സ്ത്രീകളുടെ ശുദ്ധിയിൽ സംശയംതീരാതെ

ഒരു ആധുനികസമൂഹമെന്ന നിലയിൽ മുന്നോട്ടു നടക്കാനുള്ള ഇച്ഛാശക്തി ഈ രാജ്യത്ത്​ നിലനിർത്താൻ ഭരണഘടന വ്യാഖ്യാനങ്ങ ൾക്ക്​ ചരിത്രപരമായ ചുമതലയുണ്ടെന്ന്​ അംഗീകരിക്കുന്നതായിരുന്നു ശബരിമലയിലെ യുവതീപ്രവേശന വിലക്ക്​ ഇല്ലാതാക്ക ിയ സുപ്രീംകോടതിവിധി. ആ ചരിത്രപരമായ തീരുമാനത്തിലൂടെ മുന്നോട്ടു നടക്കുന്നതിനുപകരം അറച്ചുനിൽക്കുകയാണ്​ സുപ്രീ ംകോടതി പുനഃപരിശോധനഹരജികളിൽ നൽകിയ വിധിയിൽ. ഏതു ആചാരാനുഷ്ഠാനങ്ങളായാലും ഭരണഘടന പൗരന്​ നൽകുന്ന അവകാശങ്ങളെ മറികട ക്കാനോ വിലക്കാനോ അവക്ക്​ കഴിയില്ല എന്ന പ്രഖ്യാപനമായിരുന്നു ആ വിധി. സ്ത്രീകളെ അവരുടെ ശാരീരിക സവിശേഷതകളുടെ പേര ിൽ തരംതാഴ്ത്തിക്കാണാനോ മറ്റുള്ളവർക്ക്​ ലഭ്യമായ അവകാശങ്ങൾ അനുഭവിക്കുന്നതിൽനിന്നു തടയാനോ ആകില്ലെന്നും അന്ന് ​ കോടതി വ്യക്തമാക്കി. ആർത്തവത്തി​​െൻറ പേരിലുള്ള അശുദ്ധി കൽപിക്കൽ തൊട്ടുകൂടായ്മയിൽ കുറഞ്ഞൊന്നുമല്ല എന്നു പ റഞ്ഞതോടെ ജാതിക്കപ്പുറവും ഉടലെടുക്കുകയും നിലനിൽക്കുകയും ചെയ്യുന്ന തൊട്ടുകൂടായ്മയുടെയും സ്ത്രീവിരുദ്ധതയുടെ യും പിന്തിരിപ്പൻ സാമൂഹികക്രമത്തിനെയാണ്​ അന്ന്​ സുപ്രീംകോടതി ആക്രമിച്ചത്.

എന്നാൽ, പുനഃപരിശോധന ഹരജികളിലെ വിധിയിൽ, അഞ്ചംഗ​ െബഞ്ച്​ തീർപ്പുകൽപിച്ച വിഷയങ്ങളെയെല്ലാം വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്ന നിലപാടെടുത്തതോടെ ഒരു തരത്തിൽ ഒരു അട്ടിമറിയാണ്​ നടന്നിരിക്കുന്നത്. വിശ്വാസപ്രശ്നങ്ങളിൽ കോടതികൾക്ക്​ എത്രത്തോളം ഇടപെടാനാകും എന്ന കാര്യത്തിൽ ശബരിമല വിധിയിൽ സംശയമൊന്നുമുണ്ടായിരുന്നില്ല. ഏതു വിശ്വാസവും പ്രായോഗികരൂപത്തിലേക്കും സാമൂഹികവ്യവഹാരങ്ങളിലേക്കും വരുമ്പോൾ അതായത്,​ വിശ്വാസം അതി​​െൻറ അമൂർത്തമായ വൈയക്തികമണ്ഡലം വിട്ട്​ ഒരു സാമൂഹിക ഭൗതികപ്രവർത്തനമണ്ഡലത്തിലേക്ക്​ എത്തുമ്പോൾ അതിനു രാജ്യത്തെ ഭരണഘടനയെ മറികടക്കാനാവില്ല എന്നായിരുന്നു ശബരിമല വിധിയുടെ അന്തസ്സത്ത. ഇതാണ്​ വീണ്ടും പരിശോധിക്കേണ്ടതാ​െണന്ന്​ ഭൂരിപക്ഷവിധിയിലൂടെ സുപ്രീംകോടതി പറയുന്നത്. തെറ്റായ കീഴ്വഴക്കങ്ങളും ഒത്തുതീർപ്പുകളുമാണ്​ കോടതി ഇതിലൂടെ നടത്തിയിരിക്കുന്നത്. അഞ്ചംഗ ​െബഞ്ചി​​െൻറ വിധി പുനഃപരിശോധനക്കായി വരുമ്പോൾ, പുനഃപരിശോധ ഹരജികളിൽ തീർപ്പുകൽപിക്കുന്നതിനുള്ള നടപടിക്രമങ്ങളും രീതികളും അനുസരിച്ചാണ്​ അതു ​ചെയ്യേണ്ടിയിരുന്നത്. ശബരിമല വിധിയെ അസാധുവാക്കുന്ന പ്രത്യക്ഷമായ കുഴപ്പങ്ങൾ അതിലുണ്ടോ എന്നത്​ മാത്രമാണ്​ കോടതി പരിശോധിക്കേണ്ടിയിരുന്നത്. അതിനുപകരം പുനഃപരിശോധന ഹരജിയെ ഒരു പുതിയ ഹരജിപോലെ പരിഗണിക്കുകയാണ്​​ ഭൂരിപക്ഷവിധിയിൽ ചെയ്യുന്നത്.

ശബരിമല വിധിയിൽ എന്തെങ്കിലും ഭരണഘടനാപരമായ വ്യാഖ്യാനപ്പിശകുകളുണ്ടോ എന്നത്​ മറ്റു കേസുകൾ പരിഗണിക്കുന്ന വേളയിൽ മറ്റൊരു വിശാല െബഞ്ചിനു തീർപ്പുകൽപിക്കുകയും അങ്ങനെ വിധി അസാധുവാക്കുകയും ചെയ്യാം. എന്നാൽ, അത്​ മറ്റു കേസുകൾ വിധിതീർപ്പിനു വരുന്ന ഘട്ടത്തിലായിരിക്കണം. ശബരിമല വിധിയുടെ പുനഃപരിശോധന ഹരജി സുപ്രീംകോടതിയിൽ അത്തരമൊരു നിയമപരമായ ചുമതല ഏൽപിക്കുന്നില്ല.
മുസ്​ലിം, പാഴ്സി, ദാവൂദിബോറ വിഭാഗത്തിലെ സ്ത്രീകളുടെ വിവിധ ഹരജികളെല്ലാം ഇത്തരത്തിലൊരു വിശാല​െബഞ്ചി​​െൻറ തീർപ്പിനു വിധേയമാക്കിയ സുപ്രീംകോടതി ശബരിമല വിധിയുടെ പുനഃപരിശോധനയുമായി അതിനെ കൂട്ടിക്കെട്ടിയത്​ തീർത്തും അനാവശ്യമാണ്. മതന്യൂനപക്ഷങ്ങളിൽപ്പെട്ട സ്ത്രീകളുടെ വിഷയങ്ങൾ പരിഗണനക്ക്​ വരുമ്പോൾ ശബരിമലവിധിയടക്കം പരിഗണിച്ചു വിധിപറയാൻ ഒരു തടസ്സവുമില്ലാതിരിക്കെ പൊതുസമൂഹത്തിൽനിന്നു ഹിന്ദു യാഥാസ്ഥിതികരും ഹിന്ദുത്വരാഷ്​ട്രീയവും​ നേരിടുന്ന പൗരാവകാശങ്ങൾ സംബന്ധിച്ച എതിർപ്പുകളെ വഴിതിരിച്ചു വിടുന്നതിനുള്ള ഒരു രാഷ്​ട്രീയ അടവിനോട്​ ചേർന്നുപോകുന്നു ഈ ഭൂരിപക്ഷവിധി.

