ലിബിയയെ ഇനിയെങ്കിലും വെറുതെ വിടുമോ?

ദിവസങ്ങൾക്ക് മുമ്പാണ് ജർമൻ തലസ്ഥാനമായ ബെർലിനിൽ പ്രമുഖ യൂറോപ്യൻ, അറബ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ലിബിയ ൻ പ്രതിസന്ധി ചർച്ച ചെയ്യാൻ അന്താരാഷ്ട്ര സമ്മേളനം അരങ്ങേറിയത്. പങ്കെടുത്തവരൊന്നും മോശക്കാരായിരുന്നില്ലെങ് കിലും അടുത്ത മാസം പിന്നെയും കാണാമെന്ന വലിയ സന്തോഷവുമായി സഭ പിരിഞ്ഞത് മിച്ചം. ആഫ്രിക്കയിലെ ഏറ്റവും മികച്ച ജീവ ിത നിലവാരം പുലർത്തിയ രാജ്യത്ത് കടന്നുകയറി പരമാധികാരിയായ ഭരണാധിപനെ നിർദയം അരുംകൊല ചെയ്തവർക്ക് എട്ടു വർഷം കഴി ഞ്ഞും രാജ്യത്ത് വഷളായി തുടരുന്ന ഭീതിദ കാഴ്ചകളിൽ വിമ്മിട്ടം തോന്നിയതി​െൻറ തുടർച്ചയായിരുന്നു യോഗമെന്ന പ്രഹ സനം. സമ്മേളനം ചേരും മുമ്പ് ഒാരോ കോണിൽ നിന്നും കേട്ടിരുന്നത് ധീരമായ പ്രഖ്യാപനങ്ങൾ.

എല്ലാം ഒരു നാൾ കൊണ്ട് ശരിയാക്കുമെന്ന ആത്മവിശ്വാസം സ്ഫുരിച്ച വാക്കുകൾ പക്ഷേ, ജർമൻ ചാൻസലർ അംഗല മെർകൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എവിടെ യും കണ്ടില്ല. ലിബിയയിൽ ഇപ്പോഴും പോർമുഖത്തുള്ള ഹഫ്തർ- സർറാജ് ദ്വയത്തെ ഒരു മുറിയിൽ ഒന്നിച്ചിരുത്താൻ പോലും സാ ധിക്കാതെ പിരിച്ചുവിടേണ്ടിവന്ന നാണക്കേട് പിറ്റേന്ന് നാം അറിഞ്ഞു. ജനാധിപത്യം തിരികെ കൊണ്ടുവരാൻ എന്ന പേരിൽ ഗദ് ദാഫിയെ മറിച്ചിട്ടവർ ഒന്നുമറിയാത്തവരെ പോലെ തിരിച്ച് സ്വന്തം നാട്ടിലേക്ക് വിമാനം കയറി. ലിബിയ പഴയതിനെക്കാൾ രൂക ്ഷമായ ആഭ്യന്തര യുദ്ധത്തിലേക്കും മടങ്ങി. ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യം ഇങ്ങനെ പരസ്പരം കട ിച്ചുകീറുന്ന മിലീഷ്യകളുടെ നാടായി തുടരണമെന്ന് ആദ്യയേ തീരുമാനിച്ചാകുമോ ഇവർ യോഗം വിളിച്ചിട്ടുണ്ടാകുക? സംശയി ച്ചാൽ എങ്ങനെ കുറ്റപ്പെടുത്താനാകും?

ലിബിയയെ വിടാതെ ഗദ്ദാഫി 'പ്രേതം'
2011ന്‍റെ തുടക്കത്തിൽ അറബ് ലോ കത്ത് യുവ തലമുറ രചിച്ച രക്തരഹിത വിപ്ലവത്തിനു പിന്നിൽ ആരൊക്കെയായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ലിബിയയിൽ സംഭവിച്ചത്. തുണീഷ്യയിൽ തുടങ്ങി ഇൗജിപ്തിലും യെമനിലും സിറിയയിലും ഇറാഖിലുമൊക്കെ പല കോലങ്ങളിൽ കെട്ടിയാടിയ വിപ്ലവ വേഷങ്ങളുടെ ചെറിയ തുടർച്ച ലിബിയയിലുമുണ്ടായിരുന്നു. ജനകീയ പ്രക്ഷോഭങ്ങൾ പക്ഷേ, തെരുവിലെത്തും മുമ്പ് ഗദ്ദാഫിയുടെ ഉരുക്കുമുഷ്ടിയിൽ ചതഞ്ഞരഞ്ഞു. പ്രതിഷേധിച്ച ജനത്തെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ച് അന്നത്തെ യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റന്‍റെ കടുത്ത സമ്മർദങ്ങൾക്കൊടുവിൽ ഫ്രഞ്ച്- ബ്രിട്ടീഷ് സേനകൾ ലിബിയയിൽ ഇറങ്ങുകയും ക്രൂരമായി ഗദ്ദാഫിയെ മിലീഷ്യകൾക്ക് തിന്നാൻ വിട്ടുകൊടുക്കുകയും ചെയ്തു. 42 വർഷം രാജ്യം ഭരിക്കുകയും ആഫ്രിക്കയിലെ ഏറ്റവും സമൃദ്ധമായ മണ്ണായി ലിബിയയെ പരിവർത്തിപ്പിക്കുകയും ചെയ്ത ഗദ്ദാഫിയോട് അതുവഴി അവർ കണക്കു തീർത്തത് പഴയ പാൻ ഇസ് ലാമിസത്തിന്‍റെ ഉൾപ്പെടെ ഏറെയായി ബാക്കിനിന്ന കടങ്ങൾ.

ഗദ്ദാഫി


1951ൽ സ്വതന്ത്രമാകുകയും നീണ്ട ആറു പതിറ്റാണ്ടിനിടെ രണ്ടു ഭരണാധികാരികൾ മാത്രം വാഴുകയും ചെയ്ത നാട് ഗദ്ദാഫിയുടെ പതനത്തോടെ വീണത് കൊടിയ അരാജകത്വത്തിലേക്കായിരുന്നു. ചെറിയ ജനസംഖ്യ മാത്രമായിട്ടും, സാമ്പത്തിക കോയ്മ നിലനിർത്താൻ വേണ്ടുവോളം എണ്ണയുണ്ടായിട്ടും രാജ്യം രക്ഷപ്പെട്ടില്ല. അധികാരത്തിലിരിക്കാൻ ഒരു പാർട്ടിയോ ഭരണാധികാരിയോ എത്തിയില്ല. വന്നവരാകെട്ട, ഒരിക്കലും രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ പരാജയമാകുകയും ചെയ്തു. അന്ന് ഗദ്ദാഫി ഇട്ടേച്ചുപോയ ആയുധപ്പുരകൾ വ്യാപകമായി കൊള്ള ചെയ്ത മിലീഷ്യകൾക്കായിരുന്നു പിന്നീട് രാജ്യത്ത് േമൽക്കൈ.

ത്രി നഗരങ്ങളുടെ നാട് എന്ന് അർഥമുള്ള ട്രിപളി ആസ്ഥാനമായി ഒരു വിഭാഗം നിലയുറപ്പിച്ചപ്പോൾ ബെൻഗാസിയിൽ മറ്റൊരു ഭരണകൂടവും തൊബ്റുകിൽ മൂന്നാമത്തെ ഒന്നും അധികാരവുമായി എത്തി. ദക്ഷിണ ലിബിയ ഇവക്കൊന്നും വഴങ്ങാതെ വേറെയും നിന്നു. യു.എൻ ഇടപെട്ട് 2014ഒാടെ ഫായിസ് സർറാജിന്‍റെ നേതൃത്വത്തിൽ എത്തിയ ദേശീയ െഎക്യ സർക്കാർ (ജി.എൻ.എ) പലവട്ടം പാർലമെന്‍റുണ്ടാക്കാൻ ശ്രമം നടത്തിയെങ്കിലും ലിബിയൻ നാഷനൽ ആർമി (എൽ.എൻ.എ) തലവൻ ഖലീഫ ഹഫ്തറും മധ്യസ്ഥരായ ചില രാജ്യങ്ങളും അതിന് അംഗീകാരം നൽകിയതേയില്ല. എന്നു മാത്രമല്ല, അന്നു തുടങ്ങിയ ഹഫ്തറുടെ സൈനിക കടന്നുകയറ്റങ്ങൾ ഏറെ വൈകാതെ ലിബിയയെ സമ്പൂർണമായി വരുതിയിലാക്കുന്നിടത്തേക്കാണ് പോക്ക്.

ഗദ്ദാഫിയുടെ അന്ത്യ നിമിഷങ്ങൾ


യു.എൻ പിന്തുണയുള്ള സർറാജ് നിയമപ്രകാരമുള്ള ഭരണകൂടമായിട്ടും പിന്തുണക്കാൻ വളരെ കുറച്ചുപേരെയുള്ളൂ. യൂറോപിൽ നേരത്തെ പിന്തുണച്ച ഇറ്റലി പോലും ഇപ്പോൾ കൈയാലപ്പുറത്തു നിന്ന് കാര്യങ്ങൾ വീക്ഷിക്കാമെന്ന മനസ്സാണ്. അമേരിക്ക തുടക്കത്തിൽ പിന്തുണ അറിയിച്ചിരുന്നുവെങ്കിലും ട്രംപ് എത്തിയതോടെ ഹഫ്തറെന്ന സൈനിക ജനറലിനോടാണ് ആഭിമുഖ്യം. തുർക്കി, ഖത്തർ തുടങ്ങി വിരലിലെണ്ണാവുന്ന ചിലരുടെ സഹായം കൊണ്ട് ഏതറ്റം വരെ പോകാനാകുമെന്ന ആശങ്ക ബാക്കി. റഷ്യ, യു.എ.ഇ, സൗദി, ഇൗജിപ്ത്, ഫ്രാൻസ് തുടങ്ങി പ്രമുഖരൊക്കെയും പരസ്യമായി ഹഫ്തറിനൊപ്പമാണ്. റഷ്യ അടുത്തിടെ സ്വകാര്യ സേനയെ ലിബിയയിലേക്ക് അയക്കുക പോലും ചെയ്തു. ഗദ്ദാഫിയുടെ മകൾ ആയിശ ഗദ്ദാഫിയും ഹഫ്തറിനു പിന്നാലെ അണിനിരന്നത് രാജ്യത്ത് അനുകൂല തരംഗമുണ്ടാക്കുമെന്ന പ്രതീക്ഷയും നിലനിർത്തുന്നു.

തുർക്കിയുടെ സൈനിക പരീക്ഷണങ്ങൾ
അതിനിടെയാണ് സൈന്യവും ആയുധങ്ങളും അയച്ച് നെരിപ്പോടിൽ എണ്ണ പകരാൻ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാന്‍റെ തീരുമാനം. അയൽ രാജ്യങ്ങളായ തുണീഷ്യ, അൾജീരിയ എന്നിവ തീരുമാനത്തിൽ ഒപ്പമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും തുണീഷ്യയിൽ റാശിദ് ഗനൂശി ഉൾപെടെ ആരും അനുകൂലമായില്ല. മറ്റൊരു രാജ്യത്തെ സൈനിക ഇടപെടൽ ന്യായമല്ലെന്ന് അൾജീരിയയും നയം വ്യക്തമാക്കി. അതോടെ, പരിശീലകരായി ചിലരെ മാത്രം അയക്കുന്നൂള്ളൂവെന്ന് മലക്കം മറിഞ്ഞെങ്കിലും ലിബിയ നൽകുന്ന പുതിയ സാധ്യതകൾ വലിയ കളികൾക്ക് എല്ലാവരെയും പ്രേരിപ്പിച്ചു കൊണ്ടിരിക്കുമെന്ന് വ്യക്തം. മെഡിറ്റേറിനയിൽ പുതുതായി കണ്ടെത്തിയ വാതക നിക്ഷേപങ്ങൾക്കു മേൽ തുർക്കി പഴയ അതിർത്തിത്തർക്കം ഉന്നയിച്ച് അവകാശവാദവുമായി രംഗത്തുവന്നിരുന്നു.

ഹഫ്തറി


ഇതാകെട്ട, കാലങ്ങൾക്കു ശേഷം തങ്ങൾക്കു ലഭിച്ച വരുമാനമെന്നു കണ്ട് സൈപ്രസ് വൻശക്തികളുമായി കരാറിലെത്തിക്കഴിഞ്ഞ വാതക നിക്ഷേപങ്ങളും. അയൽ രാജ്യമായ ലിബിയയിൽ തങ്ങളുടെ സർക്കാർ നിലനിന്നാൽ ലഭിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക മൈലേജ് തുർക്കിയെ എന്നല്ല, ആരെയാണ് കൊതിപ്പിക്കാത്തത്? അതേ കാരണം കൊണ്ടു തന്നെയാണ് ഹഫ്തർ എന്ന സൈനിക മേധാവിയാണ് ഉചിതമെന്ന് മറ്റുള്ളവർ തീരുമാനിക്കുന്നതും. ലിബിയക്കകത്തെ എണ്ണയും അതിർത്തി പങ്കിടുന്ന കടലിലെ വാതകവും ചേരുേമ്പാൾ ഇട്ടേച്ചുപോരാൻ ഒരു ശക്തിക്കും എളുപ്പം മനസ്സുവരില്ലെന്നുറപ്പ്. മെഡിറ്ററേനിയൻ വഴി പുതുതായി വരുന്ന 'ഇൗസ്റ്റ് മെഡ്' ഉൾപെടെ വാതക പൈപ് ലൈനുകൾ മാത്രം മതി ലിബിയയിലെ പുതിയ രാഷ്ട്രീയം മനസ്സിലാക്കാൻ.

സർറാജ് വീഴുമോ?
യു.എൻ പിന്തുണച്ച ഭരണാധികാരിയെന്ന സന്തോഷം മാത്രമേയുള്ളൂ സർറാജിനിപ്പോൾ. ലിബിയൻ ജനതയെ ഇരുട്ടിൽ നിർത്താൻ ശേഷിയുള്ള ഹഫ്തറിനാണ് എല്ലാ മേഖലകളിലും രാജ്യത്ത് മേൽക്കൈ. അധികാരത്തോട് ഒട്ടിനിൽക്കാൻ എന്നും തിടുക്കപ്പെട്ട മിലീഷ്യകളിലേറെയും ഹഫ്തറിന് പിന്തുണ നൽകിക്കഴിഞ്ഞു. തുർക്കിസേന സർറാജിനൊപ്പം വരുന്നുവെന്ന കേളിക്കിടെയാണ് സിർതെ നഗരം ഹഫ്തർ സ്വന്തം പേരിലാക്കിയത്. ട്രിപളിയുടെ പരിസരങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ. എണ്ണ കയറ്റുമതി നിയന്ത്രിക്കുന്ന സെൻട്രൽ ബാങ്ക്, എണ്ണക്കമ്പനിയായ നാഷനൽ ഒായിൽ കോർപറേഷൻ എന്നിവ സ്വന്തം പേരിലാണെന്ന പ്രതീക്ഷയും സർറാജിന് ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു. ഖാരിജ, സെയ്തൂന, സിദ്റ, റഅ്സ് ലനൂഫ് തുടങ്ങി ഒട്ടുമിക്ക തുറമുഖങ്ങൾ വഴിയുമുള്ള എണ്ണ കയറ്റുമതി ദിവസങ്ങളായി നിലച്ച നിലയിലാണ്. ഏഴു ലക്ഷം ബാരലാണ് കഴിഞ്ഞ ദിവസങ്ങളിലെ എണ്ണ കയറ്റുമതി^ തൊട്ടുമുമ്പുണ്ടായിരുന്നതിന്‍റെ നേർപകുതി. മറ്റൊരു വരുമാനവുമില്ലാത്ത രാജ്യത്തെ 60 ലക്ഷം ജനത്തെ പട്ടിണിക്കിട്ടാണെങ്കിലും അധികാരം പിടിക്കാൻ ഇറങ്ങുന്നവർക്ക് തീർച്ചയായും പിന്തുണ നൽകാൻ വൻശക്തികൾ ഒപ്പമില്ലാതിരിക്കില്ല.

