ്റവും അടുത്ത സുഹൃത്തിനെ നഷ്ടമായി.
●
കശ്മീരിൽ ഇത് എന്തു പ്രത്യാഘാതമുണ്ടാക്കുമെന്നാണ് കരുതുന്നത്? ക ശ്മീരിൽ ഇനി എന്തു സംഭവിക്കും എന്നു പറയുക അസാധ്യമാണ്. സ്ഥിതിഗതികൾ ഏതവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് ഒരാൾക്കും പ്രവചിക്കാനാവില്ല. അവിടെ പ്രതികരണമുണ്ടാവുമെന്ന് ഉറപ്പാണ്. എനിക്കു തോന്നുന്നത് ഇതോടെ ആക്രമണഭീഷണിയിലായത് ജമ്മുവാണ്. ഇരുഭാഗത്തുനിന്നും ഏറ്റവുമടുത്തു കിടക്കുന്നത് കശ്മീരിനും പാകിസ്താനുമിടയിൽ ജമ്മുവാണ്. 2008ൽ അവിടെ വർഗീയധ്രുവീകരണമുണ്ടായി. 1990കളുെട തുടക്കത്തിൽ തീവ്രവാദം ശക്തിയാർജിച്ച ഘട്ടത്തിൽ ജമ്മു-കശ്മീർ ലിബറേഷൻ ഫ്രണ്ട് ചെറുപ്പക്കാരെ ആകർഷിച്ചിരുന്നു. അപ്പോഴാണ് ഹിസ്ബുൽ മുജാഹിദീൻ അടക്കമുള്ളവരെ പാകിസ്താനും അയച്ചുകൊണ്ടിരുന്നത്. തീവ്രവാദപ്രവർത്തനങ്ങൾ ജമ്മുവിലേക്കു നീങ്ങുന്നതാണ് പിന്നീട് കണ്ടത്. 1990ൽ ഞാൻ കശ്മീരിലുള്ള സമയത്താണ് ജമ്മുവിലെ ജഗന്നാഥ ക്ഷേത്രത്തിനുനേരെ ബോംബാക്രമണം നടന്നത്. ശേഷം നിരവധി ഭീകരാക്രമണങ്ങൾ ജമ്മുവിൽ അരങ്ങേറി. ആ കാലത്ത് ജമ്മു മേഖലയിൽ സൈനിക ക്യാമ്പുകളും പൊലീസ് സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടു. ജമ്മുവിെൻറ അതിർത്തിയിലുടനീളം തീവ്രവാദപ്രവർത്തനങ്ങൾ വ്യാപിച്ചു.
പുതിയ സാഹചര്യത്തിൽ ജമ്മുവിെൻറ സുരക്ഷയും രഹസ്യാന്വേഷണ സംവിധാനവും ശക്തിപ്പെടുത്തേണ്ടിവരും. ആരെങ്കിലും മരിക്കാൻ തീരുമാനിച്ചുവെന്ന് കരുതുക. നിങ്ങളും മരിക്കുകയേ നിർവാഹമുള്ളൂ. എങ്ങനെയാണയാൾ മരിക്കുന്നത്, എങ്ങനെയാണയാൾ ആത്മഹത്യ ചെയ്യുന്നത് എന്ന് അയാളാണ് തീരുമാനിക്കുക, നിങ്ങളല്ല. സെപ്റ്റംബർ 11 ആക്രമണം സംഭവിച്ചപ്പോഴാണ് ഒരാൾക്ക് വിമാനവുമായി ഇത്തരമൊരു ഭ്രാന്ത് കാണിക്കാനാവുമെന്ന് ലോകം മനസ്സിലാക്കിയത്. അതിനുശേഷം അമേരിക്ക ഭീകരപ്രവർത്തനങ്ങളിൽനിന്ന് മുക്തി നേടിയിട്ടില്ല. ഇത്തരം ഭ്രാന്തിനുള്ള സാധ്യത തള്ളാനാവില്ല. അതാണെെൻറ ഭയം.
●
പാകിസ്താന് കശ്മീർ കാര്യത്തിൽ പറയാൻ എന്ത് അർഹതയാണുള്ളത്? ആർക്കും പറയാവുന്നപോലെ പാകിസ്താനും പറയുന്നു. പാകിസ്താൻ അങ്ങനെ ചെയ്യരുത് എന്ന് നമുക്കും പറയാം. കശ്മീരിെൻറ വിരോധാഭാസമിതാണ്. കശ്മീരിൽ നടക്കുന്നതിനെല്ലാം നിങ്ങൾക്കു വേണമെങ്കിൽ പാകിസ്താനെ പറയാം. എന്നാൽ, കുറച്ചായി പാകിസ്താെൻറ സാന്നിധ്യം കശ്മീരിൽ ഇല്ല. പാകിസ്താനിലെ ഏറ്റവും മികച്ച നേതാവ് മുശർറഫ് ആയിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഉടമ്പടി ഒപ്പിട്ടതിലൂടെ നിയന്ത്രണരേഖയിൽ ഒത്തുതീർപ്പിന് തയാറാകുകയായിരുന്നു മുശർറഫ്. അത് പാകിസ്താന് സങ്കൽപിക്കാവുന്നതിലപ്പുറമായിരുന്നു.
●
പാകിസ്താനിൽനിന്നല്ലാതെ എതിർശബ്ദങ്ങൾ അധികം കേൾക്കാനില്ല. െഎക്യരാഷ്ട്രസഭാ പ്രമേയത്തിന് അനുസൃതമായിരിക്കണം കശ്മീരിലെ നടപടി എന്നു പറഞ്ഞ് അവസാനിപ്പിക്കുകയാണ് ചൈന ചെയ്തത്. റഷ്യയാണെങ്കിൽ ഇന്ത്യക്കൊപ്പമാണ്? ഇവരെല്ലാവരും തങ്ങളുടെ രാജ്യത്ത് വളരെ മോശമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരാണ്. അതിനാൽ കശ്മീരിെൻറ കാര്യത്തിൽ അവർക്കൊന്നും പറയാൻ കഴിയില്ല. അതേസമയം, നിങ്ങളൊന്നും കാണിക്കാത്ത ചിലത് ബി.ബി.സി ലോകത്തെ കാണിക്കുന്നു. ബ്രിട്ടൻ പ്രസ്താവനയൊന്നുമിറക്കിയില്ലെങ്കിലും ബി.ബി.സി കശ്മീരിലെ നിലവിളികളും മുദ്രാവാക്യങ്ങളും കാണിക്കുന്നു. അമേരിക്ക പ്രസ്താവനയിറക്കുന്നില്ലെങ്കിലും ‘ന്യൂയോർക് ടൈംസ്’ കശ്മീരിൽനിന്നുള്ള ഇൗ വാർത്തകൾ നൽകുന്നു. അവിടെ മാധ്യമങ്ങൾ സ്വതന്ത്രമായതുകൊണ്ടും ആർക്കും അത്തരം റിപ്പോർട്ടുകൾ തടയാൻ കഴിയാത്തതുകൊണ്ടുമാണെന്നു വേണമെങ്കിൽ പറയാം. എന്നാൽ, കശ്മീരിൽ നടക്കുന്നെതന്താണെന്ന് ലോകം അറിയെട്ട എന്ന് പലരും കരുതുന്നുണ്ട്.
കശ്മീർ തെരുവ് സുരക്ഷാസേനയുടെ നിയന്ത്രണത്തിൽ
●
നാഷനൽ കോൺഫറൻസ് അടക്കമുള്ളവർ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടല്ലോ? കശ്മീരിെൻറ നഷ്ടപ്പെട്ട പദവി തിരിച്ചുപിടിക്കാൻ നിയമപോരാട്ടംകൊണ്ട് സാധിക്കുമോ?സുപ്രീംകോടതിയെ സമീപിച്ചതുകൊണ്ട് എന്തെങ്കിലും ഫലം ലഭിക്കുമെന്ന് എനിക്കു തോന്നുന്നില്ല. സർക്കാർ തീരുമാനത്തിൽ തങ്ങളിടപെടില്ല എന്നാകും സുപ്രീംകോടതി പറയുക. സംഭവിച്ചത് സംഭവിച്ചതുതന്നെ. ആ തീരുമാനം റദ്ദാക്കാനൊന്നും പോകുന്നില്ല.
