ഇ.എം.എസ്സിന്‍റെ ഖിലാഫത്തനുഭവം

ഇ.എം.എസിന്‍റെ ഖിലാഫത്ത് അനുഭവങ്ങൾ അദ്ദേഹം രേഖപ്പെടുത്തിയത് ആത്മകഥയിലാണ്. ആയിരത്തിതൊള്ളായിരത്തി ഒൻപത് ജൂൺ 18ന ാണ് ഇ.എം.എസ് ജനിച്ചത്. വള്ളുവനാട് താലൂക്കിൽ. പെരിന്തൽമണ്ണക്കടുത്ത എലംകുളത്ത്. അങ്ങനെയാണ് ആ പേരുണ്ടായത്. ഏലംകുള ം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്. അച്ഛൻ പരമേശ്വരൻ നമ്പൂതിരിപ്പാട്. അമ്മ വിഷ്ണുദത്ത.
പതിനൊന്ന് - പന്ത്രണ്ട് വയസ്സ് പ്രായമുള്ള കാലത്തെ അനുഭവങ്ങൾ ആത്മകഥയുടെ ആറാം അദ്ധ്യായത്തിലാണുള്ളത്. 'ഖിലാഫത്ത്' എന്ന തലക്കെട്ടിൽ:

< /p>

''ഞങ്ങളുടെ പ്രദേശത്ത് പൊതുവിലും, എന്റെ മനസ്സിൽ പ്രത്യേകിച്ചും, ഏറ്റവുമധികം ചലനമുണ്ടാക്കാൻ അക്കാലത്ത് പ്രയ ോജനപ്പെട്ടത് ബ്രിട്ടീഷ് ഭരണത്തിനെതിരായ ദേശീയ പ്രസ്ഥാനമാണ്. ഹോംറൂൾ, ആനിബസന്‍റ്, തിലകൻ എന്നീ പേരുകളാണ് ബാല്യകാ ലത്ത് ആദ്യം കേട്ട ദേശീയപ്രസ്ഥാനത്തിന്റെ പ്രതീകങ്ങൾ''.

''ഹോംറൂളിന്റെ അനുഭാവിയായി ഞങ്ങളുടെ അയൽപക്കത്തെ നമ് പൂതിരിമാരിൽ ഒരാളുണ്ടായിരുന്നു - പുതുമന ശങ്കരൻ നമ്പൂതിരി. ഇദ്ദേഹം 1920ൽ മഞ്ചേരിയിൽ ചേർന്ന മലബാർ രാഷ്ട്രീയ സമ്മേളന ത്തിൽ പങ്കെടുത്തിരുന്നു. കുടിയായ്മ നിയമത്തെ എതിർത്തുകൊണ്ടദ്ദേഹം പ്രസംഗിച്ചു. ഇത് രേഖപ്പെടുത്തിയ ഒരു ഗ്രന്ഥം വായിച്ച ഒരാൾ അത് ഞാനാണെന്ന് എഴുതിപ്പിടിപ്പിച്ചു. യാർത്ഥത്തിൽ എനിക്കന്ന് 11 വയസ്സേ ആയിട്ടുള്ളൂ. 'സമാവർത്തനം' കഴി യാത്ത ഒരു നമ്പൂതിരി ബാലൻ. പുതുമന ഇംഗ്ലീഷിൽ ക്രമമായി പഠിച്ച് പരിഷ്ക്കാരിയായ ഒരാളാണ്. ഇംഗ്ലീഷ് പത്രം വരുത്തി വായ ിക്കും. ലോകകാര്യങ്ങൾ അറിയാവുന്ന ആളാണ്. അതുകൊണ്ട് അദ്ദേഹംകൂടി ഉൾക്കൊള്ളുന്ന കുടുംബ - സുഹൃദ് വൃത്തങ്ങളിലെ സംഭാഷ ണങ്ങളിൽ ഹോം റൂളിന്റെ കാര്യം വരും. പറയുന്നതുമഴുവൻ മനസിലായിരുന്നില്ല. എന്നാൽ 'മ്ലേച്ഛ' ജാതിക്കാരായ വെള്ളക്കാരുട െ ഭരണത്തിന് പകരം നാട്ടുകാരുടെ ഭരണം വരണമെന്നാണ് പറയുന്നതെന്ന് മനസ്സിലായി.''

