ഉത്തരമില്ലാത്ത ഉച്ചഭാഷിണി

ദോഷം പറയരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നര മണിക്കൂർ നീണ്ട അഭിമുഖം നൽകി. പ്രതിരോധ മന്ത്രി നിർമല സീതാര ാമനും വിട്ടില്ല. ലോക്സഭയിൽ രണ്ടുമണിക്കൂർ നീണ്ട വിശദീകരണമാണ് റഫാൽ പോർവിമാന ഇടപാടിനെക്കുറിച്ച് നൽകിയത്. മൊത ്തം മൂന്നര മണിക്കൂറിൽ അശേഷം കുറയില്ല. പ്രശ്നം അതല്ല. മൂന്നര മണിക്കൂർ അഭിമുഖവും പ്രസംഗവും കേൾക്കാൻ മാറ്റിവെച്ച വർക്ക് സംശയങ്ങൾ തീരുന്നില്ല. ​െയസ് ഒാർ നോ മറുപടി തരുമോ എന്ന് ലോക്സഭയിൽ പ്രതിരോധ മന്ത്രിയോട് കോൺഗ്രസ് അധ ്യക്ഷൻ രാഹുൽ ഗാന്ധി ചോദിച്ചു. അങ്ങനെ ഒരു മറുപടി

പക്ഷേ, ഉണ്ടായില്ല. ചോദ്യം വനിതയായ തന്നെ അവഹേളിക്കുന്നതായ ി എന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ സങ്കട മറുപടി. ചാനൽ ഏജൻസിയായ എ.എൻ.െഎക്ക്​ പുതുവത്സരം പ്രമാണിച്ച് നരേന്ദ് ര മോദി നൽകിയ പ്രത്യേക അഭിമുഖത്തിലാക​െട്ട, സുഖിപ്പിക്കുന്ന ചോദ്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ക ാമ്പും കഴമ്പുമില്ലെങ്കിലും മറുപടി നൽകുന്നത് സുഖകരമായി.

സുഖിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നവർക്കു മ ാത്രമായി പ്രധാനമന്ത്രിയുടെ അഭിമുഖം പരിമിതപ്പെടുത്തിയിട്ട് നാലഞ്ചു കൊല്ലമായി. മുമ്പ് മാധ്യമപ്രവർത്തകർ കുറ് റംപറഞ്ഞത് മൻമോഹൻ സിങ്ങിനെയായിരുന്നു. മിണ്ടാമൗനി. എങ്കിലും, എല്ലാവരെയും വിളിച്ച് വ്യവസ്ഥാപിതമായ വാർത്തസമ്മേ ളനം രണ്ടു വട്ടമെങ്കിലും മൻമോഹൻ സിങ് നടത്തിയിട്ടുണ്ട്. നരേന്ദ്ര മോദിക്ക് ചോദ്യം നേരിടുന്നതിനെക്കാൾ പ്രസം ഗിക്കുന്നതാണ് ഇഷ്​ടം. അതിനു പാകത്തിലാണ് ‘മൻ കി ബാത്ത്’ കണ്ടുപിടിച്ചത്. അതാകുേമ്പാൾ ചോദ്യം ഇല്ലെന്നു മാത്രമല ്ല, മൊട്ടുസൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്​ദതയാണ്. അങ്ങനെ എതിർശബ്​ദങ്ങളൊന്നുമില്ലാത്ത നിശ്ശബ്​ദ ജനാധിപത്യ മാണ് അദ്ദേഹത്തി​​​െൻറ സ്വപ്നം. സംശയരോഗികളും വിമർശകരും അതിനെ ഫാഷിസം എന്നു വിളിക്കും.

