സോവിയറ്റ് ചരിത്രകാരന്മാരുടെ അവലോകനം

സോവിയറ്റ് യൂനിയനിലെ ഒരു സംഘം ചരിത്രകാരന്മാർ ചേർന്ന് 1954 പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് സമകാലിക ഭാരത ചരിത്രം. 1964ൽ ഇ ംഗ്ലീഷ് പതിപ്പ് വന്നു. അതിന് ശേഷമാണ് മലയാളം പതിപ്പ് വന്നത്. 1918 മുതൽ 1955 വരെയുള്ള ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രമാണ് പ്രതിപാദ്യ വിഷയം.
1918 മുതൽ 1922 വരെയുള്ള വർഷങ്ങളിലെ ചരിത്രമാണ് ആദ്യത്തെ ഭാഗം. സാമ്രാജ്യവിരുദ്ധ പ്രസ്ഥാനത്തിന്റ െ മുന്നേറ്റം എന്ന ആ ഭാഗത്താണ് 1921ലെ മലബാർ സമരത്തെക്കുറിച്ചുള്ള അവലോകനം ഉള്ളത്. ടി.എഫ്. ദവിയാത്കീന എന്ന ചരിത്രകാര ിയാണ് ആ ഭാഗം എഴുതിയിട്ടുള്ളത്.

"സോവിയറ്റ് ചരിത്രകാരന്മാർ മാർക്സിസ്റ്റ് - ലെനിനിസ്റ്റ് സാമൂഹ്യ വീക്ഷണത ്തിന്റെ അടിസ്ഥാനത്തിലാണ് ചരിത്രരചന നടത്തുന്നത്. ആ രീതിയുടെ സവിശേഷതകൾ ഈ ഗ്രന്ഥത്തിൽ ഉടനീളം കാണാം. ഒരു രാഷ്ട്രീ യ സംഭവത്തിന്റെ വിവരണാത്മകമായ രൂപം നൽകുന്നതിനുമുമ്പ് അതിന്റെ പശ്ചാത്തലമായ സാമ്പത്തിക സാഹചര്യങ്ങൾ സോവിയറ്റ് ചരിത്രകാരന്മാർ എപ്പോഴും വിശകലനം ചെയ്യുന്നുണ്ട്. അങ്ങനെ സാമ്പത്തിക രംഗത്തുണ്ടാകുന്ന വികാസങ്ങളും രാഷ്ട്രീയസം ഭവവികാസങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ എടുത്തുകാട്ടുക എന്നുള്ളത് മാർക്സിസ്റ്റ് - ലെനിനിസ്റ്റ് അപഗ്രഥന ത്തിന്റെ ഒരു സവിശേഷതയാണ്. ആ വീക്ഷണകോണിൽക്കൂടിയുള്ള ഒരു സമകാലികചരിത്രം മലയാളികൾക്ക് ലഭിക്കുക എന്നുള്ളത് ഒരു അ സുലഭ ഭാഗ്യമായിട്ടുവേണം കരുതുവാൻ'' -എന്ന് ആമുഖത്തിൽ സി. അച്ചുതമേനോൻ പറയുന്നുണ്ട്.

സാമ്രാജ്യത്വവിരുദ്ധ പ് രസ്ഥാനത്തിന്റെ മുന്നേറ്റം എന്ന ഒന്നാം ഭാഗത്തിന്റെ ഒന്നാം അദ്ധ്യായം 1918- 22 കാലഘട്ടത്തിലെ ഇന്ത്യയിലെ സാമ്പത്തിക നിലയെക്കുറിച്ചാണ്. ആ ഭാഗത്ത് വ്യവസായത്തോടൊപ്പം കാർഷികമേഖലയുടെ വിശദാംശങ്ങളുമുണ്ട്.
''യുദ്ധകാലത്തും തുടർന് നുള്ള കൊല്ലങ്ങളിലും ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യവാദികളും ഭൗതികസമ്പത്തിന്റെ യഥാർത്ഥ സൃഷ്ടാക്കളും അധ്യാനിക്കുന്ന ബഹുജനങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ അതിയായി മൂർച്ഛിച്ചു. ബ്രിട്ടീഷ് സാമ്രാജ്യവാദികളും തങ്ങളുടെ സാമ്പത്തികവും രാഷ്ടീയവുമായ അവകാശങ്ങൾ ഉറപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ദേശീയമുതലാളിമാരും തമ്മിലുള്ള എതിർപ്പിന് ശക്തി കൂടി. ഇന്ത്യയിലെ വർഗവൈരുദ്ധ്യങ്ങൾ രൂക്ഷത പ്രാപിക്കുകയും ചെയ്തു.'' -എന്നു വിശദീകരിച്ചാണ് ആ അദ്ധ്യായം അവസാനിക്കുന്നത്.

ഒന്നാം ഭാഗത്തിലെ രണ്ടാം അദ്ധ്യായം, '1918- 19 കാലത്തെ സാമ്രാജ്യത്വ വിരുദ്ധ ബഹുജന പ്രസ്ഥാനം' എന്നതാണ്. അതിലാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ രൂപീകരണം വരുന്നത്. പിന്നാലെതന്നെ പഞ്ചാബിലെ സംഭവവികാസങ്ങളും വരുന്നുണ്ട്. അതിന്റെ തൊട്ടുപിന്നാലെ വരുന്നത് '1920- 22 കാലത്തെ സാമ്രാജ്യവിരുദ്ധ പ്രസ്ഥാനം'. അവിടെ ഉത്തരേന്ത്യയിലെ തൊഴിലാളി സമരങ്ങളും പഞ്ചാബിലെ കാർഷിക കലാപങ്ങളും വിവരിച്ചതിനു ശേഷമാണ് 'മാപ്പിളലഹള ' എന്ന തലക്കെട്ട് വരുന്നത്:
''അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട കർഷക കലാപം മാപ്പിള ലഹളയായിരുന്നു. മതത്തിന്റെ കൊടിക്കീഴിലാണ് അതു നടന്നതെങ്കിലും അതിന്റെ വർഗസ്വഭാവം കൂടുതൽ പ്രകടമായിരുന്നു'' -എന്ന നിരീക്ഷണത്തോടെയാണ് തുടക്കം.

''മലബാർ കരയിലെ മുസ്ലിങ്ങളെ മാപ്പിളമാരെന്നാണ് വിളിച്ചുവന്നിരുന്നത്. അവരിൽ അധികഭാഗവും കർഷകത്തൊഴിലാളികളും കൂലിവേലക്കാരും സമുദായത്തിന്റെ അടിത്തട്ടിൽ നരകിച്ച് ഇസ്ലാം സ്വീകരിച്ചവരും ആയിരുന്നു. ഭൂവുടമകൾക്കുവേണ്ടിയാണ് പ്രധാനമായും അവർ പണിയെടുത്തിരുന്നത്. ബ്രിട്ടീഷ് തോട്ടങ്ങളിലും അവർ പണിയെടുത്തിരുന്നു.''

''പ്രസ്താവ കാലത്തിനു എത്രയോ മുമ്പുതന്നെ മാപ്പിളമാർ ബ്രിട്ടീഷാധിപത്യത്തിനെതിരായി കലാപങ്ങൾ നടത്തിയവരാണ്. ബ്രിട്ടീഷ് ഭരണം തുടങ്ങിയതിനു ശേഷം 30-ൽ പരം ലഹളകൾ അവർ നടത്തിയിട്ടുണ്ട്. ഇക്കാരണത്താൽ ബ്രിട്ടീഷ് പട്ടാളം അവിടെ സ്ഥിരമായി താവളം അടച്ചിരുന്നു. അവരുടെ സംരക്ഷണച്ചെലവ് കൃഷിക്കാരുടെ മേൽ കൂടുതൽ ഭാരമായി.''