''ഏതാണ്ട് ഇക്കാലത്താണ് തിലകൻ മ രിച്ചത്. ഒരു പ്രശസ്ത പണ്ഡിതനെന്നനിലക്ക് തിലകനെക്കുറിച്ച് നല്ല ബഹുമാനമുള്ള പലരുടേയും കൂട്ടത്തിൽ എന്റെ ഗുരുനാ ഥനും പെടും. ഭഗവത്ഗീതയുടെ വിവിധ ഭാഷ്യങ്ങളും മറ്റും പണ്ഡിതനായ ഒരു സ്വാമിയാരുടെ അടുത്ത് പഠിക്കുകയായിരുന്നു എന്റ െ ഗുരുനാഥൻ. അക്കൂട്ടത്തിൽ തിലകൻ ഒരു ഗീതാഭാഷ്യവും എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച ് പത്രങ്ങളിൽ വന്നിട്ടുള്ള കാര്യങ്ങളൊക്കെ അറിയാൻ ഇംഗ്ലീഷ് അറിയാവുന്ന സുഹൃത്തുക്കളുമായി അദ്ദേഹം സംസാരിക്കുന് നത് ഞാൻ കേട്ടുകൊണ്ടിരുന്നു. അക്കൂട്ടത്തിൽ തിലകന്റെ മരണം സംബന്ധിച്ച വാർത്തയും ഉണ്ടായിരുന്നു. ഗീതയിൽ നിന്ന് ഒര ു ശ്ലോകം ചൊല്ലിയിട്ടാണ് അദ്ദേഹം ഊർധ്വൻ വലിച്ചത്.''

''ഇതിൽ കൂടുതലൊന്നും തിലകനെക്കുറിച്ച് ഞാൻ അന്നറിഞ്ഞിരുന ്നില്ല. അദ്ദേഹത്തിന്റെ മരണത്തോടുകൂടി കേൾക്കാൻ തുടങ്ങിയ പേര് ഗാന്ധിയുടേതാണ്. അന്ന് അദ്ദേഹം വെറും എം.കെ. ഗാന്ധിയ ായിരുന്നു. മഹാത്മാഗാന്ധിയായി കഴിഞ്ഞിരുന്നില്ല. പിന്നീടദ്ദേഹം അംഗീകരിച്ച അർദ്ധനഗ്ന വേഷമല്ല അന്ന് അദ്ദേഹത്തി നുണ്ടായിരുന്നത്. ദോത്തിയുടുത്ത്, കുപ്പായമിട്ട്, തലപ്പാവണിഞ്ഞ വേഷത്തിലുള്ള ഫോട്ടോകളാണ് അന്ന് കണ്ടിരുന്നത്''.

''ഗാന്ധിയുടെ പേർ ആദ്യംകേട്ട അവസരത്തിൽ മറ്റ് പല ദേശീയ നേതാക്കന്മാരുടേയും കൂട്ടത്തിലൊരാൾ മാത്രമായിരുന്നു അ ദ്ദേഹം. മദൻമോഹൻ മാളവ്യ, മോത്തിലാൽ നെഹ്റു, ലാലാലജ്പത് റായി, സി.ആർ.ദാസ്, ആനി ബസന്റ്, ആലി സഹോദരന്മാർ തുടങ്ങി മറ്റു പല രും അദ്ദേഹത്തോട് തുല്യമോ അതിലും ഉയർന്നതോ ആയ സ്ഥാനത്തിരിക്കുന്ന നേതാക്കളായിരുന്നു. എന്നാൽ ക്രമത്തിൽ ഗാന്ധിയു ടെ സ്ഥാനം മുൻപന്തിയിൽത്തന്നെ വരാൻ തുടങ്ങി. അതേവരെ ഒരു കോൺഗ്രസ്സ് നേതാവും സ്വപ്നം കാണാൻ ധൈര്യപ്പെട്ടിട്ടില്ലാ ത്ത പുതിയ പല ഇനങ്ങളും അടങ്ങുന്ന ഒരു പരിപാടി അദ്ദേഹം നിർദ്ദേശിച്ചു".

''വിദ്യാർത്ഥികൾ സ്ക്കൂളുകളും കോളേജുകളും ബഹിഷ്ക്കരിക്കുക. വക്കീലന്മാരും കക്ഷികളും കോടതി ബഹിഷ്ക്കരിക്കുക. നിയമസഭാ മെമ്പർമാർ, ഗവൺമെന്റിൽനിന്ന് സ്ഥാനമാനങ്ങളും ബിരുദങ്ങളും കിട്ടിയവർ എന്നിവരെല്ലാം തങ്ങളുടെ പദവികളും സ്ഥാനങ്ങളും ഉപേക്ഷിക്കുക - ഇതായിരുന്നു പരിപാടി. ഇതാകട്ടെ, പടിപടിയായി മുമ്പോട്ടുപോയി, നികുതിനിഷേധത്തിലും അതുപോലുള്ള മറ്റു പരിപാടികളിലും ചെന്നെത്തുന്ന പൂർണ നിസഹകരണമായി മാറുകയും ചെയ്യും. ഈ പരിപാടി ആദ്യമായി ഗാന്ധി മുന്നോട്ടുവെച്ചപ്പോൾ ആവേശപൂർവ്വം പിന്താങ്ങിയവരുണ്ട്. ശക്തിയുക്തം എതിർത്തവരുണ്ട്. ഈ രണ്ട് വിഭാഗക്കാരും തമ്മിൽ ഉഗ്രമായ സംഘട്ടനം നടന്നു. അവസാനം നിസഹകരണ പരിപാടി അനുകൂലിക്കുന്നവർക്ക് കോൺഗ്രസിൽ ഭൂരിപക്ഷം കിട്ടി. അവരുടേതാണ് കോൺഗ്രസ്, അവരുടെ നേതാവാണ് ഗാന്ധി എന്നുവന്നു.''

"ഇതിനെത്തുടർന്ന് വക്കീലന്മാർ പ്രാക്ടീസ് നിർത്തി. വിദ്യാർത്ഥികൾ പഠിപ്പുവിട്ടു. മലബാറിൽ പ്രാക്ടീസ് നിർത്തിയ വക്കീലന്മാരുടെ കൂട്ടത്തിൽ കേശവമേനോൻ, മാധവൻ നായർ, ഗോപാലമേനോൻ മുതലായവരുണ്ടായിരുന്നു. ഞങ്ങളുടെ താലൂക്കിൽത്തന്നെ എം.പി. നാരായണ മേനോൻ അക്കൂട്ടത്തിൽ പെടും. പഠിപ്പു നിർത്തി കോൺഗ്രസ് പ്രവർത്തനത്തിന് ഇറങ്ങുന്ന ചെറുപ്പക്കാരും ധാരാളമായിരുന്നു''.

''ഇതിന്റെ അല ഞങ്ങളുടെ കുടുംബവൃത്തങ്ങളിലും അടിക്കുകയുണ്ടായി. പെരിന്തൽമണ്ണയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ചില പ്രവർത്തനങ്ങൾ ഞങ്ങളുടെ അടുത്തും വ്യാപിച്ചു. കോൺഗ്രസ് - ഖിലാഫത്ത് പ്രവർത്തകരായ നാലഞ്ചുപേർ ഒരു ദിവസം ഞങ്ങളുടെ ഗൃഹത്തിൽ വന്നു. കോൺഗ്രസ് പരിപാടിയിലെ ഒരിനമായ തിലക സ്വരാജ് നിധിയിലേക്ക് പണം പിരിക്കുകയായിരുന്നു അവർ. ഭംഗിയായി അച്ചടിച്ചതും കറൻസി നോട്ടുപോലെ തോന്നുന്നതുമായ രശീതിയാണ് അവർ വിതരണം നടത്തിയത്.'സ്വരാജ്നോട്ട് ' എന്നായിരുന്നു അതിന്റെ പേര്. അതിൽ ഒരു നോട്ട് വാങ്ങി ഞാൻ എന്റെ കയ്യിൽ കുറേ കാലം സൂക്ഷിക്കുകയുണ്ടായി.''

" പഠിപ്പു നിർത്തിയ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ഞങ്ങളുടെ ഒരു ബന്ധുവും ഉണ്ടായിരുന്നു - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ അമ്മയും എന്റമ്മയുടെ അഛനും സഹോദരീ സഹോദരന്മാരാണ്. അതുകൊണ്ട് സ്വാഭാവികമായും അദ്ദേഹത്തെക്കുറിച്ചുള്ള സംസാരം കുടുംബവൃത്തങ്ങളിൽ നടന്നിരുന്നു. മാത്രമല്ല തൃശൂർ നമ്പൂതിരി വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, യോഗക്ഷേസഭയിൽ പ്രവർത്തിക്കുന്ന യുവപ്രവർത്തകന്മാർ എന്നീ വിഭാഗത്തിൽപ്പെട്ട സുഹൃത്തുക്കളിൽ പലരും ഉറച്ച ഗാന്ധിഭക്തരാണ്. ഇതും ആയിടക്ക് ക്രമമായി വായിക്കാൻ തുടങ്ങിയ മലയാള പത്രങ്ങളിലെ ലേഖനങ്ങളും എന്നെ ഒരു കോൺഗ്രസ് (ഗാന്ധി) പക്ഷക്കാരനാക്കി.''

''ഒരു വശത്ത് ഉൽപ്പതിഷ്ണുവിഭാഗത്തിൽപ്പെട്ട നമ്പൂതിരിമാരെ ആകർഷിച്ച നിസഹകരണ പ്രസ്ഥാനംതന്നെ മറ്റുജാതികളിലെ ഉൽപ്പതിഷ്ണുവിഭാഗങ്ങളേയും ആകർഷിച്ചു. ജാതി - മതാദി വിവേചനങ്ങളൊന്നുമില്ലാതെ എല്ലാ വിഭാഗക്കാരുമായ ജനങ്ങളെ യോജിപ്പിച്ച ഒരു പ്രസ്ഥാനമായിരുന്നു അത്. അങ്ങനെ ജാതിമേന്മയെ അടിസ്ഥാനപ്പെടുത്തിയ സാമൂഹ്യവ്യവസ്ഥക്കെതിരായി അത് ഒരു കനത്ത പ്രഹരമേൽപ്പിച്ചു.''

'' പക്ഷേ, ഒരു സമുദായക്കാർക്ക് - മലബാറിലെ മാപ്പിളമാരടക്കമുള്ള മുസ്ലിങ്ങൾക്ക് - അതിൽ പ്രത്യേകസ്ഥാനമുണ്ടായിരുന്നു. എന്തുകൊണ്ടെന്നാൽ, നിസഹകരണ പ്രസ്ഥാനത്തോടൊപ്പം 'ഖിലാഫത്തു'മുണ്ടായിരുന്നു. മുസ്ലിങ്ങളുടെ വിശ്വാസപാത്രമായ തുർക്കിയിലെ ഖലീഫയെ സ്ഥാനഭൃഷ്ടനാക്കിയ ബ്രിട്ടീഷ് ഗവൺമെന്‍റിനോട് മുസ്ലിങ്ങൾക്ക് ഒരു സമുദായമെന്ന നിലക്കുതന്നെ, പ്രത്യേക വൈരാഗ്യമുണ്ട്. ഇക്കാര്യത്തിൽ അവർക്കുള്ള അസംതൃപ്തിയും ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിൽ ഇന്ത്യൻ ജനതക്ക് പൊതുവിലുള്ള താൽപ്പര്യങ്ങളും കൂട്ടിയിണക്കിയിട്ടാണ് ഗാന്ധി നിസഹകരണ - ഖിലാഫത്ത് പ്രസ്ഥാനം സംഘടിപ്പിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അടുത്ത സഹപ്രവർത്തകന്മാരിൽ ഉയർന്ന സ്ഥാനം വഹിച്ചിരുന്നത് ആലി സഹോദരന്മാരാണ്. മുഹമ്മദാലിയും ഷൗക്കത്താലിയും.''

''മലബാറിൽ പൊതുവിലും ഞങ്ങളുടെ പ്രദേശമടങ്ങുന്ന വള്ളുവനാട് താലൂക്കിൽ വിശേഷിച്ചും, മാപ്പിളമാർ ഒന്നാകെ ഇളകിവശായി. അവരുടെ പള്ളികളോരോന്നും കോൺഗ്രസ് - ഖിലാഫത്ത് പ്രവർത്തനത്തിന്റെ കേന്ദ്രങ്ങളായി. എം.പി നാരായണമേനോനെ പോലുള്ള താലൂക്ക് നേതാക്കന്മാരും മാധവൻ നായരേയും കേശവമേനോനേയും പോലുള്ള മലബാർ നേതാക്കന്മാരും തങ്ങളുടെ മുസ്ലിം സഹപ്രവർത്തകരുടെ കൂടെ മുസ്ലിം കേന്ദ്രങ്ങൾ സന്ദർശിക്കുകയും ഖിലാഫത്ത് വളണ്ടിയർമാരെ സംഘടിപ്പിക്കുകയും മറ്റും ചെയ്തു.''

