വിവാദങ്ങളിലും ആഭ്യന്തര തർക്കങ്ങളിലും കൂപ്പുകുത്തിയ സർക്കാറിെൻറ മുഖം നഷ്ടപ്പെടുത്തിയതായി ഡി.ജി.പി സ്ഥാനത്തേക്ക് ടി.പി. െസൻ കുമാറിനെ പുനരവരോധിച്ച് സുപ്രീംകോടതി വിധി. സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി എം.എം. മണിയുടെ നടപടി വരുത്തിവെച്ച നാണക്കേടിൽ നിന്ന് തലയൂരാനാവാതെ വലയുന്നതിനിടെയാണിത്. നിയമസഭാ സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കവേ സഭക്കുള്ളിൽ മാത്രമല്ല പൊതുസമൂഹത്തിലും മുഖ്യമന്ത്രിക്കേറ്റ പ്രതിരോധമില്ലാത്ത തിരിച്ചടിയായും ഇതു മാറിക്കഴിഞ്ഞു.
പൊലീസിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും തുടർച്ചയായ വീഴ്ചകളിലും നയപരമായ വിവിധ വിഷയങ്ങളിലും സി.പി.െഎയുമായി അവസാനിക്കാത്ത തർക്കങ്ങളിലും കുടുങ്ങിയാണ് സർക്കാറിന്‍റെ 11 മാസത്തെ മുന്നോട്ടുപോക്ക്. സർക്കാറിന്‍റെ ഒന്നാം വാർഷികാഘോഷം പടിവാതിൽക്കൽ നിൽക്കവേ ലഭിച്ച ഏറ്റവും ഒടുവിലത്തെ തിരിച്ചടി പക്ഷേ, സർക്കാറിനും മുന്നണിയെക്കാളും ഉപരി മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതിച്ഛായക്കേറ്റ ആഘാതവുമായി. മാന്യമായി മുഖംരക്ഷിക്കാനുള്ള നടപടികളെ കുറിച്ച ചർച്ച സർക്കാറിലും സി.പി.എമ്മിലും സജീവമാണ്. വിധി പരിശോധിച്ച് നടപടി എടുക്കുമെന്ന വിശദീകരണമാണ് സർക്കാർ നൽകുന്നത്.
പക്ഷേ, പുനഃപരിശോധനാ, തിരുത്തൽ ഹരജികളിൽ പോലും സാധ്യതയില്ലാതിരിക്കെ കോടതി വിധി അംഗീകരിക്കുക എന്നതിലേക്ക് എത്താൻ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും നിർബന്ധിതമായി. അതേസമയം, മുഖ്യമന്ത്രിയുമായി നയപരമായ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുള്ള വി.എസ്. അച്യുതാനന്ദനും കാനം രാജേന്ദ്രനും വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തി. കോടതി വിധി എത്രയും പെെട്ടന്ന് നടപ്പാക്കണമെന്ന് വി.എസ് പറഞ്ഞു. സെൻകുമാറിെന നീക്കം ചെയ്തത് എൽ.ഡി.എഫ് തീരുമാനം അല്ലെന്നാണ് മുനവെച്ച വാക്കുകളിലൂടെ കാനം വ്യക്തമാക്കിയത്.
ഭരണം മാറുേമ്പാൾ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുക എന്ന സ്വാഭാവിക നടപടിയാണ് സർക്കാർ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ കോടിയേരി ബാലകൃഷ്ണൻെറ നടപടി പോലും മുഖ്യമന്ത്രിക്ക് ആശ്വാസമാവില്ലെന്ന് സി.പി.എം നേതൃത്വത്തിന് അറിയാം. പിടിപ്പുകെട്ടവനായി പരസ്യമായി ചിത്രീകരിച്ചതാണ് സെൻകുമാറിനെ പ്രകോപിപ്പിച്ചതെന്നും അതൊഴിവാക്കേണ്ടതായിരുെന്നന്നും സി.പി.എം, എൽ.ഡി.എഫ് നേതാക്കൾക്ക് അന്നേ അഭിപ്രായമുണ്ടായിരുന്നു. ഡി.ജി.പിയെ മാറ്റിയത് മുതൽ സർക്കാറിന് നാണക്കേടുണ്ടാക്കിയ നടപടികളാണ് പൊലീസിൽ നിന്നുണ്ടായത്.
കസ്റ്റഡി മരണങ്ങൾ, യു.എ.പി.എ ചുമത്തൽ, സദാചാര പൊലീസിങ്, മാവോവാദികളെ വെടിെവച്ചു കൊന്നത്, പ്രമാദ കേസ് അന്വേഷണങ്ങളിലെ പിഴവ്, കോടതി വിമർശനങ്ങൾ, ഡി.ജി.പി ആസ്ഥാനത്ത് നടന്ന പൊലീസ് അതിക്രമം ഉൾപ്പെടെയുള്ളവ മുഖ്യമന്ത്രിയുടെ ഭരണപരാജയത്തിൻെറ അളവുകോലായി പ്രതിപക്ഷത്തിന് അവതരിപ്പിക്കാൻ കഴിഞ്ഞു. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിലും സംസ്ഥാന സമിതിയിലും വരെ പൊലീസ് വിഷയത്തിൽ വിമർശനമുണ്ടായി. പൊലീസ് ഉപദേശകനായി വിവാദ മുൻ ഡി.ജി.പിയെ നിയമിച്ചതും സ്വന്തം പക്ഷത്തുനിന്ന് വിമർശനമേറ്റു വാങ്ങി.
ഇതുവരെയും പൊലീസ് ഭരണത്തിൽ സർക്കാറിന് ‘തിരുത്തൽ’ നിർദേശിക്കാൻ കഴിയാത്ത സി.പി.എം നേതൃത്വവും പുതിയ തിരിച്ചടിയോടെ പ്രതിരോധത്തിലായി. പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രി കേൾക്കില്ലെന്ന വിമർശനം സി.പി.എമ്മിലും പുറത്തും നിലനിൽക്കെ ഭരണത്തെ നയിക്കുന്ന കക്ഷി എന്ന നിലയിൽ എന്തെങ്കിലും നടപടിവേണമെന്ന അഭിപ്രായം നേതാക്കൾ പലർക്കുമുണ്ട്. ആഭ്യന്തര വകുപ്പ് സി.പി.എമ്മിൻേറതായതിനാൽ നാണക്കേട് മാറ്റേണ്ട ചുമതല അവർക്കെന്ന നിലപാടാണ് മറ്റു ഘടകകക്ഷികൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.