രാഷ്​ട്രീയത്തിലെ സൂത്രധാരൻ

ചെറുപ്പത്തില്‍ തന്നെ മനസ്സില്‍ രാഷ്ട്രീയം കൊണ്ടു നടന്ന ആളായിരുന്നു കെ.എം. മാണി.വിദ്യാര്‍ഥിയായിരിക്കുമ്പോള് ‍ കമ്മ്യൂണിസത്തോടായിരുന്നു ആഭിമുഖ്യം. അതി​​​​​​​​​​​െൻറ കഥയിങ്ങനെ. തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളിയിലായിരുന ്നു കെ.എം. മാണിയുടെ ബിരുദപഠനം. താമസം ഹോസ്റ്റലില്‍. ഹോസ്റ്റലില്‍ ഒരിക്കല്‍ ഒരു വിദ്യാര്‍ഥിയുടെ പണം മോഷണം പോയി. ക് രിസ്ത്യന്‍ മാനേജ്‌മെന്‍റ്​ നടത്തിയിരുന്ന കോളജിലെ പുരോഹിതനായ വാര്‍ഡന്‍ ജാഗ്രതയോടെ അക്കാര്യം നിരീക്ഷിച്ചു. പ ക്ഷേ, പിന്നെയും ഒരു വിദ്യാര്‍ഥിയുടെ പണം മോഷണം പോയി.

വാര്‍ഡന്‍ വിദ്യാര്‍ഥികളുടെയെല്ലാം അലമാരയും മുറിയും പെ ട്ടിയും അരിച്ചുപെറുക്കി പരിശോധിക്കാന്‍ തുടങ്ങി. പരിശോധനയിൽ കെ.എം. മാണിയുടെ പെട്ടിയിൽ കണ്ട ആ തടിയന്‍ പുസ്തകം, കാറല്‍മാക്‌സിന്‍റെ മൂലധനം. യാഥാസ്ഥിതികനായ കത്തോലിക്കാ പുരോഹിതന്​ അതുൾകൊള്ളാൻ പറ്റുന്നതിനപ്പുറമായിരുന്നു. മാനേജ്‌മെന്‍റ് രംഗത്തെത്തി. മാണിയെ കോളജില്‍ നിന്ന് പുറത്താക്കി.അന്നു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ യു.വി. ച ാക്കോ മാണിയുടെ രക്ഷക്കെത്തി. മാണിയെ കൂട്ടി അദ്ദേഹം എറണാകുളം സേക്രഡ് ഹാര്‍ട്ട് കോളജിലെത്തി അവിടെ പ്രവേശനം വാങ ്ങിക്കൊടുത്തു. തൊടുപുഴയിലെ കരിക്കുന്നം പഞ്ചായത്ത് പ്രസിഡന്‍റായ യു.വി. ചാക്കോ പിന്നീട് തൊടുപുഴയില്‍ പി.ജെ. ജോസ ഫിനെതിരെ സി.പി.എം. സ്ഥാനാര്‍ഥിയായിട്ടുണ്ട്.


ബിരുദമെടുത്ത ശേഷം നിയമം പഠിച്ച് വക്കീലായ മാണി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി. കോണ് ‍ഗ്രസ്സിന്‍റെ കരുത്താനായ നേതാവ് പി.ടി. ചാക്കോയുടെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞവരൊക്കെ കോട്ടയത്ത് ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്ന് കേരള കോണ്‍ഗ്രസ്സ് രൂപീകരിക്കുമ്പോള്‍ കെ.എം. മാണി കോട്ടയം ഡി.സി.സി. സെക്രട്ടറിയായിരുന്നു. 1964 ഒക്ടോബര്‍ എട്ടിനായിരുന്നു കേരള കോണ്‍ഗ്രസ്സിന് ജന്മം നല്‍കിയ ആ സമ്മേളനം. കെ.എം. ജോര്‍ജ്, വയലാ ഇടിക്കുള, മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍, ഇ. ജോണ്‍ ജേക്കബ്ബ്, ആര്‍. ബാലകൃഷ്ണപിള്ള, ടി. കൃഷ്ണന്‍, എം.എം. ജോസഫ്, സി.എ. മാത്യു, ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയവര്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

കെ.എം ജോര്‍ജ് ചെയര്‍മാനായി കേരളാ കോണ്‍ഗ്രസ്സ് രൂപം കൊണ്ടു. ധനാഠ്യനായ മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ ജനറല്‍ സെക്രട്ടറിയുമായി. കോട്ടയത്ത് പാര്‍ട്ടി ഓഫീസിന്‍റെ ചുമതല അദ്ദേഹത്തിനായിരുന്നു. പിന്നീട്​ 1965ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുതായി രൂപീകരിച്ച പാല മണ്ഡലത്തിൽ സ്​ഥാനാർഥിയെ തേടു​േമ്പാഴാണ്​ ​േയാഗ്യനും നന്നായി പ്രസംഗക്കുന്നയാളുമായ മാണി അവരുടെ ശ്രദ്ധയിൽ വന്നത്​. അങ്ങനെ മാണി കേരള കോൺഗ്രസിലെത്തി. പാലാ എം.എൽ.എയായി. പിന്നീടെല്ലാം ചരിത്രം. ലീഡർ കെ. കരുണാകരനു ശേഷം കേരള രാഷ്​ട്രീയത്തിലെ രണ്ടാം ചാണക്യനെന്നതിലേക്ക്​ കരിങ്ങോഴയ്ക്കല്‍ മാണി മാണി എന്ന കെ.എം. മാണി വളർന്നു.

കെ.എം.ജോർജ്, പി.ടി. ചാക്കോ


എം.എൽ.എ ആയതോടെ അധികാരം മണിക്ക്​ ഒരു ഹരമായി മാറി. പ്രവർത്തനത്തിന്​ ഒരു വാഹനം കിട്ടിയെങ്കിൽ എന്ന്​ അതിയായി മോഹിച്ചു. അന്ന്​ ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്ക്​ മാത്രമായിരുന്നു വാഹനത്തിനുള്ള അവകാശം. മാണി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. ജോര്‍ജിന് മുന്‍പില്‍ ഒരു നിര്‍ദ്ദേശം വെച്ചു. തന്നെ ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കിയാല്‍ കേരളം മുഴുവന്‍ സഞ്ചരിച്ച് പാര്‍ട്ടി കെട്ടിപ്പെടുക്കാം.

ജോര്‍ജ് ഇക്കാര്യം മുതിർന്ന പാർട്ടി നേതാക്കളായ മാത്തച്ചന്‍ കുരുവിനാക്കുന്നേൽ, സ്ഥാപക ജനറല്‍ സെക്രട്ടറി ആര്‍. ബാലകൃഷ്ണപിള്ള എന്നിവരുമായി സംസാരിച്ചു. എന്നാൽ, ഇരുവരും അതിനോട് യോജിച്ചില്ല. അവസാനം ജോര്‍ജ് കെ.എം. മാണിയുടെ ആവശ്യത്തിന് വഴങ്ങി. 1971ലും 1972ലും കേരള കോണ്‍ഗ്രസ്സി​​​​​ന്‍റെ ഓഫീസി​​​​​ന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.എം. മാണി. അതോടെ കേരള കോണ്‍ഗ്രസ്സ് രാഷ്ട്രീയം കെ.എം. മാണിയുടെ സ്വന്തം നിയന്ത്രണത്തിലായി.

സീതി ഹാജിക്കൊപ്പം കെ.എം മാണി


പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസ് വിരുദ്ധ ചേരിയിലായിരുന്നു കേരള കോണ്‍ഗ്രസ്. ഇ.എം.എസ്, എ.കെ.ജി, എം.പി. മന്മഥന്‍, ഒ. രാജഗോപാല്‍, കെ. ശങ്കരനാരായണന്‍, സി.ബി.സി വാര്യര്‍ എന്നിങ്ങനെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം കെ.എം. ജോര്‍ജിനെയും ആര്‍. ബാലകൃഷ്ണപിള്ളയെയും പൊലീസ് തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു. 1975 ജൂലൈയിലായിരുന്നു അത്. കെ.എം. മാണിയാക​ട്ടെ രഹസ്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഒളിവില്‍ പോയി. അന്നത്തെ അച്യുതമേനോന്‍ സര്‍ക്കാരില്‍ ചേരാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കേരള കോണ്‍ഗ്രസിനെ ക്ഷണിച്ചു.

ഡിസംബറില്‍ ജോര്‍ജിനെയും ബാലകൃഷ്ണപിള്ളയെയും മോചിപ്പിച്ച് ഡല്‍ഹിയിലെത്തിച്ചു. തിരികെ ജയിലിലേക്കു പോകണോ, അതോ മന്ത്രിയാകണോ - എന്നതായിരുന്നു ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ജോര്‍ജിനോടും പിള്ളയോടും ചോദിച്ചത്. ജോര്‍ജും അന്ന് ലോകസഭാംഗമായ ബാലകൃഷ്ണപിള്ളയും മന്ത്രിസഭയില്‍ ചേരുക എന്ന തീരുമാനമെടുത്ത് ഇന്ദിര ഗാന്ധിയുടെ ആശിര്‍വാദത്തോടെ തിരുവനന്തപുരത്തേക്ക് മടങ്ങി.


1975 ഡിസംബര്‍ 25-ാം തീയതി കോട്ടയത്ത് ചില കത്തോലിക്ക പുരോഹിതന്മാര്‍ യോഗം ചേര്‍ന്നു. കേരള കോണ്‍ഗ്രസ്സിൽ ഇരട്ടപദവി പാടില്ല എന്ന സിദ്ധാന്തം അപ്പോഴേക്കും കെ.എം. മാണി മുന്നോട്ട് വെച്ചിരുന്നു. അച്ചന്മാർ ഈ നിലപാടിനെ പിന്തുണച്ചു. ജോര്‍ജ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞില്ല. എന്നാൽ, കെ.എം. മാണി ഡിസംബര്‍ 26ന് സത്യപ്രതിജ്ഞ ചെയ്ത് സംസ്​ഥാന ധനകാര്യ മന്ത്രിയായി. ഒപ്പം ബാലകൃഷ്ണപിള്ളയും. അധികം താമസിയാതെ പിള്ള മന്ത്രിസ്ഥാനം രാജിവെച്ചു. ആ സ്ഥാനത്ത് കെ.എം. ജോര്‍ജ് മന്ത്രിയായി; 1976 ജൂണ്‍ 26ന്. 1976 ഡിസംബര്‍ 11ന് കെ.എം. ജോര്‍ജ് മരണമടഞ്ഞു.

കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നു


അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കെ. കരുണാകരന്‍റെ നേതൃത്വത്തിലുണ്ടായ മന്ത്രിസഭയില്‍ കെ.എം. മാണി ആഭ്യന്തര മന്ത്രിയായി. ഇതിനോടകം മാണി കേരള കോണ്‍ഗ്രസ്സിന്‍റെ ചെയര്‍മാനുമായി. അതോടെ ഇരട്ടപദവി വേണ്ട എന്ന വാദം കേരളാ കോണ്‍ഗ്രസ്സിന്​ അന്യമായി. കെ.എം. മാണി തന്നെയായിരുന്നു പാര്‍ട്ടി ചെയര്‍മാനും പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവും മന്ത്രിയുമെല്ലാം. രാജന്‍ കേസി​​​​​ന്‍റെ പേരില്‍ കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. തുടർന്ന്​ എ.കെ. ആൻറണി മുഖ്യമന്ത്രിയായി. മാണി തന്നെ ആഭ്യന്തര മന്ത്രിയായി തുടർന്നു. എന്നാൽ 1977 ഡിസംബര്‍ 21ന്​ പാലായിലെ തെരഞ്ഞെടുപ്പു കേസിനെത്തുടര്‍ന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു. പകരം പി.ജെ. ജോസഫ് ആൻറണി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി.

ഇതിനിടെ മാണി കേസ് ജയിച്ച് തിരികെയെത്തി. ജോസഫ് രാജിവെച്ച് സ്ഥാനമൊഴിഞ്ഞപ്പോള്‍ സപ്തംബര്‍ 16ന് മാണി വീണ്ടും മന്ത്രിയായി. പക്ഷേ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം വേണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. അതി​​​​​ന്‍റെ പേരില്‍ മാണിയും ജോസഫും അകന്നു. അത്​ പില്‍കാലത്ത് കേരള കോണ്‍ഗ്രസ്സിനുണ്ടായ എല്ലാ പിളര്‍പ്പുകള്‍ക്കും തുടക്കം കുറിച്ചു. ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള മത്സരം വന്നപ്പോള്‍ മാണി പി.ജി. സെബാസ്റ്റ്യനെയാണ് പിന്തുണച്ചത്. കടുത്ത മത്സരത്തില്‍ പി.ജെ. ജോസഫ് പരാജയപ്പെട്ടു.

പി.ജെ ജോസഫിനൊപ്പം മാണി


അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സിന് 20 സീറ്റ്​ ലഭിച്ചത്​ കേരള രാഷ്ട്രീയത്തില്‍ കെ.എം. മാണിയെ കരുത്തനാക്കി. അന്ന് ഇടതുപക്ഷത്തേക്കു പോയ ബാലകൃഷ്ണപിള്ള ശോഷിക്കുകയും ചെയ്തു. 1980ല്‍ എ.കെ. ആൻറണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിലെ ആൻറണി പക്ഷം ഇടതുപക്ഷത്തേക്ക് നീങ്ങിയപ്പോള്‍ കെ.എം. മാണിയുടെയും പി.ജെ. ജോസഫി​​​​​ന്‍റെയും നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ്സും ഒപ്പം കൂടി.

1980ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാരില്‍ കെ.എം. മാണിയും അംഗമായി. പക്ഷേ 1982ല്‍ നായനാരെയും ഇടതുമുന്നണി നേതൃത്വത്തേയും ഞട്ടിച്ച് കെ.എം. മാണി രാജിവെച്ച് യു.ഡി.എഫിലേക്ക് മടങ്ങി. 1987ല്‍ പി.ജെ. ജോസഫും കൂട്ടരും മാണിയെവിട്ട് കേരള കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പുണ്ടാക്കി. മാണിയെ പിന്തുണക്കുന്നവർ കേരള കോൺഗ്രസ്​ മാണി ഗ്രൂപ്പുമായി.

Tags:    
News Summary - km mani biography- malayalam- opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT