വ​ർ​ഗീ​യ ശ​ക്​​തി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സു​മാ​യി ധാ​ര​ണ​പോ​ലും വേ​ണ്ടെ​ന്ന 22ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള സി.​പി.​എ​മ്മി​െ​ൻ​റ ക​ര​ട്​ രാ​ഷ്​ട്രീയ പ്ര​മേ​യ​ത്തി​ന്​ കൊ​ൽ​ക്ക​ത്ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര ക​മ്മി​റ്റി (സി.​സി) അം​ഗീ​കാ​രം ന​ൽ​കി​യ​ത്​ വോ​െ​ട്ട​ടു​പ്പി​ലൂ​ടെ​യാ​ണ്. 31ന്​ ​എ​തി​രെ 55 വോ​ട്ടു​ക​ൾ​ക്ക്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, ബം​ഗാ​ൾ ഘ​ട​ക​ത്തി​െ​ൻ​റ പി​ന്തു​ണ​യോ​ടെ സി.​സി​യി​ൽ അ​വ​ത​രി​പ്പി​ച്ച ന്യൂ​ന​പ​ക്ഷ അ​ഭി​പ്രാ​യം ത​ള്ളി​യാ​യി​രു​ന്നു തീ​രു​മാ​നം. സി.​പി.​എ​മ്മി​​​​​​​​െൻറ തീ​രു​മാ​ന​ത്തെ ചോ​ദ്യം ചെ​യ്​​ത്​ പൊ​തു​സ​മൂ​ഹ​ത്തി​ൽ ഇ​ട​ത്​ ലി​ബ​റ​ൽ ബു​ദ്ധി​ജീ​വി​ക​ളും മ​റ്റ്​ ഇ​ട​തു​​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ലു​ള്ള​വ​രും രം​ഗ​ത്ത്​ എ​ത്തി​ക്ക​ഴി​ഞ്ഞു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ പി.​ബി രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കുവ​ഹി​ക്കു​ക​യും കോ​ൺ​ഗ്ര​സ്​ ബ​ന്ധ​ത്തി​ന്​ എ​തി​രാ​യി ശ​ക്​​ത​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ക്കുകയും ചെയ്​ത സി.​പി.​എം മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ് കാ​രാ​ട്ട്​ ത​െ​ൻ​റ നി​ല​പാ​ട്​ ഇ​താ​ദ്യ​മാ​യാ​ണ്​ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്...

കൊ​ല്‍ക്ക​ത്ത കേ​ന്ദ്ര ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച ക​ര​ട് രാ​ഷ്​ട്രീയ പ്ര​മേ​യം ഇ​പ്പോ​ള്‍ പു​റ​ത്ത് വ​ന്നു. ഇ​തി​ല്‍ പ്ര​ധാ​ന തീ​രു​മാ​ന​മാ​യി മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത് കോ​ണ്‍ഗ്ര​സു​മാ​യി സി.​പി.​എ​മ്മി​ന് രാ​ഷ്​ട്രീയ സ​ഖ്യ​മോ മു​ന്ന​ണി​യോ ധാ​ര​ണ​യോ ഉ​ണ്ടാ​കി​ല്ല എ​ന്ന​താ​ണ്. ഇ​തി​ല്‍ ഊ​ന്നി​യാ​ണ് പാ​ര്‍ട്ടി​ക്ക് നേ​രെ​യു​ള്ള വി​മ​ര്‍ശന​ങ്ങ​ളും സി.​പി.​എ​മ്മി​നു​ള്ളി​ലെ ച​ര്‍ച്ച​ക​ളും ന​ട​ക്കു​ന്ന​ത്. ഇ​താ​ണോ ക​ര​ട് പ്ര​മേ​യ​ത്തി​െ​ൻ​റ പ്ര​ധാ​ന ഊ​ന്ന​ല്‍?

അ​ല്ല. ന​മ്മു​ടെ പ്ര​മേ​യ​ത്തി​​​​​​​​​െൻറ പ്ര​ധാ​ന ഊ​ന്ന​ല്‍ ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും മോ​ദി സ​ര്‍ക്കാ​റി​നെ താ​ഴെ ഇ​റ​ക്ക​ണം എ​ന്നു​മുള്ള ആ​ഹ്വാ​ന​മാ​ണ്. പ്ര​മേ​യ​ത്തി​ലെ കേ​ന്ദ്ര ബി​ന്ദു ഇ​താ​ണ്. രാ​ജ്യ​ത്തെ രാ​ഷ്​ട്രീയ അ​വ​സ്ഥ​യെ കു​റി​ച്ച് വി​ല​യി​രു​ത്തി​യാ​ണ് ഞ​ങ്ങ​ള്‍ ഈ​യൊ​രു തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സ് ന​ട​ന്ന​ത് 2015 ഏ​പ്രി​ലി​ല്‍ ആ​ണ്. അ​പ്പോ​ൾ ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി ഒ​രു വ​ര്‍ഷം ആ​യി​ട്ടു​ണ്ടാ​യി​രു​ന്നു. ബി.​ജെ.​പി​യാ​ണ്​ കേ​ന്ദ്ര​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ന്ന്​ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ ​പാ​ർ​ട്ടി കോ​ണ്‍ഗ്ര​സ് രാ​ഷ്​ട്രീയ അ​ട​വ് ന​യം രൂ​പവത്​ക​രി​ച്ച​ത്. മോ​ദി സ​ര്‍ക്കാ​റി​ന് കീ​ഴി​ല്‍ വ​ല​തു​പ​ക്ഷ ക​ട​ന്നാ​ക്ര​മ​ണം ഉ​ണ്ടാ​വും എ​ന്ന്​ ഞ​ങ്ങ​ള്‍ പ​റ​ഞ്ഞി​രു​ന്നു. ജ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ന​വ ഉ​ദാ​രീ​ക​ര​ണ ന​യ​ങ്ങ​ള്‍ക്കാ​യു​ള്ള അ​ക്ര​മോ​ല്‍സു​ക ന​ട​പ​ടികൂ​ടി ഉ​ൾ​പ്പെ​ടു​ന്ന​താ​വും ആ ​വ​ല​തു​പ​ക്ഷ ക​ട​ന്നാ​ക്ര​മ​ണം എ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ടാ​മ​ത്തെ ഊ​ന്ന​ല്‍ ഹി​ന്ദു​ത്വ അ​ജ​ണ്ട​ക്കാ​യി​രി​ക്കും എ​ന്നും ഞ​ങ്ങ​ൾ പ​റ​ഞ്ഞി​രു​ന്നു. അ​താ​യ​ത്, ആ​ര്‍.​എ​സ്.​എ​സി​െ​ൻ​റ ഹി​ന്ദു​ത്വ അ​ജ​ണ്ട​യെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വു​മെ​ന്ന്. ജ​നാ​ധി​പ​ത്യ​ത്തി​നും ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ള്‍ക്കും എ​തി​രാ​യ ഈ ​ക​ട​ന്നാ​ക്ര​മ​ണം സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​െ​ൻ​റ വ​ള​ർ​ച്ച​യെ​ന്ന അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും മൂ​ന്നാ​മ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​ത്തി​നി​ടെ ഇ​ത് മു​ന്നോ​ട്ട് പോ​യി എ​ന്നാ​ണ് സി.​പി.​എം ഇ​പ്പോ​ള്‍ വി​ല​യി​രു​ത്തു​ന്ന​ത്. എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് ന​മ്മ​ള്‍ ക​രു​തി​േ​യാ അ​തു​ത​ന്നെ സം​ഭ​വി​ച്ചു. ഈ ​മൂ​ന്ന് പ്ര​വ​ണ​ത​ക​ളും കൂ​ടു​ത​ല്‍ ഊ​ർജി​ത​മാ​യി. അ​താ​യ​ത്, മോ​ദി സ​ര്‍ക്കാ​ര്‍ ന​വ ഉ​ദാ​രീ​ക​ര​ണ ന​യ​ങ്ങ​ള്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​വു​ന്നു, വ​ര്‍ഗീ​യ അ​ജ​ണ്ട മു​ന്നോ​ട്ട് ന​ട​പ്പാ​ക്കു​ന്നു, മൂ​ന്നാ​മ​താ​യി സ്വേ​ച്ഛാ​ധി​പ​ത്യ​വും. ഇ​താ​ണ് സം​ഭ​വി​ക്കാ​ന്‍ പോ​വു​ന്ന​തെ​ന്ന സി.​പി.​എ​മ്മി​െ​ൻ​റ മു​ൻ വി​ല​യി​രു​ത്ത​ല്‍ ശ​രി​യാ​യി. ഈ ​ഭീ​ഷ​ണി​യെ എ​ങ്ങ​നെ ചെ​റു​ക്കാം എ​ന്ന​താ​ണ് രാ​ഷ്​ട്രീയ പ്ര​മേ​യ​ത്തി​​​​​​​​​െൻറ കേ​ന്ദ്ര ബി​ന്ദു. 

രാ​ജ്യ​ത്ത് ഒ​രു വ​ലി​യ രാ​ഷ്​ട്രീയ മാ​റ്റം സം​ഭ​വി​ച്ചുക​ഴി​ഞ്ഞ​താ​യി വി​ശാ​ഖ​പ​ട്ട​ണം പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ല്‍ത​ന്നെ ന​മ്മ​ള്‍ പ​റ​ഞ്ഞി​രു​ന്നു. ആ​ദ്യ​മാ​യി ലോ​ക്സ​ഭ​യി​ല്‍ ബി.​ജെ.​പി​ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. ഇ​തോ​ടെ ഭ​ര​ണ​കൂ​ട അ​ധി​കാ​ര​വും മാ​ർഗ​ങ്ങ​ളുംവ​ഴി ആ​ര്‍.​എ​സ്.​എ​സി​ന് വി​വി​ധ ഭ​ര​ണ​കൂ​ട സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് നു​ഴ​ഞ്ഞ് ക​യ​റാ​ന്‍ സാ​ധി​ക്കു​ന്നു. ഇ​ത് ഭ​ര​ണ​കൂ​ട​ത്തി​​​​​​​​​െൻറ ജ​നാ​ധി​പ​ത്യ ത​ത്ത്വ​ങ്ങ​ള്‍ക്ക് ത​ന്നെ ഭീ​ഷ​ണി സൃ​ഷ്​ടി​ക്കു​മെ​ന്നും പ​റ​ഞ്ഞു. ഈ ​മൂ​ന്ന് പ്ര​വ​ണ​ത​ക​ളും ശ​ക്തി​പ്രാ​പി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ള്‍ നാം ​കാ​ണു​ന്ന​ത്. സി.​പി.​എ​മ്മി​െ​ൻ​റ ക​ര​ട് രാ​ഷ്​ട്രീയ പ്ര​മേ​യം ഇ​തി​നെ ഇ​ങ്ങ​നെ​യാ​ണ് സം​ഗ്ര​ഹി​ക്കു​ന്ന​ത്: ഒ​ന്ന് ക​ള്ള​പ്പ​ണം, അ​ഴി​മ​തി എ​ന്നി​വ ഇ​ല്ലാ​താ​ക്കാ​നെ​ന്ന്​ പ​റ​ഞ്ഞ് ന​ട​പ്പാ​ക്കി​യ നോ​ട്ട് നി​രോ​ധനം യ​ഥാ​ർഥ​ത്തി​ല്‍ കു​ത്ത​ക​ക​ളെ സ​ഹാ​യി​ക്കാ​നാ​യി​രു​ന്നു. സ​മ്പ​ദ് വ്യ​വ​സ്ഥ ഡി​ജി​റ്റ​ൽ​വ​ത്​ക​രി​ക്കാ​ന്‍, രൂ​പ​യു​ടെ വി​നി​മ​യം അ​വ​സാ​നി​പ്പി​ക്കാ​ന്‍, അ​നൗ​പ​ചാ​രി​ക മേ​ഖ​ല​യെ (informal sector) ​ഒൗ​പ​ചാ​രി​ക മേ​ഖ​ല​യാ​ക്കി മാ​റ്റാ​ൻ‍. ഇ​ത് നി​ര​വ​ധി ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ​യാ​ണ് ബാ​ധി​ച്ച​ത്. ജി.​എ​സ്.​ടി​യി​ലും സ​മാ​ന​മാ​യ കാ​ര്യ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഈ ​കാ​ല​ത്തുത​ന്നെ ക​ര്‍ഷ​ക​രു​ടെ ജീ​വി​തം കൂ​ടു​ത​ല്‍ ദു​രി​ത​മാ​യി. സ​ര്‍ക്കാ​ര്‍ ന​യം കാ​ര​ണം കാ​ർ​ഷി​ക പ്ര​തി​സ​ന്ധി വ​ര്‍ധി​ച്ചു.​ പു​തി​യ തൊ​ഴി​ലവ​സ​രം സൃ​ഷ്​ടി​ക്കു​ന്ന​തി​ല്‍ പാ​ടെ പ​രാ​ജ​യ​പ്പെ​ട്ടു. പ്ര​തി​വ​ര്‍ഷം ര​ണ്ട് കോ​ടി തൊ​ഴി​ല്‍ എ​ന്ന​താ​യി​രു​ന്ന​ല്ലോ ബി.​ജെ.​പി​യു​ടെ മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ല്‍ ഒ​ന്ന്. അ​തി​ല്‍ കു​റ​ച്ച് പോ​ലും യാ​ഥാ​ർഥ്യ​മാ​യി​ല്ല ഇ​പ്പോ​ഴും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വ​ല​തു​പ​ക്ഷ വ​ര്‍ഗീ​യ ക​ട​ന്നാ​ക്ര​മ​ണ​ത്തെ നാം ​എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കും എ​ന്ന​താ​ണ് ചോ​ദ്യം. ഈ ​സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളാ​ല്‍ പൊറു​തി​മു​ട്ടു​ന്ന ജ​ന​ങ്ങ​ളു​ടെ പ്ര​ശ്നം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ആ​ണ്​ ക​ഴി​ഞ്ഞ പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ല്‍ ഞ​ങ്ങ​ള്‍ എ​ത്തിച്ചേ​ര്‍ന്ന​ത്. തൊ​ഴി​ലാ​ളി​ക​ള്‍, ക​ര്‍ഷ​ക​ര്‍, കാ​ര്‍ഷി​ക തൊ​ഴി​ലാ​ളി​ക​ള്‍, മ​ധ്യ​വ​ര്‍ഗ ജീ​വ​ന​ക്കാ​ര്‍, ക​ച്ച​വ​ട​ക്കാ​ര്‍, ചെ​റു​കി​ട വ്യ​ാപാ​രി​ക​ള്‍ തു​ട​ങ്ങി എ​ല്ലാ​വ​രും ദു​രി​ത​ത്തി​ലാ​യി​രു​ന്നു. അ​വ​രു​ടെ ജീ​വി​ത പ്ര​ശ്നം, കൂ​ലി, സാ​മ്പ​ത്തി​ക അ​വ​കാ​ശം ഒ​ക്കെ ഏ​റ്റെ​ടു​ത്ത് മോ​ദി സ​ര്‍ക്കാ​റി​​​​​​​​​െൻറ ന​യ​ങ്ങ​ള്‍ക്ക് എ​തി​രെ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ​യും പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യും ഏ​കോ​പി​പ്പി​ക്ക​ണം. അ​തു​വ​ഴി ന​മു​ക്ക് ബി.​ജെ.​പി​യു​ടെ വ​ര്‍ഗീ​യ അ​ജ​ണ്ട എ​ന്താ​ണെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കും. വ​ര്‍ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ലൂ​ടെ അ​വ​ര്‍ എ​ന്താ​ണ് ല​ക്ഷ്യം വെ​ക്കു​ന്ന​ത്, അ​വ​ര്‍ എ​ങ്ങ​നെ​യാ​ണ് ജ​ന​ങ്ങ​ളു​ടെ ഐ​ക്യം ഇ​ല്ലാ​താ​ക്കു​ന്ന​ത്, വ​ര്‍ഗീ​യ വി​ഭ​ജ​ന​ത്തി​ലൂ​ടെ അ​വ​ർ വോ​ട്ട് ബാ​ങ്ക് ഉ​റ​പ്പി​ക്കു​ന്ന​ത് ഒ​ക്കെ തു​റ​ന്നു​​കാ​ട്ടാ​ൻ ക​ഴി​യു​ം. സാ​മ്പ​ത്തി​ക ന​യ പ്ര​ശ്ന​ങ്ങ​ളി​ലും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത പ്ര​ശ്ന​ങ്ങ​ളി​ന്മേലു​മു​ള്ള പോ​രാ​ട്ടം ഏ​റ്റെ​ടു​ക്കാ​തെ നി​ങ്ങ​ള്‍ക്ക് അ​വ​രെ വ​ര്‍ഗീ​യ അ​ജ​ണ്ട​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ അ​ണി​നി​ര​ത്താ​ന്‍ സാ​ധി​ക്കി​ല്ല. ഈ ​ര​ണ്ട് സ​മ​ര​വും പ്ര​ക്ഷോ​ഭ​ങ്ങ​ളും യോ​ജി​പ്പി​ച്ച് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യാ​ലേ ജ​ന​ങ്ങ​ളെ ആ​ര്‍.​എ​സ്.​എ​സ്- ബി.​ജെ.​പി വ​ര്‍ഗീ​യ അ​ജ​ണ്ട​ക്ക് എ​തി​രെ അ​ണി​നി​ര​ത്താ​ന്‍ സാ​ധി​ക്കൂ. അ​വ​ര്‍ വ​ര്‍ഗീ​യ​വാ​ദി​ക​ളാ​ണ്... അ​വ​ര്‍ ശ​രി​യ​ല്ല... എ​ന്നൊ​ക്കെ മാ​ത്രം പ​റ​ഞ്ഞതുകൊ​ണ്ട് ജ​ന​ങ്ങ​ളെ ബി.​ജെ.​പി​ക്ക് എ​തി​രെ അ​ണി​നി​ര​ത്താ​ന്‍ ക​ഴി​യി​ല്ല. ബി.​ജെ.​പി​യു​ടെ ന​യ​വും റോ​ളും ഒ​ക്കെ നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന് കൂ​ടി പ​റ​യ​ണം. അ​തി​നാ​ല്‍ ഞ​ങ്ങ​ളു​ടെ ഇ​പ്പോ​ഴ​ത്തെ ക​ര​ട് പ്ര​മേ​യ​ത്തി​ല്‍ അ​ടി​സ്ഥാ​ന​പ​ര​മാ​യി ഈ ​ദി​ശ​യാ​ണ് അം​ഗീ​ക​രി​ച്ച​തും സ്വീ​ക​രി​ച്ച​തും. 

