പേടിച്ചു മാറുകയല്ല, ഒന്നിച്ചു പൊരുതുക തന്നെ

ആവനാഴിയിലെ അസ്ത്രങ്ങൾ ഒാരോന്നായി പുറത്തെടുക്കുകയാണ് ബി.ജെ.പി. ഏക സിവിൽകോഡും രാമക്ഷേത്രവുംപോലെ വിഷയങ്ങൾ ഇ നിയുമേറെ വരാനിരിക്കുന്നു. സുപ്രീംകോടതി പറഞ്ഞിട്ടും നിയമനിർമാണം നടത്താതെ ആൾക്കൂട്ട​ക്കൊല തുടരാനുള്ള സാഹചര ്യമൊരുക്കുന്നു. ജനങ്ങളെ ഭീതിയുടെ അന്തരീക്ഷത്തിൽ നിർത്താനാണ് ശ്രമം. ആളുകൾ സർക്കാറിനെ പേടിച്ച് കഴിയണമെന്നും സ ർക്കാറിനെതിരെ ആരും ഒന്നും ചെയ്യാൻ പാടില്ലെന്നുമാണ് അവരുടെ ഉള്ളിലിരിപ്പ്​.പുറത്തെ ആൾക്കൂട്ടക്കൊലയിലെന്ന പേ ാലെ തന്നെയാണ് പാർലമ​​െൻറിനകത്തെയും അവരുടെ പെരുമാറ്റം. അവിടെ വിഷയങ്ങൾ ഉന്നയിക്ക​ുന്നവരെ തീവ്രവാദികളാക്കുകയാ ണ്. യു.എ.പി.എ റദ്ദ് ചെയ്യണമെന്ന് പറയാൻപോലും പാടില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. വമ്പിച്ച ഭൂരിപക്ഷത്തി​​​െൻറ ബലത് തിൽ എല്ലാവരും കൂടിയങ്ങ് പ്രതിപക്ഷ ശബ്​ദത്തെ അടിച്ചമർത്താമെന്നാണ് കണക്കുകൂട്ടൽ. പേടിച്ചു മാറിനിൽക്കുകയല്ല, സ മാന ചിന്താഗതിയുള്ളവർ ഒന്നിക്കുകയാണ് ഏക പോംവഴി. ദലിതുകളും ന്യൂനപക്ഷങ്ങളും ഒരുമിച്ചുനിന്നാൽ വളരെ വലിയ മാറ്റങ ്ങളുണ്ടാക്കാം. വോട്ടുബാങ്കുകളിൽ താൽപര്യമുള്ളവരും അപ്പോൾ അതിനനുസരിച്ച് നിൽക്കും.

പ്രതിപക്ഷത്തെ കോൺഗ് രസ് അടക്കമുള്ള കക്ഷികൾ അനുകൂലിച്ചും സി.പി.എം അടക്കമുള്ള കക്ഷികൾ എതിർത്തും വോട്ടുചെയ്ത എൻ.െഎ.എ ബില്ലിൽ മുസ്​ലി ംലീഗ് എതിർത്ത് വോട്ട് ചെയ്തില്ല. കാരണമുണ്ട്. ഇന്ത്യക്ക് പുറത്തുപോയി ഒരാൾ ഭീകരപ്രവർത്തനം നടത്തുകയാണെങ്കിൽ ആ രാജ്യത്തി​​െൻറ നിയമത്തിന് വിധേയമായി അന്വേഷണം നടത്താനുള്ള അധികാരം എൻ.െഎ.എക്ക് നൽകുന്ന ബിൽ ആണത്. ഒരു ന്യൂനപക്ഷ രാഷ്​ട്രീയപ്രസ്ഥാനത്തിന് ആ ഭേദഗതിയെ എതിർക്കേണ്ട കാര്യമില്ല. മുസ്​ലിംകൾ ഭീകരതവിരുദ്ധ നീക്കങ്ങൾക്ക് എതിരാണ് എന്ന് ബി.ജെ.പിക്ക് പ്രചാരണം നടത്താൻ ഒരവസരം കൂടി കിട്ടുമെന്നതിൽ കവിഞ്ഞ് അതുകൊണ്ട് ഒരു പ്രയോജനവുമില്ല. ബില്ലിനെ അനുകൂലിക്കേണ്ട കാര്യവുമില്ല. വിദേശരാജ്യങ്ങളുടെ മാത്രം അധികാര പരിധിയിൽപ്പെടുന്ന, അവർ അനുവദിച്ചാൽ മാത്രം പ്രയോഗത്തിൽ കൊണ്ടുവരാൻ കഴിയുന്ന ഒരു നിയമ ഭേദഗതിയാണത്. ഇവിടെ നിയമമുണ്ടാക്കിയതുകൊണ്ട് ഒരു വിദേശരാജ്യവും അത്​ അംഗീകരിക്കില്ല. ആ തരത്തിൽ വ്യർഥമായ ഒരു നിയമഭേദഗതിയെ പിന്തുണക്കുന്നതും എതിർക്കുന്നതും എന്തെങ്കിലും പ്രയോജനം ന്യൂനപക്ഷ വിഭാഗങ്ങൾക്കുണ്ടാക്കുന്നില്ല. അതുകൊണ്ടാണ് മുസ്​ലിംലീഗ് സൂക്ഷ്മത പാലിച്ച് വിട്ടുനിന്നത്.

അതേസമയം, എൻ.െഎ.എെയ കേന്ദ്ര സർക്കാറിന് ദുരുപയോഗം ചെയ്യാൻ കഴിയുന്ന വിവാദ വ്യവസ്ഥയുള്ളത് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യു.എ.പി.എ) ഭേദഗതി ബില്ലിലാണ്. വിവാദബിൽ നിയമമായാൽ എന്‍.ഐ.എ ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നതെങ്കില്‍ കുറ്റാരോപിതരുടെ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍.ഐ.എ ഡയറക്ടറുടെ അനുമതി മാത്രം മതി. മുമ്പ്​ അതത് സംസ്ഥാനത്തെ ഡി.ജി.പിയുടെ മുന്‍കൂട്ടിയുള്ള അനുവാദം വേണമായിരുന്നു. അതതു സംസ്ഥാനത്തി​​െൻറ അറിവോ സമ്മതമോ ഇല്ലാതെ എന്‍.ഐ.എക്ക് തോന്നിയ പോലെ ഏതു സംസ്ഥാനത്തും കടന്നുകയറാന്‍ അധികാരം നല്‍കുകയാണ് പുതിയ നിയമം. ഇത് ഫെഡറലിസത്തി​​െൻറ അടിസ്ഥാന പ്രമാണങ്ങളുടെ ലംഘനം കൂടിയാണ്.

ഇപ്പോള്‍ ഒരു സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള അധികാരം സർക്കാറിനുണ്ട്. അതി​​െൻറ കൂടെ ഏതു വ്യക്തിയേയും തീവ്രവാദി മുദ്രകുത്താനുള്ള അധികാരംകൂടി ഈ ഭേദഗതി സർക്കാറിന് നൽകുന്നു. ഇത്​ നീതിന്യായ ലംഘനവും ഭരണഘടന വിരുദ്ധ നീക്കങ്ങളും നടത്താന്‍ സർക്കാറിനും അന്വേഷണ ഏജന്‍സികള്‍ക്കും സഹായകമാകും. ഒരാൾ ഒരു നോട്ടീസോ ലഘുലേഖയോ പുസ്തകമോ കൈവശംവെച്ചാൽ അയാളെ ഭീകരവാദിയാക്കാം. അതെല്ലാം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന വ്യാഖ്യാനം നൽകിയാൽ മതി. ഇതിലൂടെ സർക്കാറിനോട് പ്രത്യയശാസ്ത്രപരമായി വിയോജിക്കുന്നവരെയും എതിർപ്പ് പ്രകടിപ്പിക്കുന്നവരെയും ഭീകരവാദികളാക്കാം. അത്രയും കടുപ്പമേറിയ ഇൗ നിയമത്തിൽ സർക്കാറിന് ഇതുവരെയുണ്ടായിരുന്ന അധികാരം സംഘടനകളെ നിരോധിക്കാനായിരുന്നു. എന്നാൽ, പുതിയ ഭേദഗതിയോടെ വ്യക്തികൾക്കും നിരോധനം ഏർപ്പെടുത്താം. അത് മാത്രമല്ല, ഭീകരവാദ പട്ടികയിൽ ഒരു വ്യക്തിയെ ചേർക്കാനും എടുത്തുകളയാനും സർക്കാറിന് അധികാരമുണ്ടാകും. ജുഡീഷ്യറിയുടെ അധികാരമാണ് ഇൗ നിയമഭേദഗതിയിലൂടെ സർക്കാർ കൈവശപ്പെടുത്തുന്നത്. മതേതര ജനാധിപത്യ സംവിധാനത്തില്‍ വിയോജിക്കാനും എതിര്‍ക്കാനും അഭിപ്രായ പ്രകടനങ്ങള്‍ നടത്താനുമുള്ള സ്വാതന്ത്ര്യത്തേയും പത്രസ്വാതന്ത്ര്യത്തെ തന്നെയും ഹനിക്കാനും ഇത് ഇടയാക്കും.

