ശരിദൂരം യുവത്വത്തിനു വഴിമാറി. തിരുവിതാംകൂർ േമഖലയിൽ ജാതിനോക്കാതെ യുവാക്കളെ ക ളത്തിലിറക്കിയ ഇടതുമുന്നണി, തോൽപിച്ചത് അക്ഷരാർഥത്തിൽ എൻ.എസ്.എസിനെയാണ്. അരൂ രിൽ ബി.ഡി.ജെ.എസിനെപ്പോലും തടഞ്ഞുമാറ്റി ഇടതുമുന്നണിക്കുവേണ്ടി ഇറങ്ങിപ്രവർത്തി ച്ച എസ്.എൻ.ഡി.പിക്കും കിട്ടി, തിരിച്ചടി. മഞ്ചേശ്വരത്താകെട്ട ജാതിരാഷ്ട്രീയം പയറ്റി യ ഇടതുമുന്നണിക്ക് കിട്ടിയതും കനത്ത പ്രഹരം. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ശക ്തിയുള്ള മൂന്നു മണ്ഡലങ്ങളിൽ വിപരീത സാഹചര്യം നിലനിന്നിട്ടുകൂടി യു.ഡി.എഫിനു ജയിക്കാനായത്, വിവിധ ന്യൂനപക്ഷങ്ങളുടെ ശക്തമായ പിന്തുണമൂലമാണെന്നത് കണക്കാക്കണം.
ജാതിരാഷ്ട്രീയത്തിെൻറ പ്രതിനിധികളായി നേരിട്ട് രംഗപ്രവേശം നടത്തിയ സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനും വ്യക്തിപരമായ നഷ്ടക്കച്ചവടമായി ഉപതെരഞ്ഞെടുപ്പുകൾ. ലോക്സഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് അനുകൂല തരംഗം തകർന്നടിഞ്ഞതായി ഉപതെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. രണ്ടു മണ്ഡലങ്ങളിലെ വൻ വിജയം, രണ്ടു മണ്ഡലത്തിൽ നേരിയ മാർജിനിലുള്ള തോൽവി. മഞ്ചേശ്വരത്തു മാത്രമാണ് യു.ഡി.എഫിന് ആധികാരിക വിജയം. എന്നാൽ, ലോക്സഭയിൽ സംഭവിച്ച തിരിച്ചടിക്ക് പകരംചോദിച്ച് ഷാനിമോൾ അരൂരിൽ ലഭിച്ച ജയത്തിെൻറ പത്തരമാറ്റ് തിളക്കം കാണാതെവയ്യ. യു.ഡി.എഫ് സ്ഥാനാർഥിയായപ്പോൾ കെ.ആർ. ഗൗരിയമ്മയിൽനിന്ന് ആരിഫ് പിടിച്ച മണ്ഡലം ഷാനിമോൾ തിരിച്ചുപിടിച്ചു. എല്ലാ പ്രതികൂല ഘടകങ്ങളും നിലനിൽക്കെ, ഇൗ വിജയത്തെ നിസ്സാരമായി കാണാൻ കഴിയില്ല. കാരണം, ഇടതുമുന്നണി ഉറച്ച വിജയം
പ്രതീക്ഷിച്ച മണ്ഡലമായിരുന്നു അരൂർ. ഒരു സിറ്റിങ് സീറ്റ് നഷ്ടമായെങ്കിലും രണ്ടു സീറ്റുകൾ വൻഭൂരിപക്ഷത്തോടെ പിടിച്ചെടുക്കുകയും തോറ്റ മണ്ഡലങ്ങളിൽ ഭൂരിപക്ഷം ഗണ്യമായി കുറക്കുകയും ചെയ്ത ഇടതുമുന്നണിക്കും നേട്ടംതെന്നയാണ് ഉപതെരെഞ്ഞടുപ്പ് ഫലം.
സുകുമാരൻ നായരുടെ വെല്ലുവിളിക്ക് തിരിച്ചടി
വട്ടിയൂർക്കാവും കോന്നിയും എൻ.എസ്.എസ് ശക്തിദുർഗങ്ങളാണെന്നും അവിടെ പാഠം പഠിപ്പിക്കുമെന്നുമുള്ള സുകുമാരൻ നായരുടെ വെല്ലുവിളിക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയത്. പ്രാതിനിധ്യപ്പെരുപ്പം നോക്കിയാൽ ഇൗ രണ്ടു മണ്ഡലങ്ങളിൽ വെല്ലുവിളിക്കാൻ എൻ.എസ്.എസ് ശക്തമാണെങ്കിലും മറ്റു വിഭാഗങ്ങൾ അതിനെ എങ്ങനെ കണക്കാക്കുമെന്ന് വിലയിരുത്താൻ െഎക്യജനാധിപത്യമുന്നണിക്കായില്ല. പാർലമെൻറ് തെരഞ്ഞെടുപ്പ് വിജയം നൽകിയ അലസതയും കോൺഗ്രസിൽ ഉണ്ടായ അേലാസരങ്ങളും യു.ഡി.എഫിനു വിനയായി. വട്ടിയൂർക്കാവും കോന്നിയും വലിയ പാഠങ്ങളാണ് യു.ഡി.എഫിനും എൽ.ഡി.എഫിനും. ജാതിതാൽപര്യങ്ങൾക്കു വഴങ്ങാത്ത രാഷ്ട്രീയം ഗുണംചെയ്യുമെന്ന് ഇൗ രണ്ടു മണ്ഡലങ്ങൾ മുന്നണികളെ പഠിപ്പിക്കുന്നു.
