ക്രിമിനല്‍ കേസ് പ്രതികളും  മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചകളും

കൊല്ലം: മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി ചില കേസുകളിലെ പ്രതികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആരോപിച്ച് ഉറഞ്ഞു തുള്ളിയവരായിരുന്നു ഇവിടുത്തെ സഖാക്കള്‍. അവര്‍ മുഖ്യമന്ത്രിയാക്കിയ പിണറായി വിജയനും പക്കാ പ്രതികളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ സഖാക്കള്‍ക്ക് എന്താണ് പറയാനുണ്ടാവുക. ഉമ്മന്‍ ചാണ്ടി സരിതയെ കണ്ടിട്ടുണ്ട് എങ്കില്‍ അത് സരിത തട്ടിപ്പ് കേസില്‍ പ്രതിയാകും മുമ്പായിരുന്നു. നിലവില്‍ പ്രതികളായവരുമായി പിണറായി വിജയന്‍ രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തുമ്പോള്‍ നാം എന്താണ് കരുതേണ്ടത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ ഭൂമി കുംഭകോണം നടത്തിയവരാണ് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കമ്പനിക്കാര്‍. അവരുമായി മുഖ്യമന്ത്രി രഹസ്യ കുടിക്കാഴ്ച നടത്തിയതിനെ കുറിച്ച് സഖാക്കള്‍ക്ക് എന്താണ് പറയാനുണ്ടാവുക. വെറുതെ ആരോപിക്കുകയല്ല. പ്രതികളായ ഹാരിസണ്‍സ് എഴുതിയ കത്ത് മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് തെളിവാണ്. തട്ടിപ്പുകളുടെയും കള്ളത്തരങ്ങളുടെയും പരമ്പരകള്‍ നടത്തുകയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുകയും ചെയ്ത ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് (എച്ച്.എം.എല്‍) കമ്പനി ഭാരവാഹികളുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതെന്നാണ് വെളിപ്പെടുന്നത്. ഹാരിസണ്‍സിന് വേണ്ട എല്ലാ സഹായവും ചെയ്തു നല്‍കണമെന്ന് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ എഴുയിത കത്തും പുറത്തായി. ഹാരിസണ്‍സിന്‍െറ ഡയറക്ടര്‍ കൗഷിക് റോയി 2016 ആഗസ്റ്റ് 29ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് നേരത്തെ നടത്തിയ കൂടിക്കാഴ്ചകളെ കുറിച്ച് സൂചിപ്പിക്കുന്നത്. 


ഹാരിസണ്‍സിന്‍െറ ഭൂമിയും മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയിട്ടുള്ള മീറ്റിങ്ങുകള്‍ ഓര്‍മപ്പെടുത്തിയും ആ മീറ്റിങ്ങുകളില്‍ മുഖ്യമന്ത്രി ക്ഷമയോടെ കാര്യങ്ങള്‍ കേട്ടതിന് നന്ദി അറിയിച്ചുമാണ് കത്ത് തുടങ്ങുന്നത്. വ്യാജ ആധാരങ്ങള്‍ നിര്‍മിക്കല്‍, സര്‍ക്കാര്‍ ഭൂമി കൈയേറ്റം, ഗൂഡാലോചന, സര്‍ക്കാറിന് 106 കോടി രൂപയുടെ നഷ്ടം വരുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഹാരിസണ്‍സ് കമ്പനി ഭാരവാഹികള്‍ക്കെതിരെ വിജിലന്‍സ് ഹൈകോടതിയില്‍ 2013 നവംബര്‍ ഒന്നിന് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. ഹാരിസണ്‍സ് മലയാളം കമ്പനി പ്രസിഡന്‍റ് സി. വിനയരാഘവന്‍, എക്സിക്യൂട്ടീവ് ഡയറകടര്‍ എന്‍. ധര്‍മരാജ്, വൈസ് പ്രസിഡന്‍റ് (ലീഗല്‍) വി. വേണുഗോപാല്‍, കമ്പനി സെക്രട്ടറി രവി ആനന്ദ്, മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസ് അന്വേഷണത്തെ സ്വാധീനിക്കും വിധം ഇടപെടലുകള്‍ ഉണ്ടാകരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ വെളിപ്പെടുത്തുന്ന ഹാരിസണ്‍സിന്‍െറ കത്ത്

