റൺവേ നീളം കുറവുള്ള ഇന്ത്യയിലെ മറ്റു അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ വികസന നടപ ടികൾ പുരോഗമിക്കുേമ്പാഴാണ് കരിപ്പൂരിൽ പദ്ധതി ഉപേക്ഷിച്ചത്. റൺവേ 2,700 മീറ്ററായി നിജ പ്പെടുത്തുന്നതോടെ കരിപ്പൂരിെൻറ ഭാവി ചോദ്യചിഹ്നമായി നിലനിൽക്കുമെന്ന് ഈ രംഗത്ത െ വിദഗ്ധർ പറയുന്നു. ദീർഘദൂര സർവിസുകൾ ഒരുകാലത്തും ആരംഭിക്കാൻ സാധിക്കിെല്ലന്നത ാണ് പ്രധാന പോരായ്മ.
നിലവിൽ ഇവിടെനിന്ന് സർവിസ് നടത്തുന്ന സൗദി എയർലൈൻസിെൻറ വ ലിയ വിമാനങ്ങൾക്ക് ഭാരനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പരമാവധി ടേക്ക് ഒാഫ് ഭാരം അനുവദിച്ചത് 265 ടൺ ആണ്. വരാനിരിക്കുന്ന എയർ ഇന്ത്യക്കും എമിറേറ്റ്സിനും സമാനമായ ഭാരനിയന്ത്രണം ഉണ്ടാകും. കരിപ്പൂരിൽ പകൽസമയത്തെ ശരാശരി താപനില 31 ഡിഗ്രിയാണ്. ചൂട് വർധിക്കുേമ്പാൾ ടേക്ക് ഒാഫിന് റൺവേ നീളം കൂടുതൽ വേണം. ഇതിനാലാണ് രാത്രിയിലും പുലർച്ചയും രാവിലെയും കൂടുതൽ സർവിസുകളുള്ളത്.
ജിദ്ദയിലേക്കാണ് ഇപ്പോൾ ഏറ്റവും ദീർഘദൂര സർവിസുള്ളത്. നാലര മണിക്കൂറാണ് യാത്രാസമയം. ഇതിന് ശരാശരി 35 മുതൽ 40 ടൺ വരെ ഇന്ധനം മതി. എന്നാൽ, ഇൗ സർവിസ് നടത്തുന്ന വിമാനങ്ങൾ 140 ടൺ വരെ ഇന്ധനം നിറക്കാൻ സാധിക്കുന്നവയാണ്. ദീർഘദൂര സർവിസ് നടത്തുേമ്പാൾ കൂടുതൽ ഇന്ധനം നിറക്കണം. ഇതിനായി യാത്രക്കാരുടെ എണ്ണവും കാർേഗായുടെ തൂക്കവും കുറക്കേണ്ടിവരും. റൺവേ നീളം 3,000 മീറ്ററിൽ കൂടുതലുണ്ടെങ്കിൽ ഭാരനിയന്ത്രണം ഒഴിവാക്കാം.
നേരേത്ത, ഗൾഫിേലക്ക് മാത്രമാണ് മലബാറിലുള്ളവർ ജോലിതേടി പോയതെങ്കിൽ ഇപ്പോൾ ചൈന, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കെല്ലാം യാത്രക്കാരുണ്ട്. നിലവിലെ സാഹചര്യത്തിൽ ഗൾഫ് സെക്ടറിന് പുറത്ത് ദീർഘദൂര സർവിസുകൾ നടത്താൻ സാധ്യമല്ല. ഹോേങ്കാങ് സർവിസുകൾക്ക് ഉൾപ്പെടെ ഇത് തടസ്സമാകും.
ഉപയോഗിക്കാതെ കാർഗോ സംവിധാനം
വിമാനത്താവളം ആരംഭിച്ച് മൂന്ന് പതിറ്റാണ്ട് പിന്നിടുേമ്പാഴും കാർഗോ സംവിധാനം പൂർണമായി ഉപയോഗിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. യാത്രവിമാനങ്ങളിലാണ് കാർഗോ കയറ്റുന്നത്. ഒാരോ വിമാനത്തിലും കുറച്ച് മാത്രമേ കയറ്റി അയക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ, വിദേശത്തുനിന്ന് നിലവിൽ സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ സൗകര്യമില്ല. യാത്രവിമാനങ്ങളിൽ തിരക്കേറുന്ന സമയത്ത് യാത്രക്കാരുടെ ബാഗേജുകൾ പോലും മുഴുവൻ കയറ്റാൻ സാധിക്കുന്നില്ല. കാർഗോ സർവിസുകൾ ആരംഭിച്ചാൽ മാത്രമെ ഇൗ പ്രശ്നം പരിഹരിക്കാനാവൂ. ബി 777 കാറ്റഗറിയിലുള്ള കാർഗോ വിമാനങ്ങൾക്ക് 375 മുതൽ 400 ടൺ വരെ കാർഗോ കൊണ്ടുപോകാൻ സാധിക്കും.
നിലവിൽ കരിപ്പൂരിൽ പരമാവധി അനുവദിച്ചിരിക്കുന്നത് 265 ടൺ മാത്രമാണ്. റൺേവ നീളം വർധിപ്പിച്ചാൽ കയറ്റുമതിയും ഇറക്കുമതിയും കൂടും. കാർഗോ രംഗത്ത് മലബാറിനുള്ള സാധ്യതകൾ മുന്നിൽകണ്ടാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാർേഗാ ടെർമിനൽ കണ്ണൂരിൽ നിർമിക്കുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.