'ആ പിഞ്ചോമന മക്കൾ, അവരുടെ ജീവിതത്തിെൻറ ആദ്യ ദിവസത്തിൽ കേൾക്കേണ്ടിവന്ന ശബ്ദം വെടിയൊച്ചകളുടേതായിരുന്നു. അതായിരുന്നു അവരുടെ ആദ്യ അനുഭവങ്ങളിലൊന്ന്. അവർക്കും അവരുടെ അമ്മമാർക്കും ഒരു പങ്കുമില്ലാത്ത യുദ്ധത്തിൽ, നിഷ്കളങ്കരായ ആ നവജാത ശിശുക്കളായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നതിനെക്കുറിച്ച് ആേലാചിച്ചുനോക്കൂ. അവരുടെ ജീവിതവും നമ്മുടേതുപോലെത്തന്നെ യുദ്ധത്താൽ പരുവപ്പെട്ടതായി തുടരുമോ..?' -അഫ്ഗാനിസ്ഥാനിലെ സ്വതന്ത്ര മനുഷ്യാവകാശ കമീഷൻ അധ്യക്ഷനായ ഷഹർസാദ് അക്ബർ ട്വിറ്ററിൽ ഈ ചോദ്യമുന്നയിക്കുന്നത് നെഞ്ചുതകർന്നുകൊണ്ടാവണം.
'ഇതൊക്കെ കാണാനാണോ നമ്മൾ ജനിച്ചത്? മാറിച്ചിന്തിക്കാൻ സമയമായിരിക്കുന്നു' -ചോരയിൽ കുതിർന്ന തുണിയിൽ പൊതിഞ്ഞ ഒരു പിഞ്ചുപൈതലിനെ പട്ടാളക്കാരൻ കൈകളിൽ വാരിപ്പിടിച്ച ചിത്രം പങ്കുവെച്ച് ടോളോന്യൂസിെൻറ മേധാവി ലത്ഫുല്ല നജഫിസാദ ട്വിറ്ററിൽ കുറിച്ചതിങ്ങനെ. അതിനു കീഴിൽ ആളുകൾ കുറിച്ചുവെച്ച കമൻറുകളൊക്കെയും ആ കാബൂളുകാരെൻറ സങ്കടങ്ങൾക്കൊപ്പം നിൽക്കുന്നവയായിരുന്നു. 'ആ കുഞ്ഞും അവെൻറ തലമുറയും എങ്ങനെയായിരിക്കും വളരുകയെന്ന് നിങ്ങൾ ഊഹിക്കുന്നുണ്ടോ..എന്തൊരു നിരാശാജനകമാണിത്.' എന്ന് ഒരാൾ എഴുതിയപ്പോൾ 'സ്േഫാടനങ്ങളുടെ ശബ്ദം കേൾക്കാൻ ജനിച്ചവരാണ് നമ്മൾ. ഈ ഭീകരഭൂമിയിൽ ആളുകൾ എങ്ങനെ മരിക്കുന്നുവെന്ന് നമ്മൾ കണ്ടുകൊണ്ടേയിരിക്കണം' എന്ന് മറ്റൊരാൾ കുറിക്കുന്നു. ഭീകരരെയും അവരെ പിന്തുണക്കുന്നവരെയും തകർക്കണമെന്ന് രോഷേത്താടെ മറുകുറിപ്പെഴുതുകയാണ് മുഴുവൻ പേരും. വെടിയൊച്ചകളും അതിക്രമങ്ങളും സഹിച്ച് മടുത്ത ഒരു നാടിെൻറ ദയനീയ വിലാപമാണിത്.
ഐ.എസും താലിബാനുമൊക്കെ വാഴുന്ന അഫ്ഗാനിസ്ഥാനിൽ വിലാപങ്ങൾക്ക് അറുതിയില്ല. എന്നു തീരും ഈ ദുരിതമെന്ന് ഓരോ അഫ്ഗാൻകാരനും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. സ്ഫോടനങ്ങൾ നിലയ്ക്കുന്ന ഒരു നല്ല നാളേക്കായി പ്രത്യാശയോടെ കാത്തിരിക്കുന്ന അവർക്കുമേൽ വിധി വീണ്ടും വീണ്ടും ബോംബെറിഞ്ഞു കൊണ്ടിരിക്കുകയാണ്. അതിെൻറ ഏറ്റവും ക്രൂരമായ മുഖമായിരുന്നു കഴിഞ്ഞ ദിവസം കാബൂളിലും നൻഗർഹാറിലും നടന്ന ആക്രമണങ്ങൾ. ആശുപത്രിയിലും ഖബർസ്ഥാനിലുമടക്കം ആക്രമണം നടത്തിയ കാപാലികർ കൊന്നുതള്ളിയത് നിരപരാധികളായ 40 മനുഷ്യരെ. ഭൂമിയിലേക്ക് പിറന്നുവീണിട്ട് അധികം സമയമായിട്ടില്ലാത്ത രണ്ടു നവജാത ശിശുക്കൾ അടക്കമുള്ളവരെയാണ് പുണ്യ റമദാൻ മാസത്തിൽ ആ ഭീകരർ ഒരു ദയാദാക്ഷിണ്യവുമില്ലാതെ കൊന്നുകളഞ്ഞത്.
പശ്ചിമ കാബൂളിലെ ദഷ്തേ ബർച്ചി ഏരിയയിലെ പ്രസവാശുപത്രിയിലേക്ക് ഇരച്ചെത്തിയ അക്രമികൾ സ്ഫോടനം നടത്തിയതിനു പിന്നാലെ വെടിയുതിർക്കുകയും െചയ്തതായി പ്രദേശവാസികൾ പറയുന്നു. തുടർന്ന് അഫ്ഗാൻ സൈന്യം ഏറ്റുമുട്ടലിൽ ഇവരെ വധിക്കുകയായിരുന്നു. രണ്ടു പിഞ്ചുകുഞ്ഞുങ്ങളടക്കം 14 പേരാണ് ഈ ഭീകരാക്രമണത്തിൽ മരിച്ചത്. നൻഗർഹാറിൽ ഒരു ഖബറടക്ക ചടങ്ങിനിടെ നടന്ന ചാവേർ സ്േഫാടനത്തിലാണ് 26 പേർ മരിക്കുകയും 68 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ ആക്രമണങ്ങൾക്കെതിരെ ലോകവ്യാപകമായി വൻ പ്രതിഷേധമാണ് ഉയരുന്നത്. 'ഈ വാർത്ത കേട്ട് ആകെ തകർന്നുപോയി. സാധാരണക്കാരെയാണ് അവർ ഉന്നമിട്ടത്. അതും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പിഞ്ചുകുഞ്ഞുങ്ങളും അവരുടെ അമ്മമാരും അടക്കമുള്ളവരെ. ഇതിനു പിന്നിലുള്ളവരുടെ മനുഷ്യത്വവിരുദ്ധത ഊഹിക്കാവുന്നതിനും അപ്പുറത്താണ്.'- അഫ്ഗാനിലെ ജർമൻ അംബാസഡർ പീറ്റർ പ്രുഗേൽ പറഞ്ഞു. 'അതിഭീകരമാണ് അഫ്ഗാനിൽ ഇന്നുനടന്ന ആക്രമണങ്ങൾ. പ്രസവാശുപത്രിക്കും ശവസംസ്കാര ചടങ്ങിനുംനേരെ നടത്തിയ ആക്രമണം അഫ്ഗാനിലെ പൗരന്മാർ നേരിടുന്ന യാതനകൾക്കുനേരെ ലോക മനസ്സാക്ഷിയുടെ കണ്ണുതുറപ്പിക്കട്ടെ.' -ആംനസ്റ്റി ഇൻറർനാഷനൽ പ്രതികരിച്ചു.
'ഒരു അഫ്ഗാൻ കുരുന്ന് അവെൻറ ജീവിതം തുടങ്ങുന്നത് വെടിയൊച്ചകളുടെയും സ്ഫോടനങ്ങളുടെയും ഭയാനക ശബ്ദം കേട്ടാണ്. യുദ്ധഭൂമിയിലാണ് അവൻ പിച്ചവെച്ച് വളരുന്നത്. വീട്ടിൽനിന്ന് സന്തോഷത്തോടെ സ്കൂളിലേക്ക് പുറപ്പെടുേമ്പാഴും തിരിച്ച് വീടണയാൻ കഴിയില്ലേ എന്ന ആധി ആ കുഞ്ഞിെൻറ ഉള്ളിലുണ്ട്. ക്ലാസിലിരിക്കുേമ്പാഴും നിരന്തരമായ ഭീതിയാണവെൻറ മനസ്സു നിറയെ. ഓരോ സെക്കൻഡിലും ഒരാക്രമണം നടന്നേക്കാമെന്ന ഭയപ്പാടുമായാണ് അവൻ പാഠങ്ങൾ പഠിക്കാനിരിക്കുന്നത്' -ഐക്യരാഷ്ട്ര സഭക്കുവേണ്ടി പ്രവർത്തിക്കുന്ന േഗ്ലാബൽ ഗുഡ്വിൽ അംബാസഡറായ അൻവർ ഖാൻ സുമാത്തി പറയുന്നു. തീരാത്ത അക്രമങ്ങളുടെ ആകാശത്തിനുകീഴെ നന്മയുടെ പാഠങ്ങൾ പഠിക്കാനിരിക്കുന്ന പുതുതലമുറക്കെങ്കിലും ഭാവിയിൽ സമാധാനം കിട്ടണേയെന്ന പ്രാർഥനയാണിപ്പോൾ അഫ്ഗാൻകാരുടെ മനസ്സുനിറെയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.