സാമ്പത്തിക അടിയന്തരാവസ്ഥയുടെ ഒരാണ്ട്​

സാമ്പത്തിക രംഗത്തെ മുഴുവൻ തകർത്ത ചൂതാട്ടമായിരുന്നു നവംബർ എട്ടിലെ നോട്ട്​ നിരോധനം. തീരുമാനം നിലവിൽ വന്ന്​ ഒരു വർഷം പൂർത്തിയാകു​േമ്പാഴും സാമ്പത്തിക വ്യവസ്ഥയിൽ നോട്ട്​ നിരോധനത്തി​​​​​െൻറ ആഘാതം പൂർണമായും വി​െട്ടാഴിഞ്ഞിട്ടില്ല. ജി.ഡി.പിയിലെ കുറവായും ചെറുകിട വ്യവസായങ്ങളുടെ തകർച്ചയായുമെല്ലാം നോട്ട്​ നിരോധനം സമ്പദ്​വ്യവസ്ഥയെ വിടാതെ പിന്തുടരുകയാണ്​. വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ്​ നോട്ട്​ നിരോധനം നടപ്പിലാക്കയതെന്ന വിമർശനങ്ങൾ ശരിവെക്കും വിധമാണ്​ രാജ്യത്ത്​ നടക്കുന്ന സംഭവ വികാസങ്ങൾ...

വിലക്കുറവിൽ നട്ടംതിരിഞ്ഞ്​ കർഷകർ

രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കർഷകരെയാണ്​ ​നോട്ട്​ നിരോധനം പ്രതികൂലമായി​ ബാധിച്ചത്​. തീരുമാനം മൂലം റാബി സീസണിയിൽ വിളകളുടെ വിലയിൽ 35 മുതൽ 40 ശതമാനം വരെ കുറവുണ്ടായി. ഇതേ തുടർന്ന്​ പല കാർഷിക വിളകൾക്കും സർക്കാറിന്​ താങ്ങുവില പ്രഖ്യാപിക്കേണ്ടതായി വന്നു. എന്നാൽ, ഭൂരിപക്ഷം കർഷകർക്കും ഇതി​​​​​െൻറ ആനുകൂല്യം ലഭിച്ചില്ല. തങ്ങളുടെ ഉൽപന്നങ്ങൾ കൃത്യസമയത്ത്​ വിൽപന നടത്താനും കർഷകർക്ക്​ സാധിച്ചില്ല എന്നതാണ്​ യാഥാർഥ്യം. വിൽപന നടത്തിയ ഉൽപന്നങ്ങളുടെ പണം കൃത്യസമയത്ത്​ ലഭിച്ചതുമില്ല. 

കടക്കെണിയി​ലായ കർഷകരുടെ സ്ഥിതി വീണ്ടും മോശമാക്കുന്നതിന്​ നോട്ട്​ നിരോധനം കാരണമായി​. വിളകളുടെ വിലയിടിവ്​ മഹാരാഷ്​ട്രയിലെയും തമിഴ്​നാട്ടിലെയും കർഷകരെ പ്രക്ഷോഭത്തിലെത്തിച്ചു. മഹാരാഷ്​ട്രയിലും ഹരിയാനയിലും ഉത്തർപ്രദേശിലും കർഷക ആത്മഹത്യകൾ നടന്നു. പഞ്ചാബിലെയും ഹരിയാനയിലേയും പല കർഷകർക്കും നോട്ട്​ നിരോധന കാലത്ത്​ വിറ്റ കാർഷിക വിളകളുടെ പണം ഇനിയും ലഭിച്ചിട്ടില്ലെന്നത്​ നോട്ട്​ നിരോധനം എത്രത്തോളം ഇന്ത്യൻ കാർഷിക വ്യവസ്ഥയെ തകർത്തുവെന്ന്​ തെളിയിക്കുന്നതാണ്​. 

