മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ മന്ത്രിമാരുടെയും വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തിയത് സർക്കാറിന് നാഥനുണ്ട് എന്നും മന്ത്രിമാർ മുഖ്യമന്ത്രിയോട് ഉത്തരവാദിത്തമുള്ളവരാണെന്നും അവർ ജനങ്ങളോട് ഉത്തരം പറയേണ്ടവരാണെന്നും വ്യക്തമാക്കുന്നതായിരുന്നു. ഘടകകക്ഷി മന്ത്രിമാർ സ്വതന്ത്രപരമാധികാര സമ്രാട്ടുകളെേപ്പാലെ പ്രവർത്തിച്ചിരുന്ന മുൻ സർക്കാറുകളിൽനിന്ന് വിഭിന്നമാണ് ഇൗ പ്രവർത്തന ശൈലി.
15ാം ധനകമീഷെൻറ പരാമർശ വിഷയങ്ങൾ കേന്ദ്രം നോട്ടിഫൈ ചെയ്തപ്പോൾ അതിൽ 1971 സെൻസസിലെ ജനസംഖ്യക്ക് പകരം 2011 സെൻസസിലെ ജനസംഖ്യ അടിസ്ഥാനമാക്കണമെന്ന കേരളത്തിനും മറ്റു പല സംസ്ഥാനങ്ങൾക്കും പ്രതികൂലമായ വ്യവസ്ഥ ഉൾക്കൊള്ളിച്ചതിനെതിരെ ഉടൻ ഉണർന്ന് പ്രവർത്തിക്കുകയും ദക്ഷിണേന്ത്യൻ സംസ്ഥാന ധനമന്ത്രിമാരുടെ സമ്മേളനം കേരളത്തിൽ വിളിച്ചു കൂട്ടുകയും ചെയ്തത് കേരള സർക്കാറിെൻറയും ധനമന്ത്രി ഡോ. തോമസ് െഎസക്കിെൻറയും ക്രെഡിറ്റാണ്. ആ നീക്കം ഇപ്പോൾ ശക്തിയാർജിച്ച് തെന്നിന്ത്യൻ സംസ്ഥാനങ്ങൾ കൂടാതെ പഞ്ചാബ്, ബംഗാൾ, ഡൽഹി തുടങ്ങിയ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും പെങ്കടുത്ത മെറ്റാരു സമ്മേളനമായും അതുകഴിഞ്ഞ് മുഴുവൻ പ്രതിപക്ഷ കക്ഷികളും ഒപ്പിട്ട സംയുക്ത നിവേദനം രാഷ്ട്രപതിക്ക് സമർപ്പിക്കുന്നതിലേക്കും എത്തിനിൽക്കുകയാണ്. ഇക്കാര്യത്തിൽ കേരള സർക്കാർ എടുത്ത മുൻകൈയും താൽപര്യവും അഭിനന്ദനാർഹമാണ്.
അഭിമാനകരം ഇൗ നേട്ടങ്ങൾ
ആധുനിക െഎ.ടി സാേങ്കതിക വിദ്യയെ പൂർണമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യംവെച്ച് ‘ഡിജിറ്റൽ ഫ്യൂച്ചർ’ എന്ന തീം വിഷയമാക്കി നടത്തിയ സമ്മേളനവും ഇൻറർനെറ്റ് ജനങ്ങളുടെ അവകാശമാക്കിയുള്ള പ്രഖ്യാപനവും പൊതുസ്ഥലങ്ങളിലെല്ലാം സൗജന്യ വൈ^ഫൈ ലഭ്യമാക്കാനും ഒാഫിസുകളിലും വീടുകളിലും ഹൈസ്പീഡ് ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക് എത്തിക്കാനുമുള്ള പദ്ധതിയും സർക്കാറിന് അഭിമാനിക്കാവുന്ന പ്രവർത്തനങ്ങളാണ്. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ ആത്മാർഥതയും ക്രാന്തദൃഷ്ടിയും കാര്യശേഷിയും പ്രകടമാണ്.
കേന്ദ്ര സർക്കാറും മറ്റു സംസ്ഥാന സർക്കാറുകളും സർവിസ് പെൻഷൻ വിതരണം ബാങ്ക് വഴി സുഗമമായി നടത്തിക്കൊണ്ടിരിക്കുേമ്പാൾ ഇവിടെ മാത്രം അത് ട്രഷറിയിലേക്ക് തിരിച്ചെടുക്കുന്ന പ്രതിലോമനടപടി കൈക്കൊള്ളുകയും അതിനെ നിഷ്ഫലമായി ന്യായീകരിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. ഇതുവരെ ബാങ്ക് വഴി വാങ്ങിയിരുന്ന രണ്ടര ലക്ഷം വരുന്ന, പകുതിയിലധികം സ്റ്റേറ്റ് സർവിസ് പെൻഷനർമാരുടെ പെൻഷൻ ട്രഷറി വഴിയാക്കി മാറ്റിയ തെറ്റായ നടപടി സർക്കാറിന് അപ്രീതിമാത്രമാണ് നേടിക്കൊടുത്തിരിക്കുന്നത്.
കേന്ദ്ര സർക്കാർ അവരുടെ പെൻഷനർമാർക്ക് ഇൗ ഏപ്രിൽ മാസത്തെ പെൻഷൻ ഏപ്രിൽ 26നുതന്നെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത് കൊടുത്തപ്പോൾ കേരളത്തിൽ ഏപ്രിൽ കഴിഞ്ഞ് മേയ് ഒന്ന് സർക്കാർ അവധി ദിവസമായതിനാൽ മേയ് രണ്ടിന് മാത്രമാണ് ക്രെഡിറ്റ് ചെയ്തത്. ഇൗ ഡിജിറ്റൽ യുഗത്തിൽ തുക ഒാൺലൈനായി ക്രെഡിറ്റ് ചെയ്യാൻ അവധി ദിവസമെന്നോ പ്രവൃത്തിസമയമെന്നോ ഒരു പരിമിതിയുമില്ലാത്തപ്പോഴും കേരള സർക്കാർ ധനവകുപ്പ് ഇൗ പഴഞ്ചൻ പ്രവർത്തനരീതി തുടരുകയാണ്.
അവസാനിക്കാത്ത രാഷ്ട്രീയ കൊലപാതകങ്ങളും തുടർന്നുള്ള അനിവാര്യമായ പ്രതിഷേധ ബന്ദുകളും തീർച്ചയായും കേരള സമൂഹത്തിനുതന്നെ അപമാനകരമായി തുടരുകയാണ് എന്നത് പൊലീസിനും സർക്കാറിനും ഭൂഷണമല്ല. സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലിരിക്കുന്ന രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തിലാണ് ഇൗ ഏറ്റുമുട്ടലുകളും ജീവനെടുത്തുകൊണ്ടുള്ള കളികളും നടക്കുന്നത് എന്ന കാര്യം അത്യന്തം അപകടകരമാണ്. അപ്രതീക്ഷിതമായി നിപതിക്കുന്ന ഇൗ കൊലപാതകങ്ങളും അക്രമങ്ങളും സംഭവിക്കുന്നതിന് സർക്കാറിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെങ്കിലും അവ ഗവൺമെൻറിനുണ്ടാക്കുന്ന ക്ഷീണം ചില്ലറയല്ല. ഇൗ അക്രമസംഭവങ്ങളിൽ അനേകം സാധുകുടുംബങ്ങളുടെ വസ്തുവകകൾക്കും വാസസ്ഥലങ്ങൾക്കും ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും അവരുടെ ജീവിതമാർഗം വഴിമുട്ടിപ്പോകുന്നതും ഇൗ പ്രശ്നത്തിെൻറ ക്രമസമാധാനവശവും അതിൽ പൊലീസിനുള്ള വലിയ ഉത്തരവാദിത്തവും നിർണായകമാക്കുന്നു.
കസ്റ്റഡി മരണങ്ങളും കസ്റ്റഡി ഭേദ്യങ്ങളും പൊലീസിെൻറ മാത്രമല്ല സർക്കാറിെൻറയും പ്രതിച്ഛായയെ തെല്ലൊന്നുമല്ല കളങ്കപ്പെടുത്തിയിരിക്കുന്നത്. ജനമൈത്രി പൊലീസെന്ന് പൊലീസ് സ്വയം വിളിച്ചാലും ജനവൈരി പൊലീസെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കുന്നതാണ് സ്ഥിതി. മുഖ്യമന്ത്രിതന്നെ പലതവണ പൊലീസിെൻറ മൂന്നാംമുറക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടും നിയമം ലംഘിക്കാനും സ്വേച്ഛാപരമായി പ്രവർത്തിക്കാനുമുള്ള പൊലീസിെൻറ സഹജവാസന തുടരുകയാണ്. സംസ്ഥാനത്തെ സകല വീടുകളിലും കയറിയിറങ്ങി വീട്ടുകാരുടെ കണക്കെടുപ്പ് ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന ഡി.ജി.പിയുടെ ഉത്തരവ് മറ്റൊരുദാഹരണമാണ്.
മുഴുവൻ വീട്ടുകാരുടെയും വ്യക്തിവിവരങ്ങൾ അവർ ഒാരോരുത്തരും എന്തു ചെയ്യുന്നു, ഗൾഫിലോ വിദേശത്തോ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ മുഴുവൻ വിവരങ്ങൾ തുടങ്ങിയവയെല്ലാം ശേഖരിച്ച് പൊലീസ് സ്റ്റേഷനിൽ രജിസ്റ്ററാക്കി സൂക്ഷിക്കാനായിരുന്നു ഉത്തരവ്. വീട്ടുകാരുടെ സ്വകാര്യതയിൽ കടന്നുകയറി ഇത്തരമൊരു വിവരശേഖരണം നടത്താൻ ഒരു നിയമവും പൊലീസിനെ അനുവദിക്കുന്നില്ല എന്നിരിക്കെയാണ് ഇത്തരമൊരു ശ്രമം അരങ്ങേറിയത്. പൊലീസിനകത്തുനിന്നുതന്നെ ഇൗ അപ്രായോഗിക പദ്ധതിക്കെതിരെ എതിർപ്പുയർന്നത് സ്വാഭാവികം. നിയമത്തിെൻറ പിൻബലത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന ദശവർഷ സെൻസസിൽപോലും പൊലീസിെൻറ സാന്നിധ്യം പാടില്ലെന്നും ശേഖരിക്കുന്ന വിവരങ്ങൾ പേരുകൾ മറച്ച് രഹസ്യമായി സൂക്ഷിക്കണമെന്നും നിയമമുള്ളപ്പോഴാണ് െപാലീസ് വകുപ്പിെൻറ ഇൗ നിയമം ലംഘിച്ചുള്ള വ്യക്തി വിവരശേഖരണശ്രമം. അതു തികച്ചും തെറ്റായിപ്പോയി എന്നുപറയേണ്ടതില്ല.
ജാഗ്രത, കാര്യക്ഷമത
അടുത്തകാലത്ത് നോക്കുകൂലി നിരോധം, വിദേശ വനിത ടൂറിസ്റ്റിെൻറ തിരോധാനത്തിനുശേഷം അവരുടെ ബന്ധുക്കളോട് സൗഹൃദപൂർവമായി സർക്കാർ കൈക്കൊണ്ട സഹായഹസ്ത നടപടികൾ, നീറ്റ് പരീക്ഷ എഴുതാൻ അവസാന നിമിഷം തമിഴ്നാട്ടിൽനിന്ന് വന്ന വിദ്യാർഥികൾക്ക് ചെയ്ത സഹായങ്ങൾ, നാഷനൽ ഹൈവേ, ഗെയിൽ പൈപ്പ്ലൈൻ, തമിഴ്നാട്ടിൽനിന്നുള്ള വൈദ്യുതി ലൈൻ വലിക്കൽ മുതലായ അടിസ്ഥാന വികസന പദ്ധതികളുടെ നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ കാട്ടിയ ജാഗ്രതയും കാര്യക്ഷമതയും ദൃഢനിശ്ചയവും ഉയർന്ന മാർക്ക് അർഹിക്കുന്നു.
സ്ഥലപരിമിതി മൂലം സർക്കാറിെൻറ എല്ലാ പ്രവർത്തനങ്ങളും ഇവിടെ അവലോകനം ചെയ്യുന്നില്ല. കാര്യമായ അഴിമതി ആരോപണങ്ങളോ ക്രമക്കേടുകളോ ഉന്നയിക്കപ്പെടാതെ രണ്ടു കൊല്ലം തികയുന്ന അവസരത്തിൽ കേരള സർക്കാറിെൻറ ഇതുവരെയുള്ള പ്രകടനത്തെ സാമാന്യം തൃപ്തികരമെന്നും മെച്ചപ്പെടേണ്ടിയിരിക്കുന്നെന്നും വിലയിരുത്താം. അതേസമയം, മുഖ്യമന്ത്രി എന്നനിലയിൽ പിണറായി വിജയെൻറ നേതൃത്വത്തിന് സർക്കാറിെൻറ മൊത്തം പ്രകടനത്തെക്കാൾ ഉയർന്ന മാർക്ക് കൊടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.