വിമാനത്താവളത്തിെൻറ തുടക്കം മുതൽ ഇന്നുവരെ അധികൃതർ സൃഷ്ടിച്ച കാർമേഘങ്ങളെ മറ ികടന്നാണ് കരിപ്പൂരിെൻറ യാത്ര. ഇതിെൻറ അവസാന ഉദാഹരണമാണ് അനുമതി ലഭിച്ചിട്ടും എ യർ ഇന്ത്യ, എമിറേറ്റ്സ് വലിയ വിമാനങ്ങളുടെ സർവിസ് നീളുന്നതും ആഭ്യന്തര സർവിസുകൾ വെ ട്ടിക്കുറക്കുന്നതും.
കരിപ്പൂരിൽ നിന്നാരംഭിച്ച എല്ലാ ആഭ്യന്തര സെക്ടറുകളിലും 80 ശ തമാനത്തിന് മുകളിൽ യാത്രക്കാരുണ്ടായിരുന്നുെവന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എ ന്നിട്ടും സർവിസുകൾ വെട്ടിക്കുറക്കുന്നു. കാരണം പറയാൻപോലും കമ്പനികൾ തയാറാകുന്നില്ല.
ആഭ്യന്തര സർവിസ് കുറഞ്ഞതോടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവർ കണ്ണൂരിനെയും കൊച്ചിയെയും ആശ്രയിക്കാൻ നിർബന്ധിതരാകുന്നു. വളരുന്ന ഐ.ടി നഗരമായിട്ടും കോഴിക്കോടിനോടു ചേർന്നു കിടക്കുന്ന കരിപ്പൂരിൽ ആവശ്യത്തിന് ആഭ്യന്തര സർവിസില്ല.
ഇതിനായി ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് സമ്മർദവും ഉയരുന്നില്ല. എയർ ഇന്ത്യക്ക് ലാഭകരമായ സെക്ടറുകളിലൊന്നാണ് കോഴിക്കോട്-ജിദ്ദ. അനുമതി ലഭിച്ചിട്ടും സർവിസ് പുനരാരംഭിക്കാതെ ഓരോ കാരണങ്ങളുടെ പേരിൽ നീട്ടിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. സീറ്റ് വർധിപ്പിച്ചു നൽകിയാൽ പുനരാരംഭിക്കാമെന്ന് എമിറേറ്റ്സ് ഇപ്പോൾ പറയുന്നു.
ഇതോടൊപ്പം, കരിപ്പൂരിെൻറ ഭാവി ആശങ്കയിലാക്കുന്ന മാസ്റ്റർ പ്ലാൻ അട്ടിമറി നീക്കവും ഗൗരവുമുള്ളതാണ്. റൺവേ പ്രവൃത്തി പൂർത്തിയായിട്ടും 21 മാസം നിയന്ത്രണം നീട്ടിയതിന് വ്യോമയാന മന്ത്രാലയവും വിമാനത്താവള അതോറിറ്റിയുടെ ഡൽഹി ആസ്ഥാനവും ഉന്നയിച്ച തടസ്സങ്ങൾ റൺവേക്ക് നീളമില്ലെന്നും സ്ട്രിപ്പിന് വീതി പോരെന്നുമായിരുന്നു. എന്നാൽ, നിലവിലെ റൺവേയുടെ നീളം 150 മീറ്റർ കുറച്ചശേഷമാണ് വലിയ വിമാനങ്ങൾക്ക് വീണ്ടും അനുമതി നൽകിയതെന്നത് അധികമാരും അറിയാത്ത യാഥാർഥ്യം.
റൺവേക്ക് നീളവും സ്ട്രിപ്പിന് വീതിയുമില്ലെന്നു പറഞ്ഞ് കരിപ്പൂരിനെ മൂന്നര വർഷക്കാലം തളർത്താൻ ശ്രമിച്ചവർ ഇതേ റൺവേ നീളം കൂട്ടുന്നതിനും സ്ട്രിപ്പിെൻറ വീതി വർധിപ്പിക്കുന്നതിനുമുള്ള പ്രവൃത്തികൾക്ക് തുരങ്കം വെക്കുന്ന നടപടികളിലാണ് ഇപ്പോൾ. മാസ്റ്റർ പ്ലാൻ അട്ടിമറിച്ച് കരിപ്പൂരിെൻറ ഭാവി ഇരുട്ടിലാക്കുന്ന നീക്കങ്ങളെകുറിച്ച് നാെള.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.