''ഒരു സമുദായമെന്ന നിലക്ക് മുസ്ലിങ്ങളുടെ ഈ ഇരച്ചുകയറ്റം ജാതിമേന്മയെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ജീവിതരീതിക്കും അതിൽനിന്നുയർന്നുവരുന്ന ചിന്താഗതിക്കും വലിയൊരു അടിയാണെന്നതിന് സംശയമില്ല. അയിത്തനിയമമനുസരിച്ച് അകലെ നിൽക്കേണ്ടവരല്ല മാപ്പിളമാരെന്നത് നേരുതന്നെ. പക്ഷേ, അയിത്തജാതിക്കാരേക്കാൾ ഒട്ടും കുറയാത്ത വർജ്യത അവർക്കുണ്ട്. 'അവരുടെ അയിത്തം അളന്ന് തിട്ടപ്പെടുത്താൻ വയ്യാത്തതുകൊണ്ടാണ് അവരെ അകറ്റിനിർത്താൻ കഴിയാത്തത് ' എന്നൊരു ന്യായീകരണം ബാല്യകാലത്ത് ഞാൻ കേട്ടിട്ടുണ്ട്. ഏതായാലും ജാതി പരിഗണനകൾ വെച്ച് നോക്കുമ്പോൾ ഏറ്റവും താണപടിയിൽപ്പെട്ട പറയൻ - നായാടി ജാതികളെപ്പോലെയോ അതിലധികമോ വർജ്യരാണ് മാപ്പിളമാർ. അവരുമായി തോളോടുതോൾ ചേർന്നുനിൽക്കാൻ നായരും നമ്പൂതിരിയുമെല്ലാം തയാറാവുക; അവർക്കതിന് നേതൃത്വം കൊടുക്കാൻ ഗാന്ധിയോടൊപ്പം ആലിസഹോദരന്മാർ കൂടിയുണ്ടാവുക - ഇതിൽ അധികമെന്താണ് ജാതിമേന്മയെ പൊളിക്കാൻ വേണ്ടത്?.''

''ജാതിമേന്മയെ മാത്രമല്ല ജന്മിമേധാവിത്തത്തെയും ഖിലാഫത്തുകാർ വെല്ലുവിളിച്ചു. എന്തുകൊണ്ടെന്നാൽ, ഖിലാഫത്തിന്റെ സന്ദേശംകേട്ട് ഇളകിവന്ന മാപ്പിളമാർ മുഴുവൻ കുടിയാന്മാരാണ്. അവർക്ക് നേതൃത്വം നൽകിയിരുന്ന വക്കീലന്മാർ, പത്രപ്രവർത്തകന്മാർ, രാഷട്രീയ നേതാക്കന്മാർ എന്നിവരിൽ ഭൂരിപക്ഷവും അങ്ങനെതന്നെ. അതു കൊണ്ട് ഗാന്ധിയുടെ പരിപാടി അംഗീകരിച്ച് നിസഹകരണ - ഖിലാഫത്ത് കമ്മിറ്റികൾ രൂപീകരിക്കാനും വളണ്ടിയർമാരെ സംഘടിപ്പിക്കാനും മറ്റും പ്രവർത്തിച്ചിരുന്നവർ പുതിയൊരു കുടിയായ്മ നിയമം പാസാക്കിക്കിട്ടാനും ആഗ്രഹിച്ചിരുന്നു. ഗാന്ധി മുന്നോട്ടുവെച്ച പരിപാടിക്കുവേണ്ടി വാദിക്കുന്നവർ ഭൂരിപക്ഷം കൂടിയാൻ പക്ഷപാതികളായിരുന്നു. എതിർത്തവർ നേരെ മറിച്ചും.''