●
ആർ.എസ്.എസിെൻറ ഭാഗമായിരുന്നിട്ടും സമാധാനനീക്കങ്ങളുമായി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ പാകിസ്താനെ സമീപിച്ചത് എന്തുകൊണ്ടാണ്? പാകിസ്താനുമായുള്ള സ്ഥായിയായ ഏറ്റുമുട്ടൽ അവസാനിക്കണമെന്ന് വാജ്പേയി ആഗ്രഹിച്ചിരുന്നു. ഇൗ ഏറ്റുമുട്ടലിെൻറ വലിയൊരു ഭാഗം കശ്മീരാണെന്നും അദ്ദേഹം കരുതി. കശ്മീരിൽ മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറയുമായിരുന്നു. എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത് എന്ന് അദ്ദേഹം പറഞ്ഞിരുന്നില്ല. എന്നാൽ, ഫാറൂഖ് അബ്ദുല്ലക്കു പകരം ഉമർ അബ്ദുല്ല വരണമെന്ന് വാജ്പേയി ആഗ്രഹിച്ചത് അദ്ദേഹം മുന്നോട്ടുപോകാൻ ഉദ്ദേശിച്ച വഴിയായി എനിക്കു തോന്നുന്നു. ഉമറും വാജ്പേയിയും തമ്മിൽ വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഡൽഹിയുമായി ചേർന്നുപോകാൻ കശ്മീരിനു പറ്റിയ യുവനേതാവാണ് ഉമർ എന്ന് വാജ്പേയി ചിന്തിച്ചു.
●
കശ്മീരിെൻറ കാര്യത്തിൽ എൻ.ഡി.എയുടെതന്നെ വാജ്പേയി സർക്കാറിൽനിന്ന് ഇൗ സർക്കാർ വ്യത്യസ്തമാകുന്നത് എങ്ങനെ? കശ്മീരിൽ വാജ്പേയിയുടെ പാരമ്പര്യം 2015 മാർച്ച് ഒന്നിനോ 2016 ജൂലൈയിലെ ബുർഹാനി വധത്തോടെയോ അവസാനിച്ചു. ഇപ്പോൾ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചതുകൊണ്ട് നേടിയത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല. കശ്മീർ ശൈഖ് അബ്ദുല്ലയുടെ കാലംതൊേട്ട ഡൽഹിയുടെ കേന്ദ്രഭരണപ്രദേശമാണ്. 1983ൽ ഫാറൂഖ് അബ്ദുല്ല സർക്കാറിനെ പിരിച്ചുവിട്ടപ്പോൾ ഞാൻ കശ്മീരിലില്ലായിരുന്നു. ബുദ്ധിശൂന്യമായ നടപടിയായിരുന്നു അത്. എന്നാൽ, 1987ൽ ഞാനവിടെയുണ്ടായിരുന്നപ്പോഴാണ് രാജീവ്^ഫാറൂഖ് ഉടമ്പടി ഉണ്ടാകുന്നത്. അതിനുശേഷം ഫാറൂഖും ഡൽഹിയുടെ ശിങ്കിടിയായി. പിന്നീടു വന്ന ഉമറും മഹ്ബൂബയുമെല്ലാം അങ്ങനെതന്നെ. അതുകൊണ്ടാണ് നിലവിൽതന്നെ കശ്മീർ ഒരു കേന്ദ്രഭരണപ്രദേശമായിരുന്നുവെന്നും ഇത്തരമൊരു നീക്കത്തിെൻറ ആവശ്യമില്ലായിരുന്നുവെന്നും ഞാൻ പറയുന്നത്.
●
ചുരുങ്ങിയത് മൂന്നു മാസമെങ്കിലും കശ്മീരിൽ തൽസ്ഥിതി തുടരാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു? എത്ര കാലം ജനങ്ങളുടെ ശബ്ദം അടിച്ചമർത്താൻ കഴിയും? എത്ര കാലം ഫാറൂഖ് അബ്ദുല്ലയെയും ഉമർ അബ്ദുല്ലയെയും മഹ്ബൂബയെയും ഇങ്ങനെ തടവിൽ പാർപ്പിച്ചുകൊണ്ടുപോകും? ജനങ്ങൾ വൈകാതെ തുറന്നു സംസാരിച്ചുതുടങ്ങും. എന്നാൽ, അപകടം അതല്ല. ഭ്രാന്തുപിടിച്ച മനുഷ്യർ മരിക്കാൻ തീരുമാനിച്ചാൽ എന്തു സംഭവിക്കുമെന്നതാണ് എന്നെ ഭയപ്പെടുത്തുന്നത്.
●
പഞ്ചാബിലെ ഭീകരത െസെനികശക്തി ഉപയോഗിച്ച് അടിച്ചമർത്തിയപോലെ കശ്മീരിലും ചെയ്യാമെന്നാണല്ലോ സർക്കാർ നീക്കത്തെ പിന്തുണക്കുന്നവർ പറയുന്നത്? അങ്ങനെ ഞാൻ കരുതുന്നില്ല. കാരണം പഞ്ചാബും കശ്മീരും തമ്മിൽ വലിയ അന്തരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.