മുന്‍ സര്‍ക്കാര്‍ ഹാരിസണ്‍സ് ഭൂമിയുടെ ഉടമസ്ഥത ചോദ്യം ചെയ്യുകയും മുഴുവന്‍ ഭൂമിയും ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നുവെന്നും യഥാര്‍ത്ഥത്തില്‍ തങ്ങളുടെ കൈവശമുള്ള 1845 ഏക്കര്‍ മിച്ച ഭൂമി സര്‍ക്കാറിന് വിട്ടു നല്‍കാന്‍ തയാറാണെന്നും കൗഷിക് റോയി എഴുതിയ കത്തില്‍ പറയുന്നു. റവന്യൂ സ്പെഷല്‍ ഓഫീസര്‍ ഭൂമിയുടെ കരം അടക്കുന്നതും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും തടഞ്ഞിരുന്നു. ഇത് കമ്പനിക്ക് ബാങ്ക് വായ്പകള്‍ നേടാനുള്ള അവസരം ഇല്ലാതാക്കുകയും കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും ചെയ്തു. അതിനാല്‍ കരം സ്വീകരിക്കാനും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാനും റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണം. റബര്‍മരങ്ങള്‍ മുറിക്കുന്നതിന് നാലുവര്‍ഷമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധം നീക്കണം, മരങ്ങള്‍ മുറിക്കുന്നതിന് പ്രത്യേകകരം ( സീനിയറേജ്) അടക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം. കമ്പനിയെ പല കമ്പനികളായി വിഭജിക്കുന്നതിനെ എതിര്‍ത്ത് ഹൈകോടതിയില്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത തടസവാദങ്ങള്‍ പിന്‍വലിക്കണം. തുടങ്ങിയ ആവശ്യങ്ങളാണ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ഹാരിസണ്‍സിന്‍െറ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് റവന്യൂ, വനം, തൊഴില്‍ വകുപ്പു മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് 2016 ഡിസംബര്‍ 28 തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. 
 


29000 ഏക്കറിലേറെ ഭൂമി കൈവശം വയ്ക്കുന്നതിന് കമ്പനി കാട്ടുന്നത് 1600/1923 നമ്പര്‍ ആധാരമാണ്. ഇത് പൂര്‍ണമായും വ്യാജമാണെന്നാണ് വിജിലന്‍സിന്‍െറ കണ്ടത്തെല്‍. ആധാരം എഴുതിയ മുദ്രപത്രം അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാറിന്‍േറതല്ളെന്നാണ് അന്ന് അന്വേഷണം നടത്തിയ വിജിലന്‍സ് ഡി.വൈ.എസ്.പി നന്ദനന്‍ പിള്ള കണ്ടത്തെിയത്. 1923 കാലത്തെ തിരുവിതാംകൂറിന്‍െറ മുദ്ര പത്രങ്ങള്‍ ശംഖ്, ഗവണ്‍മെന്‍റ് ഓഫ് ട്രാവന്‍കോര്‍ എന്നീ വാട്ടര്‍മാര്‍ക്കുകള്‍ വ്യക്തമായി രേഖപ്പെടുത്തിയവയാണ്. അതേസമയം ഹാരിസണ്‍സ് ഹാജരാക്കിയ ആധാരത്തില്‍ ജോണ്‍ ഡിക്കിന്‍സ് എന്ന ലണ്ടന്‍ കമ്പനിയുടെ വാട്ടര്‍മാര്‍ക്കാണുള്ളത്. മുദ്രപത്രത്തില്‍ പതിച്ചിരിക്കുന്ന തിരുവിതാംകൂര്‍ സര്‍ക്കാറിന്‍െറ മുദ്രയും അക്കാലത്തെ മറ്റ് ആധാരങ്ങളില്‍ ഉള്ളവയല്ല. ഇങ്ങനെ ഒട്ടേറെ പൊരുത്തക്കേടുകള്‍ ഉള്ളതായാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നന്ദനന്‍ പിള്ള രേഖപ്പെടുത്തിയിരിക്കുന്നത്. വസ്തുതകള്‍ ഇതായിരിക്കെകയാണ് കേസിലെ പ്രതികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവരുന്നത്. ഹാരിസണ്‍സ് കേസിലെ പ്രതികളുമായികുടിക്കാഴ്ച നടത്തിയത് തെറ്റല്ളെങ്കില്‍ പള്‍സര്‍ സുനിയുമായും മുഖ്യമന്ത്രിക്ക് കൂടിക്കാഴ്ച ആകാമല്ളോ. 

 

Tags:    
News Summary - harrisons malayalam limited meeting with pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.