'' ഈ വിവരങ്ങളൊന്നും അന്നെനിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ല. ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനാകാൻ തുടങ്ങിയതിൽ പിന്നീട് മനസിലായ സംഗതികളാണിവ. പക്ഷേ, മുസ്ലിങ്ങളാണ് ആ പ്രസ്ഥാനത്തിന് മുഖ്യമായ പങ്കുവഹിക്കുന്നതെന്ന് അന്നുതന്നെ സ്വന്തം അനുഭവത്തിൽ നിന്ന് മനസിലാക്കിയിരുന്നു. പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന യോഗങ്ങൾ സമ്മേളനങ്ങൾ തുടങ്ങിയവയിലൊന്നും ഞാൻ പങ്കെടുത്തിരുന്നില്ലെങ്കിലും അതെല്ലാം നടക്കുന്നതിന്റെ വിവരങ്ങൾ മറ്റുള്ളവരിൽ നിന്ന് കേട്ടിരുന്നു. കൂടാതെ, 1921 ഏപ്രിലിലോ മേയിലോ ഒറ്റപ്പാലത്തു നടന്ന ഒന്നാം കേരള രാഷ്ട്രീയ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയിരുന്ന പ്രതിനിധികളിൽ ചിലരുടെ കൂടെ രണ്ടുമൂന്നു നാഴിക നടന്നുപോവുകയും സമ്മേളനത്തെപ്പറ്റി അവർ പറയുന്നത് കേൾക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി സ്വാതന്ത്ര്യസമരത്തിൽ മുസ്ലിങ്ങൾ വഹിച്ച പങ്കിനെക്കുറിച്ചറിഞ്ഞ് അവരോട് ബഹുമാനവും സ്നേഹവുമെല്ലാം എന്നിൽ വളർന്നു.''

''ഏതാനും മാസങ്ങൾക്കകത്ത് ഇതേ പ്രസ്ഥാനം 'മാപ്പിളലഹള'യായി മാറി. ലഹള തുടങ്ങി നാലോ അഞ്ചോ ദിവസം ഞങ്ങൾ ഏലങ്കുളത്തുതന്നെ താമസിച്ചു. ആ ദിവസങ്ങളിലൊന്നും അവിടങ്ങളിൽ യാതൊരക്രമവും നടന്നിരുന്നില്ല. പക്ഷേ, പലേടത്തും അക്രമം നടക്കുന്നുണ്ടെന്ന് സംസാരമുണ്ടായിരുന്നു - ഇവിടേയും നടക്കുമെന്ന ഭയവും. അതുകൊണ്ട് 'ലഹളക്കാർ' വന്ന് കുഴപ്പമുണ്ടാക്കാതിരിക്കുന്നതിന് ഞങ്ങളുടെ പടിക്കൽ സ്ഥിരമായി കാവലേർപ്പെടുത്തി (ഈ കാവൽക്കാർതന്നെ മാപ്പിളമാരായിരുന്നു). ക്രമേണ, ലഹള കുറയുന്നതിനുപകരം പരക്കുകയാണെന്ന റിപ്പോർട്ടുകൾ വരാൻ തുടങ്ങി. ഇന്നസ്ഥലത്ത് പാലം പൊളിച്ചു, താലൂക്ക് കച്ചേരി കയ്യേറി, നെല്ലും പണവും ചോദിക്കുകയും ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു - ഇതൊക്കെയാണ് കേൾക്കുന്ന കഥകൾ. ഈ സാഹചര്യത്തിൽ എത്ര കാവലുണ്ടെങ്കിലും സ്ത്രീകളും കുട്ടികളും കുറച്ചുദിവസത്തേക്ക് മാറിത്താമസിക്കുകയാണ് നല്ലതെന്ന് തീരുമാനിച്ചു.''

''ഒരു ദിവസം രാവിലെയാണ് ഞങ്ങൾ അവിടെ നിന്ന് പുറപ്പെട്ടത്. പുഴ കടന്ന് ഏഴെട്ടു മൈൽ ദൂരമുള്ള ഷൊർണൂർക്ക് നടന്നുപോവുകയായിരുന്നു. (അന്ന് ഇന്നത്തെപ്പോലെ ഷൊർണൂർ - നിലമ്പൂർ റെയിലില്ലാത്തതുകൊണ്ട് ഷൊർണൂർക്ക് നടക്കുകയേ രക്ഷയുള്ളൂ). ഉച്ചയൂണിന് വല്ലപ്പുഴയുള്ള അമ്മയുടെ ഗൃഹത്തിൽ കയറി ഊണുകഴിഞ്ഞ് ഷൊർണൂർക്ക് നടന്നു.''

" ആ വഴിക്കെല്ലായിടത്തും ഹിന്ദുക്കളും മുസ്ലിങ്ങളുമായവരെ കാണാമായിരുന്നു. അവർ തമ്മിൽ യാതൊരു വ്യത്യാസവുമില്ല. അവസാനം ഷൊർണൂരെത്തിയപ്പോൾ കണ്ട കാഴ്ചയാണ് ലഹളയെക്കുറിച്ച് ബോധമുണ്ടാക്കിയത്. റെയിൽവേ സ്റ്റേഷന്റെ മുഖ്യസ്ഥാനങ്ങളിലെല്ലാം വെള്ളപ്പട്ടാളക്കാർ നിലയുറപ്പിച്ചിട്ടുണ്ട്. സ്റ്റേഷൻ കാവലിന് നിർത്തപ്പെട്ടിട്ടുള്ള ഇവർക്കു പുറമെ ലഹള പ്രദേശത്തുപോയി ലഹളക്കാരെ അമർത്താൻ തയ്യാറായി നിൽക്കുന്ന പട്ടാളവിഭാഗങ്ങളും അവിടെയുണ്ട്. ബ്രിട്ടീഷ് ഭരണശക്തിയുടെ രൂപത്തെ സംബന്ധിച്ച് എന്റെ ജീവിതത്തിൽ ആദ്യമായി കിട്ടുന്ന പ്രത്യക്ഷാനുഭവം."

"ഷൊർണൂരിൽ നിന്ന് വണ്ടികയറി തൃശൂർ വഴി ഇരിങ്ങാലക്കുട സ്റ്റേഷനിലിറങ്ങി. അവിടെനിന്ന് കുതിരവണ്ടിക്ക് എട്ടുപത്തു മൈൽ ദൂരത്തുള്ള ബന്ധുഗൃഹത്തിലെത്തി. അന്നുമുതൽ അഞ്ചുമാസത്തോളം അവിടെയാണ് കഴിച്ചുകൂട്ടിയത്. അവിടെ താമസിക്കുന്ന കാലത്തെല്ലാം 'ലഹളക്കാരുടെ അക്രമ'ങ്ങളെക്കുറിച്ചുള്ള കഥകൾ പറഞ്ഞും കേട്ടും പത്രങ്ങൾ വായിച്ചും മനസിലാക്കി. "എന്തൊക്കെപ്പറഞ്ഞാലും മാപ്പിളമാരെ വിശ്വസിച്ചുകൂടാ '' എന്ന ചിന്താഗതിയാണ് അതിലെല്ലാം അടങ്ങിയിരുന്നത്. ഗാന്ധിക്കും നിസഹകരണ പ്രസ്ഥാനത്തിനും കോൺഗ്രസിനുമെല്ലാം എതിരായ ചിന്താഗതിയായും അത് രൂപം പ്രാപിച്ചിരുന്നു. ഇതിന്റെയെല്ലാം അല എന്റെ മനസിലും നേരിയ തോതിൽ അടിച്ചിരുന്നു''.

" അഞ്ചാറ് മാസങ്ങൾക്ക് ശേഷം വീണ്ടും ഏലങ്കുളത്തേക്ക് തന്നെ തിരിച്ചുവന്നു. ഞങ്ങൾ ഇല്ലാതിരുന്ന കാലത്ത് നാട്ടിൽ നടന്ന സംഭവങ്ങളെപ്പറ്റി അനുഭവസ്ഥന്മാർ പറഞ്ഞു കേട്ടപ്പോൾ എന്റെ ആശയക്കുഴപ്പം കുറേക്കൂടി വർധിച്ചുവെന്ന് ഇവിടെത്തന്നെ പറഞ്ഞുവെക്കട്ടെ. നിസഹകരണ പരിപാടിയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടിരുന്ന ഹിന്ദു-മുസ്ലിം മൈത്രിയുടെ അടിത്തറ തകർന്നുകഴിഞ്ഞിരുന്നു. 'ലഹളക്കാർ നടത്തിയ അക്രമങ്ങളെ'ക്കുറിച്ച് യഥാർത്ഥമോ കൽപ്പിതമോ ആയ കഥകൾ പറയുന്ന ഹിന്ദുക്കൾ, പോലീസ് വന്ന് അറസ്റ്റുചെയ്യുന്നത് എപ്പോഴെന്ന് ഭയപ്പെട്ടും ജയിലിൽ കഴിയുന്ന ബന്ധുക്കളെക്കുറിച്ച് വ്യാകുലപ്പെട്ടും കഴിയുന്ന മുസ്ലിങ്ങൾ, ഗാന്ധിയേയും കോൺഗ്രസിനേയും പഴിക്കുന്ന ബ്രിട്ടീഷ് ഭക്തർ, കോൺഗ്രസിനെ ന്യായീകരിക്കുന്നത് എങ്ങനെയെന്നറിയാതെ നിൽക്കുന്ന ദേശീയവാദികൾ - ഇതാണവസ്ഥ.''