തകർന്നടിഞ്ഞ്​ ചെറുകിട വ്യവസായ മേഖല

ഇന്ത്യൻ സമ്പദ്​വ്യവസ്ഥക്ക്​ ചെറുതല്ലാത്ത സംഭാവന നൽകുന്ന മേഖലയാണ്​ ചെറുകിട വ്യവസായ മേഖല. ലക്ഷക്കണക്കിന്​ ആളുകൾ പണിയെടുക്കുന്ന മേഖല ഇന്ത്യയുടെ തൊഴിൽ വിപണിക്കും മുതൽക്കൂട്ടാണ്​. എന്നാൽ, കേവലം ത​​​​​െൻറ ഒരു പ്രസംഗം കൊണ്ട്​ ഇൗ മേഖലയുടെയാകെ നടുവൊടിക്കുകയാണ്​ മോദി ചെയ്​തത്​. ആർ.ബി.​െഎയുടെ തന്നെ സർവേ അനുസരിച്ച്​ നവംബർ എട്ടിന്​ ശേഷം ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ വിൽപനയിൽ 58 ശതമാനത്തി​​​​​െൻറ കുറവാണ്​ ഉണ്ടായത്​. പ്രശസ്​ത റിസർച്ച്​ ഏജൻസിയായ സി.എം.​െഎ.എഫി​​​​​െൻറ പഠനങ്ങളനുസരിച്ച്​ 1.5 മില്യൺ ആളുകൾക്കെങ്കിലും 2017 സാമ്പത്തിക വർഷത്തി​​​​​െൻറ ആദ്യപാദത്തിൽ ​തന്നെ ചെറുകിട വ്യവസായ മേഖലയിൽ തൊഴിൽ നഷ്​ടമുണ്ടായെന്നാണ്​ കണക്കാക്കുന്നത്​. ചെറുകിട ​വ്യവസായ മേഖലയിലെ പ്രതിസന്ധിയാണ്​ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കുറയുന്നതിനുള്ള മുഖ്യകാരണങ്ങളിലൊന്ന്​.

ജി.ഡി.പിയിലുണ്ടായത്​ വൻ കുറവ്​

നോട്ട്​ നിരോധനം നേരിട്ട്​ ബാധിച്ച സാമ്പത്തിക വർഷത്തിലെ നാലാംപാദത്തിൽ 6.1 ശതമാനമാണ്  ജി.ഡി.പി വളർച്ച നിരക്ക്​. രണ്ട്​ വർഷത്തിനിടയിലെ ഏറ്റവും താഴ്​ന്ന വളർച്ച നിരക്കാണിത്​. കഴിഞ്ഞ വർഷം ഇത്​ 7.6 ശതമാനമായിരുന്നു. വളർച്ച നിരക്ക്​ കുറഞ്ഞതോടെ അതിവേഗത്തിൽ വളരുന്ന സാമ്പദ്​ വ്യവസ്ഥയെന്ന പദവി ഇന്ത്യക്ക്​ നഷ്​ടമായി​. അങ്ങനെ മോദിയുടെ തുഗ്ലക്​​ പരിഷ്​കാരം ലോക സമ്പദ്​വ്യവസ്ഥക്ക്​ മുന്നിൽ ഇന്ത്യ നാണം കെടുന്നതിനും​ ഇടയാക്കി.

ആഗോള ധനകാര്യ സ്ഥാപനമായ എച്ച്​.എസ്​.ബി.സി നോട്ട്​ പിൻവലിക്കൽ രാജ്യത്തെ സാമ്പത്തിക വളർച്ച 1 ശതമാനം വരെ കുറയുന്നതിന്​ കാരണമാവുമെന്ന്​ അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക വർഷത്തി​​​​​​​െൻറ രണ്ട്​ പാദങ്ങളിൽ നോട്ട്​ പിൻവലിക്കലി​​​​​​​െൻറ വലിയ ആഘാതം ഉണ്ടാവുമെന്നും പൂർണമായും സമ്പദ്​വ്യവസ്ഥ ആഘാതത്തിൽ നിന്ന്​ കര കയറണമെങ്കിൽ ഒര​ു വർഷം കഴിയുമെന്നും എച്ച്​.എസ്​.ബി.സി അവരുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന്​ പുറമേ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​, സാമ്പത്തിക രംഗത്തെ വിദ്​ഗധരായ അമർത്യ സെൻ, അരുൺ ഷൂരി, കിഷോർ മഹഭൂഭാനി എന്നിവരും നോട്ട്​ പിൻവലിക്കൽ മൂലം രാജ്യ​ത്തി​​​​​​​െൻറ സാമ്പത്തിക വളർച്ചയിൽ കുറവുണ്ടാകുമെന്ന്​ അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം സാധൂകരിക്കുന്നതാണ്​ നോട്ട്​ പിൻവലിക്കൽ തീരുമാനം നിലവിൽ വന്ന്​ ഒരു വർഷത്തിന്​ ശേഷം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി.

ലക്ഷ്യത്തിലെത്താതെ കള്ളപ്പണവേട്ട

നോട്ട്​ നിരോധനത്തി​​​​​െൻറ മുഖ്യലക്ഷ്യമായി നരേന്ദ്രമോദിയും കൂട്ടരും ഉയർത്തി കാണിച്ചിരുന്നത്​ കള്ളപ്പണവേട്ടയായിരുന്നു. തീരുമാനത്തിലുടെ രാജ്യത്തെ നിയമപരമല്ലാത്ത സമ്പദ്​വ്യവസ്ഥയുടെ ന​െട്ടല്ലൊടിക്കാമെന്നാണ്​ കണക്ക്​ കൂട്ടിയിരുന്നത്​. എന്നാൽ, പ്രതീക്ഷച്ചതിന്​ നേർവിപരീതമായിരുന്നു ഫലം. നിരോധിക്കപ്പെട്ട 500,1000 രൂപയുടെ കറൻസികളിൽ ഭൂരിപക്ഷവും ബാങ്കിങ്​ സംവിധാനത്തിലേക്ക്​ തിരിച്ചെത്തി. ആദ്യമൊന്നും തിരിച്ചെത്തിയ കറൻസികളുടെ കണക്ക്​ റിസർവ്​ ബാങ്ക്​ പുറത്ത്​ വിടാൻ തയാറായിരുന്നില്ല. പിന്നീട്​ ഭാഗികമയി കണക്കുകൾ പുറത്ത്​ വിട്ടു. ഇപ്പോഴും കേന്ദ്രബാങ്ക്​ നോട്ടുകളെണ്ണുകയാണെങ്കിലും ഭൂരിപക്ഷം കറൻസിയും തിരിച്ചെത്തിയിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​.

രാജ്യത്തെ വലിയൊരു ശതമാനം കള്ളപ്പണവും നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്​ വിദേശ ബാങ്കുകൾ, റിയൽഎസ്​റ്റേറ്റ്​, സ്വർണം എന്നിവയിലെല്ലാമാണെന്ന്​ വാർത്തകളുണ്ടായിരുന്നു. അതിനെതിരെയൊന്നും നടപടികൾ ശക്​തമാക്കാതെ കേവലം രാഷ്​ട്രീയമായി നേട്ടമുണ്ടാക്കാനുള്ള നീക്കം ​മാത്രമാണ്​ മോദിയും കൂട്ടരും നടത്തിയതെന്ന വിമർശനങ്ങൾ ശക്​തമായിരുന്നു. ഇത്​ ശരിവെക്കുന്നതാണ്​ തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ.

ഇന്ത്യ ഡിജിറ്റലായില്ല

നോട്ട്​ നിരോധനത്തി​​​​​െൻറ ഒന്നാം ഘട്ടത്തിൽ തീരുമാനത്തി​​​​​െൻറ മുഖ്യലക്ഷ്യം കള്ളപ്പണവേട്ടയായിരുന്നുവെങ്കിൽ രണ്ടാം ഘട്ടത്തിലെത്തിയപ്പോൾ ഇത്​ ഡിജിറ്റൽ ഇന്ത്യക്ക്​ വഴിമാറി. കറൻസി ഇടപാടുകൾ പരമാവധി കുറച്ച്​ ഡിജിറ്റിൽ ഇടപാടുകൾ നടക്കാൻ നോട്ട്​ നിരോധനം കാരണമാവുമെന്നായിരുന്നു വിലയിരുത്തൽ. 

മോദിയുടെ ഡിജിറ്റൽ ഇന്ത്യ പ്രഖ്യാപനം പേടിഎം അടക്കമുള്ള പേയ്​മ​​​​െൻറ്​ ആപുകൾ ആഘോഷമാക്കി. പ്രധാനമന്ത്രിയുടെ ചിത്രമുൾപ്പടെ നൽകി പ്രമുഖ പത്രങ്ങളിൽ മുൻ പേജ്​ പരസ്യം നൽകികൊണ്ടായിരുന്നു പേടിഎം ഡിജിറ്റൽ ഇന്ത്യയെ വരവേറ്റത്​. ഡിജിറ്റൽ ഇന്ത്യ പ്രഖ്യാപനം ആദ്യഘട്ടത്തിൽ ഡിജിറ്റൽ ഇടപാടുകളിൽ ചെറിയ രീതിയിൽ വർധന ഉണ്ടാക്കിയെങ്കിലും പിന്നീട്​ കുറയുകയായിരുന്നു. നോട്ട്​ നിരോധനത്തോടെ ഡിജിറ്റൽ ഇടപാടുകളിൽ ആദ്യമുണ്ടായതിനേക്കാൾ വർധനയുണ്ടായെങ്കിലും പിന്നീടത്​ കുറഞ്ഞതായി എച്ച്​.ഡി.എഫ്​.സി ബാങ്ക്​ കാഷ്​ പെയ്​മ​​​​െൻറ്​ പ്രൊഡക്​ട്​സ്​ വിഭാഗം തലവൻ പരാഗ്​ റാവു പറയുന്നു. 2500 കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകളാണ്​ കഴിഞ്ഞ സാമ്പത്തിക വർഷം പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ, ഇതി​​​​​െൻറ മൂന്നിലൊരു ഭാഗം ഇടപാടുകൾ മാത്രമാണ്​ നടന്നത്​.

ഡിജിറ്റൽ ഇടപാടിന്​ കുറിച്ച്​ ജനങ്ങൾ വേണ്ടത്ര ധാരണയില്ലാത്തത്​ ഇടപാടുകൾക്ക്​ തടസമാണ്​. അതുപോലെ ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്​തതയും പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നുണ്ട്​. രാജ്യത്ത്​ കോടക്കണക്കിന്​ ഡെബിറ്റ്​ കാർഡ്​ ഉപയോക്​താക്കൾ ഉള്ളപ്പോൾ ആകെയുള്ളത്​ 25 ലക്ഷം സ്വയ്​പ്പിങ്​ മിഷ്യനുകളാണ്​. ഇതും പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ട്​. ഭീം, ആധാർ പേയ്​മ​​​​െൻറ്​, പേടിഎം, എസ്​.ബി.​െഎ ബഡ്ഡി തുടങ്ങി ഡിജിറ്റൽ പേയ്​മ​​​​െൻറിനായി ആപുകൾ ഏറെയുണ്ടെങ്കിലും ഇവയിലൊന്നും കാര്യമായി ഇടപാടുകൾ നടക്കുന്നില്ല.

ആർ.ബി.​െഎക്കും കിട്ടി പണി

സാധാരണക്കാർക്ക്​ മാത്രമല്ല നോട്ട്​ നിരോധനം ഇരുട്ടടിയായത്​. തീരുമാനം പുറത്ത്​ വന്ന്​ കുറച്ച്​ കഴിഞ്ഞപ്പോഴാണ്​ തിരിഞ്ഞ്​ കൊത്തുന്ന പാമ്പാണ്​ നോട്ട്​ നിരോധനമെന്ന്​ ആർ.ബി.​െഎക്ക്​ മനസിലായത്​. നോട്ട്​ നിരോധനം മൂലം  വരുമാനത്തിൽ കുറവുണ്ടായ​താണ്​ കേന്ദ്രബാങ്കിന്​ തിരിച്ചടിയായത്​. ഇതുമൂലം കേന്ദ്രസർക്കാറിന്​ നൽകുന്ന ലാഭവിഹിതത്തിൽ ബാങ്ക്​ കുറവ്​ വരുത്തി. ​നോട്ട്​പിൻവലിക്കലി​​​​​​െൻറ പശ്​ചാത്തലത്തിൽ പുതിയ കറൻസി അച്ചടിക്കുന്നതിന്​ കൂടുതൽ തുക ആവശ്യമായി വന്നതാണ്​ ആർ.ബി.െഎക്ക്​ തിരിച്ചടിയായത്​​. 30,569 കോടി രൂപയാണ്​ ഇൗ വർഷം റിസർവ്​ ബാങ്ക്​ കേന്ദ്രസർക്കാറിന്​ ലാഭവിഹിതമായി നൽകിയത്​​. കഴിഞ്ഞ വർഷം ഇത്​ 65,786 കോടി രൂപയായിരുന്നു. 500 രൂപയുടെ പുതിയ ഒരു നോട്ട്​ അച്ചടിക്കുന്നതിനായി ആർ.ബി.​െഎക്ക്​ 2.87 രൂപ മുതൽ 3.09 രൂപ വരെയാണ്​ ചിലവ്​. 2000 രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നതിനായി 3.54 രൂപ മുതൽ 3.77 രൂപ വരെയും ആവശ്യമായിരുന്നു. 

നോട്ട്​ പിൻവലിക്കൽ തീരുമാനത്തിലുടെ ഒറ്റരാത്രി കൊണ്ട്​ സമ്പദ്​വ്യവസ്ഥയിൽ നിന്ന്​ ഇല്ലാതായത്​ 15.6 ലക്ഷം കോടി മൂല്യമുള്ള കറൻസി. ഇതിൽ 99 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി. ആകെ നഷ്​ടപ്പെട്ടത്​ 15 ലക്ഷം തൊഴിലുകൾ. തീരുമാനത്തിന്​ ശേഷം ജീവൻ നഷ്​ടമായത്​ നൂറോളം പേർക്ക്​. നോട്ടുകളുടെ അച്ചടി ചെലവ്​ 100 ശതമാനം വർധിച്ചു. ഇതാണ് നവംബർ എട്ടിലെ പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്ത്​ സൃഷ്​ടിച്ചത്​. കൃത്യമായ ആസൂത്രണമില്ലാതെ പ്രത്യാഘാതങ്ങളെ കുറിച്ച്​ ചിന്തിക്കാതെ നടത്തിയ നോട്ട്​ നിരോധനം ഇന്ത്യയിൽ സാമ്പത്തിക അടിയന്തരാവസ്ഥക്കാണ്​ കാരണമായത്​.

Tags:    
News Summary - One Year Complete in Note Ban in India -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.