തന്നിഷ്ടപ്രകാരം സ്വന്തം നിയമം അടിച്ചേൽപിക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള ജീവിക്കാനുള്ള അവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണമാണ് നിയമവിരുദ്ധമായ പൊലീസ് നടപടികൾകൊണ്ട് ഇല്ലാതാകുന്നത്.
1961ലെ പൊലീസ് ആക്ടും 1968ലെ പൊലീസ് മാന്വലും അനുസരിച്ചാണെങ്കിൽ കാക്കിയിട്ട ഒരു പൊലീസുകാരനും പ്രതിയുടെയോ പൗരെൻറയോ ദേഹത്ത് അനാവശ്യമായി തൊടാനാകില്ല. 2005ലെ മാതൃകാ പെരുമാറ്റച്ചട്ടവും പൊലീസിെൻറ പെരുമാറ്റദൂഷ്യങ്ങളെ കര്‍ശനമായാണ് വിലക്കുന്നത്. എന്നിട്ടും നിത്യവും പൊലീസ് പീഡനത്തിെൻറ കഥകൾ പുറത്തുവരുന്നതിന് കാരണം ഇൗ നിയമങ്ങൾക്ക് കടലാസുവിലയേയുള്ളൂ എന്നതിെൻറ തെളിവാണ്. പൊലീസിെൻറ തെറ്റായ പ്രവൃത്തികൾ മൂലം ഒാരോ തവണയും ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലാകുേമ്പാഴും സേനയെ നവീകരിക്കാൻ റിപ്പോർട്ടുകളും ശിപാർശകളുമെത്തും. പൊലീസ് ആസ്ഥാനത്ത് പൊടിപിടിച്ചിരിക്കുന്ന റിപ്പോർട്ടുകളിലെ കുറച്ചെങ്കിലും കാര്യങ്ങൾ കർശനമായി നടപ്പാക്കിയാൽ സേന കുറച്ചു കൂടി നന്നാകുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ സമർപ്പിച്ച വിദഗ്ധർ തന്നെ പറയുന്നു. എന്നാൽ, സംഭവിക്കുന്നതാകെട്ട തങ്ങൾക്ക് താൽപര്യമുള്ള ശിപാർശകൾ മാത്രം നടപ്പാക്കുക, മറ്റുള്ളവ ചവറ്റുകൊട്ടയിൽ തള്ളുക എന്നതും. ഇത് മാറാത്ത കാലത്തോളം സേനയെ രക്ഷിക്കാൻ ആർക്കും കഴിയില്ലെന്നും അവർ വ്യക്തമാക്കുന്നു.
ജനമൈത്രി, ഗ്രൂപ് ലോക്കപ്പ്
പൊലീസ് നവീകരണത്തിനായി 2003ല്‍ രൂപവത്കരിച്ച ജസ്റ്റിസ് കെ.ടി. തോമസ് കമീഷൻ ബ്രിട്ടീഷ് പൊലീസ് മാതൃകയില്‍ കേരള പൊലീസിനെ ഉടച്ചുവാർക്കാനുള്ള ശിപാർശകളാണ് സമർപ്പിച്ചത്. ജനമൈത്രി പൊലീസായിരുന്നു കൂട്ടത്തിലെ മികച്ച നിർദേശം. മാറിമാറി അധികാരത്തിൽ വന്നവരൊക്കെ റിപ്പോർട്ട് പരിഗണിച്ചെങ്കിലും ചില നിർദേശങ്ങളെങ്കിലും നടപ്പാക്കാൻ മുതിർന്നത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനായിരുന്നു. ഏറെ തടസ്സങ്ങൾ ഉണ്ടായെങ്കിലും ജനമൈത്രി പൊലീസ് രാജ്യത്തിന് മാതൃകയായെന്ന് ജസ്റ്റിസ് കെ.ടി. തോമസ് പറയുന്നു. കസ്റ്റഡിമരണം തടയാൻ അഞ്ച് പൊലീസ് സ്റ്റേഷനുകൾക്ക് ഒരു ലോക്കപ്പ് എന്നതായിരുന്നു കമീഷെൻറ മറ്റൊരു പ്രധാന ശിപാർശ. കോടിയേരി തന്നെ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കി. കോട്ടയത്തെ അഞ്ച് പൊലീസ് സ്റ്റേഷനുകൾക്കായി മണർകാട് പൊലീസ് സ്റ്റേഷനിലായിരുന്നു സംസ്ഥാനത്തെ ആദ്യ ഗ്രൂപ് ലോക്കപ്പ് പരീക്ഷണം. എന്നാൽ, മാസങ്ങൾക്കകം അത് നിലച്ചു. ചെലവഴിച്ച ലക്ഷങ്ങൾ വെള്ളത്തിലുമായി. മണർകാട് ലോക്കപ്പ് സംവിധാനം സംസ്ഥാനം വ്യാപകമാക്കിയിരുന്നെങ്കിൽ വരാപ്പുഴ കേരളത്തിൽ ആവർത്തിക്കില്ലായിരുന്നുവെന്ന് ജസ്റ്റിസ് തോമസ് വേദനയോടെ പറയുന്നു.
ഇതൊക്കെയുണ്ടായിട്ടും!
നിയമങ്ങളുടെ കുറവല്ല, അത് പാലിക്കപ്പെടാത്തതിെൻറ പോരായ്മയാണ് എപ്പോഴും വില്ലനാകുന്നത്. അറസ്റ്റ് ചെയ്യാൻ അധികാരപ്പെട്ട പൊലീസുദ്യോഗസ്ഥന് തിരിച്ചറിയൽ കാർഡ് വേണമെന്നാണ് വ്യവസ്ഥ. ഒരാളെ അറസ്റ്റ് ചെയ്താൽ ആ വ്യക്തിയുടെ ഒപ്പും അയാളുടെ കുടുംബത്തിലെ ഒരംഗമോ പരിസരത്തെ ബഹുമാന്യ വ്യക്തിയോ ആയ ഒരു സാക്ഷിയെങ്കിലും രേഖയിൽ ഒപ്പിടണം. പൊലീസുകാർ വേഷം മാറി പദവി മറച്ചുവെച്ച് നിയമവിരുദ്ധമായ അറസ്റ്റുകൾ നടത്താൻ പാടില്ല. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ 24 മണിക്കൂറിനകം തൊട്ടടുത്ത ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കണം.
അപൂർവം സന്ദർഭങ്ങളൊഴിച്ച് അതും ജുഡീഷ്യൽ മജിസ്ട്രേറ്റിെൻറ മുൻകൂട്ടിയുള്ള അനുമതിയോടെ മാത്രമേ വനിത പൊലീസ് സ്ത്രീകളെ സൂര്യാസ്തമനത്തിനുശേഷവും സൂര്യോദയത്തിനുമുമ്പും അറസ്റ്റ് ചെയ്യാൻ പാടുള്ളൂ. സ്റ്റേഷെൻറ ചുമതലയുള്ള ഉദ്യോഗസ്ഥൻ പ്രതിയെയോ പ്രതിയെന്ന് സംശയിക്കുന്നവരെയോ അറസ്റ്റ് ചെയ്യാൻ കീഴുദ്യോഗസ്ഥനെ അധികാരപ്പെടുത്തി രേഖാമൂലം ഉത്തരവ് നൽകണം. കീഴുദ്യോഗസ്ഥൻ നടത്തുന്ന അന്വേഷണത്തിൽ മേലുദ്യോഗസ്ഥൻ ഇടപെടാനോ ആരെയെങ്കിലും അറസ്റ്റ് ചെയ്യാൻ നിർദേശം നൽകാനോ പാടില്ല. എന്നാൽ, ഇതെല്ലാം കാറ്റിൽപറത്തി തന്നിഷ്ടപ്രകാരം സ്വന്തം നിയമം അടിച്ചേൽപിക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള ജീവിക്കാനുള്ള അവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സംരക്ഷണമാണ് നിയമവിരുദ്ധമായ പൊലീസ് നടപടികൾകൊണ്ട് ഇല്ലാതാകുന്നത്.
ക്വേട്ടഷനെടുത്ത് പൊലീസ്
25 ലക്ഷം കോഴവാങ്ങി ക്വേട്ടഷനെടുക്കാനും കേരള പൊലീസിന് മടിയില്ലാതായി. കോട്ടയത്തെ ഒരു സി.െഎയാണ് പൊലീസിനെ ഒന്നടങ്കം മാനംകെടുത്തി അടുത്തിടെ ക്വേട്ടഷൻ ഏറ്റെടുത്തത്. ഇത് പൊലീസിെൻറ പുതിയ പ്രവർത്തനശൈലിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, ലക്ഷങ്ങൾ കോഴവാങ്ങി ക്വേട്ടഷൻ സംഘമായി പ്രവർത്തിക്കുന്നവരും കാക്കിക്കകത്തുണ്ട്. കേരള പൊലീസിലെ ഒരു ബറ്റാലിയൻ മാത്രമാണ് കുറ്റക്കാരും നിരന്തരം ആരോപണവിധേയരുമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുേമ്പാൾ ലക്ഷ്മണരേഖ ലംഘിക്കുന്നവരെ നിയന്ത്രിക്കാൻ സർക്കാറിനും കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഭരണം മാറുന്നതനുസരിച്ച് രാഷ്ട്രീയ ഇടപെടലുകളിൽ മാറ്റം വരുന്നതല്ലാതെ പൊലീസിനെ മാനുഷികമായും നൈതികമായും നവീകരിക്കാൻ ഭരണതലപ്പത്തുള്ളവർ തയാറാകുന്നില്ല. സർക്കാറിെൻറ ഇടപെടൽ ശക്തമാക്കിയാലേ സേനയെ കുറച്ചെങ്കിലും കാര്യക്ഷമമാക്കാനാകൂവെന്നാണ് പൊതു വിലയിരുത്തൽ.
ഇങ്ങനെയൊക്കെ മതി
പൊലീസ് ഇങ്ങനെയൊക്കെ പോയാൽ മതിയെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം സേനയിൽ പിടിമുറുക്കിയിട്ടുണ്ട്. സർവിസിൽനിന്നു വിരമിച്ചാലും ഇവർ അധികാരസ്ഥാനങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്നവരാണ്. ഉന്നത ഉദ്യോഗസ്ഥർ തമ്മിലെ ചേരിപ്പോരും പാരവെപ്പും സേനയെ തളർത്തുന്നു. വിരമിച്ചവരടക്കം സേനയിൽ ഉപദേഷ്ടാക്കളുടെ എണ്ണം പെരുകിയതും ചേരിപ്പോരിന് കാരണമായി. െഎ.പി.എസ് തലത്തിലും ചേരിതിരിവ് പ്രകടമാണ്. മൂന്നും നാലും ഗ്രൂപ്പുകളായാണ് പ്രവർത്തനം. സേനയിലെ ഉത്തരേന്ത്യൻ ആധിപത്യവും ചേരിപ്പോരിന് ആക്കംകൂട്ടി. കേരളത്തിെൻറ സംസ്കാരവുമായി പൊരുത്തപ്പെടാനും ഇവർക്ക് കഴിയുന്നില്ല. വിവാദപുരുഷനായ രമൺ ശ്രീവാസ്തവയുടെ നിയമനം സേനയിൽ അതൃപ്തി സൃഷ്ടിച്ചു. ഉന്നത ഉദ്യോഗസ്ഥരെ അനുസരിക്കാത്ത പൊലീസ് സംവിധാനം സേനക്ക് മൊത്തത്തിൽ നാണക്കേടായി.
എത്രയെത്ര റിപ്പോർട്ടുകൾ
പൊലീസ് സേനയെ നവീകരിക്കാനുള്ള നീക്കങ്ങൾ അടുത്ത കാലത്തൊന്നും ആരംഭിച്ചതല്ല. ആദ്യ സംസ്ഥാന മന്ത്രിസഭ എൻ.സി. ചാറ്റര്‍ജി കമീഷനെയാണ് നിയോഗിച്ചത്. ഇതിൽ തുടങ്ങുന്നു റിപ്പോർട്ടുകളുടെ പ്രളയം. ഒടുവിൽ ജസ്റ്റിസ് കെ.ടി. തോമസ് വരെ. തെൻറ റിപ്പോർട്ട് കാര്യക്ഷമമായി നടപ്പാക്കാൻ സംസ്ഥാന പൊലീസ് സേനയിലെ ഏറ്റവും മികച്ച ഒരു ഉദ്യോഗസ്ഥനെയാകണം ചുമതലപ്പെടുത്തേണ്ടതെന്ന ശിപാർശപോലും അന്നത്തെ യു.ഡി.എഫ് സർക്കാർ പരിഗണിച്ചില്ലെന്ന് ജസ്റ്റിസ് തോമസ് പറയുന്നു. പകരം പരിഷ്കരണത്തിെൻറ ചുമതല നൽകിയത് ഏറ്റവും ആരോപണവിധേയനായ ഉദ്യോഗസ്ഥനെയും. പിന്നീട് പൊലീസ് പരിഷ്കരണത്തിനായി തുടര്‍ന്നുവന്ന പല സര്‍ക്കാറുകളും കമ്മിറ്റികള്‍ രൂപവത്കരിച്ചിരുന്നു. വിശദവും കാര്യക്ഷമവുമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചെങ്കിലും ഒന്നുപോലും പൂർണമായി നടപ്പാക്കിയിട്ടില്ല. സർക്കാറുകൾക്ക് ആത്മാർഥതയും ഇച്ഛാശക്തിയും ഉണ്ടായിരുന്നെങ്കിൽ കേരള പൊലീസ് ഇങ്ങനെ ആകുമായിരുന്നില്ല. ഇന്നും തുടങ്ങിയിടത്തുതന്നെയാണ് പൊലീസ് സേന. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ മാറിയേ തീരൂ. എന്നാൽ, അത് എവിെടനിന്ന് തുടങ്ങണം, ആര് നേതൃത്വം നൽകും എന്നതാണ് പ്രശ്നം.
ഉസ്മാൻ: ഒടുവിലത്തെ ഇര
പൊലീസുകാർ സഞ്ചരിച്ച കാർ ബൈക്കിൽ തട്ടിയത് ചോദ്യംചെയ്ത ആലുവ എടത്തല കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാൻ പൊലീസ് പീഡനത്തിെൻറ അവസാന ഇരകളിലൊരാളാണ്. കഴിഞ്ഞ ജൂൺ അഞ്ചിന് എടത്തലയിലാണ് സംഭവം. പൊലീസ് വാഹനത്തിലും സ്റ്റേഷനിലും കൊടിയ മർദനമാണ് ഉസ്മാന് ഏൽക്കേണ്ടി വന്നത്. കവിളെല്ലും താടിയെല്ലും പൊട്ടി ഉള്ളിലേക്ക് തള്ളിയതിനൊപ്പം ഇടതു കണ്ണിന് താഴെയും ഗുരുതരമായ ക്ഷതമേറ്റു. നെട്ടല്ലിനും ശരീരമാസകലവും ചതവുണ്ടായി. രണ്ടാഴ്ച ആശുപത്രിയിൽ കഴിഞ്ഞെങ്കിലും കവിളെല്ല് തകർന്നതിനാൽ ഇപ്പോഴും നേരെചൊവ്വെ ഭക്ഷണം കഴിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ശരീരമിളകുേമ്പാൾ വേദന ഇരച്ചെത്തുന്നു. അതിനാൽ ജോലിക്കും േപാകാൻ സാധിക്കില്ല. ഒന്നര ലക്ഷത്തോളം രൂപ ആശുപത്രിയിൽ ചെലവായെങ്കിലും സർക്കാർ ഒരു സഹായവും നൽകിയില്ല. പുതിയ വീടിന് ലക്ഷങ്ങളുടെ വായ്പ ബാധ്യതയുണ്ട്. ഗൾഫിൽനിന്ന് അവധിക്ക് വന്നപ്പോഴാണ് കേസിൽ പ്രതിയായത്. അതിനാൽ തിരിച്ചുപോക്കും മുടങ്ങി. വിസ റദ്ദാകുമെന്ന നിലയിലാണ്. ഭാര്യയും ചെറിയ മൂന്ന് കുട്ടികളുമടങ്ങിയതാണ് 38കാരനായ ഉസ്മാെൻറ കുടുംബം. ഇടുങ്ങിയ വാടകവീട്ടിലാണ് താമസം. മറ്റു വരുമാനമാർഗങ്ങളുമില്ല.
മറ്റൊരു ആഭ്യന്തരമന്ത്രി പാടില്ല –ടി.പി. സെൻകുമാർ
ഡി.ജി.പിയായിരിക്കെ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽനിന്ന്
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.