പിണറായി വിജയനും സീതാറാം യെച്ചൂരിക്കുമൊപ്പം പ്രകാശ്​ കാരാട്ട്​ പൊതുവേദിയിൽ
 


ജ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക അ​വ​കാ​ശ​ത്തി​നും ഉ​പ​ജീ​വ​ന​മാ​ർഗ​ത്തി​നും വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​വും വ​ര്‍ഗീ​യ ഭീ​ഷ​ണി​ക്കും അ​ജ​ണ്ട​ക്കും എ​തി​രാ​യ പോ​രാ​ട്ട​വും സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ന് എ​തി​രാ​യ പോ​രാ​ട്ട​വും കൂ​ട്ടി​യോ​ജി​പ്പി​ക്ക​ണം, ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​ക​ണം. എ​ന്നാ​ല്‍ മാ​ത്ര​മേ ബി.​ജെ.​പി​യെ ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കാ​ന്‍ സാ​ധി​ക്കൂ. ഇ​താ​ണ് ക​ര​ടി​െ​ൻ​റ രാ​ഷ്​ട്രീയ വ​ശം. അ​പ്പോ​ഴാ​ണ് ബി.​ജെ.​പി​ക്ക്​ എ​തി​രെ ആ​രെ​യൊ​ക്കെ​യാ​ണ് ഫ​ല​പ്ര​ദ​മാ​യി പോ​രാ​ടു​ന്ന​ത്, അ​തി​നാ​യി ജ​ന​ങ്ങ​ളു​ടെ ഐ​ക്യം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന്​ ഒ​പ്പം കൂ​ട്ടാ​വു​ന്ന​ത് എ​ന്ന ചോ​ദ്യം ഉ​യ​രു​ന്ന​ത്. ഇ​തി​ല്‍ ആ​ദ്യ​പ​ടി ക​ര്‍ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വി​ദ്യാ​ർഥി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും പ്ര​ശ്ന​ത്തി​ല്‍ യോ​ജി​ക്കാ​ന്‍ ത​യാ​റാ​വു​ന്ന ശ​ക്തി​ക​ളു​മാ​യി ചേ​ര്‍ന്ന് പ്ര​ക്ഷോ​ഭ​ങ്ങ​ളും പ്ര​സ്ഥാ​ന​ങ്ങ​ളും രൂപവത്​​ക​രി​ക്കു​ക എ​ന്ന​താ​ണ്. ഇ​തി​ല്‍ നാം ​എ​ല്ലാ​വ​രു​മാ​യി യോ​ജി​ക്ക​ണം. വി​ശാ​ല​മാ​യ ഐ​ക്യ​മാ​ണ് കെ​ട്ടി​പ്പ​ടു​ക്കേ​ണ്ട​ത് എ​ന്ന​തി​നാ​ലാ​ണ്​ അ​ത്. ര​ണ്ടാം ഘ​ട്ട​മാ​ണ് വ​ര്‍ഗീ​യ ഭീ​ഷ​ണി​ക്ക് എ​തി​രാ​യ പോ​രാ​ട്ടം. അ​തി​ന് എ​ല്ലാ മ​തേ​ത​ര ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ളെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്കും. അ​തി​ല്‍ രാ​ഷ്​ട്രീയ പാ​ര്‍ട്ടി​ക​ൾ മാ​ത്ര​മ​ല്ല ഉ​ള്ള​ത്. അ​വ​ർ​ക്ക്​ പ​രി​മ​ിതി​യു​ണ്ട്. മ​റ്റ് സാ​മൂ​ഹിക സം​ഘ​ട​ന​ക​ളും വി​വി​ധ ത​ര​ത്തി​ലു​ള്ള സം​ഘ​ട​ന​ക​ളും പ്ര​സ്ഥാ​ന​ങ്ങ​ളു​മു​ണ്ട് സ​മൂ​ഹ​ത്തി​ൽ. ബു​ദ്ധി​ജീ​വി​ക​ള്‍, പ്ര​മു​ഖ എ​ഴു​ത്തു​കാ​ര്‍, ക​ലാ​കാ​ര​ന്മാർ തു​ട​ങ്ങി​യ​വ​രും. ഇ​വ​രെ​ എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ച് കൂ​ട്ട​ണം. അ​തി​നു​ള്ള ആ​ഹ്വാ​നം ക​ഴി​ഞ്ഞ പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ല്‍ത​ന്നെ സി.​പി.​എം ന​ട​ത്തി​യി​രു​ന്നു. വ​ര്‍ഗീ​യ വി​രു​ദ്ധ അ​ജ​ണ്ട​യു​ള്ള ജ​ന​കീ​യ ഏ​കോ​പ​ന​ത്തി​​​​​​​​​െൻറ വി​ശാ​ല സ​ഖ്യ​മെ​ന്നാ​ണ് നാം ​ഇ​തി​നെ വി​ളി​ക്കു​ന്ന​ത്. മൂ​ന്നാ​മ​താ​ണ് രാ​ഷ​്​ട്രീ​യ സ​ഖ്യ​ത്തി​​​​​​​​​െൻറ പ്ര​ശ്നം. അ​തി​ൽ പ്ര​ധാ​ന ഊ​ന്ന​ല്‍ വ​ര്‍ഗീ​യ അ​ജ​ണ്ട​യു​ള്ള ബി.​ജെ.​പി- ആ​ര്‍.​എ​സ്.​എ​സ് ന​ട​പ്പാ​ക്കു​ന്ന ന​വ ഉ​ദാ​രീ​ക​ര​ണ ന​യ​ങ്ങ​ള്‍ക്ക് എ​തി​രാ​യ പോ​രാ​ട്ട​മാ​ണ്.

അ​ത് ഏറ്റെ​ടു​ക്കാ​തെ ബി.​ജെ.​പി​ക്ക് എ​തി​രാ​യി ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്താ​ന്‍ ക​ഴി​യി​ല്ല. ന​വ ഉ​ദാ​രീ​ക​ര​ണ ന​യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തും അ​തി​നാ​യി നി​ല​കൊ​ള്ളു​ക​യും ചെ​യ്യു​ന്ന പാ​ര്‍ട്ടി​ക​ളും ശ​ക്തി​ക​ളും ആ​യി ന​മു​ക്ക് ഒ​രു രാ​ഷ്​ട്രീയ സ​ഖ്യം സാ​ധ്യ​മ​ല്ല. രാ​ഷ്​ട്രീയ മു​ന്ന​ണി​യോ ധാ​ര​ണ​യോ​ സാ​ധ്യ​മ​ല്ല. ഇ​ട​തു​പ​ക്ഷ​ത്തെ സം​ബ​ന്ധി​ച്ച് ബി.​ജെ.​പി^ ആ​ര്‍.​എ​സ്.​എ​സി​ന് എ​തി​രാ​യി ഫ​ല​പ്ര​ദ​മാ​യ പോ​രാ​ട്ട​മാ​ണ് പ്ര​ധാ​ന അ​ജ​ണ്ട. ബി.​ജെ.​പി ഇ​ന്ന്​ കേ​ന്ദ്ര​ത്തി​ലും നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ലും ഭ​ര​ണ​ത്തി​ലാ​ണ്. അ​തി​നാ​ല്‍ ന​വ ഉ​ദാ​രീ​ക​ര​ണ ന​യ​ങ്ങ​ള്‍ക്ക് എ​തി​രാ​യ വേ​ദി​യി​ലാ​ണ് അ​വ​രെ എ​തി​ര്‍ക്കു​ന്ന ശ​ക്തി​ക​ളു​ടെ രാ​ഷ്​ട്രീയസ​ഖ്യ​മോ, ഐ​ക്യ​മോ ഉ​ണ്ടാ​വേ​ണ്ട​ത്. വ​ര്‍ഗീ​യ​ത​ക്ക് എ​തി​രാ​യി മാ​ത്രം നി​ല​കൊ​ള്ളു​ന്ന​ത് പോ​രാ. ഞ​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലി​ല്‍ കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി എ​ന്ന​ത് ന​വ ഉ​ദാ​രീ​ക​ര​ണ ന​യ​ങ്ങ​ളു​ടെ ഉ​റ​ച്ച പ്ര​ചാ​ര​ക​രും അ​തി​ന് ​വേണ്ടി ​നി​ല​കൊ​ള്ളു​ന്ന​വ​രു​മാ​ണ്. കോ​ൺ​ഗ്ര​സ്​ സ​ര്‍ക്കാ​റി​െ​ൻ​റ ഒ​രു ദ​ശ​ക​ത്തെ ന​യ​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ള്‍ക്ക് ഇ​ട​യി​ല്‍ ക​ടു​ത്ത അ​തൃ​പ്തി​യും രോ​ഷ​വും ഉ​ണ്ടാ​ക്കി​യ​ത്. അ​തി​നെ​യാ​ണ് ബി.​ജെ.​പി ഉ​പ​യോ​ഗി​ച്ച​തും. ബി.​ജെ.​പി​ക്ക് എ​തി​രെ പോ​രാ​ടാ​ൻ ക​ഴി​ഞ്ഞ പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ലും എ​ല്ലാ മ​തേ​ത​ര ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ളെ​യും ഒ​രു​മി​പ്പി​ക്ക​ണ​െ​മ​ന്ന് ഞ​ങ്ങ​ള്‍ പ​റ​ഞ്ഞി​രു​​ന്നു. പ​ക്ഷേ, കോ​ണ്‍ഗ്ര​സു​മാ​യി ധാ​ര​ണ​യോ സ​ഖ്യ​മോ ഉ​ണ്ടാ​ക്കി അ​ത് സാ​ധ്യ​മ​ല്ലെ​ന്ന്​ കൂ​ടി പ​റ​ഞ്ഞു. സി.​പി.​എം ഇ​ത്ത​വ​ണ പു​തി​യ എ​ന്തെ​ങ്കി​ലും നി​ല​പാ​ട​ല്ല പ​റ​ഞ്ഞ​ത്. കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി​യോ​ടു​ള്ള നി​ല​പാ​ട് സം​ബ​ന്ധി​ച്ച് വി​ശാ​ഖ​പ​ട്ട​ണം പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​െ​ൻ​റ തീ​രു​മാ​നം ആ​വ​ർത്തിച്ച്​ പ​റ​യു​ക​യാ​ണ് ചെ​യ്ത​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​ൽ നി​ന്ന്​ ഒ​രു വ്യ​ത്യാ​സ​മു​ണ്ട് ഇ​ത്ത​വ​ണ. ഈ ​മ​തേ​ത​ര പാ​ര്‍ട്ടി​ക​ളി​ലെ അ​ണി​ക​ളെ ഒ​രു പൊ​തു ഐ​ക്യ പ്ര​സ്ഥാ​ന​ത്തി​ല്‍ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രേ​ണ്ട​തി​െ​ൻ​റ പ്രാ​ധാ​ന്യം ഊ​ന്നിപ്പ​റ​യു​ന്നു​ണ്ട്. വ​ര്‍ഗീ​യ​ത​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ഞ​ങ്ങ​ള്‍ ഏതെ​ങ്കി​ലും ഐ​ക്യവേ​ദി​ക​ളി​ല്‍നി​ന്ന് മാ​റിനി​ല്‍ക്കി​ല്ല. അ​തി​ന് മു​ന്‍കൈ​ എ​ടു​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്നു. അ​വി​ടെ കോ​ണ്‍ഗ്ര​സും മ​റ്റ് മ​തേ​ത​ര പാ​ര്‍ട്ടി​ക​ളു​മാ​യി ഒ​രു​മി​ച്ച് നി​ല്‍ക്കാം. ഇ​ത് വി​ശാ​ഖ​പ​ട്ട​ണ​ത്ത് പ​റ​ഞ്ഞ​താ​ണ്. അ​ത് വീ​ണ്ടും ആ​വ​ര്‍ത്തി​ക്കു​ന്നു. 

മാ​ധ്യ​മവാ​ർ​ത്ത​ക​ള്‍ പ്ര​കാ​രം ​േ​ക​ന്ദ്രകമ്മിറ്റിയിൽ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും താ​ങ്ക​ളും വെ​ച്ച രേ​ഖ​ക​ളി​ല്‍ അ​ന്ത​ര്‍ദേ​ശീ​യ, ദേ​ശീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​ല​യി​രു​ത്ത​ല്‍ സ​മാ​ന​മാ​യി​രു​ന്നു. അ​ഭി​പ്രാ​യ ഭി​ന്ന​ത​യി​ല്ലാ​യി​രു​ന്നു അ​തി​ൽ. യെച്ചൂരി പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും വ്യ​ക്ത​മാ​ക്കി​യ​ത് ഭ​ര​ണ​വ​ര്‍ഗ ബൂ​ര്‍ഷ്വാ പാ​ര്‍ട്ടി​ക​ളു​മാ​യി ഒ​രു സ​ഖ്യ​മോ മു​ന്ന​ണി​യോ പാ​ടി​ല്ലെ​ന്ന​താ​യി​രു​ന്നു. എ​ന്നാ​ല്‍, സി.​സി അം​ഗീ​ക​രി​ച്ച പി.​ബി പ്ര​മേ​യം കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി​യു​മാ​യി സ​ഖ്യ​മോ മു​ന്ന​ണി​യോ ധാ​ര​ണ​യോ പാ​ടി​ല്ല എ​ന്ന ലൈ​നും ആ​ണെ​ന്നാ​ണ്. ഇൗ ‘​‘കോ​ണ്‍ഗ്ര​സ് ധാ​ര​ണ പാ​ടി​ല്ല’’ എ​ന്ന വാ​ക്കി​ന് എ​ങ്ങനെ​യാ​ണ് ഇ​ത്ര പ്രാ​ധാ​ന്യം കൈ​വ​ന്ന​ത്?

കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് മു​ന്നി​ല്‍ വെ​ച്ച പോ​ളി​റ്റ്​​ബ്യൂ​റോ​യു​ടെ ക​ര​ട് ഞാ​ന്‍ നേ​ര​ത്തേ പ​റ​ഞ്ഞ​പോ​ലെ ക​ഴി​ഞ്ഞ പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സ് ലൈ​ന്‍ ആ​വ​ര്‍ത്തി​ച്ച് പ​റ​യു​ക​യാ​ണ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ കോ​ണ്‍ഗ്ര​സ് തീ​രു​മാ​നി​ച്ച രാ​ഷ്​ട്രീയ നി​ല​പാ​ടി​ല്‍ പ​റ​ഞ്ഞ​ത് ബി.​ജെ.​പി​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ മ​തേ​ത​ര ജ​നാ​ധി​പ​ത്യ പാ​ര്‍ട്ടി​ക​ളെ ഏ​കോ​പി​പ്പി​ക്ക​ണ​മെ​ന്നാ​ണ്. എ​ന്നാ​ല്‍ കോ​ണ്‍ഗ്ര​സു​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഖ്യ​മോ, ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലോ അ​ല്ല അ​ത് ചെ​യ്യേ​ണ്ട​തും എ​ന്നും പ​റ​ഞ്ഞി​രു​ന്നു. കോ​ണ്‍ഗ്ര​സു​മാ​യി എ​ന്തുകൊ​ണ്ടു ധാ​ര​ണ പാ​ടി​ല്ലെ​ന്ന പ്ര​ശ്നം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​ന്ന​യി​ച്ച​പ്പോ​ള്‍ ഇ​ത്ത​വ​ണ​ത്തെ പ്ര​മേ​യ​ത്തി​ലും ഞ​ങ്ങ​ള്‍ അ​താ​ണ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ആ ​പാ​ര്‍ട്ടി​ക്ക്​ ഒ​പ്പ​മോ ഈ ​പാ​ര്‍ട്ടി​ക്ക്​ ഒ​പ്പ​മോ പോ​കു​ന്നോ എ​ന്ന​ത​ല്ല പ്ര​ശ്നം. മ​റി​ച്ച്, ബി.​ജെ.​പി​യെ തോ​ൽപി​ക്കാ​ന്‍ ക​ഴി​യു​ന്ന ശ​ക്തി​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന​തും ആ​ര്‍ക്കാ​ണ് ജ​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന​തും എ​ന്ന​താ​യി​രു​ന്നു പാ​ർ​ട്ടി ച​ര്‍ച്ചചെ​യ്ത പ്ര​ശ്നം. സി.​പി.​എം രൂ​പവത്​ക​രി​ച്ച​ശേ​ഷ​വും പാ​ര്‍ട്ടി പ​രി​പാ​ടി ത​യാ​റാ​ക്കി​യ ശേ​ഷ​വും കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി​യെ സം​ബന്ധി​ച്ച ഞ​ങ്ങ​ളു​ടെ നി​ല​പാ​ട് രാ​ജ്യ​ത്തെ വ​ന്‍കി​ട ബൂ​ര്‍ഷ്വാ​സി​ക​ളു​ടെ​യും ഭൂഉ​ട​മ​ക​ളു​ടെ​യും താ​ല്‍പ​ര്യം സം​ര​ക്ഷി​ക്കു​ന്ന പാ​ര്‍ട്ടി​യാ​ണ് കോ​ണ്‍ഗ്ര​സ് എ​ന്നാ​ണ്. ബി.​ജെ.​പി​ക്കും ഇ​തേ വ​ര്‍ഗ സ്വ​ഭാ​വ​മാ​ണ്. പ​ക്ഷേ, അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ബി.​ജെ.​പി​യാ​ണ് കൂ​ടു​ത​ല്‍ ഭീ​ഷ​ണി എ​ന്ന വി​ല​യി​രു​ത്ത​ലി​​​​​​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഞ​ങ്ങ​ള്‍ എ​പ്പോ​ഴും കോ​ണ്‍ഗ്ര​സി​നെ​യും ബി.​ജെ.​പി​യെ​യും വ്യ​ത്യ​സ്ത​മാ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ആ​ര്‍.​എ​സ്.​എ​സി​നാ​ല്‍ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ക​യും പ്ര​വ​ര്‍ത്തി​ക്കു​ക​യും ചെ​യ്യു​ന്ന പാ​ര്‍ട്ടി​യാ​ണ് ബി.​ജെ.​പി എ​ന്ന​താ​ണ് വ്യ​ത്യ​സ്​​ത വി​ല​യി​രു​ത്ത​ലി​ന്​ കാ​ര​ണം. ഫാ​ഷിസ്​റ്റ്​ ത​ര​ത്തി​ലു​ള്ള സ്വ​ഭാ​വ​വും പ്ര​ത്യ​യ​ശാ​സ്ത്ര​വു​മു​ള്ള ഒ​രു സം​ഘ​ട​ന​യാ​ണ് ആ​ര്‍.​എ​സ്.​എ​സ്. അ​ത്ത​ര​ത്തി​ലൊ​രു രാ​ഷ്​ട്രീയ വ്യ​വച്ഛേ​ദം സി.​പി.​എം ഇ​രു​പാ​ര്‍ട്ടി​ക​ളെ​യും കു​റി​ച്ച് എ​ല്ലാ​യ്​പോ​ഴും സ്വീ​ക​രി​ച്ചി​രു​ന്നു. അ​തി​നാ​ലാ​ണ് ര​ണ്ടു പാ​ര്‍ട്ടി​ക​ളും എ​തി​ര്‍ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് സി.​പി.​എം പ​റ​യാ​ത്ത​ത്. (We donot say both have to be fought.) ര​ണ്ട് ഭീ​ഷ​ണി​ക​ള്‍ക്കും എ​തി​രെ പോ​രാ​ട​ണ​മെ​ന്ന​ല്ല ഞ​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. സി.​പി.​എം സ​മ​ദൂ​ര​ത്തി​ലും വി​ശ്വ​സി​ക്കു​ന്നി​ല്ല. 1991- 1992 ല്‍ ​ബി.​ജെ.​പി മു​ഖ്യ പ്ര​തി​പ​ക്ഷ പാ​ര്‍ട്ടി​യാ​യ​പ്പോ​ഴും സി.​പി.​എം സ​മ​ദൂ​ര​ത്തി​ല്‍ വി​ശ്വ​സി​ച്ചി​ല്ല. ര​ണ്ടു പാ​ര്‍ട്ടി​ക​ൾ​ക്കും എ​തി​രെ പോ​രാ​ട​ണ​മെ​ന്ന​ല്ല ഞ​ങ്ങ​ള്‍ അ​ന്ന് ആ​ഹ്വാ​നം ചെ​യ്ത​ത്. ബി.​ജെ.​പി​യാ​ണ് കൂ​ടു​ത​ല്‍ അ​പ​ക​ട​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്, പ്ര​ത്യേ​കി​ച്ച് ബാ​ബ​രി മ​സ്ജി​ദ് ത​ക​ര്‍ത്ത​തി​ന് ശേ​ഷം. വ​ര്‍ഗസ്വ​ഭാ​വം ഒ​ന്നാ​ണെ​ങ്കി​ലും രാ​ഷ്​ട്രീയ​മാ​യി വേ​ർ​തി​രി​ച്ചി​ട്ടു​ണ്ട്. ഒ​രേ വ​ര്‍ഗസ്വ​ഭാ​വ​മാ​യ​തി​നാ​ലാ​ണ് ര​ണ്ട് പാ​ര്‍ട്ടി​ക​ളും ന​വ ഉ​ദാ​ര​ീക​ര​ണ ന​യം പി​ന്തു​ട​രു​ന്ന​ത്. ഡെ​മോ​ക്രാ​റ്റി​ക്​​ എ​ന്ന വാ​ക്ക് കോ​ൺ​ഗ്ര​സ് പാ​ര്‍ട്ടി​യെ സം​ബ​ന്ധി​ച്ച്​ പ്ര​യോ​ഗി​ക്കാ​ൻ (apply) ക​ഴി​യി​​ല്ല. നി​ങ്ങ​ള്‍ക്ക് അ​വ​രെ മ​തേ​ത​രപാ​ര്‍ട്ടി​യെ​ന്ന് വി​ളി​ക്കാം, പ​ക്ഷേ, ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർട്ടി​യെ​ന്ന്​ വി​ളി​ക്കാ​ന്‍ പ​റ്റി​ല്ല. വ​ൻ​കി​ട കു​ത്ത​കക​ൾ​ക്ക്​ വേ​ണ്ടി പ്ര​വ​ര്‍ത്തി​ക്കു​ക​യും സാ​മ്രാ​ജ്യ​ത്വ അ​നു​കൂ​ല നി​ല​പാ​ടു​മു​ള്ള പാ​ര്‍ട്ടി​യെ നി​ങ്ങ​ള്‍ക്ക് ഡെ​മോ​ക്രാ​റ്റി​ക് എ​ന്ന് വി​ളി​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്നാ​ണ് സി.​പി.​എ​മ്മി​െ​ൻ​റ നി​ല​പാ​ട്. പ​ക്ഷേ, മ​തേ​ത​രവേ​ദി​ക​ളി​ല്‍ അ​വ​രെ ന​മു​ക്ക് കൊ​ണ്ടു​വ​രാം. എ​ന്നാ​ല്‍ അ​തി​നെ ഒ​രു രാ​ഷ്​ട്രീയ സ​ഖ്യ​മാ​യി ക​ണ​ക്കാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. 

കോ​ണ്‍ഗ്ര​സി​ന് അ​ത്ത​ര​ത്തി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് ആ​യ സ്വ​ഭാ​വ സ​വി​ശേ​ഷ​ത ഇ​ല്ലെ​ന്നാ​ണോ പ​റ​യു​ന്ന​ത്​?

ഡെ​മോ​ക്രാ​റ്റി​ക് എ​ന്ന വാ​ക്ക് സി.​പി.​എ​മ്മി​നെ സം​ബ​ന്ധി​ച്ച് ഒ​രു വ​ർ​ഗ​പ​ര​മാ​യ വി​ല​യി​രു​ത്ത​ലാ​ണ്. ചെ​റു​കി​ട ബൂ​ര്‍ഷ്വാ​സി പാ​ര്‍ട്ടി​ക​ളെ ന​മു​ക്ക് ഡെ​മോ​ക്രാ​റ്റി​ക് എ​ന്ന് വി​ളി​ക്കാം. ഡെ​മോ​ക്ര​സി എ​ന്ന വാ​ക്ക്​ പൊ​തു​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന അ​ർഥ​ത്തി​ല​ല്ല ഇ​ത് പ്ര​യോ​ഗി​ക്കു​ന്ന​ത്. ഇ​ട​തു​പ​ക്ഷ​വും ജ​നാ​ധി​പ​ത്യ പാ​ര്‍ട്ടി​ക​ളും (Left and Democratic) എ​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ര്‍ഗ അ​ർഥ​ത്തി​ലാ​ണ്. നാം ​നേ​രി​ടു​ന്ന​ത് ഒ​രു വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യാ​ണ് വ​ര്‍ഗീ​യ​ത​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ കോ​ണ്‍ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ സി.​പി.​എം ത​യാ​റാ​വു​ന്ന​ത്. വ​ര്‍ഗീ​യ അ​പ​ക​ട​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ള്‍ക്കും എ​തി​രാ​യി വ​ര്‍ധി​ച്ച് വ​രു​ന്ന ആ​ക്ര​മ​ണ​ത്തി​നും എ​തി​രെ മു​ഴു​വ​ന്‍ മ​തേ​ത​ര പ്ര​തി​പ​ക്ഷ​പാ​ര്‍ട്ടി​ക​ളും ഒ​രു​മി​ച്ച് പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്നാ​ണ് ഞ​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. സാ​ഹ​ച​ര്യം കോ​ണ്‍ഗ്ര​സു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ന് ഒ​രു പ​രി​ധി​വ​രെ ഞ​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്നു. എ​ന്നാ​ല്‍ സി.​പി.​എ​മ്മി​ന് ന​വ ഉ​ദാ​രീ​ക​ര​ണ ന​യ​ങ്ങ​ള്‍ക്ക് എ​തി​രാ​യ പോ​രാ​ട്ടം എ​ന്ന അ​ടി​സ്ഥാ​ന നി​ല​പാ​ട് കൈ​വി​ടാ​ന്‍ ആ​വി​ല്ല. മോ​ദി സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന് നാ​ല് വ​ര്‍ഷം ക​ഴി​ഞ്ഞി​ട്ടും കോ​ൺഗ്ര​സ് പാ​ര്‍ട്ടി​യാ​വ​ട്ടെ ത​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ന​യം മാ​റ്റു​മെ​ന്നോ മാ​റ്റു​ക​യാ​ണെ​ന്ന ഒ​രു സൂ​ച​ന​യോ ന​ല്‍കി​യി​ട്ടി​ല്ല. യ​ഥാ​ർഥ​ത്തി​ല്‍ മോ​ദി സ​ര്‍ക്കാ​ര്‍ ഓ​രോ ന​യ​വും കൊ​ണ്ടു​വ​രു​മ്പോ​ള്‍ ത​ങ്ങ​ളു​ടെ ന​യ​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നാ​ണ് നാ​ല് വ​ര്‍ഷ​വും കോ​ണ്‍ഗ്ര​സ്​ പ​റ​ഞ്ഞുകൊ​ണ്ടി​രു​ന്ന​ത്. ഒ​റ്റ ബ്രാ​ന്‍ഡ് റീ​​െട്ട​യി​ല്‍ മേ​ഖ​ല​യി​ൽ നൂ​റ് ശ​ത​മാ​നം വി​ദേ​ശ നി​ക്ഷേ​പം മോ​ദി പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ കോ​ണ്‍ഗ്ര​സ് പ്ര​തി​ക​ര​ണം എ​ന്താ​യി​രു​ന്നു? ത​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യ ന​യ​മാ​ണി​തെ​ന്നാ​ണ് അ​വ​ര്‍ പ​റ​ഞ്ഞ​ത്. നോ​ട്ട് നി​രോ​ധ​നം ഒ​ഴി​കെ മോ​ദി സ​ർ​ക്കാ​റി​െ​ൻ​റ മ​റ്റെ​ല്ലാ പ്ര​ധാ​ന സാ​മ്പ​ത്തി​ക ന​യ​പ​രി​പാ​ടി​ക​ളും ത​ങ്ങ​ള്‍ ന​ട​പ്പാ​ക്കിതു​ട​ങ്ങി​യ​തെ​ന്നാ​ണ്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന​പ്പോ​ള്‍ ബി.​ജെ.​പി ജി.​എ​സ്.​ടി​ക്ക്​ എ​തി​രാ​​യി​രു​ന്നു എ​ന്ന്​ കൂ​ടി ഒാ​ർ​ക്ക​ണം. ഇ​ങ്ങ​നെ പ​റ​യു​േ​മ്പാ​ൾ പി​ന്നെ​​ങ്ങ​നെ​യാ​ണ് നി​ങ്ങ​ള്‍ക്ക്​ ജ​ന​ങ്ങ​ളെ സ​മീ​പി​ക്കാ​ൻ ക​ഴി​യു​ക. ആ​ധാ​റി​െ​ൻറ കാ​ര്യംത​ന്നെ എ​ടു​ക്കു​ക. റേ​ഷ​ന്‍ ഉ​ൾപ്പെ​ടെ പൊ​തു​വി​ത​ര​ണ സാ​ധ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ ആ​ധാ​ര്‍ നി​ര്‍ബ​ന്ധി​ത​മാ​ക്ക​രു​തെ​ന്ന് സി.​പി.​എം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. ഇ​പ്പോ​ള്‍ എ​ന്താ​ണ്​ സം​ഭ​വി​ക്കു​ന്ന​ത്. ആ​ധാ​റി​ന് എ​തി​രെ കോ​ണ്‍ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​ല്‍ ഏ​ർപ്പെ​ട്ട് എ​ങ്ങ​നെ​യാ​ണ് പോ​രാ​ടാ​ന്‍ ക​ഴി​യു​ക. കോ​ണ്‍ഗ്ര​സാ​ണ് അ​ത് കൊ​ണ്ടു​വ​ന്ന​ത്. പ്ര​ശ്ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ര്‍ല​മെ​ൻറി​ല്‍ ഒ​രു​മി​ച്ച് പോ​രാ​ടാ​മെ​ന്ന​താ​ണ് ന​മ്മു​ടെ നി​ല​പാ​ട്. കോ​ണ്‍ഗ്ര​സ് അ​ധി​കാ​ര​ത്തി​ലാ​യി​രു​ന്ന​പ്പോ​ള്‍ ക​ര്‍ഷ​ക പ്ര​ശ്ന​ത്തി​ല്‍ പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന ബി.​ജെ.​പി​യു​മാ​യി ചേ​ര്‍ന്ന് വി​ഷ​യം ഉ​ന്ന​യി​ച്ചി​രു​ന്നു.

വൃന്ദാ കാരാട്ടിനൊപ്പം ആർ.എസ്​.എസ്​ അക്രമവിരുദ്ധ വേദിയിൽ
 


ര​ണ്ടാ​മ​ത്, വി​ശാ​ല വ​ര്‍ഗീ​യ വി​രു​ദ്ധ ഏ​കോ​പ​ന​ത്തെ ഞ​ങ്ങ​ള്‍ ഗൗ​ര​വ​മാ​യാ​ണ് സ​മീ​പി​ക്കു​ന്ന​ത്. പ​ക്ഷേ, അ​വി​ടെ​യും കോ​ണ്‍ഗ്ര​സ് എ​ന്തെ​ങ്കി​ലും ഗൗ​ര​വ​മാ​യ താ​ല്‍പ​ര്യം കാ​ണി​ക്കു​േ​ന്ന​യി​ല്ല. ബി.​ജെ.​പി​ക്ക് എ​തി​രെ പോ​രാ​ട്ടം ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം^ രാ​ജ​സ്ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് -കോ​ണ്‍ഗ്ര​സാ​ണ് മു​ഖ്യ പ്ര​തി​പ​ക്ഷം. ഇ​വി​ടെ​യൊ​ക്കെ വ​ര്‍ഗീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നും വ​ര്‍ഗീ​യ ശ​ക്തി​ക​ള്‍ക്കും എ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് കോ​ണ്‍ഗ്ര​സ് മു​ന്‍കൈ ​എ​ടു​ക്കു​ന്നു​ണ്ടോ? ബി.​ജെ.​പി​യെ അ​തു​പോ​ലെ കോ​പ്പി​യ​ടി​ക്കാ​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് ക​രു​തു​ന്ന​തെ​ന്നാ​ണ് ഇ​പ്പോ​ള്‍ ഞ​ങ്ങ​ളു​ടെ ആ​ശ​ങ്ക. ഗു​ജ​റാ​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് പ്ര​ച​ാര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത് ക്ഷേ​ത്ര സ​ന്ദ​ര്‍ശ​ന​ത്തോ​ടെ​യാ​ണ്. വ​ര്‍ഗീ​യ​ത​യെ എ​തി​ര്‍ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണോ? ഞ​ങ്ങ​ളും നി​ങ്ങ​ളും ത​മ്മി​ല്‍ വ്യ​ത്യാ​സ​മി​ല്ല എ​ന്ന​ല്ലേ ഇ​തി​ന​ർഥം. മ​തേ​ത​ര പാ​ര്‍ട്ടി​ക​ളെ ഒ​രു​മി​ച്ച് ചേ​ര്‍ത്ത് ഒ​രു പൊ​തു​വേ​ദി രൂ​പവത്​ക​രി​ച്ച് വ​ര്‍ഗീ​യ​ത​ക്ക് എ​തി​രെ പോ​രാ​ടാ​മാ​യി​രു​ന്നു. മു​സ്​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്ക് എ​തി​രെ ആ​ള്‍ക്കൂ​ട്ട ആ​ക്ര​മ​ണം ന​ട​ന്ന​പ്പോ​ള്‍, പ​ഹ്​​ലൂ​ഖാ​നെ കൊ​ല​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ മ​തേ​ത​ര പാ​ര്‍ട്ടി​ക​ളെ വി​ളി​ച്ചുചേ​ര്‍ത്ത് ഒ​രു​മി​ച്ച് ഇ​തി​നെ നേ​രി​ടാ​മെ​ന്ന് കോ​ണ്‍ഗ്ര​സ് പ​റ​ഞ്ഞോ? ഇ​ല്ല. എ​ന്തെ​ങ്കി​ലും പ്ര​സ്താ​വ​ന ഇ​റ​ക്കി​യ​ല്ല വ​ര്‍ഗീ​യ​തയെ നേ​രി​ടേ​ണ്ട​ത്. അ​ത്ത​ര​ത്തി​ലൊ​രു വേ​ദി​യി​ല്‍ സി.​പി.​എം തീ​ര്‍ച്ച​യാ​യും സ​ഹ​ക​രി​ക്കും. ബി.​ജെ.​പി- ആ​ര്‍.​എ​സ്.​എ​സി​നെ എ​തി​ര്‍ക്കു​ന്ന​തി​ല്‍ ഇ​ട​തു​പ​ക്ഷ​മാ​ണ് അ​​ച​ഞ്ച​ല​മാ​യി നി​ല്‍ക്കു​ന്ന​ത്. അ​ങ്ങ​നെ അ​െ​ല്ല​ന്ന് ആ​ര്‍ക്കും പ​റ​യാ​ന്‍ ക​ഴി​യി​ല്ല. ത്രി​പു​ര​യി​ല്‍ ക​ണ്ടി​ല്ലേ. ആ​ദ്യ​മാ​യി സി.​പി.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​തു​പ​ക്ഷ​വും ബി.​ജെ.​പി​യും നേ​ര്‍ക്കു​നേ​ര്‍ ഏ​റ്റു​മു​ട്ടു​ക​യാ​ണ്. ഇ​തെ​ന്തുകൊ​ണ്ടാ​ണ് സം​ഭ​വി​ച്ച​ത്? കോ​ണ്‍ഗ്ര​സി​നെ മു​ഴു​വ​നാ​യി ബി.​ജെ.​പി വി​ഴു​ങ്ങി​യ​തി​നാ​ലാ​ണ് ഈ ​സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്ത​ത്. സ​ഖ്യ​ക​ക്ഷി​യാ​യ ഐ.​പി.​എ​ഫ്​.​ടി​ക്ക് ന​ല്‍കി​യ ഒ​മ്പ​ത് സീ​റ്റ് ഒ​ഴി​കെ 51 സീ​റ്റി​ല്‍ 41ലും ​അ​റി​യ​പ്പെ​ടു​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ​യാ​ണ് ബി.​ജെ.​പി മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. ബി.​ജെ.​പി- ^ആ​ര്‍.​എ​സ്.​എ​സി​നെ നേ​രി​ടു​ന്ന​തി​ല്‍ സി.​പി.​എം വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ല. ഉ​റ​ച്ച് നി​ന്ന് പോ​രാ​ടും. അ​തി​നാ​ല്‍ ധാ​രാ​ളം മു​ന്‍കാ​ല അ​നു​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഞ​ങ്ങ​ള്‍ ത​ന്ത്രം രൂ​പവത്​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ര്‍ഷ​മാ​യി ഇ​ട​തുപ​ക്ഷം ദു​ര്‍ബ​ല​മാ​യി​ട്ടു​ണ്ട്. ഇ​ട​തു​പ​ക്ഷ​ത്തെ ശ​ക്തി​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ല്‍ ബി.​ജെ.​പി​ക്കും വ​ര്‍ഗീ​യ​ത​ക്കും എ​തി​രാ​യ പോ​രാ​ട്ട​വും വി​ജ​യി​ക്കി​ല്ല. ഭ​ര​ണ​വ​ര്‍ഗ​ങ്ങ​ളോ​ട് അ​ടി​സ്ഥാ​ന സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളി​ന്മേല്‍ കീ​ഴ​ട​ങ്ങി​യും ഒ​ത്തു​തീ​ര്‍പ്പു​ണ്ടാ​ക്കി​യും അ​വ​രോ​ട് സ​ഹ​ക​രി​ച്ചും നി​ങ്ങ​ള്‍ക്ക് ഇ​ട​തുപ​ക്ഷ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ആ​വി​ല്ല. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ ഇ​ട​തുപ​ക്ഷ​ത്തി​െ​ൻ​റ സ്വ​ത​ന്ത്ര സ്വ​ത്വം ദു​ര്‍ബ​ല​മാ​വും. സി.​പി.​എ​മ്മി​നെ​യും ഇ​ട​തുപ​ക്ഷ​ത്തെ​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യും ബി.​ജെ.​പി​യെ എ​തി​ര്‍ക്കാ​ന്‍ വി​ശാ​ല​മാ​യ ഐ​ക്യം ഞ​ങ്ങ​ൾ രൂ​പവത്​​ക​രി​ക്കു​ക​യും ചെ​യ്യും. അ​തി​നു​ള്ള ന​ട​പ​ടി പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ല്‍ രൂ​പവത്​ക​രി​ക്കും.

ക​ര​ട്​ പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്ന മ​റ്റൊ​രു കാ​ര്യം, വ​ള​ര്‍ന്നു​വ​രു​ന്ന ​സ്വേ​ച്ഛാ​ധി​പ​ത്യ​ത്തെ കു​റി​ച്ച് ക​ഴി​ഞ്ഞ പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സ് ന​ട​ത്തി​യ വി​ല​യി​രു​ത്ത​ല്‍ ശ​രി​യാ​യി​രു​ന്നു​വെ​ന്ന​താ​ണ്. എ​ന്നാ​ല്‍, നി​ല​വി​ലെ ദേ​ശീ​യ സാ​ഹ​ച​ര്യം എ​ടു​ത്ത്​ നോ​ക്കൂ. ഇൗ ​ക​ര​ടി​ൽത​ന്നെ പ​റ​യു​ന്ന പ്ര​കാ​രം19 സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി.​ജെ.​പി ഭ​ര​ണം. രാഷ്​ട്ര​പ​തി, ഉ​പ​രാ​ഷ്​​ട്ര​പതി മു​ത​ല്‍ ഗ​വ​ർണര്‍ സ്ഥാ​ന​ത്തേ​ക്ക്​ വ​രെ ആ​ര്‍.​എ​സ്.​എ​സ് ആ​ള്‍ക്കാ​ര്‍ വ​ന്നു. ഭ​ര​ണ​ഘ​ട​ന മാ​റ്റി​യെഴു​തു​ന്ന​തി​നു​ള്ള പ​ര​സ്യ അ​ഭി​പ്രാ​യ പ്ര​ക​ട​നം, വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ​ കാ​വിവത്​ക​ര​ണം, താ​ഴെ​ത​ട്ടി​ല്‍ ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ള്‍ മു​സ്​​ലിം​ക​ളെ കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്, 31 മു​സ്​ലിംക​ള്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ്​ ക​ര​ടി​ലെത​ന്നെ ക​ണ​ക്ക്. മു​സ്​ലിം​ക​ള്‍ വ​ള​യ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ് (under seige) ദ​ലി​തു​ക​ൾ​ക്ക്​ എ​തി​രെ അ​ക്ര​മം ന​ട​ക്കു​ന്നു​വെ​ന്നും എ​ടു​ത്ത് പ​റ​യു​ന്നു. പ​ക്ഷേ, രാ​ഷ്​ട്രീയ പ്ര​മേ​യ​ത്തി​ല്‍ ദേ​ശീ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​മ്പോ​ള്‍ വ​ല​തു​പ​ക്ഷ ശ​ക്തി​ക​ളെ സ്വേ​ച്ഛാ​ധി​പ​ത്യ വ​ര്‍ഗീ​യ ഭ​ര​ണ​ക്ര​മം (regime) എ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം ബി.​ജെ.​പി എ​ന്ന​ത് ഫാ​ഷി​സ്​റ്റി​​ക് ആ​ര്‍.​എ​സ്.​എ​സി​നാ​ല്‍ നി​യ​ന്ത്രി​ക്ക​​െപ്പ​ടു​ന്ന സം​ഘ​ടന​യെ​ന്നും വി​ല​യി​രു​ത്തു​ന്നു. ഇ​ത്ര​യൊ​ക്കെ രാ​ജ്യ​ത്ത്​ സം​ഭ​വി​ച്ചി​ട്ടും ആ​ര്‍.​എ​സ്.​എ​സ് ഫാഷിസ്​റ്റ്​ സം​ഘ​ട​ന ത​ന്നെ എ​ന്ന​തി​ല്‍ സി.​പി.​എ​മ്മി​ന് സം​ശ​യ​മാ​ണോ?

fascistic എ​ന്നാ​ല്‍ like fascist എ​ന്നാ​ണ​ർഥം. ഫാ​ഷിസ്​റ്റ്​ അ​ല്ല. അ​തി​​​​​​​​​െൻറ ചി​ല സ്വ​ഭാ​വ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന​ർഥം. പ​ക്ഷേ. വീ​ട്ടി​ല്‍നി​ന്ന് പു​റ​ത്തേ​ക്ക് പോ​കു​ന്ന​ ഒ​രു മു​സ്​ലിമി​ന് താ​ന്‍ ജീ​വ​നോ​ടെ തി​രി​ച്ച് വ​രു​മെ​ന്ന് ഒ​രു ഉ​റ​പ്പും ഉ​ത്ത​രേ​ന്ത്യ​യി​ലട​ക്ക​മി​ല്ല. ഡ​ൽ​ഹി​യി​ലും ഉ​ത്ത​രേ​ന്ത്യ​യി​ലും എ​െ​ൻ​റ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ മു​സ്​​ലിം​ക​ൾ അ​ട​ക്കം ജീ​വ​ൻ ന​ഷ്​​ട​പ്പെ​ടു​മോ​യെന്ന ഭീ​തി​യി​ലാ​ണ്​ ക​ഴി​യു​ന്ന​ത്. എ​ന്തു പ​റ​ഞ്ഞും നി​ങ്ങ​ൾ​ക്ക്​ മു​സ്​​ലിമി​നെ കൊ​ല​പ്പെ​ടു​ത്താം. അ​പ്പോ​ള്‍ എ​ങ്ങ​നെ​യാ​ണ് ഹി​ന്ദു​ത്വ വ​ര്‍ഗീ​യ ശ​ക്തി​യെ സ്വേ​ച്ഛാ​ധി​പ​ത്യ​വാ​ദം എ​ന്ന് മാ​ത്രം നി​ര്‍വ​ചി​ക്കു​ന്ന​ത്. ഇ​ട​ത് ലി​ബ​റ​ല്‍ ബു​ദ്ധി​ജീ​വ​ക​ള്‍ മു​ത​ല്‍ സി.​പി.​എ​മ്മി​നു​ള്ളി​ല്‍ ഉ​ള്ള​വ​ർവ​രെ ആ​ര്‍.​എ​സ്.​എ​സി​നെ ഫാ​ഷിസ്​റ്റ്​ സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​യെ​ന്ന് സി.​പി.​എം വി​ല​യി​രു​ത്തേ​ണ്ട ഘ​ട്ട​മാ​യെ​ന്ന അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട​ല്ലോ?

ഇ​തി​ന് എ​ന്താ​ണ് ഫാ​ഷിസം എ​ന്നും സ്വേ​ച്ഛാ​ധി​പ​ത്യ​വാ​ദം എ​ന്താ​ണെ​ന്നും സം​ബ​ന്ധി​ച്ചും മ​ന​സ്സി​ലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. സ്വേ​ച്ഛാ​ധി​പ​ത്യവാ​ദം എ​ന്ന​തുകൊ​ണ്ട് സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് ലോ​ക​ത്തി​​​​​​​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പ​ല രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ന് ഉ​യ​ർന്നുവ​രു​ന്ന പൊ​തു​രൂ​പ​ത്തി​ലു​ള്ള ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ഭ​ര​ണ​മാ​ണ്. സ്വേ​ച്ഛാ​ധി​പ​ത്യ​വാ​ദം പ​ല ത​ര​ത്തി​ലു​ണ്ട്. സ​മ​യ​ക്കു​റ​വ്​ കൊ​ണ്ട്​ കൂ​ടു​ത​ല്‍ ആ​ഴ​ത്തി​ലേ​ക്ക് ഇ​പ്പോ​ൾ ക​ട​ക്കു​ന്നി​ല്ല. ചി​ല​ത് മ​ത​മൗ​ലി​ക വാ​ദ​ത്തി​​​​​​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണ്. അ​ത് രൂ​പ​പ്പെ​ടു​ന്ന​ത് മ​താ​ധി​ഷ്​ഠി​ത ഭ​ര​ണ​കൂ​ടം വ​ര​ണ​മെ​ന്ന​തി​െ​ൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. മ​റ്റു​ചി​ല​ത്​ സൈ​നി​ക സ്വേ​ച്ഛാ​ധി​പ​ത്യം ആ​ണ്. എ​ല്ലാ ത​ര​ത്തി​ലു​ള്ള സ്വേ​ച്ഛാ​ധി​പ​ത്യ​വാ​ദ​ത്തി​​​​​​​​​െൻറ​യും പൊ​തു സ​വി​ശേ​ഷ​ത എ​ല്ലാ എ​തി​ര്‍ അ​ഭി​പ്രാ​യ​ങ്ങ​ള്‍ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്കും (എ​ന്തെ​ന്നാ​ല്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ത​ങ്ങ​ളോ​ട് വി​രു​ദ്ധ അ​ഭി​പ്രാ​യം ഉ​ള്ള​വ​രാ​യി അ​ത്​ ക​ണ​ക്കാ​ക്കു​ന്നു, ഒ​രു കാ​ര​ണം അ​വ​രു​ടെ ജീ​വി​തരീ​തി​യി​ലെ വ്യ​ത്യ​ാസ​മാ​ണ്. പ​ക്ഷേ, വി​രോ​ധ​ത്തി​ന് കാ​ര​ണം മ​തം മാ​ത്ര​മാ​യി​രി​ക്കി​ല്ല, അ​ത് ഭാ​ഷാ ന്യൂ​ന​പ​ക്ഷ​മാ​വാം, വം​ശീ​യ ന്യൂ​ന​പ​ക്ഷ​മാ​വാം.) എ​തി​രെ ആ​ക്ര​ണം ന​ട​ത്തും എ​ന്ന​താ​ണ്.

ഇ​ന്ത്യ​യി​ല്‍ ഫാ​ഷിസ​ത്തെ കു​റി​ച്ച് ഞ​ങ്ങ​ള്‍ മാ​ര്‍ക്സി​സ്​റ്റുക​ള്‍ക്ക് വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ടാ​ണു​ള്ള​ത്. ലി​ബ​റ​ലു​ക​ള്‍ക്ക്് വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ടാ​വാം. ഫാ​ഷിസം എ​ന്ന​ത് എ​പ്പോ​ഴും ഒ​രു പ്ര​തി​സ​ന്ധി (crisis) ഘ​ട്ട​ത്തി​​​​​​​​​െൻറ ഉ​ൽപ​ന്ന​മാ​ണ്. ഭ​ര​ണ​വ​ർഗത്തി​​​​​​​​​െൻറ​യും അ​തി​െൻ​റ വ്യ​വ​സ്ഥി​തി​യു​ടെ​യും പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലാ​ണ്, അ​താ​യ​ത് അ​വ​ര്‍ക്ക് എ​ല്ലാ​ത​ര​ത്തി​ലു​ള്ള ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ക്ര​മി​ച്ച് ഇ​ല്ലാ​താ​ക്കാ​തെ ഭ​ര​ണ​ത്തി​ല്‍ തു​ട​രാ​ന്‍ ക​ഴി​യാ​ത്ത​പ്പോ​ഴാ​ണ്, അ​ത് പു​റ​ത്തേ​ക്ക് വ​രു​ന്ന​ത്. പ്ര​ത്യ​ക്ഷ​മാ​യ ഏ​കാ​ധി​പ​ത്യ​വും ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ പ്ര​യോ​ഗി​ക്ക​ലും അ​തി​െ​ൻ​റ സ്വ​ഭാ​വ​മാ​ണ്. ഇ​താ​ണ് മാ​ർക്​​സി​സ്​റ്റുക​ളെ സം​ബ​ന്ധി​ച്ച്​ ഫാ​ഷിസ​ത്തി​​െൻ​റ നി​ര്‍വ​ച​നം. ഇ​ന്ത്യ അ​ത്ത​ര​മൊ​രു ഘ​ട്ട​ത്തി​ല്‍ എ​ത്തി​യി​ട്ടി​ല്ല. ഇ​പ്പ​റ​ഞ്ഞ സ്വ​ഭാ​വ​ത്തി​ലു​ള്ള ഫാ​ഷിസം ഇ​ന്ത്യ​യി​ലൊ​രി​ട​ത്തും നി​ല​നി​ല്‍ക്കു​ന്നി​ല്ല, ലോ​ക​ത്തും. എ​ന്നാ​ല്‍ പ​ല രൂ​പ​ത്തി​ലു​ള്ള സ്വേ​ച്ഛാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ണ്ട്. അ​ത് ഭീ​ക​ര​ത പ്ര​യോ​ഗി​ക്കു​ന്ന​തും ആ​വാം. ഇ​ന്ത്യ​യി​ല്‍ മു​സ്​​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ വ​ള​യ​പ്പെ​ട്ടു എ​ന്ന് സി.​പി.​എം അ​തി​​​​​​​​​െൻറ ക​ര​ട് പ്ര​മേ​യ​ത്തി​ല്‍ പ​റ​യു​ന്ന​ത് വ​ള​രെ ശ​രി​യാ​ണ്. എ​ന്തെ​ന്നാ​ല്‍ മു​സ്​​ലിംക​ളെ ല​ക്ഷ്യം​വെ​ച്ച് ഹി​ന്ദു ഭൂ​രി​പ​ക്ഷ വ​ര്‍ഗീ​യ​ത, വ​ര്‍ഗീ​യ ധ്രു​വീ​ക​ര​ണം വ​ഴി, അ​വ​രു​ടെ രാ​ഷ്​ട്രീയ ലാ​ഭ​ത്തി​ന് വേ​ണ്ടി അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം സൃ​ഷ്​ടി​ച്ചു. മ​ത മൗ​ലി​ക​വാ​ദം കൊ​ണ്ട​ല്ല അ​ത് ചെ​യ്യു​ന്ന​ത്. ഹി​ന്ദു​ത്വം എ​ന്ന പ​ദം രൂ​പ​പ്പെ​ടു​ത്തി​യ (coined) സ​വ​ര്‍ക്ക​ര്‍ ഒ​രി​ക്ക​ലും ക്ഷേ​ത്ര​ത്തി​ല്‍ പോ​യി​ട്ടി​ല്ല. അ​ദ്ദേ​ഹം മ​ത​വി​ശ്വാ​സി​യേ അ​ല്ലാ​യി​രു​ന്നു. പ​ല ഹി​ന്ദു ആചാ​ര​ങ്ങ​ളോ​ടും രൂ​പ​ങ്ങ​ളോ​ടും സ​വ​ർ​ക്ക​ര്‍ക്ക് എ​തി​ര്‍പ്പാ​യി​രു​ന്നു. ഹി​ന്ദു​ത്വ എ​ന്ന​ത് ഒ​രു രാ​ഷ്​ട്രീയ സ​ങ്ക​ൽപ​മാ​ണ്. ഇ​ന്ത്യ​ന്‍ ഭ​ര​ണ​കൂ​ട​ത്തെ ഉ​ട​ച്ച്​ വാ​ർ​ക്കാ​നാ​ണ് (reshape) അ​വ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന് അ​നു​രൂ​പ​മാ​യി ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ ഉ​ൾപ്പെ​ടെ മാ​റ്റാ​നാ​ണ് ശ്ര​മ​മെ​ന്നാ​ണ് അ​തി​ന​ർഥം. അ​ത് വ​ള​രെ തെ​റ്റും അ​പ​ക​ട​കര​വു​മാ​ണ് ന​മ്മെ സം​ബ​ന്ധി​ച്ച്. 

ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്രം ഫാ​ഷിസ​ത്തി​െ​ൻ​റ സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ളു​ള്ള പ്ര​ത്യ​യ​ശാ​സ്ത്രം ആ​ണോ? 


ഞാ​ന്‍ വി​ശ​ദീ​ക​രി​ക്കാം. ഈ ​സ്വേ​ച്ഛാ​ധി​പ​ത്യ​വാ​ദം അ​വ​ര്‍ക്ക് ജ​ന​കീ​യ പി​ന്തു​ണ ല​ഭി​ക്കു​ന്നി​ട​ത്തോ​ളം പു​ഷ്​​ടി​പ്പെ​ടും. അ​വ​ര്‍ എ​ങ്ങ​നെ​യാ​ണ് ഇ​ത്ര​യും തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ വി​ജ​യി​ച്ച​ത് എ​ന്ന് നാം ​അം​ഗീ​ക​രി​ക്ക​ണം. അ​വ​ര്‍ക്ക് ചി​ല പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ട്. വ​ർ​ഗീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ത്താ​ലും ധ്രു​വീ​ക​ര​ണ​ത്താ​ലും മോ​ദി​യു​ടെ തൊ​ഴി​ല്‍ ന​ല്‍കാ​മെ​ന്ന​ത് അ​ട​ക്ക​മു​ള്ള വ​ര്‍ഗീ​യ​മ​ല്ലാ​ത്ത വാ​ഗ്​ദാ​ന​ങ്ങ​ളി​ലും പെ​ട്ടു​പോ​യ, ബി.​ജെ.​പി​യെ പി​ന്തു​ണ​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ആ​ർജി​ക്കാ​നാ​ണ് ന​മ്മ​ള്‍ പോ​രാ​ടേ​ണ്ട​ത്. കാ​ര്യ​ങ്ങ​ൾ തു​റ​ന്ന് കാ​ട്ടി ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ആ​ർജി​ക്ക​ണം. അ​തി​ന് പ​ക​രം അ​വ​രെ ഫാ​ഷി​സ്​റ്റ്​ എ​ന്ന് ആ​രോ​പി​ച്ച​തുകൊ​ണ്ട് മാ​ത്രം ന​മു​ക്ക് ജ​ന​ങ്ങ​ളി​ല്‍നി​ന്ന് ഒ​രു പി​ന്തു​ണ​യും ല​ഭി​ക്കി​ല്ല. എ​ന്നാ​ല്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ ഈ ​അ​ക്ര​മ​ങ്ങ​ള്‍ നേ​രി​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ് എ​ന്ന​ത്​ യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​ങ്ങേ​യ​റ്റ​ത്തെ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​ണ് അ​വ​ര്‍. അ​തി​നാ​ല്‍ അ​വ​രെ ന​മ്മ​ള്‍ വി​ശാ​ല​മാ​യ പൊ​തു പോ​രാ​ട്ട​ത്തി​നു​ള്ളി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണം. മു​സ്​​ലിം​ക​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണ്. അ​തി​നാ​ല്‍ നി​ങ്ങ​ള്‍ സ​ര്‍ക്കാ​റി​നെ എ​തി​ര്‍ക്ക​ണ​മെ​ന്ന്​ പ​റ​ഞ്ഞ​തുകൊ​ണ്ടു മാ​ത്രം ഭൂ​രി​പ​ക്ഷ ജ​ന​ത്തി​​​​​​​​​െൻറ വി​ശ്വാ​സം നേ​ടാ​ൻ ആ​വി​ല്ല. നി​ങ്ങ​ളും ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണ്. ഒ​രു ക​ര്‍ഷ​ക​ന്‍, തൊ​ഴി​ലാ​ളി, ക​ച്ച​വ​ട​ക്കാ​ര്‍ എ​ന്ന നി​ല​യി​ല്‍ നി​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ഹ​നി​ക്ക​പ്പെ​ടു​ക​യാ​ണ്. റീ​ട്ടെ​യി​ല്‍ രം​ഗ​ത്ത് വി​ദേ​ശ നി​ക്ഷേ​പം കൊ​ണ്ടുവ​രു​മ്പോ​ള്‍ ക​ച്ച​വ​ട​ക്കാ​ര​ന്‍ എ​ന്ന നി​ല​യി​ലു​ള്ള ഒ​രാ​ളു​ടെ അ​വ​കാ​ശം ഹ​നി​ക്ക​പ്പെ​ടു​ന്നു. ഇ​വ​രെ​യെ​ല്ലാം ഒ​രു​മി​ച്ച് കൊ​ണ്ടു​വ​ന്ന് അ​വ​രോ​ട് ഇ​തെ​ല്ലാം ബി.​ജെ.​പി​യു​ടെ​യും സ​ര്‍ക്കാ​റി​​​​​​​​​െൻറ​യും പൊ​തു​വാ​യ ജ​ന​വി​രു​ദ്ധ, പ്ര​തി​ലോ​മ സ്വ​ഭാ​വ​മാ​ണെ​ന്നും അ​തി​നാ​ല്‍ ഒ​രു​മി​ച്ചു​ള്ള പോ​രാ​ട്ട​ത്തി​ല്‍ പ​ങ്കാ​ളി​യാ​വ​ണ​മെ​ന്നും പ​റ​യ​ണം. വി​ഭ​ജി​ക്ക​പ്പെ​ട്ട ഈ ​ജ​ന​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കാ​നു​ള്ള മാ​ര്‍ഗ​​മാ​ണ് നാം ​തേ​ടേ​ണ്ട​ത്. മു​സ്​​ലിം​ക​ള്‍ നി​ങ്ങ​ളു​ടെ ശ​ത്രു​വാ​ണ്, അ​വ​ര്‍ ദേ​ശ വി​രു​ദ്ധ​രാ​ണ്, പാ​കി​സ്​താ​ന്‍ ഏ​ജ​ൻറ് ആ​ണ് എ​ന്ന പ്ര​ച​ാര​ണ​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ഇ​തി​നെ എ​ങ്ങ​നെ​യാ​ണ്​ നാം ​പ്ര​തി​രോ​ധി​ക്കു​ക. വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ ഫാ​ഷിസ്​റ്റ്​ എ​ന്ന് വി​ളി​ച്ച​തുകൊ​ണ്ട് മാ​ത്രം ആ​രും ന​മ്മു​ടെ ഒ​പ്പം അ​ണി​നി​ര​ക്കാ​ന്‍ പോ​കു​ന്നി​ല്ല. ഞ​ങ്ങ​ള്‍ സ്വേ​ച്ഛാ​ധി​പ​ത്യ​​വാ​ദ വ​ര്‍ഗീ​യ ഭ​ര​ണ​കൂ​ടം എ​ന്ന് പ​റ​യു​മ്പോ​ള്‍ അ​തി​ല്‍ മ​തേ​ത​ര സ്വേ​ച്ഛാ​ധി​പ​ത്യ​വും കൂ​ടി ഉ​ൾ​െപ്പ​ടു​ന്നു. പ​ല രാ​ജ്യ​ങ്ങ​ളി​ലും മ​തേ​ത​ര സ്വേ​ച്ഛാ​ധി​പ​ത്യം നി​ല​വി​ലു​ണ്ട്. ഇ​വി​ടെ അ​ത് വ​ര്‍ഗീ​യ സ്വേ​ച്ഛാ​ധി​പ​ത്യ​വാ​ദ ഭ​ര​ണ​കൂ​ട​മാ​ണ്. ശ​രി​ക്കും യ​ഥാ​ർഥ​ത്തി​ല്‍ ഹി​ന്ദു​ത്വ സ്വേ​ച്ഛാ​ധി​പ​ത്യ​മാ​ണ്. പ​ക്ഷേ, പ​ല​രും ഹി​ന്ദു​ത്വ എ​ന്ന വാ​ക്കി​​​​​​​​​െൻറ അ​ർഥം ഞ​ങ്ങ​ള്‍ പ​റ​യു​ന്ന ത​ല​ത്തി​ല്‍ അ​ല്ല മ​ന​സ്സി​ലാ​ക്കു​ന്ന​ത്. ഹി​ന്ദു​ക്ക​ളെ നി​ങ്ങ​ൾ സ്വേ​ച്ഛാ​ധി​പ​തി​ക​ള്‍ എ​ന്ന് വി​ളി​ക്കു​ന്നു​വോ എ​ന്നാ​ണ്​ ചോ​ദി​ക്കു​ന്ന​ത്. യ​ഥാ​ർഥ​ത്തി​ല്‍ സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​െ​ൻ​റ ഇ​ന്ത്യ​ന്‍ രൂ​പ​മാ​യ ഹി​ന്ദു​ത്വ സ്വേ​ച്ഛാ​ധി​പ​ത്യ​​മാ​ണ് ഇ​ത്. 

കാരാട്ടിന്‍റെ കൂടുതൽ വിശദീകരണം മാർച്ച് 12 തിങ്കളാഴ്ച പുറത്തിറങ്ങുന്ന 'മാധ്യമം' ആഴ്ചപതിപ്പിൽ 


ഇ​നി നി​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച, ആ​ര്‍.​എ​സ്.​എ​സി​ന് ഫാ​ഷിസ​ത്തി​േ​ൻ​റ​ത് പോ​ലു​ള്ള സ്വ​ഭാ​വം അ​ല്ലേ​ എന്ന ചോ​ദ്യ​ത്തി​ലേ​ക്ക് വ​രാം. ആ​ർ.​എ​സ്.​എ​സ്​ ഫാ​ഷി​സ്​റ്റ്​ സം​ഘ​ടന​യ​ല്ല. ഇ​ന്ന് ന​മ്മു​ടെ രാ​ജ്യ​ത്തും സ​മൂഹ​ത്തി​ലും ഫാ​ഷിസ്​റ്റ്​ സ്വ​ഭാ​വ​ത്തി​ലു​ള്ള പ്ര​വ​ര്‍ത്ത​ന​വും പ്ര​വ​ണ​ത​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക​ര​ട് പ്ര​മേ​യ​ത്തി​ല്‍ ഞ​ങ്ങ​ൾ, ബു​ദ്ധി​ജീ​വി​ക​ളെ ല​ക്ഷ്യം വെ​ക്കു​ന്ന​തും കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നെ കു​റി​ച്ചും​ പ​റ​യു​ന്നു​ണ്ട്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കൊ​ല​ചെ​യ്യു​ന്നു. ഇ​തെ​ല്ലാം ഫാ​ഷിസ്​റ്റ്​ സ്വ​ഭാ​വ​ത്തി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളാ​ണ്. എ​ല്ലാ വി​ക​സി​ത (advanced) മു​ത​ലാ​ളി​ത്ത സ​മൂ​ഹ​ങ്ങ​ളി​ലും ഈ ​ത​ര​ത്തി​ലു​ള്ള ഫാ​ഷിസ്​റ്റ്​​ സ്വ​ഭാ​വ​ത്തി​ലു​ള്ള പ്ര​വ​ണ​ത നി​ല​നി​ല്‍ക്കു​ന്നു​ണ്ട്. ഭ​ര​ണ​വ​ര്‍ഗം ഇ​താ​ണ് ന​മ്മു​ടെ ഭ​ര​ണ​രീ​തി​യെ​ന്ന് പ​റ​ഞ്ഞ് ഏ​റ്റെ​ടു​ക്കു​മ്പോ​ഴാ​ണ് ഇ​ത് മൊ​ത്ത ക​ച്ച​വ​ട​മാ​വു​ന്ന​ത്. അ​വ​രെ കൂ​ടാ​തെ ഇ​ത് ഏ​റ്റെ​ടു​ക്ക​ുന്ന​വ​രാ​രും അ​ധി​ക​കാ​ലം നി​ല​നി​ല്‍ക്കി​ല്ല. ജ​ർമ​നി​യി​ലെ ഫാ​ഷിസ​ത്തി​െ​ൻ​റ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ അ​വി​ട​ത്തെ വ​ന്‍കി​ട ബൂ​ര്‍ഷ്വാ​ക​ള്‍ ഒ​ടു​വി​ലാ​ണ് അ​തി​നെ സ്വീ​ക​രി​ച്ച​ത് എ​ന്ന് കാ​ണാം. നി​ങ്ങ​ളെ​യാ​ണ് ത​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മെ​ന്ന് പ​റ​ഞ്ഞ് സ്വീ​ക​രി​ച്ച​ത്. മ​ഹാ​രാ​ഷ്​ട്രയി​​ല്‍ ശി​വ​സേ​ന ഉ​ദ​യംചെ​യ്ത​പ്പോ​ള്‍ ആ​രാ​യി​രു​ന്നു പി​റ​കി​ല്‍. എ​ല്ലാ വ​ന്‍കി​ട വ്യ​വ​സാ​യി​ക​ളും തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ളെ ത​ക​ര്‍ക്കാ​നാ​യി അ​വ​ര്‍ക്ക് ധ​ന​സ​ഹാ​യം ന​ല്‍കി. അ​തു​കൊ​ണ്ട് ന​മ്മു​ടെ രാ​ജ്യ​ത്ത് ഫാ​ഷിസ​ത്തി​െ​ൻ​റ ഭീ​ഷ​ണി ഉ​ണ്ടാ​വാം. പ​ക്ഷേ, അ​ത് ഇ​തു​വ​രെ യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല. ഫാ​ഷിസം എ​ത്തിക്ക​ഴി​ഞ്ഞാ​ല്‍ ന​മ്മു​ടെ പോ​രാ​ട്ടം മ​റ്റൊ​രു സ്വ​ഭാ​വ​ത്തി​ലേ​ക്ക് മാ​റും. പ​ക്ഷേ, ബി.​ജെ.​പി ശ​ക്തി വ്യാ​പി​പ്പി​ച്ച​ത് കോ​ണ്‍ഗ്ര​സ് ഇ​ട്ടു​പോ​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് എ​ന്ന​ത്​ നി​ങ്ങ​ള്‍ മ​റ​ക്ക​രു​ത്. ഒ​രു വ​ലി​യ വി​ഭാ​ഗം ഹി​ന്ദു​ക്ക​ള്‍ ഉ​ൾപ്പെ​ടെ​യു​ള്ള ജ​ന​ങ്ങ​ള്‍ ഹി​ന്ദു​ത്വ, വ​ര്‍ഗീ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ത്താ​ല്‍ ആ​കൃ​ഷ്​ടരാ​യി​ട്ടി​ല്ല. 

അതിനാല്‍ വര്‍ഗീയ സ്വേ​ച്ഛാ​ധി​പ​ത്യ​വാദത്തിന് എതിരായ പോരാട്ടം വിജയകരമായി നടത്താവുന്നതാണ്. ഫാഷിസമാണ് എന്ന്​ നിങ്ങള്‍ പറഞ്ഞാല്‍ നമ്മുടെ പോരാട്ടം അവിടെ അവസാനിച്ചു എന്നാണ് അർഥം. പിന്നെ നാം പുതുതായി എന്തെങ്കിലും ആരംഭിക്കണം. അവര്‍ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നു, നുഴഞ്ഞ് കയറുന്നു എന്നത് ഒക്കെ ശരിയാണ്. പക്ഷേ, അപ്പോഴും ഈ ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കാനായി ജനങ്ങളെ അണിനിരത്താനുള്ള അവസരം നിലനില്‍ക്കുന്നു. ജനങ്ങളുടെ ബോധത്തെ (consciousness) വിലകുറച്ച് നാം കാണരുത്. ഒന്നുമില്ലെങ്കിലും 70 വര്‍ഷത്തെ പാര്‍ലമ​​​​​​​െൻററി ജനാധിപത്യം നമുക്കുണ്ട്. ജനങ്ങള്‍ അത്രപെട്ടെന്ന് അത് വിട്ടുകൊടുക്കില്ല. ബൂര്‍ഷ്വാ ഭൂഉടമ വ്യവസ്ഥിതി കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് അനുസരിച്ച് ഈ പ്രവണതയും ഉണ്ടാവും. പക്ഷേ, നമ്മള്‍ നമ്മുടെ തന്ത്രം ശരിയായി പ്രയോഗിക്കുകയും വിശാല മതേതര ജനാധിപത്യ ശക്തികളെ ഒരുമിച്ച് അണിനിരത്തുകയും ചെയ്താല്‍ സ്വേച്ഛാധിപത്യവാദത്തെ എതിര്‍ക്കാന്‍ കഴിയും.

താങ്കള്‍ മഹാരാഷ്​​ട്രയിൽ ശിവസേനയുടെയും മറ്റ് രാജ്യങ്ങളില്‍ സമാനമായ സ്വേച്ഛാധിപത്യ സംഘടനകളെ കുറിച്ചും പറഞ്ഞു?

ശിവസേന സ്വേച്ഛാധിപത്യവാദപരം മാത്രമല്ല, ഫാഷിസ്​റ്റ്​ തരം സ്വഭാവമുള്ള സംഘടനയുടെ കൃത്യമായ ഉദാഹരണമാണ്. 
അദാനി, അംബാനി പോലുള്ള കുത്തകകളുമായി ചേര്‍ന്നുള്ള ചങ്ങാത്ത മുതലാളിത്തം മാത്രമായിരുന്നു ബി.ജെ.പിയുടേത് എങ്കില്‍ താങ്കള്‍ പറഞ്ഞതിനോട് ആളുകള്‍ യോജിക്കുമായിരുന്നു. പക്ഷേ, കരട്​ പ്രമേയത്തിൽ തന്നെ പറഞ്ഞത് പോലെ രാജ്യത്ത്​ ബുദ്ധിജീവികളെ വെടിവെച്ച് കൊല്ലുന്നു, ന്യൂനപക്ഷങ്ങളെ ആള്‍ക്കൂട്ടം അടിച്ച് കൊല്ലുന്നു. ബി.ജെ.പിക്ക് പാര്‍ലമ​​​​​​​െൻറില്‍ ഭൂരിപക്ഷം ഇല്ലാത്തതു​െകാണ്ട് മാത്രം ഭരണഘടന മാറ്റിയെഴുതുന്നില്ല. പക്ഷേ, അവര്‍ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്കുള്ള മാറ്റത്തെ കുറിച്ച് സംസാരിക്കുന്നു. സുപ്രീംകോടതിയില്‍ സീനിയര്‍മോസ്​റ്റായ ജഡ്ജിമാര്‍ക്ക് പരസ്യമായി പ്രതികരിക്കേണ്ട സാഹചര്യം വന്നു. പല കേസുകളും അട്ടിമറിക്കപ്പെടുന്നു..?

ഇതാണ് സി.പി.എമ്മും പറയുന്നത്. ജനങ്ങളെ ഒരുമിച്ചു ​കൂട്ടി എങ്ങനെ ഇതിനെ നേരിടും എന്നതാണ് ചോദ്യം. ആളുകള്‍ തെരഞ്ഞെടുപ്പിനെയും തെരഞ്ഞെടുപ്പ് സഖ്യത്തെയും കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. നമുക്കത്​ സാധ്യമല്ല. രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പ ഫലം കണ്ടോ. ജനങ്ങളെ ബാധിച്ച പ്രശ്നങ്ങള്‍^സാമ്പത്തിക പ്രശ്നം^ ഏറ്റെടുത്തതി​​​​​​​​െൻറ ഫലം. രാജസ്ഥാനില്‍ ആറ് ജില്ലകളില്‍ വലിയ കര്‍ഷക പ്രക്ഷോഭമാണ് നടന്നത്. പൂർണമായ അതൃപ്തിയാണ്​ സർക്കാറിന്​ എതിരെ ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നോക്കിക്കൊള്ളൂ. ബി.ജെ.പി ഭരണ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും വളരെ പരിതാപകരമായി അവർ ​േതാല്‍ക്കാന്‍ പോകുന്നുണ്ടെങ്കില്‍ അത് രാജസ്ഥാന്‍ ആയിരിക്കും. കോണ്‍ഗ്രസ് അവിടെ ഉണ്ട്, സി.പി.എം അവിടെ ഉണ്ട്, അല്ലെങ്കില്‍ മറ്റാരെങ്കിലും ഉണ്ട്​ എന്നതുകൊണ്ടല്ല അത് സംഭവിക്കുന്നത്​. ബഹുജന രോഷവും പ്രക്ഷോഭവും സമരങ്ങളും രൂപപ്പെടുന്നത് ഒടുവില്‍ തെരഞ്ഞെടുപ്പിലാവും പ്രതിഫലിക്കുക. നമ്മുടെ ജോലി അത്തരം പ്രക്ഷോഭവും സമരവും പ്രസ്ഥാനങ്ങളും ആ രാഷ്​ട്രീയ സാഹചര്യവും സൃഷ്​ടിക്കുക എന്നതാണ്. നിങ്ങള്‍ ഇന്ന പാര്‍ട്ടിയോടൊപ്പമാണ് പോകുന്നത്, മറ്റേ പാര്‍ട്ടിയോട് ഒപ്പമാണ് പോകുന്നത് എ​െന്നാന്നുമല്ല ജനങ്ങള്‍ നോക്കുക. സി.പി.എമ്മി​​​​​​​​െൻറ രാഷ്​ട്രീയ പ്രമേയം തെരഞ്ഞെടുപ്പ് തന്ത്രം സംബന്ധിച്ചല്ല. ഈ രാഷ്​ട്രീയ പ്രമേയത്തി​​​​​​​​െൻറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രം രൂപവത്​കരിക്കും എന്ന് ഒറ്റവരിയില്‍ നമ്മൾ പറഞ്ഞു. 

ന്യൂനപക്ഷങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കും എതിരായ കൊലപാതകം, ദലിതുകള്‍ക്ക് എതിരായ അക്രമം, ജനാധിപത്യ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നത് എല്ലാം നടക്കുമ്പോള്‍ ഫാഷിസം ഇപ്പോൾ ഇവിടെ ഇല്ല, അത് വരട്ടെ എന്ന് പറഞ്ഞ് കാത്തിരിക്കുകയാണോ വേണ്ടത്​?

ഇവിടെ ഫാഷിസം ഇല്ല. അക്രമവും ഭീകര കടന്നാക്രമണവും ആണ് ജനം നേരിടുന്നത്. അവരുടെ ഈ ഭീതി ശരിക്കും ഉള്ളത് തന്നെയാണ്. പക്ഷേ, പെഹ്​ലൂഖാനെ കൊലപ്പെടുത്തിയ അതേ അല്‍വര്‍ മണ്ഡലത്തില്‍ ബി.ജെ.പി ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഈ കൊലപാതകം നടന്ന മാസങ്ങള്‍ക്കുള്ളിലാണ് ബി.ജെ.പിയുടെ തോൽവി. നമ്മള്‍ ചെയ്യേണ്ടത്​ ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ച് അവരെ ഏകോപിപ്പിക്കുകയാണ്, സജ്ജരാക്കുകയാണ്​. ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് അത് മതിയായ തരത്തില്‍ ചെയ്യുന്നില്ല എന്നാണ് സി.പി.എമ്മി​​​​​​​​െൻറ വിമര്‍ശനം. ഗുജറാത്തില്‍ വളരെയധികം ജനരോഷമാണ് ഉണ്ടായിരുന്നത്. വെറെ ഏതെങ്കിലും പാര്‍ട്ടി ആയിരുന്നുവെങ്കില്‍ ഫലപ്രദമായി അത് കൈകാര്യം ചെയ്തേനെ. അവിടെ അതിനകം ഉന സമരം, ജിഗ്​നേഷ് മേവാനി, ഹാർദിക് പട്ടേലി​​​​​​​​െൻറ ഒക്കെ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. അതി​​​​​​​​​െൻറ ചില ഗുണമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സി.പി.എം അതി​​​​​​​​െൻറ രാഷ്​ട്രീയ ലൈനിനെ തെരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെടുത്തിയല്ല കാണുന്നത്. അങ്ങനെയാണെങ്കില്‍ സി.പി.എമ്മും മറ്റ് പല ബുര്‍ഷ്വാ പാര്‍ട്ടികളും തമ്മില്‍ എന്താണ് വ്യത്യാസം. ജാതി, മതം, പണം എല്ലാം ഉപയോഗിച്ച് തെരഞ്ഞെടുപ്പിന് ആളെ സംഘടിപ്പിച്ച് മത്സരിക്കുന്നത് അവര്‍ ചെയ്യട്ടെ. അത്തരത്തിലാണ് അവര്‍ ബി.ജെ.പിയെ നേരിടുന്നത് എങ്കില്‍ അവര്‍ അങ്ങനെ തന്നെ ചെയ്തോട്ടെ. ഞങ്ങള്‍ക്ക് അതില്‍ എതിര്‍പ്പൊന്നുമില്ല. പക്ഷേ ഇത്തരമൊരു സാഹചര്യത്തില്‍ ഒരു കമ്യൂണിസ്​റ്റ്​ പാര്‍ട്ടി എന്താവും ചെയ്യുക. 

അംബാനിയെയും അദാനിയെയും കുറിച്ച് നേരത്തേ ചോദിച്ചല്ലോ. ഇപ്പോഴല്ലേ അംബാനിയും അദാനിയും വന്നത്. ഈ കുത്തകകളുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി ഇത്തരത്തിലുള്ള വ്യവസ്ഥിതി സൃഷ്​ടിച്ചത് കോണ്‍ഗ്രസാണ് എന്നത് മറന്നുപോകരുത്. 1980മുതല്‍ തുടര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ നല്‍കിയ പരിലാളനം അനുഭവിച്ചവരാണ് അംബാനി. കോണ്‍ഗ്രസാണ് ഈ വ്യവസ്ഥിതിക്ക് ഉത്തരവാദി. എന്നാല്‍, കോണ്‍ഗ്രസ് ഭരണ നേതൃത്വത്തിലുള്ള കാലത്ത് ചങ്ങാത്ത മുതലാളിത്തവുമായി ബന്ധം പറയുമ്പോള്‍ ചില രാഷ്​ട്രീയ നിരീക്ഷകര്‍ പറയുന്ന വ്യത്യാസം ഇപ്പോള്‍ മുതലാളിത്തത്തിന് ഫാഷിസ്​റ്റ്​ സ്വഭാവ രീതികളുള്ള പാര്‍ട്ടികളുമായുള്ള അടുത്ത ബന്ധത്തെകുറിച്ചാണ് ?

നിങ്ങള്‍ ഇന്ത്യയിലെ കുത്തകകളുടെ ചരിത്രം മറന്നു പോകരുത്. അവരുടെ വളര്‍ച്ച എന്നത് കോണ്‍ഗ്രസ് സര്‍ക്കാറി​​​​​​​​െൻറ നയങ്ങളുടെ ഫലമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വഭാവത്തി​​​​​​​​​െൻറ സത്തയാണ് അവര്‍ പ്രതിനിധാനം ചെയ്​തത്​. നിങ്ങള്‍ സംസാരിക്കുന്നത് പുതിയ തലമുറ കുത്തകകളെ കുറിച്ചാണ്. കോണ്‍ഗ്രസ്​ പിന്തുണയും ലാളനയും ഏല്‍ക്കാത്ത ടാറ്റയെയും ബിര്‍ളയെയും കുറിച്ച് ആലോചിക്കാന്‍ കഴിയുമോ. കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന വൻകിട ബൂര്‍ഷ്വകളിലെ വലിയൊരു വിഭാഗം ഇപ്പോള്‍ ബി.ജെ.പിക്കൊപ്പമാണ്. കാര്യം നേടാനായി ഇനി ആര്‍.എസ്.എസിനെ കൂടി സഹിക്കണമെങ്കില്‍ അത് കൂടി അവർ ചെയ്യും. ഇവരെല്ലാം കാഴ്​ചയില്‍ വര്‍ഗീയമല്ല. പക്ഷേ, അവര്‍ ആര്‍.എസ്.എസിനെ അംഗീകരിച്ചേ പറ്റൂ. അതുകൊണ്ടാണ് രത്തന്‍ ടാറ്റ നാഗ്പൂരില്‍ പോയി മോഹൻ ഭഗവതിനെ കണ്ടത്. ആര്‍ക്കെങ്കിലും രത്തന്‍ ടാറ്റയെ ഹിന്ദു വര്‍ഗീയവാദിയെന്ന് ആക്ഷേപിക്കാന്‍ കഴിയുമോ. പാഴ്സിയാണ് അദ്ദേഹം. ഭരണവര്‍ഗത്തി​​​​​​​​​െൻറ സ്വഭാവത്തില്‍ മാറ്റം സംഭവിക്കുമ്പോള്‍ അത് രാഷ്​ട്രീയ സംവിധാനത്തെയും മാറ്റും. അത് ഫാഷിസമല്ല. സ്വേച്ഛാധിപത്യവാദ രൂപത്തിലുള്ള ഭരണമാണ് കൊണ്ടുവരുന്നത്. അത് ജനാധിപത്യത്തിനും മതേതരത്വത്തിനും അപകടകരവും ഭീഷണിയുമാണ്. പ്രത്യേകിച്ചും, ആ രാജ്യത്തെ മുസ്​ലിം ന്യൂനപക്ഷത്തിന് ദോഷകരവും അപകടം വരുത്തുന്നതുമാണ് അത്. അതിനെ എങ്ങനെയാണ് നേരിടുക. സി.പി.എം പറയുന്നത് എന്ത് വില കൊടുത്തും അതിനെ എതിര്‍ക്കണമെന്ന്​ തന്നെയാണ്. അവരുടെ പ്രധാന ശക്തിയെന്നത് വന്‍കിട ബൂര്‍ഷ്വാസികളാണ്. അവരെ സംബന്ധിച്ച് കൂടുതല്‍ അക്രമാസക്​തമായി നവ ഉദാരീകരണ നയം സര്‍ക്കാര്‍ നടപ്പാക്കണം. ആ പ്രതലത്തില്‍ അവരെ നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരെ ചെറുത്തുനില്‍ക്കാന്‍ ആവില്ല. 


കോണ്‍ഗ്രസിന് വര്‍ഗീയതക്ക് എതിരായ പോരാട്ടത്തില്‍ സ്​ഥിരതയില്ലെന്ന്​ പറയുമ്പോള്‍തന്നെ വര്‍ഗീയതക്ക് എതിരായ വിശാലവേദിയില്‍ അവരുടെ അണികളെ നിരത്തുന്നതിനെ കുറിച്ചും സി.പി.എം കരട് പറയുന്നുണ്ടല്ലോ?
കോണ്‍ഗ്രസിന് വലിയൊരു വിഭാഗം ജനങ്ങള്‍ അണികളായുണ്ടെന്ന് സി.പി.എം ഇപ്പോഴും സമ്മതിക്കുന്നു. വര്‍ഗീയതക്ക് എതിരായ പൊതുപോരാട്ടത്തില്‍ അവരെ കൂടി അണിചേര്‍ക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിന് കോണ്‍ഗ്രസ് കൂടി ആ വേദിയില്‍ വേണം. അതല്ലാതെ ഈ ജനങ്ങള്‍ എങ്ങനെ അവിടെ വരും. രാജ്യത്ത് മുഴുവന്‍ ഇടതുപക്ഷം ശക്തമല്ലെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ വര്‍ഗീയതക്ക് എതിരായ വിശാല പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ എല്ലാ മതേതര പാര്‍ട്ടികളും രാഷ്​ട്രീയ കക്ഷികളല്ലാത്ത ശക്തികളുമായും സഹകരിക്കാന്‍ നമ്മൾ തയാറാണ്. ആ പോരാട്ടം ഫലപ്രദമായി നടത്തിയില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നത് നമുക്ക് അറിയാം. ബി.ജെ.പി 1996ലും 1998ലും രണ്ട് തവണ അധികാരത്തില്‍ വന്നു. 2004ല്‍ അവരെ പരാജയപ്പെടുത്തി. തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ അവരെ പരാജയപ്പെടുത്തി. പക്ഷേ അവരുടെ ജനപിന്തുണയില്‍ വലിയ കുറവൊന്നും സംഭവിച്ചില്ല. 2004ലെ പരാജയ ശേഷം ബി.ജെ.പിക്ക് ഒരു തെരഞ്ഞെടുപ്പ് തിരിച്ചടിയാണ് ഉണ്ടായതെന്ന്​ സി.പി.എം പറഞ്ഞിരുന്നു. പക്ഷേ ജനപിന്തുണയിലും അടിത്തറയിലും ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്​ഗഡ്​ എന്നിവിടങ്ങളിലൊന്നും ബി.ജെ.പിക്ക്​ കുറവ് സംഭവിച്ചില്ല. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കൊണ്ട് മാത്രം ഈ ശക്തികളെ പിന്നോട്ട് തള്ളാന്‍ കഴിയില്ല. തെര​െഞ്ഞടുപ്പ് മത്സരം പ്രധാനം തന്നെയാണ്. സര്‍ക്കാറിനെ ആരാണ് നിയന്ത്രിക്കുന്നത് എന്നത് വളരെ പ്രധാന​പ്പെട്ട കാര്യമാണ്. പക്ഷേ അവരുടെ അടിത്തറ ദുര്‍ബലപ്പെടുത്താന്‍ ആയില്ലെങ്കില്‍ അവര്‍ക്ക് തിരിച്ച് വരാന്‍ സാധിക്കും. സി.പി.എം സംസാരിക്കുന്നത് ഏതെങ്കിലും ഒരു സര്‍ക്കാറിനെയോ തെരഞ്ഞെടുപ്പിനെയോ കുറിച്ചല്ല. രാജ്യത്തി​​​​​​​​െൻറ രാഷ്​ട്രീയ സാഹചര്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്, അതിനെ പരിവർത്തിപ്പിക്കാനായി.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരേപോലെ അപകടകാരികള്‍ അല്ലെന്ന് കരട് പ്രമേയത്തില്‍ പറയുന്നുണ്ടല്ലോ?

അതെ, കാരണം ബി.ജെ.പിയാണ് ഇപ്പോള്‍ അധികാരത്തില്‍. ആര്‍.എസ്.എസ് പിന്തുണ അവര്‍ക്കുണ്ട്. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാവില്ലെന്നും സി.പി.എം പറയുന്നുണ്ട്​.- തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അത്​ വരുമ്പോള്‍ തീരുമാനിക്കും. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് സംസാരം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. സി.പി.എം ശക്തമായ പ്രദേശങ്ങളില്‍ കോണ്‍ഗ്രസുമായി ഒത്തുപോകാന്‍ കഴിയില്ല. എവിടെ കോണ്‍ഗ്രസിന് ശക്തിയുണ്ടോ അവിടെ സി.പി.എം പേരിന് മാത്രമാണ് ഉള്ളത്. അപ്പോള്‍ അവരുമായി എന്ത് സഖ്യമാണ് സാധ്യമാവുക. 

അപ്പോള്‍ ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍ മത്സരിക്കുന്ന പ്രദേശങ്ങളിലോ?

അവര്‍ തമ്മില്‍ മത്സരിക്ക​െട്ട. അവിടെ പോയി കോണ്‍ഗ്രസിനെ തോൽപിക്കണം എന്ന് പറയുന്ന നിലപാടല്ല സി.പി.എം സ്വീകരിക്കുന്നത്. പലയിടത്തും സി.പി.എം ഇല്ല. ഒരുദാഹരണം പറയാം. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുകയാണ്. സി.പി.എമ്മിനെ കുറിച്ച് മറന്നുകള. അവിടെ ഒരു സീറ്റ് പോലും ജയിക്കാവുന്ന സ്ഥിതിയില്‍ അല്ല ഇടതുപക്ഷം. ഞങ്ങള്‍ക്ക് അതറിയാം. അപ്പോള്‍ കോണ്‍ഗ്രസുമായി ധാരണ എന്നതി​​​​​​​​​െൻറ അർഥം എന്താണ്? ഇത് അപ്രസക്തമാണ്. പ്രധാന ലക്ഷ്യമെന്നത് ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ്. ഈ പറയുന്ന ധാരണ എന്നത് അവിടെ ഒരു വിഷയമേ അല്ല. ഇടതുപക്ഷം ഇല്ലാത്തിടത്ത് കോണ്‍ഗ്രസിന് ഞങ്ങളുമായി ധാരണയില്‍ എത്താന്‍ എന്തെങ്കിലും താല്‍പര്യം ഉണ്ടാവുമോ? ഞങ്ങള്‍ സ്വതന്ത്രമായി പ്രചാരണം സംഘടിപ്പിക്കുകയും കുറച്ച് സീറ്റുകളില്‍ മത്സരിക്കുകയും ബി.ജെ.പിയെ തോൽപിക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്യും.

കോണ്‍ഗ്രസിനെ തോൽപിക്കണമെന്ന് പറയില്ല? 

അതെന്തിന് പറയണം. ബി.ജെ.പിയാണ് മധ്യപ്രദേശിൽ ഭരണത്തിലുള്ളത്. 15 വര്‍ഷമായി ബി.ജെ.പിയുടെ നയങ്ങള്‍ക്ക് എതിരെയാണ് ഞങ്ങള്‍ പോരാടിയത്. സമാനമാണ് രാജസ്ഥാനിലെയും സാഹചര്യം. ബി.ജെ.പിയാണ് അധികാരത്തില്‍. അവരെ തോല്‍പിക്കണമെന്ന് ആവശ്യപ്പെടും. പക്ഷേ, ഇടതിന് ശക്തിയുള്ള സ്ഥലങ്ങളുണ്ടെങ്കില്‍ അവിടെ ഞങ്ങള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും എതിരായി മത്സരിക്കും. കര്‍ഷക വിഷയങ്ങളില്‍ ഞങ്ങള്‍ കോണ്‍ഗ്രസി​​​​​​​​​െൻറ നയങ്ങള്‍ക്കും എതിരാണ്. 

രാജസ്ഥാനിൽ സി.പി.എമ്മിന്​ മുമ്പ്​​ എം.എൽ.എമാരുണ്ടായിരുന്ന സ്ഥലം ആണല്ലോ. അവിടെയോ?

രാജസ്ഥാനില്‍ മുഴുവന്‍ ഞങ്ങൾ മത്സരിക്കാനൊന്നും പോകുന്നില്ല. ഞങ്ങള്‍ പൊതുവായി ബി.ജെ.പിക്ക് എതിരെ പ്രചാരണം നടത്തും. എന്താണ് ഈ കോണ്‍ഗ്രസി​േനാട് ഇത്ര അമിത താൽപര്യം. ഉത്തർപ്രദേശില്‍ ജനങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ അവര്‍ അഖിലേഷ് യാദവിനോടും മായാവതിയോടും സംയുക്തമായി മത്സരിക്കാന്‍ പറയ​െട്ട. അവിടെ എസ്.പിയും ബി.എസ്.പിയുമാണ് പ്രധാന രണ്ട് പാര്‍ട്ടികള്‍. അവര്‍ക്കാണ് ബി.ജെ.പിയെ തോൽപിക്കാന്‍ സാധ്യത. ഇനി തമിഴ്നാടി​​​​​​​​​െൻറ കാര്യം എടുക്കാം. അവിടെയും എവിടെയാണ് കോണ്‍ഗ്രസി​​​​​​​​െൻറ പ്രശ്നം ഉദിക്കുന്നത്. രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ തമ്മിലാണ് മത്സരം. ആര് ബി.ജെ.പി
ക്കൊപ്പം പോകുമെന്നത് പരിശോധിച്ച ശേഷം ഞങ്ങള്‍ തീരുമാനം എടുക്കും. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ ​േവാട്ടുകള്‍ സമാഹരിക്കുക എന്നതാവും നമ്മുടെ തെരഞ്ഞെടുപ്പ് തന്ത്രം. ഈ മിക്ക പാര്‍ട്ടികളുമായും രാഷ്​ട്രീയ സഖ്യമില്ലാതെ ആയിരിക്കും ഇത്. യു.പിയില്‍ സി.പി.എമ്മിന് സമാജ്​വാദി പാര്‍ട്ടിയുമായി ധാരണ ഉണ്ടാവില്ലായിരിക്കും. പക്ഷേ, ഞങ്ങള്‍ ചില സീറ്റുകളില്‍ മത്സരിക്കുകയും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ജനങ്ങളോട് ആഹ്വാനവും ചെയ്യും. ബി.ജെ.പിയെ തോൽപിക്കാന്‍ കഴിയുന്ന സ്ഥാനാർഥിക്ക് വോട്ട് നല്‍കണം. 

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയില്ല എന്ന് പറഞ്ഞു. എന്താണ്​ സി.പി.എമ്മി​​​​​​​​െൻറ രാഷ്​ട്രീയ ലൈൻ?

ഞങ്ങളുടെ രാഷ്​ട്രീയ ലൈന്‍ എന്നത് സി.പി.എമ്മി​​​​​​​​െൻറ സ്വന്തം ശക്തി വര്‍ധിപ്പിക്കുകയും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ശക്തി കൂട്ടുകയും ഇടത്, ജനാധിപത്യ സഖ്യം കെട്ടിപ്പടുക്കുകയുമാണ്. എല്ലാ ബൂര്‍ഷ്വാ പാര്‍ട്ടികളുടെയും നയങ്ങള്‍ക്ക് എതിരായ ഒരേയൊരു ബദല്‍ അത് മാത്രമാണ്. ബി.ജെ.പിയെ തോല്‍പിക്കുക എന്നത് നമ്മുടെ മുന്നോട്ട് പോക്കിന് ആവശ്യമാണ്. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ദുര്‍ബലമാക്കുന്ന ഒരു തെരഞ്ഞെടുപ്പ് തന്ത്രവും ഒരു സംസ്ഥാനത്തും സ്വീകരിക്കില്ല. ഞങ്ങളുടെ ശക്തി വര്‍ധിപ്പിക്കുന്നതിനൊപ്പം ബി.ജെ.പിയെയും സഖ്യകക്ഷികളെയും തോൽപിക്കാന്‍ കഴിയുന്നവരെയും അണിനിരത്തും. പ്രാദേശിക കക്ഷികളും അതിൽ ഉൾപ്പെടും. ചില പ്രാദേശിക കക്ഷികള്‍ ബി.ജെ.പിക്ക് എതിരാണ്. അതിന് അനുസരിച്ചുള്ള തന്ത്രങ്ങള്‍ രൂപവത്​കരിക്കും. പ്രാദേശിക പാര്‍ട്ടികള്‍ എല്ലായ്​പോഴും അവരുടെ സംസ്ഥാന താല്‍പര്യമാണല്ലോ നോക്കുക. 
 

അപ്പോള്‍ സി.പി.എം തങ്ങളുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തില്‍ ഏര്‍പ്പെടും?

അതേ.
 

2019 പൊതുതെരഞ്ഞെടുപ്പിന് ശേഷം എന്താവും സംഭവിക്കുക? ചോദിക്കാന്‍ കാരണം, സി.പി.എം^ കോണ്‍ഗ്രസ് ധാരണപോലും ഇല്ലെന്ന് പറഞ്ഞിട്ട് ഒന്നാം യു.പി.എ സര്‍ക്കാറിനെ പുറത്തുനിന്ന് പിന്തുണച്ചതിനാലാണ്?


കാര്യങ്ങള്‍ കൂട്ടിക്കുഴക്കരുത്. കോണ്‍ഗ്രസുമായി രാഷ്​ട്രീയ സഖ്യമോ ധാരണയോ ഞങ്ങള്‍ക്ക് ഇ​െല്ലന്നതാണ് ആദ്യത്തെ കാര്യം. ധാരണ എന്നാല്‍ അർഥമാക്കുന്നത് രാഷ്​ട്രീയ ധാരണയെന്നാണ്. ഒരുമിച്ച് പ്രവര്‍ത്തിക്കല്‍, പൊതു പട്ടിക തുടങ്ങിയതൊന്നും ഉണ്ടാവില്ല. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപവത്​കരിക്കാനുള്ള സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അതിന് അനുസരിച്ച് യോജിച്ച തന്ത്രം സ്വീകരിക്കും. പക്ഷേ, സി.പി.എമ്മിന് കോണ്‍ഗ്രസുമായി പൊതുധാരണയോ സഖ്യമോ ഇല്ലാതെ ആയിരിക്കും അത് ചെയ്യുക. അത് സാധ്യമാണെങ്കില്‍ എന്തുകൊണ്ട് ചെയ്തുകൂടാ. ഞങ്ങള്‍ അത് ചെയ്യും, ആവശ്യമെങ്കില്‍. 
 

അതിന് രാഷ്​ട്രീയ പ്രമേയം ഒരു തടസ്സമാവില്ല?

നേരത്തേ പറഞ്ഞതുപോലെ പ്രമേയത്തില്‍ ഞങ്ങള്‍ പറയുന്നത് തെരഞ്ഞെടുപ്പിനെ കുറിച്ചല്ല. തെരഞ്ഞെടുപ്പിന് മുമ്പായാലും ശേഷമായാലും വീണ്ടുമൊരു തെരഞ്ഞെടുപ്പോ ഇനി ഇടക്കാല തെരഞ്ഞെടുപ്പ് വന്നാലും ശരി ഞങ്ങളുടെ രാഷ്​ട്രീയ ലൈന്‍ വ്യക്തമാക്കി കഴിഞ്ഞു. സി.പി.ഐ കരുതുന്നത് കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കാമെന്നാണ്. നേരത്തേയും ഇതായിരുന്നു അവരുടെ ലൈന്‍. അതിലേക്ക് തന്നെ അവര്‍ തിരിച്ച് വരുകയാണ്. അതില്‍ അവര്‍ക്കൊരു പ്രശ്നവും ഇല്ല. 2004 ല്‍ യു.പി.എ സര്‍ക്കാറി​​​​​​​​​െൻറ ഭാഗമാവാന്‍ അവര്‍ ഒരുക്കമായിരുന്നു. അതായിരുന്നു അവരുടെ വിലയിരുത്തല്‍. സി.പി.എം അത് പറ്റില്ലെന്ന് പറഞ്ഞു. മറ്റ് ഇടത് പാര്‍ട്ടികള്‍ കൂടി എതിര്‍ത്തതോടെയാണ്​ സി.പി.ഐ പിന്മാറിയത്. പക്ഷേ, സി.പി.എം ഏതെങ്കിലും സര്‍ക്കാറി​​​​​​​​െൻറ ഭാഗമാവില്ല. ഞങ്ങളുടെ രാഷ്​ട്രീയ പരിപാടിയുടെയോ നയത്തി​​​​​​​​െൻറയോ അടിസ്ഥാനത്തില്‍ ഒരു സര്‍ക്കാറിനെയും പിന്തുണക്കില്ല. പക്ഷേ, ഭരണത്തില്‍നിന്ന്​ ബി.ജെ.പിയെ അകറ്റി നിര്‍ത്താന്‍ ഞങ്ങള്‍ നിലപാട് എടുക്കും. അതിനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും. സി.പി.എമ്മി​​​​​​​​​െൻറ സ്വതന്ത്രമായ വ്യക്തിത്വം നിലനിര്‍ത്തുകയും ഒപ്പം ഒരു സര്‍ക്കാര്‍ നിലവില്‍ വരാനും ശ്രമിക്കും. പക്ഷേ, യു.പി.എ സര്‍ക്കാറി​​​​​​​​െൻറ അനുഭവം ഞങ്ങള്‍ക്കുണ്ട്. അത് മനസ്സില്‍വെച്ചാവും നിലപാട് സ്വീകരിക്കുക. ഏതെങ്കിലും സര്‍ക്കാര്‍ ഈ തരത്തില്‍ രൂപവത്​കരിക്കുകയാണെങ്കില്‍ രാജ്യത്തെ ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായ നയങ്ങള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കുകയില്ല. യു.പി.എ സര്‍ക്കാറി​​​​​​​​​െൻറ അനുഭവത്തില്‍നിന്ന്​ പാഠം പഠിച്ചതിനാല്‍ അത് ഞങ്ങള്‍ ഉറപ്പ് വരുത്തുകതന്നെ ചെയ്യും. 
 

സ്വന്തം ശക്തി വര്‍ധിപ്പിക്കുന്നത് കൂടാതെ ഇടത് ഐക്യവും ഇടത് ജനാധിപത്യ മുന്നണിയും ആണ് സി.പി.എമ്മി​​​​​​​​​െൻറ പ്രധാന ഊന്നല്‍. പക്ഷേ, സി.പി.ഐയുടെ മനസ്സിലിരിപ്പ്​ കോണ്‍ഗ്രസുമായി ഒരുമിച്ച് പ്രവർത്തിക്കാമെന്നാണെന്ന്​ താങ്കള്‍ പറഞ്ഞു. പിന്നെ എവിടെയാണ് ഇടത് ഐക്യം?

ഇടത് ഐക്യമെന്നത് പ്രയാസങ്ങള്‍ അനുഭവിക്കാതെ സാധ്യമാവില്ല. ചില സമയത്ത് രണ്ട് പാര്‍ട്ടികള്‍ക്കും വ്യത്യസ്ത സമീപനമാണ്. ഇത് മുമ്പും ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് എന്ന വിഷയം എന്നും പ്രധാന പ്രശ്നമായിരുന്നു. അതാണ് സി.പി.എമ്മിനെയും സി.പി.ഐയെയും ഭിന്നിപ്പിച്ചതിന് കാരണം. അങ്ങനെയാണ് രണ്ട് പാര്‍ട്ടികള്‍ രൂപവത്​കൃതമായത്. കോണ്‍ഗ്രസി​​​​​​​​​െൻറ വര്‍ഗ സ്വഭാവം എന്താണ്? വന്‍കിട ബൂര്‍ഷ്വകളുടെയും ഭൂ ഉടമകളുടെയും പാര്‍ട്ടിയാണ് അത് എന്നാണ് സി.പി.എം പറയുന്നത്. ഭരണവര്‍ഗത്തി​​​​​​​​െൻറ ഭാഗമായുള്ള പാര്‍ട്ടി. ഭരണവർഗത്തിന് എതിരെ ജനകീയ ജനാധിപത്യ വിപ്ലവം നടത്താന്‍ ആണ് നാം ശ്രമിക്കുന്നത്. അതിനുള്ളില്‍തന്നെനിന്ന് ചിലപ്പോള്‍ തന്ത്രപരമായ നിലപാട് സ്വീകരിക്കേണ്ടിവരും. പക്ഷേ, ഇരുപാര്‍ട്ടികളും തമ്മിലുള്ള അടിസ്ഥാന പ്രശ്നം ഇതുവരെയും പരിഹരിച്ചിട്ടില്ല. തന്ത്രപരമായ നിലപാടില്‍ യോജിപ്പും വിയോജിപ്പും പരസ്പരം ഉണ്ടായിട്ടുണ്ട്. നിലവില്‍ ഞങ്ങളുടെയും സി.പി.ഐയുടെയും പാര്‍ട്ടി കോണ്‍ഗ്രസില്‍ എന്ത് സംഭവിക്കുമെന്ന് നോക്കട്ടെ. എല്ലാ മതേതര ജനാധിപത്യ പാര്‍ട്ടികളുടെയും വിശാലമായ മുന്നണിയാണ് അവര്‍ അർഥമാക്കുന്നത് എങ്കില്‍ അതില്‍ കോണ്‍ഗ്രസും ഉൾപ്പെടും. പക്ഷേ, ഞങ്ങള്‍ക്ക് അതിനോട് യോജിപ്പില്ല. ഇടത് ഐക്യത്തിന് അത് ദോഷകരമാണ്. മറ്റേതെങ്കിലും ഇടതുപാര്‍ട്ടികള്‍ യോജിക്കുമെന്നും കരുതുന്നില്ല. പക്ഷേ, അഭിപ്രായ വ്യത്യാസം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. 

യെച്ചൂരി പാർട്ടി സെ​ക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വേദിയിൽ
 


 

എന്നാല്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന ആര്‍.എസ്.പിയും ഫോര്‍വേഡ്​ ബ്ലോക്കും കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫില്‍ അല്ലേ?

കേരളത്തില്‍ എവിടെയാ ഫോര്‍വേഡ്​ ബ്ലോക്കുള്ളത്. പിന്നെ ആര്‍.എസ്.പി ഇതാദ്യമായല്ലല്ലോ കോണ്‍ഗ്രസ് സഖ്യത്തില്‍. മുഴുവന്‍ ചരിത്രവും മുന്നിലുണ്ടല്ലോ.
 

കൊല്‍ക്കത്ത കേന്ദ്ര കമ്മിറ്റിക്ക് ശേഷം നല്‍കിയ അഭിമുഖങ്ങളില്‍ സീതാറാം യെച്ചൂരി പറഞ്ഞത് താന്‍ രാജി സന്നദ്ധത അറിയിച്ചു, പി.ബിയും സി.സിയും ആവശ്യപ്പെട്ട പ്രകാരം തുടരുകയാണ് എന്നാണ്. എന്താണ് സംഭവിച്ചത്?

ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ എനിക്ക് താല്‍പര്യമേയില്ല. സി.സിക്ക് മുന്നില്‍ ചര്‍ച്ചക്കായി ഒരു പി.ബി കരട് ഉണ്ടായിരുന്നു. ന്യൂനപക്ഷത്തി​​​​​​​​​െൻറ കാഴ്​ചപ്പാടും പരിഗണനക്ക് വെച്ചു. ഇതാണ് ഞങ്ങളുടെ രീതി. രാഷ്​ട്രീയ വിഷയങ്ങളില്‍ ഭൂരിപക്ഷ നിലപാടാണ് കമ്മിറ്റിയുടെ നിലപാട്. പക്ഷേ മറ്റ് അഭിപ്രായം ഉണ്ടെങ്കില്‍ അതും പരിഗണിക്കും. ഭൂരിപക്ഷമുള്ളതുകൊണ്ട് അത് മാത്രം പരിഗണിച്ചാല്‍ മതിയെന്ന് രാഷ്​ട്രീയ വിഷയങ്ങളില്‍ പറയാറില്ല.

താന്‍ രാജിവെക്കാന്‍ തയാറാണെന്ന് അറിയിച്ചതായി യെച്ചൂരി തന്നെ സമ്മതിച്ചതിനാലാണ് ആ വിഷയം ചോദിക്കുന്നത്?

പാര്‍ട്ടിയിലെ ആഭ്യന്തരകാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്താന്‍ ഞാന്‍ തയാറല്ല.

എന്തുകൊണ്ടാണ് ദലിത് വിഷയങ്ങളില്‍ യോജിച്ച വേദിക്ക് വിവിധ ദലിത് പ്രസ്ഥാനങ്ങളുമായി സി.പി.എം തയാറാവാത്തത്? ജിഗ്​നേഷ് മേവാനി, ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ ദലിത് പ്രസ്​ഥാനങ്ങളുമായി രംഗത്തുണ്ടല്ലോ?

ദലിത് സ്വാഭിമാന്‍ മഞ്ച് ഇതിനായി രൂപവത്​കരിച്ചുകഴിഞ്ഞു. പ്രകാശ് അംബേദ്​കര്‍, മറ്റ് ദലിത് നേതാക്കള്‍, ഇടത് പാര്‍ട്ടികള്‍ ഇതില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. രോഹിത് വെമുല വിഷയത്തിന് ശേഷമാണ് ഇത്​ രൂപവത്​കരിച്ചത്. മഞ്ചി​​​​​​​​െൻറ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ആദ്യ റാലയില്‍ ജിഗ്​നേഷ് മേവാനി പങ്കെടുത്തിരുന്നു. ഇടതുപക്ഷത്തി​​​​​​​​െൻറയും ദലിതുകളുടെയും ഐക്യവേദിയാണ് അത്. ഇതിനെ മു
ന്നോട്ട് കൊണ്ടുപോവും. 

വിശാലമായ ഐക്യത്തെ കുറിച്ച് പറയുമ്പോള്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ കർഷക പ്രക്ഷോഭങ്ങളിലും മറ്റ്​ പരിപാടികളിലും കോണ്‍ഗ്രസിനെ കണ്ടില്ലല്ലോ?

അത് രാഷ്​ട്രീയ പാര്‍ട്ടികളുടെ പ്രക്ഷോഭം അല്ലായിരുന്നു. ബഹുജന സംഘടനകളുടേതായിരുന്നു. കോണ്‍ഗ്രസിന് ഒരു കര്‍ഷക സംഘടന ഉണ്ടോ എന്ന് പോലും എനിക്കറിയില്ല. 

ത്രിപുരയിൽ സി.പി.എമ്മും ബി.ജെ.പിയും നേർക്കുനേര്‍ പോരാടുകയാണ്. ത്രിപുര പിടിച്ചെടുത്താല്‍ കേരളമെന്ന ഇടത് കോട്ട തകര്‍ക്കാമെന്ന കണക്കുകൂട്ടലാവുമോ ബി.ജെ.പിയുടെ മനസ്സില്‍?

അത് ഒരു വശമാണ്. മണിപ്പൂരിലും അസമിലും വിജയിച്ചശേഷം ത്രിപുരകൂടി കിട്ടിയാല്‍ വടക്ക്- കിഴക്കന്‍ മേഖല മുഴുവന്‍ അവരുടെ നിയന്ത്രണത്തിലാവുമെന്നതാണ് മറ്റൊരു വശം. ഏറ്റവും വിഷമംപിടിച്ച ലക്ഷ്യമാണ് ത്രിപുര എന്ന് 
ബി.ജെ.പിക്ക് അറിയാം. മറ്റ് സ്ഥലങ്ങളില്‍ ബി.ജെ.പിക്ക് പാര്‍ട്ടികളെ വിലയ്​ക്ക് എടുക്കാൻ കഴിയും. ഒറ്റ രാത്രികൊണ്ട് അവരെല്ലാം ബി.ജെ.പിക്കാര്‍ ആവും. എന്നാല്‍ ത്രിപുര വ്യത്യസ്തമാണ്. ബി.ജെ.പിയെ ഫലപ്രദമായി നേരിടുന്നത് ആരെന്ന് ഞങ്ങള്‍ രാജ്യത്തിന് കാണിച്ച് കൊടുക്കും. സി.പി.എമ്മിന് അക്കാര്യത്തില്‍ ആത്മവിശ്വാസം ഉണ്ട്. പോരാട്ടത്തി​​​​​​​​​െൻറ കാര്യത്തില്‍ സി.പി.എമ്മും ഇടതുപക്ഷവും മുന്നിലാണെന്ന്​ തെരഞ്ഞെടുപ്പ് ഫലം കാണിച്ച് കൊടുക്കും.

അവസാനമായി, കോണ്‍ഗ്രസിനെ കൂടെകൂട്ടുന്നി​െല്ലന്ന വിമർശനമാണല്ലോ സി.പി.എമ്മിനെതിരെ ഉയരുന്നത്. നവ ഉദാരീകരണ നയങ്ങളില്‍ ആത്മവിമർശനം നടത്താത്തത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസിനോട് സി.പി.എം ചോദിക്കാത്തത് എന്താണ്?

നവ ഉദാരീകരണ നയം സംബന്ധിച്ച തങ്ങളുടെ നിലപാട് മാറ്റുമെന്ന ഒരു സൂചനയും കോണ്‍ഗ്രസ് നല്‍കുന്നില്ല. പക്ഷേ വര്‍ഗീയതക്ക് എതിരായ പോരാട്ടത്തില്‍ എല്ലാ മതേതര കക്ഷികളും പ്രസ്ഥാനങ്ങളുമായും സി.പി.എം യോജിക്കും. എന്നാൽ ഞങ്ങളുടെ സ്വതന്ത്ര നിലപാട് ഉപേക്ഷിച്ച് കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് ആരും ധരിക്കേണ്ട. അത് സാധ്യമല്ല. കാരണം നവ ഉദാരീകരണ നയങ്ങളെ ഞങ്ങള്‍ക്ക് എതിര്‍ക്കേണ്ടതുണ്ട്.

കാരാട്ടിന്‍റെ കൂടുതൽ വിശദീകരണം മാർച്ച് 12 തിങ്കളാഴ്ച പുറത്തിറങ്ങുന്ന 'മാധ്യമം' ആഴ്ചപതിപ്പിൽ 

 

Tags:    
News Summary - Prakash Karat React to CPM-Congress -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT