ഹ​മാ​സ് തോ​റ്റോ, ഇ​സ്രാ​യേ​ൽ വി​ജ​യി​ച്ചോ?

വ​ട​ക്ക​ൻ ചി​ന്തി​ലെ ഹ​മാ​സ് സേ​ന സ​മ്പൂ​ർ​ണ​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന് ഇ​സ്രാ​യേ​ൽ പ​ര​സ്യ​മാ​യി അ​വ​കാ​ശ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കാ​ണാ​നാ​വും. ‘മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ​മാ​രെ ഇ​ല്ലാ​താ​ക്കി’ പൊ​ളി​ച്ചു’ എ​ന്നി​ങ്ങ​നെ അ​വ്യ​ക്ത​വും അ​തേ സ​മ​യം പൊ​തു സ​മ്പ​ർ​ക്ക​ത്തി​ന് ഉ​പ​ക​രി​ക്കു​ന്ന​തു​മാ​യ പ്ര​യോ​ഗ​ങ്ങ​ളാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്

വ​ട​ക്ക​ൻ ഗ​സ്സ ചീ​ന്തി​ൽ ഹ​മാ​സി​ന്റെ സൈ​നി​ക​ച​ട്ട​ക്കൂ​ട് പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു ക​ഴി​ഞ്ഞ​താ​യി ഇ​സ്രാ​യേ​ലി സൈ​നി​ക വ​ക്താ​വ് റി​യ​ർ അ​ഡ്മി​റ​ൽ ഡാ​നി​യ​ൽ ഹ​ഗാ​രി അ​റി​യി​ക്കു​ന്നു. ഹ​മാ​സി​നെ ത​ക​ർ​ത്ത​ശേ​ഷം വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ മു​ന്നേ​റ്റ​ത്തി​ൽ കു​റ​വ് വ​രു​ത്തു​മെ​ന്നാ​ണ് സൈ​ന്യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലെ ഖ​സ്സാം ബ്രി​ഗേ​ഡി​ന്റെ 12 ബ​റ്റാ​ലി​യ​നു​ക​ളെ​ങ്കി​ലും ത​ല​പോ​യ അ​വ​സ്ഥ​യി​ലാ​യി എ​ന്ന് സൂ​ചി​പ്പി​ക്കാ​ൻ കൊ​ല്ല​പ്പെ​ട്ട ഹ​മാ​സ് ക​മാ​ൻ​ഡ​ർ​മാ​രു​ടെ പ​ട്ടി​ക​യും ഇ​സ്രാ​യേ​ൽ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്

12 ബ​റ്റാ​ലി​യ​നു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട് എ​ങ്കി​ൽ അ​ത് ഇ​സ്രാ​യേ​ലി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​ജ​യം ത​ന്നെ​യാ​ണ്. ചീ​ന്തി​ന്റെ മ​റ്റു​മേ​ഖ​ല​ക​ളി​ൽ പോ​രാ​ട്ടം തു​ട​രു​ന്ന ഹ​മാ​സി​നാ​ക​ട്ടെ ഇ​വി​ടൊ​രു വീ​ണ്ടെ​ടു​പ്പ് ഏ​റെ​ക്കു​റെ അ​സാ​ധ്യ​വു​മാ​ണ്. ഇ​സ്രാ​യേ​ലി​ന്റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളും ഇ​രു​പ​ക്ഷ​ങ്ങ​ളു​ടെ​യും പ്ര​ക​ട​ന​വും സൂ​ചി​പ്പി​ക്കു​ന്ന​ത് ഇ​ത് വെ​റും ഇ​സ്രാ​യേ​ലി വി​ജ​യം അ​ഥ​വാ ഹ​മാ​സി​െൻറ പ​രാ​ജ​യം മാ​ത്ര​മ​ല്ല എ​ന്നാ​ണ്.

അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ​യും ആ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ഇ​സ്രാ​യേ​ലി സൈ​ന്യം തു​ട​ർ​ന്നു​പോ​രു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഹ​മാ​സി​ന് ക​ന​ത്ത ന​ഷ്ടം സം​ഭ​വി​ച്ചി​രി​ക്കു​ന്നു എ​ന്ന​കാ​ര്യ​ത്തി​ൽ അ​ശേ​ഷം സം​ശ​യം​വേ​ണ്ട. ക​മാ​ൻ​ഡ​ർ​മാ​രും ഉ​പ ക​മാ​ൻ​ഡ​ർ​മാ​രും ഗ​ണ്യ​മാ​യ തോ​തി​ൽ കൊ​ല്ല​പ്പെ​ട്ടി​രി​ക്കാ​നും എ​ല്ലാ സാ​ധ്യ​ത​ക​ളു​മു​ണ്ട്.

ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഡ്രോ​ണു​ക​ളും വ​ഴി കൃ​ത്യം തെ​റ്റാ​ത്ത റോ​ക്ക​റ്റു​ക​ൾ വി​ക്ഷേ​പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ ഖ​സ്സാം ബ്രി​ഗേ​ഡു​ക​ളു​ടെ ക​മാ​ൻ​ഡ​ർ​മാ​രെ​ത്ത​ന്നെ ഉ​ന്ന​മി​ട്ട് ഇ​ല്ലാ​താ​ക്കാ​ൻ എ​ല്ലാ​വി​ധ മാ​ർ​ഗ​ങ്ങ​ളും ഇ​സ്രാ​യേ​ൽ പ്ര​യോ​ഗി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, ഹ​മാ​സി​ന് ഈ ​രീ​തി പ​ണ്ടേ പ​രി​ചി​ത​മാ​ണ്, ഇ​തി​ന​നു​സൃ​ത​മാ​യി​ത്ത​ന്നെ​യാ​ണ് അ​വ​ർ സേ​ന​യെ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തു ത​ന്നെ. ഓ​രോ ക​മാ​ൻ​ഡ​ർ​മാ​ർ​ക്കും കീ​ഴി​ൽ സ​മാ​ന​മാ​യ പ​രി​ശീ​ല​നം ല​ഭി​ച്ച ഒ​രു ഉ​പ ക​മാ​ൻ​ഡ​റെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഒ​രു നേ​താ​വ് യു​ദ്ധ​ത്തി​ൽ വീ​ണു​പോ​യാ​ൽ അ​ടു​ത്ത​യാ​ൾ ആ ​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു​വ​രു​ന്നു. അ​തു കൊ​ണ്ടു​ത​ന്നെ ഏ​തെ​ങ്കി​ലും യൂ​നി​റ്റ് ഏ​റെ നേ​രം ത​ല​യ​റ്റു​പോ​യ അ​വ​സ്ഥ​യി​ൽ നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്.

ഇ​സ്രാ​യേ​ലി സേ​ന​യും ഖ​സ്സാം ബ്രി​ഗേ​ഡും യു​ദ്ധ​ക്ക​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന രീ​തി​യി​ലും മൗ​ലി​ക​മാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്. തി​ക​ച്ചും ക്ലാ​സി​ക്ക​ലാ​യി ക്ര​മീ​ക​രി​ച്ച ഒ​രു സു​സ​ജ്ജ സൈ​ന്യ​മാ​ണ് ഇ​സ്രാ​യേ​ലി​ന്റെ​ത്. അ​വ​രു​ടെ ഓ​രോ യൂ​നി​റ്റി​നും അ​ഥ​വാ യു​ദ്ധ ഗ്രൂ​പ്പി​നും കൃ​ത്യ​മാ​യ ചു​മ​ത​ല​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത മേ​ഖ​ല​ക​ളും ഏ​ൽ​പി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്. ആ​സ്ഥാ​ന​ത്തു നി​ന്നു​ള്ള അ​നു​മ​തി​ക്കാ​യി കാ​ത്തു​നി​ൽ​ക്കാ​തെ ഓ​രോ അ​വ​സ​ര​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി നീ​ങ്ങാ​വു​ന്ന വി​ധ​ത്തി​ൽ അ​വ​രു​ടെ ഓ​രോ യൂ​നി​റ്റ് ക​മാ​ൻ​ഡ​റും സ്വ​ത​ന്ത്ര​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഹ​മാ​സ് തീ​ർ​ത്തും ​വ്യ​ത്യ​സ്ത​മാ​യ ഒ​രു ത​ത്ത്വ​മാ​ണ് പ്ര​യോ​ഗി​ക്കു​ന്ന​ത്. ര​ഹ​സ്യാ​ത്മ​ക​ത സൂ​ക്ഷി​ച്ച് ക​മാ​ൻ​ഡു​ക​ളെ പ​ര​മാ​വ​ധി വേ​ർ​തി​രി​ച്ചു​നി​ർ​ത്തി സം​ര​ക്ഷി​ക്കു​ക​യാ​ണ് ഖ​സ്സാം ബ്രി​ഗേ​ഡി​ന്റെ രീ​തി.


ഒ​രു യൂ​നി​റ്റ് ത​ക​ർ​ക്ക​പ്പെ​ടു​ക​യോ കീ​ഴ​ട​ക്ക​പ്പെ​ടു​ക​യോ ചെ​യ്താ​ലും മ​റ്റു യൂ​നി​റ്റു​ക​ളു​ടെ അ​തി​ജീ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന രീ​തി​യി​ലാ​ണ് അ​വ​രു​ടെ ഘ​ട​ന രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​ത​ന്നെ. ബ്രി​ഗേ​ഡ് മേ​ധാ​വി​ക​ളു​മാ​യി നാ​മ​മാ​ത്ര കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യാ​ണ് ഹ​മാ​സ് ബ​റ്റാ​ലി​യ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്ന് കാ​ണാം. വ​ട​ക്ക​ൻ ചീ​ന്തി​ൽ സം​ഭ​വി​ച്ച​തു​പോ​ലെ ക​മാ​ൻ​ഡ​ർ​മാ​രും ഉ​പ നേ​താ​ക്ക​ളും കു​റ​ഞ്ഞ ഒ​രു കാ​ല​യ​ള​വി​നു​ള്ളി​ൽ ഇ​ല്ലാ​താ​യാ​ലും അ​വ​സാ​നം ല​ഭി​ച്ച ഉ​ത്ത​ര​വു​ക​ൾ​ക്ക​നു​സൃ​ത​മാ​യി സേ​ന​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നം തു​ട​രാ​നാ​വും. അ​തി​ശ​ക്ത​മാ​യ ഏ​കോ​പ​നം ആ​വ​ശ്യ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളും മു​ന്നേ​റ്റ​ങ്ങ​ളും ന​ട​ത്താ​ൻ ഇ​ത്ത​ര​ത്തി​ൽ തീ​ർ​ത്തും സ്വ​ത​ന്ത്ര​മാ​യ സേ​നാ​സം​വി​ധാ​നം കൊ​ണ്ട് അ​സാ​ധ്യ​മാ​ണ്. എ​ന്നാ​ൽ, ഒ​ക്ടോ​ബ​ർ 23ന് ​ക​ര​യു​ദ്ധം ആ​രം​ഭി​ച്ച​തു മു​ത​ൽ ഹ​മാ​സ് ന​ട​ത്തി​വ​രു​ന്ന രീ​തി​യി​ലെ പ്ര​തി​രോ​ധ​ത്തി​ന് ഇ​ത് ധാ​രാ​ള​വു​മാ​ണ്.

സ​മ​ർ​ഥ​മാ​യ പോ​രാ​ട്ട​ത്തി​നു​ത​കാ​ത്ത, ‘ത​രം​താ​ഴ്ന്ന’ സം​ഘ​മാ​യാ​ണ് ഹ​മാ​സി​ന്റെ ഗ​സ്സ ബ്രി​ഗേ​ഡി​നെ​യും വ​ട​ക്ക​ൻ ബ്രി​ഗേ​ഡി​നെ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ദ ​സ്റ്റ​ഡി ഓ​ഫ് വാ​ർ (ഐ.​എ​സ്.​ഡ​ബ്ല്യു) വി​ല​യി​രു​ത്തു​ന്ന​ത്. ര​ണ്ട് ബ്രി​ഗേ​ഡു​ക​ളി​ലാ​യു​ള്ള 12 ബ​റ്റാ​ലി​യ​നു​ക​ളി​ൽ 11 എ​ണ്ണ​വും ത​ക​ർ​ന്ന മ​ട്ടാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന ഒ​ന്നാ​ക​ട്ടെ നാ​ശം ത​ട്ടാ​തെ പോ​രാ​ട്ട​സ​ജ്ജ​മാ​യി നി​ൽ​ക്കു​ന്നു. ഏ​റെ ദു​ർ​ബ​ല​പ്പെ​ട്ടെ​ങ്കി​ലും പോ​രാ​ട്ടം ന​ട​ത്താ​ൻ പ്ര​ത്യേ​കി​ച്ച് പ്ര​തി​രോ​ധം തു​ട​രാ​ൻ ഹ​മാ​സി​ന് ശേ​ഷി​യു​ണ്ടെ​ന്നാ​ണ് ആ ​വി​ല​യി​രു​ത്ത​ലി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന സൂ​ച​ന.

പി​ന്നെ​യെ​ന്തു​കൊ​ണ്ടാ​ണ്, ര​ണ്ട് വ​ട​ക്ക​ൻ ബ്രി​ഗേ​ഡു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ആ​ക്ര​മ​ണം മ​ന്ദ​ഗ​തി​യി​ലാ​ക്കു​മെ​ന്നും ഇ​സ്രാ​യേ​ൽ പ്ര​സ്താ​വി​ച്ച​ത്? സ​ത്യ​ത്തി​ൽ, ഈ ​പ്ര​സ്താ​വ​ന​ക​ൾ ശ്ര​ദ്ധാ​പൂ​ർ​വം നോ​ക്കി​യാ​ൽ വ​ട​ക്ക​ൻ ചീ​ന്തി​ലെ ഹ​മാ​സ് സേ​ന സ​മ്പൂ​ർ​ണ​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന് ഇ​സ്രാ​യേ​ൽ ഒ​രി​ക്ക​ലും പ​ര​സ്യ​മാ​യി അ​വ​കാ​ശ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു കാ​ണാ​നാ​കും. ‘മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ​മാ​രെ ഇ​ല്ലാ​താ​ക്കി’ പൊ​ളി​ച്ചു’ എ​ന്നി​ങ്ങ​നെ അ​വ്യ​ക്ത​വും അ​തേ സ​മ​യം പൊ​തു​സ​മ്പ​ർ​ക്ക​ത്തി​ന് ഉ​പ​ക​രി​ക്കു​ന്ന​തു​മാ​യ പ്ര​യോ​ഗ​ങ്ങ​ളാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഹ​മാ​സി​ന് ‘നാ​ശം’ അ​ല്ലെ​ങ്കി​ൽ ‘തോ​ൽ​വി’ ന​ൽ​കാ​നാ​യി എ​ന്ന് ഇ​സ്രാ​യേ​ലി സൈ​ന്യം പ​റ​യു​ന്ന​തേ​യി​ല്ല. മ​റി​ച്ച് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രും ബ്ലോ​ഗ​ർ​മാ​രും മ​റ്റു​മാ​ണ് ഇ​വ്വി​ധം പ​റ​യു​ന്ന​ത്.

ആ​ധു​നി​ക യു​ദ്ധ​രീ​തി​ക​ളി​ൽ യൂ​നി​റ്റു​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ടു​ന്നു​വെ​ന്നാ​ൽ സി​നി​മ​ക​ളി​ൽ കാ​ണു​ന്ന​തു​പോ​ലെ അ​വ​സാ​ന സൈ​നി​ക​നെ വ​രെ പി​ടി​കൂ​ടു​ക​യോ കൊ​ല്ലു​ക​യോ ഒ​ന്നും അ​ർ​ഥ​മാ​ക്കു​ന്നി​ല്ല. താ​ന്താ​ങ്ങ​ളു​ടെ ചു​മ​ത​ല​ക​ൾ നി​റ​വേ​റ്റാ​ൻ ക​ഴി​യാ​താ​കു​മ്പോ​ൾ, ത​ങ്ങ​ളു​ടെ ആ​ൾ​ബ​ല​മോ ആ​യു​ധ​ങ്ങ​ളോ ക്ഷ​യി​ക്കു​ന്നു​വെ​ന്ന് തി​രി​ച്ച​റി​യു​മ്പോ​ൾ സേ​ന​ക​ൾ പോ​രാ​ട്ട​ത്തി​ൽ​നി​ന്ന് വി​ടു​ത​ൽ നേ​ടു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ആ​ൾ-​ആ​യു​ധ​ബ​ലം സം​ര​ക്ഷി​ച്ച്, യു​ദ്ധ​ത്തി​ൽ​നി​ന്ന് മാ​റി​നി​ന്ന് യൂ​നി​റ്റു​ക​ൾ പ​രി​ഷ്ക​രി​ക്കാ​നോ അ​ല്ലെ​ങ്കി​ൽ ശ​ത്രു​വി​നെ​തി​രെ വി​ല​യേ​റി​യ സ​മീ​പ​കാ​ല യു​ദ്ധ പ​രി​ച​യ​മു​ള്ള പോ​രാ​ളി​ക​ളെ മ​റ്റു യൂ​നി​റ്റു​ക​ളി​ൽ ചേ​ർ​ക്കാ​നോ ആ​ണ് വി​വേ​ക​ശാ​ലി​യാ​യ ക​മാ​ൻ​ഡ​ർ​മാ​ർ ശ്ര​മി​ക്കു​ക.

അ​തു​ത​ന്നെ​യാ​വാം വ​ട​ക്ക​ൻ ഗ​സ്സ​യി​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ടാ​വു​ക. അ​തി​ശ​ക്ത​മാ​യ ഇ​സ്രാ​യേ​ലി സേ​ന​ക്കെ​തി​രെ ഏ​തെ​ങ്കി​ലും ചി​ല പോ​ക്ക​റ്റു​ക​ളി​ൽ മാ​ത്രം പ്ര​തി​രോ​ധം തു​ട​രു​ന്ന​ത് ഫ​ല​പ്ര​ദ​മ​ല്ലെ​ന്നു​ക​ണ്ട് പി​ൻ​വാ​ങ്ങാ​നും സേ​ന​യെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തി​യെ​ടു​ക്കാ​നും ഹ​മാ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടാ​വാം. തു​ര​ങ്ക​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ഇ​പ്പോ​ഴും കൈ​യാ​ളു​ന്ന ഹ​മാ​സി​ന്റെ ആ​യി​ര​ക്ക​ണ​ക്കി​ന് പോ​രാ​ളി​ക​ൾ കു​റ​ഞ്ഞ​കാ​ല​ത്തേ​ക്ക് മ​ധ്യ-​ദ​ക്ഷി​ണ മേ​ഖ​ല​ക​ളി​ലേ​ക്ക് പി​ൻ​വാ​ങ്ങി മൂ​ന്നു ബ്രി​ഗേ​ഡു​ക​ളെ​യും വീ​ണ്ടും പൂ​ർ​ണ​സ​ജ്ജ​മാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും നി​ല​വി​ലു​ണ്ട്. 


നി​ർ​മി​ത ബു​ദ്ധി ന​യി​ക്കു​ന്ന യു​ദ്ധ​ങ്ങ​ൾ

ഗ​സ്സ യു​ദ്ധ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​നും ബോം​ബാ​ക്ര​മ​ണ​ത്തി​ന്റെ ല​ക്ഷ്യം നി​ർ​ണ​യി​ക്കാ​നും ഹ​മാ​സി​ന്റെ തു​ര​ങ്കം ക​ണ്ടെ​ത്താ​നും ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ​സേ​ന ഹ​ബ്സോ​റ എ​ന്ന നി​ർ​മി​ത ബു​ദ്ധി സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ​യാ​ഴ്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​രു​ന്നു. നി​ർ​മി​ത ബു​ദ്ധി യു​ദ്ധ​ങ്ങ​ളു​ടെ സ്വ​ഭാ​വം മാ​റ്റു​ക​യാ​ണ്.

ആ​ളി​ല്ലാ വി​മാ​ന​ങ്ങ​ളും ബോ​ട്ടു​ക​ളും ചെ​റു​ഡ്രോ​ണു​ക​ളും ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. സ്വ​ന്തം സൈ​നി​ക​ർ​ക്ക് ജീ​വ​ഹാ​നി ഭ​യ​ക്കാ​​തെ ആ​ക്ര​മി​ക്കാ​ൻ ക​ഴി​യു​മ്പോ​ൾ അ​ധി​നി​വേ​ശ​വും ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളും എ​ളു​പ്പ​മാ​കു​ന്നു. നി​ർ​മി​ത ബു​ദ്ധി​യും മാ​ര​കാ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള യു​ദ്ധ​ങ്ങ​ൾ മാ​ന​വ​രാ​ശി​യെ എ​വി​ടെ എ​ത്തി​ക്കു​മെ​ന്ന് ലോ​കം കാ​ണാ​ൻ പോ​കു​ന്ന​തേ​യു​ള്ളൂ. നി​ർ​മി​ത ബു​ദ്ധി നി​ർ​ണ​യി​ക്കു​ന്ന ല​ക്ഷ്യ​ങ്ങ​ൾ എ​ത്ര​ത്തോ​ളം വി​ശ്വ​സ​നീ​യ​മാ​ണ് എ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു. ഗ​സ്സ​യി​ൽ കൊ​ല്ല​പ്പെ​ട്ട സാ​ധാ​ര​ണ​ക്കാ​ർ ഇ​തി​ന് തെ​ളി​വാ​ണ്. അ​തോ ഇ​നി സാ​ധാ​ര​ണ​ക്കാ​രെ തി​ര​ഞ്ഞു​പി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണോ?




Tags:    
News Summary - Hamas Fighters Chase Israeli Troops In Ravaged Gaza City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.