"നാഷണൽ കോൺഗ്രസ്സിന്റെയും ഖിലാഫത്ത് കമ്മിറ്റിയുടേയും പ്രതിനിധികൾ അവരുടെ പൊതുയോഗങ്ങൾ വഴി പ്രചരിപ്പിച്ച ദേശീയ വിമോചനസന്ദേശത്തിന് മലബാർ കരയിൽ ആവേശപൂർവമായ സ്വീകാരം ലഭിച്ചു. ഇന്ത്യയിൽ സാമ്രാജ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ വേലിയേറ്റം സ്വരാജ്യത്തിനു വേണ്ടിയുള്ള ഖിലാഫത്ത് പ്രസ്ഥാനത്തിന് അനുകൂലസാഹചര്യങ്ങൾ നൽകി. അധിക ഭാഗവും നിരക്ഷരും മതഭക്തരും ആയിരുന്ന മാപ്പിളമാർ സ്വരാജ് മുദ്രാവാക്യത്തിന് അവരുടേതായ വ്യാഖ്യാനം നൽകി. ഒരു മാപ്പിളരാജ്യം സ്ഥാപിക്കുന്നതിനു വേണ്ടിയാണതെന്ന് അവർ കരുതി. തെറ്റായ ഈ വ്യാഖ്യാനത്തിന് കുറച്ചൊക്കെ അടിസ്ഥാനമുണ്ടാക്കിയത്, ഹിന്ദു ഭൂവുടമകൾക്കെതിരായാണ് മാപ്പിളമാർ പോരാടിയതെന്നും, ഹിന്ദു ഭൂവുടമകൾക്കാകട്ടെ ബ്രിട്ടീഷധികാരികൾ പിന്തുണ നൽകിക്കൊണ്ടിരുന്നവെന്നും ഉള്ള വസ്തുതയാണ്.''

''ലഹളയുടെ പ്രധാനകാരണം, അന്നത്തെ പത്രങ്ങളും ഔദ്യോഗിക റിപ്പോർട്ടുകളും ഘോഷിച്ച പോലെ, ഖിലാഫത്ത് പ്രക്ഷോഭമായിരുന്നില്ല. നേരേമറിച്ച് ലഹളയിൽ മുൻകൈയെടുത്ത മാപ്പിളത്തൊഴിലാളികളും കുടിയാന്മാരും അതിഭയങ്കരമായ ചൂഷണത്തിന് വിധേയരായിരുന്നു എന്ന സംഗതിയാണ്.''

ഇത്രയും പറഞ്ഞതിനുശേഷം കലാപത്തിന്റെ സംഭവപരമ്പരകളുടെ വിവരണത്തിലേക്ക് കടക്കുന്നു. ''കോഴിക്കോട് നഗരത്തിന് ഏതാനും നാഴിക തെക്ക് തിരൂരങ്ങാടിയിൽ ഉണ്ടായ ചില സംഭവങ്ങളെ തുടർന്ന് 1921 ആഗസ്ത് മാസത്തിൽ മലബാറിൽ ലഹള പൊട്ടിപ്പുറപ്പെട്ടു." - എന്നാണതിന്റെ തുടക്കം. സംഭവവിവരണങ്ങൾ താരതമ്യേന കുറവാണ്.

''ബ്രിട്ടീഷുഭരണം ആ പ്രദേശങ്ങളിൽ സ്തംഭിച്ചുപോയി. സ്വരാജ് സ്ഥാപിച്ചു കഴിഞ്ഞതായി മാപ്പിളമാർ പ്രഖാപിച്ചു. ഖിലാഫത്ത കൊടികൾ പട്ടണത്തിലെങ്ങും ഉയർന്നു പാറി. ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ ആധിപത്യം ഉറപ്പിക്കാൻ ലഹളക്കാർക്ക് കഴിഞ്ഞു. ആ പ്രദേശങ്ങളെ ഖിലാഫത്ത് രാജ്യമായി പ്രഖ്യാപിച്ചു. എഴുപതുവയസ്സായ ആലി മുസ്​ലിയാർ ഭരണാധിപതിയായി അവരോധിക്കപ്പെട്ടു.''

''ലഹളക്കാരിൽ വിവിധ വിഭാഗക്കാർ തമ്മിൽ അടുത്ത ബന്ധമൊന്നുമുണ്ടായിരുന്നില്ല. പുതിയ സാമൂഹ്യ നിയമങ്ങൾ നടപ്പിൽ വരുത്താൻ അവരുടെ നേതാക്കന്മാർ ഒരു തിടുക്കവും കാണിച്ചില്ല. മാപ്പിള നേതാക്കന്മാർ ഖിലാഫത്തു രാജ്യം പ്രഖ്യാപിച്ച ചുരുങ്ങിയ കാലഘട്ടത്തിൽ, കൃഷിക്കാർക്ക് അവർ ഏറെക്കാലമായി കൊതിച്ചുപോന്ന ഭൂമി കിട്ടിയില്ല. വെറുക്കപ്പെട്ട നാടുവാഴി ഭരണത്തിൽ നിന്ന് മോചനവും അവർക്ക് ലഭിച്ചില്ല. ലഹയുടെ പരാജയ കാരണങ്ങളിൽ ഒന്ന് ഇതായിരുന്നു'' -എന്നൊരു നിരീക്ഷണമുണ്ട്.