വൻ ഭൂരിപക്ഷം ലഭിക്കേണ്ട എറണാകുളത്ത് യു.ഡി.എഫ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ നിയമസഭ െതരഞ്ഞെടുപ്പിലുള്ള 22,000ത്തിലേറെ ഭൂരിപക്ഷം 3673 വോട്ടായി കുറഞ്ഞുവെങ്കിൽ അതും വലിയ വിജയമായി കണക്കാക്കാൻ ആവില്ല. കനത്ത മഴമൂലം വോട്ടർമാർ ബൂത്തിൽ എത്തിയിെല്ലന്ന വിശദീകരണമൊക്കെ സാേങ്കതികം മാത്രം. അക്കാര്യത്തിൽ എറണാകുളത്ത് യു.ഡി.എഫ് തികഞ്ഞ പരാജയമാണ്. നിസ്സംഗത യു.ഡി.എഫ് അണികളെ ബാധിച്ചുവെന്ന് വ്യക്തം.
കോന്നിയും വട്ടിയൂർക്കാവും യു.ഡി.എഫിന് നിർണായകമായിരുന്നു. ഏറെക്കാലം കുത്തകയാക്കിയ മണ്ഡലങ്ങളാണ് ഇടതുമുന്നണി പിടിെച്ചടുത്തത്. അവിെട യു.ഡി.എഫിെൻറ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ പരമാവധി മുതലെടുക്കുന്നതിലും ഇടതുമുന്നണി പ്രത്യേകം ശ്രദ്ധെവച്ചിരുന്നു. വട്ടിയൂർക്കാവിൽ ഏറെ പ്രതിച്ഛായയുള്ള തിരുവനന്തപുരം മേയറെ രംഗത്തിറക്കിയത്, എൻ.എസ്.എസിെൻറ വെല്ലുവിളികൊണ്ട് മറ്റു സമുദായങ്ങളിൽ ഉണ്ടാകാവുന്ന പ്രതികരണംകൂടി കണക്കിലെടുത്തായിരുന്നു.
വട്ടിയൂർക്കാവും കോന്നിയും എൻ.എസ്.എസ് ദെത്തടുത്തതുപോലെയുള്ള പ്രചാരണം വന്നത് വലിയ തിരിച്ചടിക്കു കാരണമാകുമെന്നു മനസ്സിലാക്കാനുള്ള ബോധം യു.ഡി.എഫ് നേതൃത്വത്തിനുണ്ടായതുമില്ല. അതോടൊപ്പം, മുൻ എം.എൽ.എ കെ. മുരളീധരെൻറ നിലപാടുകളെ കോൺഗ്രസ് സംശയത്തോടെയാണ് കണ്ടത്. കോന്നിയിലാകെട്ട, സ്ഥാനാർഥിനിർണയം സംബന്ധിച്ച അടൂർ പ്രകാശിെൻറ എതിർപ്പും സ്ഥാനാർഥിയോട് എൻ.എസ്.എസ് പ്രകടിപ്പിച്ച രക്ഷാകർതൃത്വവും തിരിച്ചടിയാണുണ്ടാക്കിയത്. എറണാകുളത്ത് മഴ ചതിച്ചില്ലായിരുന്നുവെങ്കിൽ കുറേക്കൂടി മികച്ച വിജയം യു.ഡി.എഫിനുണ്ടാകുമായിരുന്നു എന്ന വാദം സാേങ്കതികമായി ഉന്നയിക്കാം. എങ്കിലും വോട്ടർമാരെ ബൂത്തിൽ കൊണ്ടുവരാൻ ഇടതുമുന്നണിക്ക് കഴിെഞ്ഞങ്കിൽ യു.ഡി.എഫിനും അതാകാമായിരുന്നു. വോട്ടിങ് ശതമാനത്തിെൻറ കുറവ് ഏറെ പ്രകടമാണിവിടെ. അതേസമയം, ബി.ജെ.പിക്ക് മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളിൽ വൻതോതിൽ വോട്ടുചോർന്നു. വട്ടിയൂർക്കാവിലും അരൂരും എറണാകുളത്തും ദയനീയമാണ് സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.