ആരും ചോദിക്കാനില്ല, ആരോടും ചോദിക്കേണ്ടതില്ലാത്ത ഭരണത്തി​​​െൻറ ചുറ്റുപാടിനുള്ള സൗകര്യം മോദി പലവട്ടം തെളിയിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കാൻ തോന്നി; നിരോധിച്ചു. മന്ത്രിസഭയെയും റിസർവ് ബാങ്കിനെയും ഇരുട്ടിൽ നിർത്തിയെന്ന് വിമർശകർ നിലവിളിച്ചു. പാരിസിൽ പോയി 36 പോർവിമാനം വാങ്ങാൻ കച്ചവടം ഉറപ്പിച്ചു. അതു പറത്തേണ്ട വ്യോമസേനയും പ്രതിരോധ മന്ത്രിയുമൊക്കെ വിവരമറിഞ്ഞത് പിന്നീടാണ്. ആസൂത്രണ കമീഷൻ പിരിച്ചുവിടണമെന്നു തോന്നി; വിട്ടു. അഫ്ഗാനിസ്​താനിൽനിന്ന് ഡൽഹിക്ക് പറന്നപ്പോൾ കറാച്ചിയിൽ ഇറങ്ങണമെന്നു തോന്നി; ഇറങ്ങി. മിന്നലാക്രമണം നടത്തണമെന്നു തോന്നി; നടത്തി. അതുകൊണ്ടൊക്കെ ദോഷമല്ലാതെ ഗുണം എന്തെങ്കിലും ഉണ്ടായോ എന്ന ചോദ്യമാണ് ഇന്ന് നീക്കിബാക്കി.

തിരുവായ്ക്ക് എതിർവായില്ലാത്ത കാലം പക്ഷേ, മാറി. ഇപ്പോൾ തുരുതുരാ ചോദ്യങ്ങളാണ്. രാഷ്​ട്രീയ ഗോദയിൽ നേരാംവണ്ണം എഴുന്നേറ്റുനിൽക്കാൻ ഒരിക്കലും കെൽപുണ്ടാവില്ലെന്ന് എഴുതിത്തള്ളിയ ‘പപ്പു’വാണിപ്പോൾ 56 ഇഞ്ച് നെഞ്ചളവുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്ന പ്രധാനി. ചോദ്യം ജനത്തിനു രസിക്കുന്ന സ്ഥിതിയാണ്. അതുകൊണ്ട് മറുപടി പറഞ്ഞേ മതിയാവൂ. പത്രക്കാരെ കൂട്ടത്തോടെ നേരിേടണ്ട വ്യവസ്ഥാപിത പത്രസമ്മേളനമൊക്കെ ആപത്ത്. അതുകൊണ്ട് അഭിമുഖം. പാർലമ​​​െൻറിൽ പ്രതിപക്ഷത്തി​​​െൻറ റഫാൽ ചോദ്യം കരാർ തീരുമാനിച്ച പ്രധാനമന്ത്രിയോടാണ്. എങ്കിലും, ഉത്തരം കഥയറിയാത്ത പ്രതിരോധ മന്ത്രി നൽക​െട്ട എന്നായിരുന്നു നിശ്ചയം. തുരുതുരാ ചോദ്യങ്ങൾക്കു പക്ഷേ, കിട്ടിയ മറുപടികളെല്ലാം ഉണ്ടയില്ലാ വെടികളാണെന്നാണ് പ്രതിപക്ഷത്തി​​​െൻറ പക്ഷം. ദുരൂഹതകൾ തീരുന്നില്ല.

ചാനൽ അഭിമുഖത്തിൽ എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തിയെന്ന് ഉറപ്പാക്കിയിട്ടുണ്ട്. നോട്ട് അസാധുവാക്കിയതിനെക്കുറിച്ച് ചോദ്യമുയർന്നു. സമാന്തര സമ്പദ്​വ്യവസ്ഥ തച്ചുടക്കാൻ നോട്ടു നിരോധനംകൊണ്ട് കഴിഞ്ഞുവെന്നാണ് പ്രധാനമന്ത്രി വിവരിച്ചത്. പക്ഷേ, അതേക്കുറിച്ച് തുടർചോദ്യങ്ങൾ ഉണ്ടായില്ല. നിരോധിച്ചതിൽ 99.3 ശതമാനം നോട്ടും തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്കി​​​െൻറ കണക്ക്. എങ്കിൽപിന്നെ ഏതു സമാന്തരമാണ് തച്ചുടച്ചത്, കണ്ടെടുത്ത കള്ളപ്പണം എത്ര തുടങ്ങിയ ചോദ്യങ്ങളൊന്നും ഉണ്ടായില്ല. ഉണ്ടാകരുതല്ലോ. റിസർവ് ബാങ്ക് ഗവർണറുടെ രാജിയെക്കുറിച്ചു ചോദിച്ചു. അദ്ദേഹം ആറേഴു മാസമായി രാജിക്കാര്യം പറയാറുണ്ടായിരുന്നു, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് മോദി വിശദീകരിച്ചു. റിസർവ് ബാങ്കി​​​െൻറ 10 ലക്ഷത്തോളം കോടി രൂപ വരുന്ന കരുതൽ നിധിയിൽ മൂന്നിലൊന്ന് സാമ്പത്തിക മാന്ദ്യം മാറ്റാനുള്ള ഒറ്റമൂലിക്കുവേണ്ടി സർക്കാറിനു വിട്ടുകൊടുക്കാത്തതിനെച്ചൊല്ലി ഉണ്ടായ ഉടക്കിനെക്കുറിച്ച് തുടർന്ന് ചോദ്യമുണ്ടായില്ല; ഉണ്ടാകരുതല്ലോ.

അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ചും ഇഷ്​ടക്കേട് ഉണ്ടാകരുതെന്ന ജാഗ്രതയോടെ ചോദ്യം വന്നു. ഇംഗ്ലീഷിനും സയൻസിനും കണക്കിനും തോറ്റ വിദ്യാർഥികൾ തോറ്റുവെന്ന് സമ്മതിക്കാതെ ഇംഗ്ലീഷിന് പോയി, സയൻസിന് കിട്ടിയില്ല. കണക്ക് മിസായി എന്നുപറഞ്ഞ്​ തടിതപ്പുന്നതുപോലെയായിരുന്നു മറുപടി: ‘‘തെലങ്കാനയിലും മിസോറമിലും ബി.ജെ.പിക്ക് ആരും അവസരം നൽകിയില്ല. ഛത്തിസ്ഗഢിൽ വ്യക്തമാണ് വിധി. മറ്റു രണ്ടിടങ്ങളിൽ തൂക്കുസഭയായിരുന്നു. 15 വർഷത്തെ ഭരണവിരുദ്ധ വികാരത്തോടാണ് ഞങ്ങൾ ഏറ്റുമുട്ടിയത്.’’ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാറുകൾ കാർഷിക കടം എഴുതിത്തള്ളാൻ തീരുമാനിച്ചതും പ്രധാനമന്ത്രി ഉൾക്കൊള്ളുന്നില്ല. അതൊക്കെ മോഹന വാഗ്ദാനവും തട്ടിപ്പുമാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

ഇൗ പ്രഖ്യാപനത്തി​​​െൻറ ഗുണം മിക്ക കർഷകർക്കും കിട്ടില്ലത്രേ. കാരണം, വളരെക്കുറച്ചു പേർ മാത്രമാണ് ബാങ്കുകളിൽനിന്ന് വായ്പ എടുത്തിട്ടുള്ളത്. ബാക്കിയെല്ലാം വട്ടിപ്പലിശക്കാരിൽ നിന്നാണ്. അതേക്കുറിച്ചും കൂടുതൽ ചോദ്യമൊന്നും ഉണ്ടായില്ല. ഉണ്ടാകരുതല്ലോ. പക്ഷേ, ഒൗദ്യോഗികമായ ചില കണക്കുകളുണ്ട്. നബാർഡ് നടത്തിയ പഠനമാണ്. രാജ്യത്തെ കർഷക കുടുംബങ്ങളിൽ പകുതിയും കടക്കെണിയിലാണെന്നാണ് പഠനം. 12 ശതമാനം മാത്രമാണ് വട്ടിപ്പലിശക്കാരിൽ നിന്ന് വായ്പ വാങ്ങിയിട്ടുള്ളത്. കടക്കെണി മുറുകുന്നതിനു കാരണവും പഠനത്തിൽ പറയുന്നുണ്ട്. കൃഷിയിറക്കാനുള്ള മുതൽമുടക്ക് വർധിച്ചു. വിയർപ്പൊഴുക്കി വിളയിക്കുന്ന കാർഷികോൽപന്നത്തിന് ന്യായമായ വില കിട്ടുന്നില്ല.

ആൾക്കൂട്ടക്കൊലകൾക്ക് ഉത്തരം ഇങ്ങനെ: പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല അത്തരം സംഭവങ്ങൾ. അത് പ്രോത്സാഹിപ്പിക്കുന്ന ഒറ്റ ശബ്​ദവും ഉയർന്നുകൂടാ. ഇത്തരം കൊലകൾ 2014ൽ തുടങ്ങിയ പ്രതിഭാസമൊന്നുമല്ലെന്ന പ്രധാനമന്ത്രിയുടെ തുടർവിശദീകരണത്തോടെ അഭിമുഖത്തിൽ ആ വിഷയത്തി​​​െൻറ കഥകഴിഞ്ഞു. ഹസാരിബാഗിൽ ആൾക്കൂട്ട കൊലക്കേസിലെ പ്രതികളായ എട്ടുപേരെ മോദിമന്ത്രിസഭയിൽ അംഗമായ ജയന്ത് സിൻഹ പൂമാലയിട്ടു സ്വീകരിച്ചത് അഭിമുഖം കണ്ടവർ മറന്നേക്കുക. ദാദ്രി ആൾക്കൂട്ട കൊലക്കേസ് പ്രതിയുടെ മൃതദേഹം ത്രിവർണ പതാകയിൽ െപാതിഞ്ഞു കിടത്തുകയും മന്ത്രി മഹേഷ് ശർമ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തത് ഗോരക്ഷക ഗുണ്ടകൾക്ക് പ്രോത്സാഹനമല്ലേ എന്ന ചോദ്യവും ഉപേക്ഷിച്ചേക്കുക.
ഇങ്ങനെ നീണ്ട ഒന്നര മണിക്കൂർ അഭിമുഖത്തിനു ശേഷമാണ് റഫാൽ പോർവിമാന ഇടപാടിനെക്കുറിച്ച് പാർലമ​​​െൻറിൽ ചർച്ച നടന്നത്. റഫാൽ കരാറുമായി ബന്ധപ്പെട്ട പ്രധാന പ്രതിപക്ഷ ചോദ്യങ്ങളെല്ലാം പ്രധാനമന്ത്രിയോടാണ്.

പക്ഷേ, അദ്ദേഹം സഭയിൽ ഇരുന്നില്ല. റാലികളുടെ തിരക്കിലായിരുന്നു. റഫാലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ റെഡിയാക്കിയാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ എത്തിയത്. റഫാൽ വിമാനത്തി​​​െൻറ വില 526 കോടിയിൽനിന്ന്​​ 1600 കോടിയായി ഉയർത്താൻ തീരുമാനിച്ചത് ആരാണ്? 126 വിമാനങ്ങൾ വേണമെന്ന് വ്യോമസേന ആവശ്യ​െപ്പട്ടപ്പോൾ 36 മാത്രമായി ചുരുക്കിയത് ആരാണ്? ബിസിനസിൽ പരാജിതനായി കടക്കെണി നേരിടുന്ന അനിൽ അംബാനിക്ക് റഫാൽ അനുബന്ധ കരാർ കൊടുക്കാൻ തീരുമാനിച്ചത് ആരാണ്? പഴയ ഉടമ്പടി മാറ്റി പുതിയ കരാർ ഉണ്ടാക്കിയപ്പോൾ അതിലെ ഏതെങ്കിലും വ്യവസ്ഥയെ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ എതിർത്തോ? അതേക്കുറിച്ചൊന്നും വ്യക്തമായ മറുപടി ഉണ്ടായില്ല. ജെ.പി.സി അന്വേഷണമില്ല എന്ന കാര്യത്തിൽ മാത്രമാണ് നല്ല വ്യക്തത.

ന്യായയുക്തമായ ഉത്തരങ്ങൾ നൽകാത്ത, അർധസത്യങ്ങളുടെയോ പൊള്ളവാഗ്ദാനങ്ങളുടെയോ ഉച്ചഭാഷണങ്ങളാണ് മോദിസർക്കാറിൽനിന്ന് ഉണ്ടാകുന്നത്. അതി​​​െൻറ ഉദാഹരണങ്ങൾ വേറെയുമുണ്ട്. രണ്ടു ലക്ഷം കോടി രൂപ ചെലവിൽ 100 സ്മാർട്ട് സിറ്റികൾ നിർമിക്കുമെന്ന പ്രഖ്യാപന പ്രകാരമുള്ള സ്മാർട്ട് സിറ്റികൾ എവിടെ? നാലു വർഷത്തിനിടയിൽ ഇൗ ലക്ഷ്യത്തിനായി ചെലവിട്ടത് 0.10 ശതമാനം മാത്രം. 35 വിമാനത്താവളങ്ങൾ നാലുവർഷംകൊണ്ട് നിർമിച്ചുവെന്ന് േമാദി ഒരിക്കൽ പറഞ്ഞു. പക്ഷേ, പ്രവർത്തനക്ഷമമായ പുതിയ വിമാനത്താവളങ്ങളുടെ എണ്ണം നാല് മാത്രമാണ്. ആധാർ മുഖേന ആനുകൂല്യങ്ങൾ നേരിട്ട് ബാങ്കിലേക്ക് നൽകുന്നതു വഴി ഖജനാവിന് പ്രതിവർഷ നേട്ടം 90,000 കോടി രൂപയാണെന്ന് അടുത്തിടെയാണ് ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി പറഞ്ഞത്. പക്ഷേ, അത് ശരിയല്ലെന്നാണ് ഒൗദ്യോഗിക കണക്കുകൾ. 80,000 കോടി രൂപ 10 മാസത്തിനിടയിൽ യു.പി സർക്കാർ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരിക്കൽ തട്ടിവിട്ടത്. കണക്കുകൾ പരിശോധിച്ചവർക്ക് കണ്ടെത്താൻ കഴിഞ്ഞത് 14,000 കോടി രൂപ. അതെ: വെറുതെ തട്ടിവിടുക തന്നെ. ഇതൊക്കെ ആരു പരിശോധിക്കുന്നു?

സംശയങ്ങളും ദുരൂഹതകളും പെരുകുന്നത്, മറുപടികളില്ലാതെ പോകുന്നത്, തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതെല്ലാം വിശ്വാസ്യത തകരുന്നതി​​​െൻറ പച്ചയായ തെളിവുകളാണ്. അതിനൊത്ത് സഖ്യകക്ഷികളുടെ സംശയങ്ങൾ വർധിക്കുക മാത്രമല്ല, വിലപേശൽ ശേഷി ഉയരുകയും ചെയ്യുന്നു. റഫാൽ, മുത്തലാഖ്, അയോധ്യ വിഷയങ്ങളിലൊന്നും ബി.ജെ.പിക്കൊപ്പമില്ല പ്രമുഖ സഖ്യകക്ഷികൾ. ലോക്സഭയിൽ പാസാക്കിയ മുത്തലാഖ് ബിൽ രാജ്യസഭയിൽ പരിഗണനക്കെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് സഖ്യകക്ഷികൾ ഒപ്പമില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്. റഫാൽ ചർച്ച നടന്ന ലോക്സഭയിൽ മോദിസർക്കാറിനെ തുറന്നെതിർക്കുകയായിരുന്നു ശിവസേന. അയോധ്യയിലെ ക്ഷേത്രനിർമാണം തങ്ങളുടെ അജണ്ടയല്ലെന്ന് ജനതാദൾ^യുവും ലോക്ജനശക്തി പാർട്ടിയുമൊക്കെ വിളിച്ചുപറയുേമ്പാൾ, ഒാർഡിനൻസി​​​െൻറ സാധ്യതകൾ തേടിയ സർക്കാറിന് ആ നീക്കം മരവിപ്പിക്കേണ്ടിവരുന്നു. ഉപേന്ദ്ര കുശ്​വാഹ നയിക്കുന്ന ആർ.എൽ.എസ്.പി സഖ്യം വിട്ട് കോൺഗ്രസിനൊപ്പം ചേർന്നു. യു.പിയിലെ സഖ്യകക്ഷി അപ്നാദളും ബി.ജെ.പിയോട് ഉടക്കിനിൽക്കുകയാണ്. ഉച്ചഭാഷണങ്ങൾക്കപ്പുറം, തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന മോദിയുടെ നെഞ്ചളവല്ല, നെഞ്ചിടിപ്പ് വർധിച്ചിരിക്കുന്നു.

Tags:    
News Summary - Rafale deal congress demand-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.