റജബ് ത്വയ്യിബ് ഉർദുഗാനൊപ്പം സർറാജ്


ലിബിയയെന്ന ദുഃഖം
ലിബിയയിപ്പോൾ വലിയൊരു പ്രതിസന്ധിയുടെ മധ്യേയാണ്. ആരെ തെരഞ്ഞെടുക്കണമെന്നു പോലും തീരുമാനിക്കാൻ അവകാശമില്ലാതെ നടുവിൽപെട്ടുഴലുന്ന ജനം. ഇരുവശത്തും നിന്ന് എണ്ണക്കു മസിലു പിടിക്കുന്ന ഏമാൻമാർക്കു വേണ്ടി കൊമ്പുകോർക്കുന്ന അർധ ഭരണാധികാരികൾ. സൈന്യം മാത്രമാണ് ശക്തിയെന്നും രാജ്യം രണ്ടാമതും ചിന്തിക്കുന്ന കമാൻഡർമാരും മിലീഷ്യകളും. രണ്ടു തലമുറകൾക്കു സമൃദ്ധമായി കഴിയാൻ എണ്ണയുണ്ടായിട്ടും പട്ടിണി കിടക്കുന്നവർ. സമാധാനമെന്ന പേരിൽ ഇരുവശത്തും നിർത്തി അസഹിഷ്ണുത മാത്രം പറഞ്ഞു കൊടുക്കുന്ന വിദേശ 'മധ്യസ്ഥൻമാർ'. ഇൗ രാജ്യം ഇനി എങ്ങനെ രക്ഷപ്പെടുമെന്നത് വല്ലാത്ത ചോദ്യ ചിഹ്നമാണ്.

അടുത്തിടെ, മോസ്കോയിലേക്കു വിളിച്ചുവരുത്തി സർറാജിനെയും ഹഫ്തറിനെയും ഒന്നിച്ചിരുത്തി ചർച്ച നയിച്ച റഷ്യ തന്നെയാണ് പരസ്യമായി ഹഫ്തറിനെ സഹായിക്കാൻ ഇപ്പോഴും സൈന്യത്തെ അയക്കുന്നത്. അഭയാർഥി പ്രതിസന്ധിയുടെ പേരിൽ ഒൗദ്യോഗിക ഭരണത്തെ പിന്തുണച്ച ഇറ്റലി തന്നെയാണ് കൂറുമാറി കൂടുതൽ കരുത്തരെ തിരിച്ചറിഞ്ഞ് കണ്ടം ചാടുന്നത്. യൂറോപിനെ ഞാൻ 'കറുപ്പിക്കു'മെന്ന് മുമ്പ് ഭീഷണി മുഴക്കിയ കേണൽ ഗദ്ദാഫി മരിക്കുംവരെ ആരും ലിബിയയിലെ ഉള്ള സ്വർഗം വിട്ട് യൂറോപിലേക്ക് കുടിയേറിയിരുന്നില്ല.

സെനഗലും െഎവറി കോസ്റ്റും അൾജീരിയയും തുടങ്ങി എണ്ണമറ്റ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കുടിയേറിയവർ യൂറോപിന്‍റെ മൈതാനങ്ങളിൽ തുടങ്ങി പാർലമെന്‍റിൽ വരെയെത്തിയപ്പോഴും ലിബിയക്കാർ പേരിനു പോലും ഉണ്ടായിരുന്നില്ല. ഒടുവിൽ നാറ്റോ സേനയിറങ്ങി ഗദ്ദാഫിയെയും ലിബിയയെന്ന സ്വർഗത്തെയും ഇല്ലാതാക്കിയപ്പോൾ ഇനിയിപ്പോൾ അന്നാട്ടുകാർ യാത്രയിലാണ്, ഒരിക്കലും പിറന്ന മണ്ണിലേക്ക് മടങ്ങരുതേ എന്നുറപ്പിച്ച യാത്ര. അവരെ രക്ഷിക്കാൻ ഹഫ്തറുണ്ടാകുമോ?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.