ദേശീയ അന്വേഷണ ഏജൻസി ബില്ലിൽ നിന്ന് വ്യത്യസ്തമായി വലിയ അപകടങ്ങൾ ഒളിഞ്ഞുകിടക്കുന്ന ബില്ലാണിത്. അതിനാൽ യു.എ.പി.എ ഭേദഗതി ബില്ലിനെ ഒാരോ അണുവിലും എതിർക്കേണ്ടതുണ്ട്. ടാഡ, പോട്ട, അഫ്​സ്​പ എന്നീ നിയമങ്ങളേക്കാൾ ആപത്​കരമാണിത്. ഈ ഭേദഗതിയിലൂടെ സര്‍ക്കാറിന് ഫാഷിസ്​റ്റ്​, ഏകാധിപത്യ, ഏകപക്ഷീയ, പ്രാകൃത അധികാരങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ കരുത്തു ലഭിക്കും.
നിയമവിരുദ്ധ പ്രവർത്തന നിരോധനനിയമത്തിനെതിരെ യു.പി.എ സർക്കാറി​​െൻറ കാലം മുതൽക്കേ പാർലമ​​െൻറിൽ ശക്തമായ നിലപാടാണ് മുസ്​ലിംലീഗ് എടുത്തിട്ടുള്ളത്. എൻ.ഡി.എയാണോ യു.പി.എ ആണോ എന്ന് നോക്കാതെ ഒാരോ ഘട്ടത്തിലും അതിനെതിരെ പാർലമ​​െൻറിൽ നിലകൊണ്ടു. യു.എ.പി.എയുടെ പേരിൽ കേരളത്തിൽനിന്നും കൽതുറുങ്കിലടക്കപ്പെട്ടവരെ കുറിച്ച് ലോക്സഭയിൽ ആദ്യമായി സംസാരിച്ചത് ഒാർത്തു പോകുന്നു. യു.എ.പി.എക്കെതിരായ ഒരു ചലനം രാജ്യമൊട്ടുക്കുമുണ്ട്. മുസ്​ലിം ലീഗ് അതിനൊപ്പമാണ് നിൽക്കുന്നത്.

മുത്തലാഖ് ബില്ലിൽ പ്രതിപക്ഷത്തെ മറ്റെല്ലാവരും പറഞ്ഞതിൽനിന്നും വ്യത്യസ്തമായ നിലപാടാണ് മുസ്​ലിംലീഗിന്​. മറ്റുള്ളവർക്ക്​ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതിലായിരുന്നു എതിർപ്പ്​. എന്നാൽ, ഭരണഘടനയുടെ 25ാം അനുച്ഛേദം അനുവദിക്കുന്ന വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ് മുത്തലാഖ് ബിൽ. അതുകൊണ്ട് ആ ബില്ലിനെ അപ്പടി എതിർക്കുകയാണ് ലീഗ്. മുസ്​ലിം വ്യക്തി നിയമത്തിന് മൗലികാവകാശത്തി​​െൻറ സംരക്ഷണമുണ്ട്. ശബരിമല വിഷയത്തില്‍ മുസ്​ലിംലീഗ് എടുത്ത നിലപാടുകളും ഇതി​​െൻറ അടിസ്ഥാനത്തിലാണ്.

