2019 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങി കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ തന്ത്രങ്ങളും ക ുതന്ത്രങ്ങളുമായി പാർട്ടികൾ സജീവമാണ്. കണക്കുകൾ ഗതിനിർണയിക്കുന്ന തെരഞ്ഞെടുപ്പാകും വരാനിരിക്കുന്നത്. വൈ കാരിക വിഷയങ്ങൾ ഒഴിച്ച് നിർത്തിയാൽ പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ചയാവുക മോദി സർക്കാറിെൻറ സാമ ്പത്തിക നയങ്ങൾ തന്നെയാവും.
യു.പി.എ സർക്കാറിെൻറ ഭരണകാലത്തെ അഴിമതികൾ ഉയർത്തികാട്ടിയായിരുന്നു 2014ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ മോദി അധികാരത്തിലെത്തിയത്. അഞ്ച് വർഷത്തെ ഭരണകാലയളവിനുള്ളിൽ സാമ്പത്തിക രംഗത്ത് സമൂലമാ യ മാറ്റങ്ങൾക്കാണ് കേന്ദ്രസർക്കാർ തുടക്കമിട്ടത്. 1991ലെ നവ ലിബറൽനയങ്ങൾ നടപ്പിലാക്കിയതിന് ശേഷം ഇന്ത്യൻ സമ്പദ ്വ്യവസ്ഥയിൽ ഇത്രത്തോളം മാറ്റങ്ങൾ വരുന്നത് 2014 മുതൽ 2019 വരെയുള്ള നരേന്ദ്രമോദിയുടെ ഭരണകാലയളവിലാണ്.
നോട്ട് നിരോധനം, ജി.എസ്.ടി പോലുള്ള പരിഷ ്കാരങ്ങൾ ചരിത്രത്തിൽ ഇടംപിടിച്ചവയായിരുന്നു. ഇത്തരം പരിഷ്കാരങ്ങൾ കൊണ്ട് വന്നതിലും നടപ്പാക്കിയതിലും മോദ ി സർക്കാറിന് എത്ര മാർക്ക് നൽകണമെന്നുള്ളതാണ് തെരഞ്ഞെടുപ്പ് വരുേമ്പാൾ ഉയരുന്ന പ്രധാന ചോദ്യം. പരിഷ്കാരങ ്ങൾ സമ്പദ്വ്യവസ്ഥയെ ഏത് തരത്തിലാണ് സ്വാധീനിച്ചിട്ടുള്ളതെന്നും പരിശോധിക്കപ്പെടേണ്ടതാണ്.
ലക്ഷ്യ മെന്തെന്ന് അറിയാതെ നോട്ട് നിരോധനം
2016 നവംബർ എട്ടിലെ നോട്ട് നിരോധനം പ്രഖ്യാപനം മുതൽ ദുരൂഹത നിറഞ് ഞതായിരുന്നു. ധനമന്ത്രിയുടെ പോലും അറിവില്ലാെത സാമ്പത്തിക മേഖലയിൽ ഏത് തരത്തിൽ സ്വാധീനിക്കുമെന്ന് പോലും കൃത്യമായി പരിശോധിക്കാതെ ഇത്തരമൊരു തീരുമാനം പ്രഖ്യാപിക്കാൻ മോദിയെ ഉപദേശിച്ചതാരാണെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. നോട്ട് നിരോധനം നിലവിൽ വന്ന ആദ്യ ദിവസങ്ങളിൽ കള്ളപ്പണത്തിനെതിരായ ശക്തമായ നടപടിയായി കണ്ട് അതിനെ അനുകൂലിക്കാനും ആളുണ്ടായിരുന്നു. എന്നാൽ, നോട്ട്ക്ഷാമം സമ്പദ്വ്യവസ്ഥയിൽ മാന്ദ്യത്തിേൻറതായ സാഹചര്യം സൃഷ്ടിച്ചപ്പോൾ മോദി ഭക്തർ മാത്രം നോട്ട് നിരോധനത്തെ അനുകൂലിച്ചു.
കടപ്പാട് എൻ.ഡി.ടി.വി
പിന്നീട് തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകൾ കൂടി പുറത്ത് വന്നതോടെ തീരുമാനം സമ്പൂർണ്ണ പരാജയമാണെന്ന് തെളിഞ്ഞു. നോട്ട് നിരോധനം അഴിമതിക്കെതിരായ ചലനങ്ങൾ ഉണ്ടാക്കില്ലെന്ന് മനസിലായതോടെ ഡിജിറ്റൽ ഇന്ത്യ സൃഷ്ടിക്കുന്നതിനായാണ് 500,1000 രൂപയുടെ നോട്ടുകൾ നിരോധിച്ചതെന്ന് പറഞ്ഞ് തടിതപ്പാനായി പിന്നീട് കേന്ദ്രസർക്കാറിെൻറ ശ്രമം. എങ്കിലും അവസാനം പുറത്ത് വരുന്ന കണക്കുകളനുസരിച്ച് അസംഘടിത മേഖലയിലുൾപ്പടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നെട്ടല്ലായ പല മേഖലകളിലും നോട്ട് നിരോധനം കനത്ത ആഘാതം സൃഷ്ടിച്ചുവെന്നതിൽ സംശയമില്ല. നോട്ട് നിരോധത്തിനുള്ള രാഷ്ട്രീയ വിശദീകരണവും ലക്ഷ്യം കണ്ടില്ല. കള്ളപ്പണം തടയപ്പെടുമെന്നും അതോടെ രാജ്യത്ത് തീവ്രവാദാക്രമണം ഇല്ലാതാവുെമന്നുമായിരുന്നു സർക്കാരിെൻറ വിശദീകരണം. എന്നാൽ, സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് പുൽവാമയിൽ കഴിഞ്ഞ ദിവസമുണ്ടായത്്. ഉറി, പത്താൻകോട്ട് ഭീകരാക്രമണങ്ങൾ ഇതിനു പുറമെ.
സങ്കീർണമായി ജി.എസ്.ടി
ഇന്ത്യയിലെ സങ്കീർണമായ നികുതി വ്യവസ്ഥക്ക് പകരം ലളിതവും ഏകീകൃതവുമായ സംവിധാനം എന്ന നിലക്കാണ് ജി.എസ്.ടി നടപ്പിലാക്കിയത്. ചില സംസ്ഥാനങ്ങളെല്ലാം വരുമാന നഷ്ടം ചൂണ്ടിക്കാട്ടി ജി.എസ്.ടിയെ എതിർത്ത് രംഗത്തുണ്ടായിരുന്നു. കേരളം പോലുള്ള ഉപഭോകൃത് സംസ്ഥാനങ്ങൾ വരുമാന വർധനവ് ചൂണ്ടിക്കാട്ടി തീരുമാനത്തെ അനുകൂലിച്ചു. ജി.എസ്.ടിയിൽ നാല് നികുതി സ്ലാബുകളിലായി ഉൽപന്നങ്ങളെ വിന്യസിച്ചപ്പോൾ തന്നെ പരാതികളുയർന്നിരുന്നു.
നികുതി റിേട്ടണുകൾ സമർപ്പിക്കുന്നതിൽ ഉൾപ്പടെ ബുദ്ധിമുട്ടുകൾ നേരിട്ടത് വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ഉൽപന്നങ്ങളുടെ വില വർധനവ്, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, ചെക്പോസ്റ്റുകളുടെ അഭാവം തുടങ്ങി വിവിധ മേഖലകളിൽ ജി.എസ്.ടി മൂലം പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന് പുറമേ പ്രതീക്ഷിച്ച നികുതി വരുമാനം ലഭിക്കാത്തത് സംസ്ഥാനങ്ങളെ പാപ്പരാക്കി. നിരവധി തവണ ഉൽപന്നങ്ങളെ വിവിധ നികുതി സ്ലാബുകളിൽ നിന്ന് മാറ്റിയത് ജി.എസ്.ടിയുടെ പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
തൊഴിലുകൾ ഇല്ലാതാകുന്നു
പ്രതിവർഷം രണ്ട് കോടി തൊഴിലുകൾ എന്ന മോഹനവാഗ്ദാനവുമായാണ് 2014ൽ മോദി സർക്കാർ അധികാരത്തിലേക്ക് എത്തിയത്. തൊഴിലുകൾ സൃഷ്ടിക്കാനുള്ള കാര്യമായ നീക്കങ്ങളൊന്നും ഭരണകാലത്ത് ഉണ്ടായില്ല. മേയ്ക്ക് ഇൻ ഇന്ത്യയെ ഉപയോഗിച്ച് തൊഴിലുകൾ സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ പുരോഗതി ഇക്കാര്യത്തിൽ ഉണ്ടാക്കാൻ സർക്കാറിന് സാധിച്ചിട്ടില്ല. പല ചൈനീസ് കമ്പനികളും മേയ്ക്ക് ഇൻ ഇന്ത്യ കുരുക്കിനെ സമർഥമായി മറികടന്നതോടെ മോദി സർക്കാറിെൻറ ഇൗ നീക്കവും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല.
അമേരിക്ക ഇന്ത്യൻ ടെക് കമ്പനികൾക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചത് രാജ്യത്തെ െഎ.ടി മേഖലയിലും തൊഴിൽ നഷ്ടമുണ്ടാക്കി. ഇതിനു പുറമെ നോട്ട് നിരോധവും ജി.എസ്.ടിയും അസംഘടിത മേഖലയിലും ചെറുകിട വ്യവസായ മേഖലയേയും ബാധിച്ചു. രണ്ട് കോടി തൊഴിൽ എന്ന സ്വപ്നം മരീചികയായെന്ന് മാത്രമല്ല നിലവിലുള്ളവ നഷ്ടപ്പെടുകയും ചെയ്തു.
നടുവൊടിഞ്ഞ് ബാങ്കിങ് മേഖല
2007ൽ ആഗോളതലത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോഴും ആ കൊടുങ്കാറ്റിലും ഇന്ത്യ പിടിച്ചു നിന്നിരുന്നു. പൊതുമേഖലയുടെ സാന്നിധ്യമായിരുന്നു അന്ന് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് തുണയായത്. പൊതുമേഖല ബാങ്കുകളും ഇക്കാര്യത്തിൽ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ, തിരിച്ചടവ് ശേഷി പോലും നോക്കാതെ വായ്പകൾ അനുവദിച്ചതോടെ കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ ബാങ്കുകൾ പ്രതിസന്ധിയിലായി. ബാങ്കുകളിൽ നിന്ന് ശത കോടികൾ വെട്ടിച്ച് മല്യ, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയവർ രാജ്യം വിട്ടിട്ടും ഇവർക്കെതിരെ കാര്യമായ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയാറായില്ല. ഇതിനൊപ്പം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണ്. ഇൗ രണ്ട് പ്രതിസന്ധികളെയും ഫലപ്രദമായി നേരിടാൻ കേന്ദ്രസർക്കാറിന് കഴിഞ്ഞില്ല.
ഇതിനെല്ലാം പുറമേ ജി.ഡി.പി നിരക്കിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളും സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയായി. ഇൗ സാമ്പത്തിക വർഷത്തിെൻറ അവസാനപാദത്തിലെ ജി.ഡി.പി നിരക്ക് പുനർനിശ്ചയിച്ചത് സമ്പദ്വ്യവസ്ഥയുടെ ഭാവി അത്ര ആശാവഹമല്ലെന്ന സൂചനകളാണ് നൽകുന്നത്. സാമ്പത്തിക മേഖലയിൽ ഇടപ്പെടലുകൾ നടത്തുേമ്പാൾ അത് എത്രത്തോളം ആഘാതം ഉണ്ടാക്കുമെന്ന കൃത്യമായ പഠനം ആവശ്യമാണ്. ഇൗെയാരു പ്രാഥമിക തത്വമാണ് മോദി ഭരണത്തിൽ തെറ്റിയത്. നോട്ട് നിരോധനം മുതൽ ജി.എസ്.ടി വരെയുള്ള തീരുമാനങ്ങൾ നടപ്പിലാക്കുേമ്പാൾ ഇത് സമ്പദ്വ്യവസ്ഥയെ ഏത് തരത്തിലാവും സ്വാധീനിക്കുകയെന്ന കൃത്യമായ വിലയിരുത്തൽ ഉണ്ടായില്ല.
ധനമന്ത്രി ജെയ്റ്റ്ലിയേയും ധനമന്ത്രാലയത്തേയും കാഴ്ചക്കാരാക്കി മോദിക്ക് പ്രിയപ്പെട്ട ചില സാമ്പത്തിക വിദഗ്ധരാണ് നിർണായക തീരുമാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന ആക്ഷേപങ്ങളും ശക്തമാണ്. പൊതുതെരഞ്ഞെടുപ്പ് വരുേമ്പാൾ സാമ്പത്തിക വിഷങ്ങൾ മോദി സർക്കാറിന് ചർച്ചയാവാൻ താൽപര്യമില്ലെന്ന് വേണം കരുതാൻ. കാരണം ബി.ജെ.പിയുടെ നേട്ടങ്ങളുടെ പട്ടികയിൽ ജി.എസ്.ടിയും നോട്ട് നിരോധനവുമൊന്നും അവർ ഉൾപ്പെടുത്താൻ താൽപര്യം കാണിക്കില്ലെന്നാണ് ഇപ്പോൾ പുറത്ത് വാർത്തകൾ നൽകുന്ന സൂചന.
( അഞ്ചു വർഷത്തെ സാമ്പത്തിക പരിഷ്കാരങ്ങളും പ്രതിഫലനങ്ങളും വിലയിരുത്തുന്ന ലേഖന പരമ്പരയുടെ ആദ്യ ഭാഗം )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.