തിരുവനന്തപുരം: തുടർച്ചയായ വീഴ്ചകളിൽ മുഖം നഷ്ടപ്പെട്ട സർക്കാറിനെ കൂടുതൽ പതനത്തിലേക്ക് വലിച്ചെറിഞ്ഞ് മകൻ നഷ്ടപ്പെട്ട ഒരമ്മയെയും അച്ഛനെയും തെരുവിലൂടെ വലിച്ചിഴച്ച് പൊലീസ്. ആദ്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതിെൻറ വജ്രജൂബിലി ആഘോഷ ദിനത്തിലാണ് സ്വാശ്രയ കോളജ് മാനേജ്മെൻറിെൻറ ക്രൂരതകളിൽ ജീവൻ നഷ്ടപ്പെട്ട ജിഷ്ണു പ്രണോയിയുടെ മാതാവിന് നേരെയുണ്ടായ അതിക്രമം.മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ് ഇൗ പ്രശ്നങ്ങളിലെല്ലാം പ്രതിസ്ഥാനത്ത് നിൽക്കുന്നതെന്നത് വീഴ്ചയുടെ ആഴം കൂട്ടുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പുതിയ ആയുധം കൂടിയാണ് താലത്തിൽ വെച്ച് പ്രതിപക്ഷത്തിന് സർക്കാർ നൽകിയിരിക്കുന്നത്.
സർക്കാറിനെ പ്രതിരോധിക്കാനാവാതെ ഘടകകക്ഷി നേതൃത്വങ്ങളും പരുങ്ങലിലായതോടെ തീവ്രവാദി ഗൂഢാലോചനയെന്ന ദുർബല സിദ്ധാന്തവുമായി സി.പി.എം നേതൃത്വം രംഗത്ത് എത്തി. മുഖ്യമന്ത്രിയും സമാന നിലപാടാണ് വ്യക്തമാക്കിയിരിക്കുന്നത്. സർക്കാറിെൻറയും പൊലീസിെൻറയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് നേരത്തേ തന്നെ രമ്യമായി പരിഹരിക്കാമായിരുന്ന ഒരു വിഷയത്തെ തെരുവിൽ എത്തിച്ചതെന്ന വിമർശനം സി.പി.എം നേതൃത്വത്തിൽതന്നെ ശക്തമാണ്.
ജിഷ്ണുവിെൻറ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന ഒറ്റ ആവശ്യമായിരുന്നു മാതാവ് മഹിജക്കുണ്ടായിരുന്നത്. എന്നാൽ, ആരോപണ വിധേയരായ പാമ്പാടി നെഹ്റു കോളജ് ഗ്രൂപ് ചെയർമാൻ പി. കൃഷ്ണദാസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് ഒത്തുകളിെച്ചന്ന ആരോപണമുയർന്നു. സി.പി.എമ്മിെൻറ ഉറച്ച അനുഭാവികളായ തങ്ങളെ മുഖ്യമന്ത്രി കാണണമെന്ന മാതാവിെൻറ അഭ്യർഥനയോട് അനുകൂലമായി പ്രതികരിക്കാൻ പിണറായി വിജയൻ വിസമ്മതിച്ചു.
പിന്നീട് പൊതുസമൂഹത്തിലും പ്രതിപക്ഷ സംഘടനകളിൽനിന്നും പ്രതിഷേധം ശക്തമായതോടെ ഒരു വിദ്യാർഥിയുടെ പരാതിയിന്മേൽ കൃഷ്ണദാസിനെ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാൻ ശ്രമിച്ചു. ജാമ്യഹരജി പരിഗണിക്കാനിരിക്കെ പൊലീസിെൻറ ഇൗ നടപടിെക്കതിരെ ഹൈകോടതിയിൽനിന്ന് നിശിത വിമർശനമുണ്ടായി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിൽ തെറ്റുപറ്റിയെന്ന് പൊലീസ് കോടതിയിൽ സമ്മതിച്ചു.
കൃഷ്ണദാസിന് സുപ്രീംകോടതിയിൽ നിന്നുതന്നെ അനുകൂല ഉത്തരവ് സമ്പാദിക്കുന്നതിനാണ് പൊലീസിെൻറ വീഴ്ച വഴിവെച്ചത്. പൊലീസിെൻറ ഒത്തുകളിയായിരുെന്നന്ന ആരോപണം ശരിവെക്കുന്നതായി ഇത് ചൂണ്ടിക്കാണിക്കെപ്പട്ടു.
ഡി.ജി.പി ഒാഫിസിന് മുന്നിൽ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച മഹിജ ഉടൻ പ്രതികളെ പിടികൂടുമെന്ന ഡി.ജി.പിയുടെ ഉറപ്പിന്മേലാണ് നേരത്തേ അത് മാറ്റിവെച്ചത്. എന്നാൽ, കഴിഞ്ഞദിവസവും കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട നാടകം അരങ്ങേറിയതാണ് ജിഷ്ണുവിെൻറ കുടുംബത്തെ പ്രകോപിപ്പിച്ചത്. മകൻ നഷ്ടപ്പെട്ട് 87 ദിവസം കഴിഞ്ഞിട്ടും പ്രതികൾ പിടിക്കപ്പെടാത്ത വികാരവിക്ഷോഭത്തിൽ ഡി.ജി.പിയെ കാണാൻ എത്തിയ അമ്മയോട് സംയമനം കാട്ടുന്നതിനുപകരം നിയമവും ചട്ടവും പറഞ്ഞ് അതിക്രമം കാട്ടിയതിനെ ന്യായീകരിക്കാൻ സർക്കാറും സി.പി.എമ്മും ഏറെ വിയർക്കേണ്ടിവരും.
യു.ഡി.എഫ് കാലത്തെ പൊലീസല്ലെന്നും സ്ത്രീകളോടും അശരണരോടും അനുകമ്പയോടെ പെരുമാറുന്ന സർക്കാറാണ് അധികാരത്തിലെന്നും പറഞ്ഞ സി.പി.എം സംഭവത്തിന് പിന്നിൽ തീവ്രവാദി സംഘടനകളുടെ ഇടപെടൽ ഉണ്ടെന്ന ആരോപണമാണ് ഇപ്പോൾ ഉയർത്തുന്നത്. എന്നാൽ, ദൃശ്യമാധ്യമങ്ങളിൽ തത്സമയം പൊലീസ് അതിക്രമം കണ്ട പൊതുസമൂഹത്തിെൻറ ചോദ്യങ്ങൾക്ക് മുന്നിൽ ഇൗ വാദങ്ങൾ സി.പി.എമ്മിനെ തിരിഞ്ഞ് കുത്താനാവും സാധ്യത. മാവോവാദികളെ വെടിവെച്ചുകൊന്നത്, കസ്റ്റഡി മരണങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതക- പീഡന കേസ് അന്വേഷണ വീഴ്ച, മറൈൻഡ്രൈവിലെ ശിവസേന അക്രമത്തിന് കൂട്ടുനിന്നത്, നടിയെ തട്ടിക്കൊണ്ടുപോയത്, സി.എ വിദ്യാർഥിനിയുടെ മരണം തുടങ്ങിയ പട്ടികകൾ നീളുേമ്പാഴാണ് പുതിയ സംഭവവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.