മുത്തലാഖ് ബില്ലിനായി നിറം പിടിപ്പിച്ച നുണകള്‍ പ്രചരിപ്പിക്കുകയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്ന ഇന്ത്യയിൽ മുസ്​ലിംകള്‍ക്കിടയില്‍ നടക്കുന്ന വിവാഹമോചനങ്ങള്‍ 2011 ലെ സെന്‍സസ് പ്രകാരം 0.5 ശതമാനം മാത്രമാണ്. ഇതില്‍തന്നെ മുത്തലാഖുകളുടെ എണ്ണം വളരെ നിസ്സാരമാണ്. ഏക തലാഖും മുത്തലാഖും അല്ലാതെ തന്നെ എത്രയോ വിവാഹമോചനങ്ങള്‍ എല്ലാ മതവിഭാഗങ്ങളിലും നടക്കുന്നുണ്ട്. വിവാഹബന്ധം വേർപെടുത്തിയ മുസ്​ലിം സ്ത്രീയുടെ സങ്കടത്തില്‍ മാത്രം കണ്ണീര്‍പൊഴിക്കുന്നവര്‍ മുസ്​ലിംകളല്ലാത്ത സ്ത്രീകളുടെ കാര്യത്തില്‍ ദുഃഖം പങ്കിടാത്തതെന്തുകൊണ്ടാണ്? ഇത്തരം കേന്ദ്രങ്ങള്‍ വിവാഹമോചിതക്ക്​ ചെലവുകൊടുക്കുന്ന കാര്യത്തില്‍ മൗനംപാലിക്കുന്നത് എന്തുകൊണ്ടാണ്? അത്തരം വിവാഹമോചനങ്ങള്‍ നടത്തുന്ന ഭര്‍ത്താക്കന്മാരുടെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്താത്തത് എന്തുകൊണ്ടാണ്?

ഇതിലെല്ലാം ഒരു നിലപാട് സ്വീകരിച്ചാലാണ് ജനം നമ്മെ സ്വീകരിക്കുക. സമുദായത്തി​​െൻറ പക്ഷത്തുനിന്ന് സംസാരിച്ചാൽ മതേതര മുഖം നഷ്​ടപ്പെടുമെന്ന ഭയം പലർക്കുമുണ്ട്. ആ ഭയത്തിന് ഒരു അടിസ്ഥാനവുമിെല്ലന്ന് കഴിഞ്ഞ രണ്ട് ലോക്സഭകളിലെ സ്വന്തം ഇടപെടലുകളുടെ അനുഭവമാണ്. അഞ്ചുവർഷം മുമ്പ് കേവലം 25,000 വോട്ടി​​െൻറ ഭൂരിപക്ഷത്തിന് ജയിച്ചിട്ടും കഴിഞ്ഞ സഭയിൽ ന്യൂനപക്ഷവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഏറ്റെടുത്തിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം രണ്ട് ലക്ഷമായി വർധിച്ചു.
യു.എ.പി.എ ബില്ലിനെതിരെ വോട്ടു ചെയ്യുമെന്ന് ഞങ്ങൾ പ്രതിപക്ഷത്തെ എല്ലാവരെയും അറിയിച്ചിരുന്നു. പലരും തങ്ങളും എതിർത്തു വോട്ടുചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, വോെട്ടടുപ്പി​​െൻറ സമയമായപ്പോൾ ഞങ്ങളും എ.െഎ.എം.​െഎ.എമ്മും എ.െഎ.യു.ഡി.എഫും നാഷനൽ കോൺഫറൻസും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഒരു പരിണാമം നല്ലതല്ല. ബി.ജെ.പിയുെട ഏകാധിപത്യത്തിനും ന്യൂനപക്ഷ ദ്രോഹ നടപടികൾക്കുമെതിരെ നിൽക്കേണ്ട പ്രതിപക്ഷ പാർട്ടികൾ അവരുടെ ആശയത്തിന് സഹായകരമാകുന്ന നിലപാട് എടുക്കുന്നത് ഇന്ത്യൻ രാഷ്​ട്രീയത്തിൽ വരണമെന്ന് നാം ആഗ്രഹിക്കുന്ന പരിവർത്തനത്തിനെതിരാണ്.

ഏകാധിപത്യത്തി​​െൻറ ലക്ഷണങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിനെ ഭയപ്പെടുന്ന പ്രശ്നമില്ല. ധിക്കാരികളായ ഭരണാധികാരികളുടെ മുഖത്ത് നോക്കി സത്യം പറയുന്നത് വിശ്വാസത്തി​​െൻറ ഭാഗമാണ് എന്ന പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്ക് അത് പ്ര​േയാഗത്തിൽ കാണിച്ചേ പറ്റൂ. അതേസമയം, ഒാരോ പാർട്ടിക്കും അവരവരുടേതായ സമീപനമുണ്ടാകും. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതിനപ്പുറം മറ്റു പാർട്ടികളുടെ കാര്യത്തിൽ ഇടപെടാൻ കഴിയില്ല.

Tags:    
News Summary - E.T Muhammed basheer article-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.