- ഖിലാഫത്ത് എന്ന അദ്ധ്യായം ഇവിടെ അവസാനിക്കുകയാണ്.
പിന്നിട് 1938 വരെയുള്ള അനുഭവങ്ങളും രാഷ്ട്രീയവുമാണ് ആത്മകഥയിൽ പറയുന്നത്. കോൺഗ്രസിൽ ചേർന്ന് സോഷ്യലിസ്റ്റ്കാരുമായി സഹകരിക്കുന്നതൊക്കെ വിശദീകരിക്കുന്നിടത്ത് 1921 പിന്നെയും പരാമർശിക്കുന്നുണ്ട്. "1921-ലെ 'മാപ്പിളലഹള'യിൽ കാർഷികവിപ്ലവത്തിന്റെ അംശങ്ങൾ ഉൾക്കൊണ്ടിരുന്നുവെന്ന സത്യം പുറത്തുകൊണ്ടുവരാൻ അബ്ദുർറഹ്മാനെപോലുള്ള ദേശീയമുസ്ലിങ്ങൾ നടത്തിയിരുന്ന ശ്രമം സോഷ്യലിസ്റ്റുകൾക്ക് സ്വാഗതാർഹമായിതോന്നി'' -എന്നാണാ പ്രസ്താവന. അത് ആത്മകഥ അവസാനിക്കുന്നിടത്താണ്.

പിന്നീട്, മലബാർ സമരത്തിന്റെ ഇരുപത്തഞ്ചാം വാർഷികവേളയിൽ ആ സമരത്തെ അവലോകനം ചെയ്തുകൊണ്ട് ഇ. എം. എസ് ഒരു ലഘുലേഖ തയാറാക്കിയിട്ടുണ്ട്. " ആഹ്വാന്നവും താക്കീതും'' എന്ന ആ രേഖ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനപ്രകാരം എഴുതിയതാണ്. അതിലേക്ക് വരാം.

* * * * * * * * * * * *

1938 ലെ വിവരണങ്ങളോടെ ആത്മകഥ ഇ.എം.എസ് നിർത്തുന്നു. ''കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കഥയുമായി വേർപ്പടുത്താൻ കഴിയാത്തത്ര ബന്ധപ്പെട്ട എന്റെ അനന്തര ജീവിതകഥ ഇനി പറയാതിരിക്കുന്നതാണ് ഭേദം. പ്രസ്ഥാനത്തിന്റെ ചരിത്രകാരന്മാർക്ക് 1938 മുതൽ ഞാൻ മരിക്കുന്നതു വരെയുള്ള കാലത്തെ എന്റെ ജീവിതകഥയും പറയേണ്ടിവരും. ആ ജോലി ചരിത്രകാരന്മാർക്ക് വിട്ടുകൊടുത്ത്, എന്റെ ജീവിതത്തിലെ ബാക്കിഭാഗം പ്രസ്ഥാനം വളർത്താനുള്ള പരിശ്രമത്തിന് ഞാൻ വിനിയോഗിക്കുകയാണ്.'' -എന്നാണ് ആത്മകഥ പറഞ്ഞു നിർത്തുന്നത്.

ചിന്ത പബ്ലിഷേഴ്സാണ് പ്രസിദ്ധീകരണം. 1985 ലാണ് പൂർണരൂപത്തിൽ ആദ്യത്തെ എഡിഷൻ പുറത്തുവരുന്നത്. തുടർന്ന് നിരവധിതവണ എഡിഷനുകൾ വന്നു. ദേശാഭിമാനി ബുക്ക് ഹൗസാണ് വിതരണം.

അപ്പുക്കുട്ടൻ വള്ളിക്കുന്ന് 1987 ൽ പ്രസിദ്ധീകരിച്ച ജീവചരിത്രത്തിലും ഇ.എം.എസിന്റെ ഖിലാഫത്ത് അനുഭവങ്ങളുണ്ട്. 'അറിയപ്പെടാത്ത ഇ.എം.എസ്' എന്ന ആ പുസ്തകം ശക്തി പബ്ലിഷേഴ്സാണ് ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നിട് ഇറക്കിയത് കൈരളി ബുക്സാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.