വിശാല​െബഞ്ച്​ പരിഗണിക്കണം എന്ന്​ ഭൂരിപക്ഷ വിധിയിൽ പറയുന്ന കാര്യങ്ങളിലൊന്ന്​ ഭരണഘടന ധാർമികത സംബന്ധിച്ചാണ്. ഒരു മതേതര ജനാധിപത്യ ഭരണഘടന നിലനിൽക്കുന്ന രാജ്യത്ത്​ ധാർമികതയുടെ നിയമപരമായ വ്യാഖ്യാനത്തിലും പ്രയോഗത്തിലും അതിനു ഭരണഘടനാപരമായ ധാർമികതയെ മാത്രമേ ഉയർത്തിപ്പിടിക്കാനാകൂ. ദലിതരും മതന്യൂനപക്ഷങ്ങളും സ്ത്രീകളുമെല്ലാമടങ്ങുന്ന ഒരു വലിയ വിഭാഗം ജനതയെ നൂറ്റാണ്ടുകളായി അടിച്ചമർത്തിക്കൊണ്ടിരിക്കുന്നത്​ ധാർമികതയുടെ മതവ്യാഖ്യാനങ്ങൾ വെച്ചുകൊണ്ടാണ്. രാജ്യത്ത്​ നിലവിലുള്ള രാഷ്​ട്രീയസാഹചര്യമാകട്ടെ, ഹിന്ദുത്വരാഷ്​ട്രീയം സൃഷ്​ടിക്കുന്ന അത്തരം പിന്തിരിപ്പൻ ആഖ്യാനങ്ങളിലൂടെ കടന്നുപോവുന്നു. അത്തരമൊരു ഘട്ടത്തിൽ ഭരണഘടനക്ക്​ അപ്പുറമുള്ള ധാർമികത വ്യാഖ്യാനങ്ങൾക്ക്​ പൗരാവകാശങ്ങളെ നിയന്ത്രിക്കാനാകുന്ന ശക്തിയുണ്ടെന്ന തരത്തിലേക്ക്​​ കാര്യങ്ങൾ പോകാതിരിക്കേണ്ടതുണ്ട്.
ശബരിമല വിധിയെത്തുടർന്ന്​ കേരളത്തിലെ തെരുവുകളിൽ സംഘ്​പരിവാറും സവർണ ജാതിക്കോമരങ്ങളും അഴിച്ചുവിട്ട കലാപങ്ങൾ ഇത്തരത്തിലുള്ള മതബദ്ധമായ സ്ത്രീവിരുദ്ധതയുടെയും ജനാധിപത്യവിരുദ്ധതയുടെയും ഉറഞ്ഞുതുള്ളലായിരുന്നു. ശബരിമല ദക്ഷിണേന്ത്യയിലെ രാമജന്മഭൂമിയാണെന്നായിരുന്നു ബി.ജെ.പി പ്രഖ്യാപിച്ചത്. കേരളസമൂഹത്തിലെ സ്ത്രീവിരുദ്ധതയുടെ ആക്രോശം കൂടിയായിരുന്നു ആ സമരം. ഒരു ആധുനിക ജനാധിപത്യസമൂഹമെന്ന നിലയിൽ അതിനോട്​ ചെറുത്തുനിൽക്കാൻ ശ്രമിച്ച മനുഷ്യർക്ക്​ പുനഃപരിശോധനഹരജിയിലെ വിധി സന്തോഷം തരുന്നില്ല.

ഭൂരിപക്ഷവിധി വിശാല​െബഞ്ചി​​െൻറ തീർപ്പിനായി നിർദേശിക്കുന്ന ഒരു വിഷയം കടുത്ത ആശങ്ക ഉണ്ടാക്കുന്നതാണ്. ഒരു മതവിഭാഗത്തിലെ ആചാരങ്ങൾക്കോ സമ്പ്രദായങ്ങൾക്കോ എതിരെ ആ വിഭാഗത്തിൽ പെടാത്ത ആരെങ്കിലും നൽകുന്ന പൊതുതാൽപര്യഹരജി പരിഗണിക്കേണ്ടതുണ്ടോ എന്നാണത്. ഒരു ജനാധിപത്യസമൂഹത്തിൽ നീതിക്കു​ വേണ്ടിയുള്ള അന്വേഷണത്തെ, നീതിക്കുവേണ്ടിയുള്ള സംവാദങ്ങളെ മതബദ്ധമായി ചുരുക്കിക്കാണലായിരിക്കും ഇത്തരത്തിലൊരു ചോദ്യത്തിന്​ കോടതി നിഷേധാത്മകമായാണ്​ ഉത്തരം നൽകുന്നതെങ്കിൽ സംഭവിക്കുക. ഒരു ആധുനികസമൂഹത്തിൽ മനുഷ്യരെ മതത്തി​​െൻറ അടിസ്ഥാനത്തിൽ നീതിക്കുവേണ്ടിയുള്ള പൊതുസംവാദത്തിൽ പങ്കെടുപ്പിക്കുന്നത്​ തീർത്തും പിന്തിരിപ്പൻ നടപടിയാണ്. ഈയൊരു ചോദ്യം കോടതി ഉയർത്തി എന്നതുതന്നെ അത്തരമൊരു സാധ്യതയിലേക്ക്​ നമ്മെ ഭയപ്പെടുത്തുന്ന ഒന്നായി മാറുന്നുണ്ട്.

മതത്തെയും മതേതരസമൂഹത്തെയും മതേതര ജനാധിപത്യ ഭരണഘടനെയെയും സംബന്ധിച്ച ആധുനികമനുഷ്യ​​െൻറ സംശയങ്ങളല്ല ഇന്ന്​ കോടതി ഉന്നയിച്ചത്. പകരം, ജീർണമായ അനാചാരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന, സ്ത്രീവിരുദ്ധതയെ സ്വാഭാവികമായ സാമൂഹികനിയമമായി വ്യാഖ്യാനിക്കുന്ന, ജനാധിപത്യത്തെ മതമേധാവിത്വത്തിനു പിറകിലായി വെക്കുന്ന, പൗരാവകാശങ്ങളെ മതമേലധ്യക്ഷന്മാരുടെ തീട്ടൂരങ്ങൾക്ക്​ വിധേയമാക്കുന്ന ഒരു അടഞ്ഞ സമൂഹം പുരോഗമനമൂല്യങ്ങളുടെയും പൗരാവകാശത്തി​​െൻറയും ഇരമ്പങ്ങൾക്കു നേരെ ചെവിപൊത്തി നിന്നുകൊണ്ട്​ ചോദിച്ച ചോദ്യങ്ങളാണ്​ കോടതി വിശാല​െബഞ്ചിനു മുന്നിലേക്കായി വിട്ടത്. അല്ലായിരു​െന്നങ്കിൽ ശബരിമല വിധിയിലെ പെൺപക്ഷ ജനാധിപത്യ മതേതരരാഷ്​ട്രീയത്തെ അത്​ ഉയർത്തിപ്പിടിക്കുമായിരുന്നു. ഇന്ത്യയുടെ രാഷ്​ട്രീയസമൂഹത്തിൽ ഭൂരിപക്ഷ മതവർഗീയത വീണ്ടും ഉയർത്തിക്കൊണ്ടുവരുന്ന ഭൂരിപക്ഷ മതവിശ്വാസത്തിനു കീഴിലാണ്​ ഭരണഘടനയടക്കം മറ്റെന്തും എന്ന പ്രതിലോമ കാഴ്​ചപ്പാടിന്​ സാധുത നൽകാനുള്ള മാപ്പുസാക്ഷികൾ മാത്രമായാണ്​ ദാവൂദിബോറകളെയും പാഴ്സികളെയും മുസ്​ലിംകളെയുമൊക്കെ കൂട്ടിച്ചേർത്തുവെച്ചത്.

നിലവിൽ ശബരിമലവിധി നടപ്പാക്കുന്നത്​ സുപ്രീംകോടതി തടഞ്ഞിട്ടില്ല. അതായത്,​ വിധി ഇപ്പോഴും സാധുവാണ്. ഏതു സ്ത്രീക്കും ശബരിമലയിൽ പ്രവേശിക്കാൻ ഇപ്പോഴും സ്വാതന്ത്ര്യമുണ്ട്. ഭാവിയിൽ വിശാല​ബെഞ്ച് ​​ശബരിമല വിധി അസാധുവാക്കുന്ന തരത്തിൽ ഉത്തരം കണ്ടെത്തും എന്ന തീർപ്പ്​ സംഘ്​പരിവാർ ഇപ്പോൾത്തന്നെ പുറപ്പെടുവിക്കുകയും സ്ത്രീവിരുദ്ധതയുടെയും ജനാധിപത്യവിരുദ്ധതയുടെയും മുദ്രാവാക്യങ്ങളുമായി കേരളത്തെ വീണ്ടും സവർണ ഹിന്ദുത്വ ലഹളയിലേക്ക്​ വലിച്ചിടാൻ ശ്രമിക്കും എന്നു കൂടി കരുതിയിരിക്കണം. കടുത്ത മതേതര, പെൺപക്ഷ, ജനാധിപത്യപ്രതിരോധം ഇതിനെതിരെ ഉയർത്തിക്കൊണ്ടുവന്നേ മതിയാകൂ.

(സുപ്രീംകോടതി അഭിഭാഷകനാണ്​ ലേഖകൻ)

Tags:    
News Summary - Sabarimala Women Entry Supreme Court -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT