ഭരണഘടനയുടെ നഗ്​നമായ ദുരുപയോഗം

കേ​ന്ദ്ര​ത്തി​ലെ മുൻ ബി.ജെ.പി സർക്കാറി​​െൻറ അറ്റോണി ജനറലും ഭരണഘടന വിദഗ്​ധനുമായ സോളി സൊറാബ്ജി മഹാരാഷ്​ട്ര സം ഭവങ്ങളെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ: ‘‘ഗവർണറുടെ നടപടി ഭരണഘടനയുടെ നഗ്​നമായ ലംഘനവും ഭരണഘടന തത്ത്വങ്ങളെ അപമ ാനിക്കലുമാണ്.’’ ബി.ജെ.പി സർക്കാറി​​െൻറ ഏറ്റവും മുതിർന്ന നീതിന്യായ ഉദ്യോഗസ്ഥനായിരുന്ന വ്യക്തി ഇങ്ങനെ പറയുമ്പ ോൾ, എത്ര ഗുരുതരമായ സ്ഥിതിവിശേഷമാണ് മഹാരാഷ്​ട്രയിൽ ഉടലെടുത്തത് എന്ന് വ്യക്​തം.

എന്താണ് ​അവിടെ സംഭവിച്ചത ്? തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിപദത്തെ ചൊല്ലി ശിവസേന-ബി.ജെ.പി സഖ്യം തകർന്നു. കോൺഗ്രസ്‌-എൻ.സി.പി-ശിവസേന കൂടി യുള്ള വിശാലമായ സഖ്യം (മഹാ വികാസ് അഗടി) രൂപവത്​കരിച്ചു. പൊതുമിനിമം പരിപാടിയിൽ അവർ സഖ്യസർക്കാറിനു തീരുമാനിച്ചു. പ്രത്യയശാസ്ത്ര ഭിന്നതകളുണ്ടെങ്കിലും സുതാര്യമായ ചർച്ചകളാണ് ഇവർ നടത്തിയത്. ഈ മൂന്നു പാർട്ടികൾ കൂടിയാൽ സർക്കാർ രൂപവത്​കരിക്കാം. അതിനുള്ള നടപടികളുമായി മൂന്നു കക്ഷികൾ മുന്നോട്ടുപോകുന്നതിനിടെ വെള്ളിയാഴ്ച അർധരാത്രി 12ന്​ തുടങ്ങി പിറ്റേന്നു രാവിലെ ഏഴു വരെ നടന്ന സംഭവങ്ങളെ കുറ്റകൃത്യമെന്നേ വിശേഷിപ്പിക്കാനാവൂ. കുറ്റകൃത്യത്തിന്​ നേതൃത്വം കൊടുത്തവർ ഭരണഘടന അധികാരികളായ രാഷ്‌ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, മഹാരാഷ്​ട്ര ഗവർണർ എന്നിവരാണ്. ഇങ്ങനെ പറയാനുള്ള കാരണം അറിയണമെങ്കിൽ, ലളിതമായി നിയമം അനുശാസിക്കുന്നത് എന്തെന്ന് പരിശോധിക്കാം.



ആദ്യ നിയമലംഘനം
ഭരണഘടനയുടെ 356 ാം വകുപ്പനുസരിച്ച്​ ഒരു സംസ്ഥാനത്ത്​ രാഷ്​​ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടു​െണ്ടങ്കിൽ പിൻവലിക്കാൻ ചില മാനദണ്ഡങ്ങളുണ്ട്. അതിൽ പ്രധാനം രാഷ്‌ട്രപതി ഭരണം പിൻവലിക്കാൻ ഗവർണർ റിപ്പോർട്ട്‌ കേന്ദ്രമന്ത്രിസഭക്ക്​ നൽകണം. മന്ത്രിസഭ ഗവർണറുടെ റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിൽ രാഷ്​ട്രപതിക്ക് ശിപാർശ നൽകണം. ഇവിടെ കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തിട്ടില്ല എന്നു മാത്രമല്ല, ഈ വിഷയം ചർച്ച ചെയ്യാൻ മന്ത്രിസഭ ചേർന്നതുപോലുമില്ല. പകരം, പ്രധാനമന്ത്രി പ്രത്യേക അധികാരം ദുരുപയോഗിച്ചു രാഷ്​ട്രപതിക്ക്​ നേരിട്ട് കൊടുത്ത ശിപാർശയു​ടെ അടിസ്ഥാനത്തിലാണ് മഹാരാഷ്​ട്രയിൽ രാഷ്‌ട്രപതി ഭരണം പിൻവലിക്കാനുള്ള ഉത്തരവ് ഇറങ്ങുന്നത്. മഹാരാഷ്​​ട്രയിൽ അത്തരമൊരു അടിയന്തര സാഹചര്യമുണ്ടായിരുന്നോ?ഈ രാജ്യത്തി​​െൻറ ഭരണഘടനസംവിധാനത്തിനു പകരം ഏകാധിപത്യത്തിലേക്കുള്ള നീക്കത്തി​​െൻറ ഭാഗമാണോ സ്വന്തം പാർട്ടിയുടെ താൽപര്യം സംരക്ഷിക്കാൻ മാത്രമുദ്ദേശിച്ചു പ്രധാനമന്ത്രി നടത്തിയ അധികാരപ്രയോഗം എന്നു ന്യായമായും സംശയിക്കാം. ഭരണഘടന വിഭാവനം ചെയ്യുന്നത് ഒരു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിലുള്ള കർത്തവ്യ നിർവഹണമാണ്, അല്ലാതെ ഏകാധിപതിയുടേതല്ല. ഫലത്തിൽ, ഭരണഘടന വ്യവസ്ഥയുടെ ദുരുപയോഗമാണ് പ്രധാനമന്ത്രി മഹാരാഷ്​ട്രയിൽ നടത്തിയത്.


രണ്ടാമത്തെ നിയമലംഘനം
തെരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കാൻ ആയില്ലെങ്കിൽ തെരഞ്ഞെടുപ്പിനു ശേഷം ഏതെങ്കിലും സഖ്യത്തിന് ഭൂരിപക്ഷമുണ്ടെങ്കിൽ ഗവർണർ അവരെ സർക്കാർ രൂപവത്​കരിക്കാൻ ക്ഷണിക്കണം. അതിനുശേഷം ഉടനെത്തന്നെ നിയമസഭയിൽ അവരുടെ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടണം. ഇവിടെ ഈ രണ്ടു വ്യവസ്ഥകളും ലംഘിക്കപ്പെട്ടു. ഒന്നാമത്തേത്, തെരഞ്ഞടുപ്പിനുശേഷം ഉണ്ടാക്കിയ സഖ്യം എന്ന അടിസ്ഥാനത്തിൽ ബി.ജെ.പിയോ അജിത് പവാറി​​െൻറ നേതൃത്വത്തിലുള്ള എൻ.സി.പിയോ ഗവർണറെ അറിയിച്ചിട്ടില്ല. അവർ കൊടുത്ത കത്തി​​െൻറ അടിസ്ഥാനത്തിൽ ഗവർണർ തിരക്കിട്ടു സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു. അങ്ങനെ ഒരു കത്തുണ്ടായിരുന്നോ എന്ന ചോദ്യംപോലും ഞായറാഴ്​ച സുപ്രീംകോടതിയിൽ ഉന്നയിക്കപ്പെട്ടു.

സർക്കാർ രൂപവത്​കരണശേഷം ഗവർണർ ചെയ്യേണ്ടത് നിയമസഭയിൽ ഭൂരിപക്ഷം എത്രയും പെട്ടെന്ന് തെളിയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, ഗവർണർ ബി.ജെ.പി ആവശ്യപ്പെട്ടതു പോലെ ഏഴുദിവസത്തെ സമയം കൊടുത്തു. ഇതു സുപ്രീംകോടതിയുടെ വിധികളുടെ ലംഘനമാണ്. കഴിഞ്ഞ വർഷം കർണാടകയിൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കൂടുതൽ സമയം കൊടുക്കുന്നത് കുതിരക്കച്ചവടം നടത്താൻ അവസരമൊരുക്കലാണ്. അഭിനവ ചാണക്യനെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമിത് ഷാ, കുതിരക്കച്ചവടത്തിൽ പ്രത്യേക പ്രാഗല്​ഭ്യമുള്ള വ്യക്തിയാണെന്നതിന്​ സമീപകാല ചരിത്രങ്ങൾതന്നെ തെളിവ്. രണ്ടു സീറ്റുകൾ മാത്രമുള്ള മേഘാലയയിലും ഭൂരിപക്ഷമില്ലാത്ത ഗോവയിലും കർണാടകയിലും ഹരിയാനയിലും എങ്ങനെയാണ് സർക്കാർ രൂപവത്​കരിച്ചത് എന്നത് ആർക്കും മനസ്സിലാകും. ഇങ്ങനെയുള്ള കുതിരക്കച്ചവടം തടയാൻ വേണ്ടിയാണ് സുപ്രീംകോടതി കർണാടകയിൽ ബി.ജെ.പി സർക്കാറിനോട് 24 മണിക്കൂറിനുള്ളിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടത്.


