പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള മോദി സർക്കാർ നീക്കത്തെ കുറിച്ച് തുടരുന്ന സംവാദം ചില ഓർമകളിലേക്ക് തിരികെ നടത്തംകൂടിയാണ്. സർക്കാർ നീക്കത്തെ പിന്തുണക്കുന്ന സ്വകാര്യവത്കരണത്തിെൻറ വക്താക്കളുടെ വാദം, പൊതുമേഖലയെക്കാൾ സ്വകാര്യമേഖല കൂടുതൽ കാര്യക്ഷമമാണെന്നാണ്. അവർക്കറിയാഞ്ഞിട്ടാകുമോ എന്നറിയില്ല, വിലക്ഷണമാണെങ്കിലും തുടർ ചോദ്യം എങ്കിൽ പിന്നെ സർക്കാറിനെ തന്നെ സ്വകാര്യവത്കരിച്ചൂടെ എന്നാകും.
ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത്, സ്വകാര്യവത്കരണ പഥം തെരഞ്ഞെടുത്ത യു.എസ് ആഗോള സാമ്പത്തിക ശക്തിയായി വളർന്നു എന്നതാണ്. പൊതുമേഖലയുടെ വഴിയിൽ നടന്ന ബ്രിട്ടൻ നേരെ മറിച്ച് 1980കളോടെ പാപ്പരത്തത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. എന്നാൽ, സൗകര്യപൂർവം അവർ മറന്നുകളയുന്ന ഒരു സത്യം, 1929ഓടെ ലോകത്തെ പിടിച്ചുലച്ച മഹാമാന്ദ്യത്തിനിടെ മരണശയ്യയിലായ കുത്തക മുതലാളിത്തം (സ്വകാര്യ കുത്തക മുതലാളിത്തം എന്നും വായിക്കാം) പതിയെ കരകയറിയത് പൊതുനിക്ഷേപമെന്ന കെനീഷ്യൻ മരുന്ന് കഴിച്ചിട്ടു മാത്രമാണെന്നതാണ്. ലോകത്തുടനീളം പൊതുമേഖലയുടെ ഉൽപത്തിക്കും വികാസത്തിനും ഇൗ മരുന്ന് വലിയ തോതിൽ പ്രചോദനമായെന്നത് സത്യം. 1980കളിലെ നവ ലിബറൽ സാമ്പത്തികവിദഗ്ധരാണ് അതിനെതിരായ പടയൊരുക്കം ആരംഭിച്ചത്.
സമാനമായി, പൊതുമേഖലക്ക് മേൽക്കൈ നൽകിയും ലൈസൻസ് രാജ് ഊർജിതമാക്കിയും നെഹ്റുവിെൻറ സോഷ്യലിസവുമായുള്ള (ഇന്ത്യൻ സ്വഭാവങ്ങൾ സ്വാംശീകരിച്ച്) നെഹ്റുവിെൻറ മുഖാമുഖത്തിന് ഏറെ കഴിഞ്ഞ് 1980കളിലാണ് രാജ്യം ലിബറൽമാർഗത്തിൽ ചരിച്ചു തുടങ്ങിയത്. അതോടെ, സ്വകാര്യമേഖല കൂണുപോലെ മുളപൊട്ടി തളിർക്കുകയും പൊതുമേഖലയെ പ്രകടനത്തിൽ പിറകിലാക്കുകയും ചെയ്തു. ചരിത്രത്തിനൊപ്പം ഇങ്ങനെ എവിടെയും സ്പർശിക്കാതെ സഞ്ചരിക്കുേമ്പാഴും നാം വിസ്മരിക്കരുതാത്ത ഒരു കാര്യം പൊതു മേഖലയിലെ വർധിച്ച നിക്ഷേപത്തിന് നെഹ്റുവല്ല, എട്ട് മുൻനിര കുത്തക മുതലാളിമാർ ചേർന്ന് തയാറാക്കിയ ബോംബെ പ്ലാൻ ആയിരുന്നു ഒന്നാം കാരണം എന്നതുകൂടിയാണ്. അടിസ്ഥാന വ്യവസായങ്ങളിൽ വൻതോതിൽ പൊതുമേഖല നിക്ഷേപമായിരുന്നു അവരുടെ ആവശ്യം. രാഷ്ട്രീയമായി, സോഷ്യലിസത്തെ കൂട്ടുപിടിക്കുകയെന്ന വാചാടോപം കൂടി അന്നത്തെ സർക്കാറിന് ഇത് സാധ്യമാക്കി. അവരുടെ പൊതുമേഖലയെ സ്വകാര്യവത്കരിച്ചയുടൻ റഷ്യയും ചൈനയും കുതിപ്പ് നടത്തിയെന്ന് പറയുന്നവർ ഓർക്കേണ്ടത്, പൊതുമേഖല സൃഷ്ടിച്ചെടുത്ത അടിസ്ഥാന മേഖലയുടെ ചിറകേറിയായിരുന്നു സ്വകാര്യമേഖലയുടെ ഇൗ യാത്രയെന്നതാണ്. കൃത്യമായി അപഗ്രഥിക്കാതെ, ചരിത്ര വസ്തുതകൾ മാത്രം ഉദ്ധരിച്ചാൽ വാദം ജയിക്കാനായേക്കും, പക്ഷേ, യഥാർഥ വസ്തുതകൾ മനസ്സിലാക്കാൻ സഹായിക്കണമെന്നില്ല.
മൗലിക തത്ത്വമായി ഒരു കാര്യം അവതരിപ്പിക്കാറുണ്ട്. അഥവാ, സംരംഭങ്ങൾ നിയന്ത്രണവുമില്ലാതെ വിട്ടാൽ നിയന്ത്രണങ്ങളുടെ കുരുക്കിലാക്കുന്നതിനെക്കാൾ മികച്ച പ്രകടനം നടത്തുമെന്ന്. പൊതുമേഖലയിലെ വീഴ്ചകൾ കാണിക്കാതെ സ്വകാര്യ മേഖല കുതിപ്പ് കാണിക്കുന്നത് ഇതിന് നേർസാക്ഷ്യമായും പറയാം. പക്ഷേ, കാണുംപോലെയല്ല സത്യം. സ്വകാര്യ മേഖലയുടെ മേൽക്കൈ പറയുന്ന, ചില കണക്കുകൾ വായിക്കുന്നതിനൊപ്പം അവർ അനുഭവിക്കുന്ന നികുതി- നികുതിയേതര ഇളവുകളുടെ വലിയ ലോകം കൂടി അറിയണം. പൊതുമേഖല ബാങ്കുകളിൽ ഇത്തരക്കാർ വരുത്തിവെച്ച കിട്ടാക്കടങ്ങളുെട എടുത്താൽ പൊങ്ങാത്ത ഭാരവും കാണണം.
എണ്ണ വ്യവസായ മേഖലയുടെ സ്വകാര്യവത്കരണ സാധ്യതകൾ തേടി രൂപം നൽകിയ പഠന സംഘത്തിലെ അംഗമായി 1995ൽ ഞാൻ നടത്തിയ വിശകലനത്തിൽ പൊതുമേഖല സംരംഭമായ ഐ.എൻ.ജി.സിയും ആഗോള എണ്ണ ഭീമന്മാരും തമ്മിൽ പ്രകടന മികവിൽ കാര്യമായ അന്തരം കാണാനായില്ല. എന്നുമാത്രമല്ല, പണം കുമിഞ്ഞുകിടന്ന പൊതുമേഖല സംരംഭങ്ങളുടെ ഡയറക്ടർ ബോർഡിന് അധികാരം കൂടുതലയായി കൈവന്ന ലിബറലൈസേഷൻ ആഘോഷാനന്തര ഘട്ടത്തിൽ സ്വകാര്യമേഖലയുമായി സഹകരിച്ച് എണ്ണ കമ്പനികൾ നിരവധി സംയുക്ത സംരംഭങ്ങൾ (പൊതുമേഖലക്ക് 50 ശതമാനം മാത്രമേ നിക്ഷേപം അനുവദിക്കപ്പെട്ടുള്ളൂ) ആരംഭിച്ചതാണ്. അവയിലേറെയും പക്ഷേ, എവിടെയുമെത്താതെ എഴുതിത്തള്ളുന്നതായിരുന്നു നാം കണ്ടത്. എന്നുവെച്ചാൽ, സ്വകാര്യമേഖലക്ക് പൊതുമേഖലയെക്കാൾ അടിസ്ഥാനപരമായ മികവ് അവകാശപ്പെടാനാകില്ല. കാര്യക്ഷമതയല്ല, ഉദ്ദിഷ്ട ലക്ഷ്യങ്ങൾ സഫലമാക്കലാണ് ഇവിടെ ഘടകം. ഈ ചർച്ചകളിലാകട്ടെ, ഒരിടത്തും അവ വരാറുമില്ല. പാരമ്പര്യ വ്യവസായ മാനേജ്മെൻറിൽ പോലും കാര്യക്ഷമത മാത്രം മഹത്ത്വമാകില്ല, അനുബന്ധ നികഷമായ ഉദ്ദിഷ്ട ലക്ഷ്യ സാഫല്യം കൂടി അളന്നേപറ്റൂ. കമ്പനി നിശ്ചയിച്ച ലക്ഷ്യം കൈവരിക്കുന്നതിൽ ഫലപ്രാപ്തി പ്രധാനമാണ്. തത്കാലം പണമുണ്ടാക്കി തന്ത്രപ്രധാന മാർഗങ്ങളിൽ പരാജയപ്പെടുന്നുവെങ്കിൽ അത് ഒരിക്കലും ഗുണകരമാകില്ല. പ്രതിശീർഷ ആഭ്യന്തര ഉൽപാദനം കുത്തനെ കൂടിയാൽ മാത്രം മികച്ചതെന്ന് വിലയിരുത്താനാകില്ല, അതിനെ ആശ്രയിച്ചുനിൽക്കുന്ന പൗരന്മാർക്ക് അടിസ്ഥാന സ്വാതന്ത്ര്യവും സൗകര്യങ്ങളും- ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവന സുരക്ഷിതത്വം- വകവെച്ചുകിട്ടണം.
ഒന്നുകൂടി പറഞ്ഞാൽ, പ്രതിശീർഷ ആഭ്യന്തര ഉൽപാദനം ഉയർത്തണമെന്ന് കണക്കുകൂട്ടി പ്രശസ്തമായ ഒരു കോർപറേറ്റ് കമ്പനിക്ക് സ്വന്തം സമ്പദ്വ്യവസ്ഥയെ കൈമാറിയാൽ സംശയമില്ല, സങ്കൽപത്തിനുമപ്പുറത്തേക്ക് അത് വളരും. പക്ഷേ, ഒരു രാജ്യമെന്ന നിലക്കുള്ള ലക്ഷ്യങ്ങൾ ഇത് സാക്ഷാത്കരിക്കുമോ? സമ്പദ്വ്യവസ്ഥയുടെ ലക്ഷ്യം നിർണയിക്കുന്നിടത്ത് ഭരണഘടനയുടെ ആമുഖത്തിലും വിവിധ വകുപ്പുകളിലും മാർഗ നിർദേശക തത്ത്വങ്ങളിലും പറഞ്ഞ ദർശനങ്ങളെ വിേഛദിക്കാനാവില്ല. ഡോ. ബാബസാഹെബ് അംബേദ്കർ മുന്നോട്ടുവെച്ച സ്വാതന്ത്ര്യം, സമത്വം, സൗഹാർദം, നീതി എന്നിവയിലധിഷ്ഠിതമായ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ നീതി പുലരുന്ന ഒരു സാമൂഹിക ക്രമമാണ് അതിെൻറ ലക്ഷ്യം.
സ്വകാര്യമേഖല പൊതുമേഖലയെക്കാൾ കാര്യക്ഷമമാണെന്നതിന് അസന്ദിഗ്ധമായ തെളിവുകളൊന്നുമില്ലെന്നിരിക്കെ, ഇന്ത്യയിൽ സാമ്പത്തിക വികസനമെന്ന ഉദ്ദിഷ്ട ലക്ഷ്യ സാഫല്യമെന്ന മാനദണ്ഡവും അത് സാധ്യമാക്കണമെന്നില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.