''മാപ്പിളമാർ എതിർത്തുപോന്ന ഭൂവുടമകളും ഹുണ്ടികക്കാരും അധികവും ഹിന്ദുക്കളായിരുന്നു. ഈ വസ്തുത ഉപയോഗപ്പെടുത്തി ബ്രിട്ടീഷധികാരികൾ ലഹളയുടെ പ്രധാനകാരണം കൃഷിക്കാരുടെ മേൽ നടത്തിയ ചൂഷണമായിരുന്നില്ലെന്നും, നേരെ മറിച്ച് മാപ്പിളമാരുടെ ഹിന്ദുവിരോധവും ആയിരുന്നുവെന്നും പ്രാരണം നടത്തി.''

''സാമ്രാജ്യാധികാരികൾക്കും സ്ഥലത്തെ ഭൂവുടമകൾക്കും എതിരായുള്ള സമരത്തിൽ ആയുധമെടുത്തു എന്ന കാരണത്താൽ നാഷണൽ കോൺഗ്രസ്സ് മുൻപ് അകാലി പ്രസ്ഥാനത്തോട് എടുത്ത നിലപാടിന് വ്യത്യസ്ഥമായൊരു നിലപാടാണ് അവരോട് കാണിച്ചത്. കോൺഗ്രസ്സിന്റെ പ്രവർത്തകക്കമ്മിറ്റി മാപ്പിള ലഹളയെക്കുറിച്ച് പ്രത്യേക ചർച്ച നടത്തി. ലഹളക്കാർ അക്രമമാർഗങ്ങൾ കൈക്കൊണ്ടതിൽ വ്യസനം രേഖപ്പെടുത്തി" -ഇതാണ് സോവിയറ്റ് ചരിത്രകാരന്മാരുടെ അവലോകനം.

''യുദ്ധാനന്തര കാലഘട്ടത്തിൽ ഇന്ത്യയിൽ കൊടുമ്പിരിക്കൊണ്ട സാമ്രാജ്യ വിരുദ്ധ ബഹുജനസമരങ്ങളുടെ ഒരു അവശ്യ ഭാഗമായിരുന്ന മാപ്പിളലഹള കൃഷിക്കാർക്ക് മാത്രമല്ല, ഇന്ത്യയിലെ ദേശീയ വിമോചന പ്രസ്ഥാനത്തിനാകമാനം അതിപ്രാധാന്യമുള്ള ഒരു സംഭവമായിരുന്നു. പല ദൗർബല്യങ്ങളുണ്ടായിരുന്നുവെങ്കിലും ആ ലഹള ഇന്ത്യയിലെ കൃഷിക്കാരുടെ സമരവീര്യത്തിനും ദൃഢതക്കും തെളിവു നൽകി.'' -എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഉത്തരേന്ത്യയിലെ മറ്റു സംഭവങ്ങളിലേക്ക് കടക്കുകയാണ്.

* * * * * * * *

പി. നാരായണൻ നായർ പരിഭാഷപ്പെടുത്തിയ ഗ്രന്ഥം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1974-ലാണ് ആദ്യ എഡിഷൻ വന്നത്. പരിഭാഷ പൂർത്തിയായി പത്തുവർഷം കഴിഞ്ഞാണ് പുസ്തകമായി പുറത്തുവന്നത്. പ്രഭാത് ബുക്ക് ഹൗസിലൂടെയോ മറ്റോ പുറത്തുവരണമെന്ന് പരിഭാഷകൻ ഉദ്ദേശിച്ചിരുന്നു എങ്കിലും ഇത്രവലിയൊരു പുസ്തകം ഏറ്റെടുക്കാൻ പ്രഭാതിന് കഴിവുണ്ടായിരുന്നില്ല. മറ്റു പ്രസാധകരൊന്നും സഹായിച്ചുമില്ല. അതുകൊണ്ടാണ് പ്രസിദ്ധീകരണം താമസിച്ചു പോയതെന്ന് അച്ചുതമേനോൻ ആമുഖ പ്രസ്താവനയിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.