ഭരണഘടനയുടെ ദുരുപയോഗവും സുപ്രീം കോടതിയുടെ വിധികളുടെ ലംഘനവും നടന്ന ‘ഭരണഘടന വധം’ എന്ന മഹാരാഷ്​ട്ര നാടകത്തി​​െൻറ സംവിധായകരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും. നാടകത്തിലെ നടന്മാരാണ് രാഷ്​ട്രപതി ഗോവിന്ദും മഹാരാഷ്​ട്ര ഗവർണർ ഭഗത് സിങ് കോശിയാരിയും. നാടകത്തി​​െൻറ അടുത്ത സീൻ സുപ്രീംകോടതിയിലാണ്. അവധിദിവസമായ ഞായറാഴ്ച സുപ്രീംകോടതി തുറന്ന് പ്രവർത്തിച്ചത് സ്വാഗതാർഹമാണ്. പക്ഷേ, ഇങ്ങ​െനയെടുത്ത തീരുമാനം ചെറുതായിട്ടെങ്കിലും നിരാശപ്പെടുത്തി, നിയമാനുസൃതമായ ഒരു സർക്കാറാണ് രൂപവത്​കരിക്കപ്പെട്ടത് എന്നുള്ളതിന്​ ഏറ്റവും വലിയ തെളിവ് നിയമസഭയിലുള്ള വിശ്വാസ വോട്ടെടുപ്പാണ്. ഏതൊരു രാഷ്​ട്രീയസഖ്യത്തിനും, അതായത് തെരഞ്ഞെടുപ്പിന് മുമ്പുള്ളതായാലും ശേഷം രൂപവത്​കരിക്കപ്പെട്ടതായാലും, സർക്കാർ രൂപവത്​കരിക്കാൻ ഒരു തടസ്സവുമില്ല. പക്ഷേ, അങ്ങനെ രൂപവത്​കരിക്കപ്പെട്ട സർക്കാർ ആണെങ്കിൽ സഭയിൽ എത്രയും പെട്ടെന്ന് ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്​ച കോടതി മഹാരാഷ്​ട്ര കേസിലും 24 മണിക്കൂറിനുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് നിർദേശിക്കണമായിരുന്നു.


അതു നടന്നില്ല. മാത്രവുമല്ല, ഫഡ്‌നാവിസ് മൂന്നു ദിവസത്തെ സമയമാണ് കോടതിയിൽ ആവശ്യപ്പെട്ടത്. അവർക്കൊരാശ്വാസമായിരിക്കും ഞായറാഴ്​ചത്തെ കോടതിയുടെ ഇടക്കാല ഉത്തരവ്. മുകളിൽ സൂചിപ്പിച്ചതുപോലെ സമയം കിട്ടു​ന്തോറും കുതിരക്കച്ചവടം ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ ബി.ജെ.പിക്ക് വലിയ ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ വീണ്ടും കേസ് പരിഗണിക്കുന്ന ഇന്ന് ഈ ഘടകങ്ങൾ വെച്ചു സുപ്രീംകോടതി ഭരണഘടന മൂല്യങ്ങളെ സംരക്ഷിക്കുന്ന ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഭരണഘടന വിശ്വാസികളായ എല്ലാ പൗരന്മാർക്കും ആശിക്കാം. അല്ലാത്തപക്ഷം സാധാരണ പൗര​​െൻറ ജനാധിപത്യവിശ്വാസത്തി​​െൻറ നെടുന്തൂണായ ജുഡീഷ്യറിയുടെ മേലും സംശയദൃഷ്​ടിയാണു പതിയുക. ഇത് ഇന്ത്യ പോലുള്ള ജനാധിപത്യരാജ്യത്തിന്​ ഒട്ടും ഭൂഷണമല്ല, അങ്ങനെ ഉണ്ടാവാതിരിക്ക​െട്ട എന്ന് പ്രാർഥിക്കാം - ഈ നാടി​​െൻറ നന്മക്കുവേണ്ടി.
(സുപ്രീംകോടതി അഭിഭാഷകനാണ്​ ലേഖകൻ)

Tags:    
News Summary - maharashtra government formation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT