മല്‍സരിക്കാനത്തെിയ ഒരു കുട്ടി പുഴയില്‍ ദാരുണമായി മുങ്ങി മരിച്ചതിനെ തുടര്‍ന്ന് കലോല്‍സവത്തിന് ഒരു ദിവസം അവധി നല്‍കിയതിന് പ്രതിഷേധിച്ച കുട്ടികളെയും രക്ഷിതാക്കളെയും നേരിട്ട് കണ്ട് നടുങ്ങിപ്പോയിട്ടുണ്ട് ഈ ലേഖകന്‍! 2007ല്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് നടന്ന അവസാനത്തെ ഹയര്‍സെക്കന്‍ഡറി കലോല്‍സവമായിരുന്നു ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തിനും വേദിയായത്. (തൊട്ടടുത്ത വര്‍ഷം തൊട്ട് ഹൈസ്ക്കുളും ഹയര്‍സെക്കന്‍ഡറിയും ലയിപ്പിച്ച് കേരള സ്കൂള്‍ കലോല്‍സവമെന്ന മഹാമേളയായി). കൊല്ലത്തു നിന്നത്തെിയ യദു കൃഷ്ണന്‍ എന്ന വിദ്യാര്‍ഥിയാണ്,നിളയിലെ ചതിക്കുഴികളില്‍പെട്ട് മുങ്ങിമരിച്ചത്. മല്‍സരം കഴിഞ്ഞ് വൈകീട്ട് കൂട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാന്‍പോയതായിരുന്നു ആ കുട്ടി. കവിതകളില്‍ കാല്‍പ്പനികമായി വായിച്ചു പഠിച്ച നിളാനദിക്ക് മണല്‍മാഫിയ നല്‍കിയിരിക്കുന്നത് വലിയ ചതിക്കുഴികളാണെന്ന് ആ ബാലന്‍ അറിഞ്ഞില്ല.
വൈകീട്ട് ഏഴര മണിയോടെയാണ് കലോല്‍സവവേദിയെ നടുക്കി യദുവിന്‍െറ വിയോഗവാര്‍ത്ത എത്തുന്നത്. അപ്പോള്‍ എട്ടുവേദികളിലായി മല്‍സരം കൊടുമ്പിരികൊള്ളുകയാണ്. മരണവിവരം എത്തിയതോടെ സംഘാടകര്‍ മേള നിര്‍ത്തിവെച്ച്, പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം കൊണ്ടുപോവുന്ന പിറ്റേന്ന് ഉച്ചവരെ അവധി നല്‍കി. അപ്പോഴാണ് ഒരു വിഭാഗം കുട്ടികളും രക്ഷിതാക്കളും ബഹളം തുടങ്ങിയത്. തങ്ങള്‍ വളരെ ദൂരദിക്കില്‍നിന്ന് വന്നവരാണെന്നും മേള നിര്‍ത്തിവെച്ചാല്‍ തങ്ങളുടെ തിരിച്ചുപോക്കൊക്കെ അവതാളത്തിലാവുമെന്ന് പറഞ്ഞായിരുന്നു പ്രകടനം. സംഘാടകര്‍ പരമാവധി പറഞ്ഞുനോക്കിയിട്ടും ആരും അടങ്ങുന്നില്ല. ഒടുവില്‍, മേക്കപ്പ് ഇട്ടവര്‍ക്കെങ്കിലും അവസരം നല്‍കണമെന്നായി. അത് കഴിയില്ളെന്ന് സംഘാടകരും. എന്നിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവാതായതോടെ നാട്ടുകാര്‍ ഇടപെട്ടു.ഇന്നലെ ഇവിടെ കളിച്ച ഒരു കുട്ടി മരിച്ചുപോയിട്ടും ഒരിറ്റ് കണ്ണീര്‍വാര്‍ക്കാതെ നിങ്ങള്‍ക്ക് നിങ്ങളുടെ സുഖംമാത്രമാണോ വലുതെന്ന് നാട്ടുകാര്‍ രോഷത്തോടെ ചോദിച്ചതോടെ, അടിപേടിച്ച് അതുവരെ ചാടിക്കളിച്ചവര്‍ പത്തി മടക്കി.
ഈ സീനിന് ദൃക്സാക്ഷിയായി അമ്പരന്നു നിന്ന് ഈ ലേഖകനൊക്കെ ചിന്തിച്ചത്, ഈ രീതിയിലാണെങ്കില്‍ എന്തിനാണ് കലോല്‍സവം നടത്തുന്നത് എന്നായിരുന്നു. കാരണം കുട്ടികളില്‍ അമിതമായ മല്‍സരക്കമ്പവും, ദുരയും, ആര്‍ത്തിയും ഒടുങ്ങാത്ത അവനവനിസവും കുത്തിവെക്കാനാണെങ്കില്‍ സര്‍ക്കാര്‍ ഇത്രയും പണം പൊതുഖജനാവില്‍നിന്ന് മുടക്കേണ്ടതില്ലല്ളോ. ഒരുകലാകരന്‍െറ യാതൊരു ഒൗന്നത്യവും അവര്‍ക്ക് കാണിക്കാന്‍ കഴിയുന്നില്ല. സഹമല്‍സരാര്‍ഥിയുടെ വിയോഗംപോലും അവരെ ബാധിക്കുന്നില്ളെങ്കില്‍ കലോല്‍സവത്തിന്‍െറ ആശയംതന്നെ അട്ടിമറിയുകയാണെല്ളോ. കുട്ടികളുടെ കാര്യം പോട്ടെയെന്നുവെക്കാം. പക്ഷേ മുതിര്‍ന്നവരായ അധ്യാപകരുടെയും രക്ഷിതാക്കളുടെയും അവസ്ഥയെന്താണ്.പുറമെയുള്ള വേഷംകെട്ടലുകള്‍ക്ക് അപ്പുറത്ത് എന്താണ് അവര്‍ കലാപഠനം കൊണ്ട് നേടിയത്?
അതിനുശേഷം പത്തുകൊല്ലത്തോളമായി. ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്.കോഴയുടെയും കള്ളക്കളികളുടെയും വാര്‍ത്തകളാണ്, കേരളസ്കുള്‍ കലോല്‍സവത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്.ഇത്തവണത്തെ കണ്ണൂരിലെ കലോല്‍സവം നോക്കുക. ചരിത്രത്തില്‍ ആദ്യമായി വിജിലന്‍സിന്‍െറ സമ്പുര്‍ണ്ണ നിരീക്ഷണമുള്ള മേളയാണിത്.കലാകാരന്‍മ്മാരെ നിയന്ത്രിക്കാന്‍ പൊലീസും വിജലന്‍സും! എന്തൊരു നാണക്കേടാണെന്ന് നോക്കണം.
ഇനി വിജിലന്‍സോല്‍സവം!
നമ്മുടെ മുഖ്യമന്ത്രിക്ക് രേഖാമൂലം ലഭിച്ച ഒരു പരാതിയില്‍ ഓഡിയോ ഡീഡിയും അടക്കം ചെയ്തിരുന്നു. കോഴിക്കോട് നടന്ന ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ ഒരു ഇടനിലക്കാരനും രക്ഷിതാവും തമ്മിലുള്ള ഫോണ്‍സംഭാഷണമായിരുന്നു അത്്. തന്‍െറ കുട്ടിക്ക് ഒന്നാം സ്ഥാനം ലഭിക്കണം എന്ന് പറയുന്ന രക്ഷിതാവിനോട്, ഇടനിലക്കാരന്‍ പറയുന്നത്, നിങ്ങള്‍ നേരത്തെതന്നെ സമീപിക്കേണ്ടെ ഇതെല്ലാം തീരുമാനമായിപ്പോയി എന്നാണ്.തുടര്‍ന്ന് അയാള്‍ ഏത് സ്കൂളിലെ കുട്ടിയാണ് വിജയിയെന്നും പറയുന്നു. മല്‍സരഫലം പറത്തുവരുമ്പോള്‍ ഇക്കാര്യം അച്ചട്ടാവുകയാണ്.
ഇത്തരത്തിലുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കലോല്‍സവ കലക്കുമേല്‍ വിജിലസിന്‍െറ കണ്ണെത്തുന്നത്. കലോല്‍സവങ്ങളില്‍ വലിയ കള്ളക്കളികള്‍ കാര്യമായി നടക്കുന്നുണ്ടെന്ന് ജില്ലാ കലോല്‍സവങ്ങളിലെ അനുഭവം വെച്ച് രക്ഷിതാക്കളും വിദ്യാര്‍ഥികളും നല്‍കിയ പരാതിയെ തുടര്‍ന്നാണ്, ഏഷ്യയിലെ ഏറ്റവം വലിയ വിദ്യാര്‍ഥിമേളയെ ശുദ്ധീകരിക്കുകയയെന്ന ദൗത്യം കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് ഡയറട്കര്‍ ജേക്കബ് തോമസിന് നല്‍കിയത്. കലോല്‍സവ കോഴ നിയന്ത്രിക്കാനായി വിജിലന്‍സ് വ്യാപകമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു ഡി.വൈ.എസ്.പിയെയും എഴുപതോളം ഉദ്യോഗസ്ഥരെയും ഇതിനായി ഏര്‍പ്പാടാക്കി കഴിഞ്ഞിട്ടുണ്ട്. വിജിലന്‍സിന്‍െറ റിസര്‍ച്ച് ആന്‍റ് അനാലിസിസ് വിഭാഗവും , എം.സെല്ലും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു.
കലോല്‍സവവേദികളില്‍ വേഷപ്രഛന്നരായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തും. വിധികര്‍ത്താക്കളും കര്‍ശന നിരീക്ഷണത്തിലാണ്.മേളയുടെ സമയങ്ങളില്‍ അവര്‍ക്ക് മൈാബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ല.ഡ്രൈവറും സഹായിയും ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ ആയിരക്കും. ഒപ്പം വധികര്‍ത്താക്കള്‍ ആരുമായി ബന്ധപ്പെടുന്നുവെന്നകാര്യവും നിരീക്ഷിക്കും. പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടിട്ടും ഇവര്‍ക്കെതിരെ മുന്‍കാലങ്ങളിലൊന്നും കേസ് എടുത്തിരുന്നില്ല. പകരം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി, ഇനിയുള്ള കലോല്‍സവങ്ങളിലേക്ക് വിളിക്കാതിരിക്കയാണ് പതിവ്. അതുകൊണ്ടുതന്നെ കരിമ്പട്ടികയില്‍പെട്ട വിധികര്‍ത്താവിന്‍െറ പേര് പോലും പുറത്തുവരാറില്ല. എന്നാല്‍ ഈ രീതി വിട്ട് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടാല്‍, വിധികര്‍ത്താവ് എത്ര ഉന്നതായ കലാകാരനാണെങ്കിലും അറസ്റ്റുചെയ്യണമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.കഴിഞ്ഞ സംസ്ഥാന കലോല്‍സവത്തില്‍ രണ്ട് വിധിര്‍ത്താക്കളെയും ജില്ലാ കലോല്‍സവങ്ങളിലായി 9 വിധികര്‍ത്താക്കളെയും ഇങ്ങനെ ഡി.പി.ഐ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പുതിയ തീരുമാനം അനുസരിച്ചാണെങ്കില്‍ ഇവരൊക്കെ അറസ്റ്റിലാവും.
ഇക്കാര്യങ്ങളെക്കുറിച്ച് വിജിലന്‍സില്‍ പരാതിപ്പെടാനുള്ള വിപുലമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്.സാധാരണയായി ഉപയോഗിക്കാറുള്ള വിജിലന്‍സിന്‍െറ ജില്ലാ ഓഫീസുകളിലും മെയില്‍ ഐഡികളും പുറമെ,വിസില്‍ നൗ, ഇറേസിങ്ങ് കേരള എന്നീ ആന്‍ഡ്രായിഡ് ആപ്പുകളും ഇക്കാര്യത്തിനായി പ്രയോജനപ്പെടുത്താം.അതേസമയം കലോല്‍സവങ്ങള്‍ ഇങ്ങനെ പൊലീസിന്‍െറയും വിജിലന്‍സിന്‍െറയും നിയന്ത്രണത്തിലാക്കുന്നതില്‍ എതിര്‍പ്പും പലഭാഗത്തുനിന്നും ഉയരുന്നുണ്ട്.ക്രമേണ ഇത് മേളയിലെ പൊലീസ് രാജിനാണ് വകവെക്കുകയെന്ന് ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ അടഞ്ഞ അന്തരീക്ഷം വിധികര്‍ത്താക്കളില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുമെന്നും ഫലത്തില്‍ ഇതും മല്‍സരത്തെ ബാധിക്കുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
പക്ഷേ കലോല്‍സവത്തെ ശുദ്ധീകരിക്കാനുള്ള ശ്രമമെന്ന നിലയില്‍ ഭൂരിഭാഗം കലാകരന്‍മ്മാരും ഈ പ്രവര്‍ത്തനത്തെ സ്വാഗതം ചെയ്യുകയാണ്.അതേസമയം ഈ വിജിലന്‍സ് നിരീക്ഷണവും നടപടികളും താഴേ തട്ടിലേക്ക്കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യവും ഉണ്ട്.സംസ്ഥാന കലോല്‍സവങ്ങളില്‍ ഇത്രയേറെ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്, ഉപജില്ലാ-ജില്ലാ തലത്തിലെ മല്‍സരഫലങ്ങള്‍ മോശമായതുകൊണ്ടാണ്.പക്ഷേ ഇത് പരിഷ്ക്കരിക്കാനുള്ള കാര്യമായ നടപടികളൊന്നും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
മുഖ്യപ്രതി രക്ഷിതാക്കളും ഗുരുക്കന്‍മ്മാരും
കാമ്പസില്‍ പോലീസ് കയറിയാല്‍ ബഹളമുണ്ടാക്കുന്ന നമ്മുടെ നാട്ടിലാണ് സമ്പൂര്‍ണ്ണമായ പൊലീസ് രാജിനുള്ളില്‍ നടക്കുന്ന ഒരു മേള ഘോഷിക്കപ്പെടുന്നതെന്ന് ഓര്‍ക്കണം. (ഇനി പൊലീസും വിജിലന്‍സും പരാജയപ്പെടുമ്പോള്‍ പട്ടാളത്തെ വിളിക്കുമായിരിക്കും!). ഇത്തരമൊരു നാണക്കേട് ഉണ്ടാക്കിയിന്‍െറ മുഖ്യപ്രതി നമ്മുടെ രക്ഷിതാക്കള്‍ തന്നെയാണ്. എ ഗ്രേഡ് വഴികിട്ടുന്ന ഗ്രേസ്മാര്‍ക്കും അതുവഴി ചുളുവില്‍ പോരുന്ന മെഡിക്കല്‍ -എഞ്ചീനീയറിങ്ങ് സീറ്റുകള്‍ തന്നെയാണ് ഇവരുടെ മനസ്സിലുള്ളത്.അതുകൊണ്ടുതന്നെയാണ് ഈ ഗ്രേസ്മാര്‍ക്ക് സംവിധാനം എടുത്തുകളയണമെന്ന് പ്രമുഖരായ കലാകാരന്‍മ്മാര്‍ ആവശ്യപ്പെടുന്നതും. മാത്രമല്ല ഇന്ന് കോടികളുടെ ഫ്ളാറ്റും വില്ലയും കിട്ടുന്ന റിയാലിറ്റിഷോകള്‍ അടങ്ങുന്ന കലാവ്യവസായത്തിലേക്കുള്ള ചവിട്ടുപടിയായാണ് ചിലര്‍ സ്കൂള്‍ മേളകളെ കാണുന്നത്.അതുകൊണ്ടുതന്നെ അവര്‍ക്ക് ജയിച്ചേ പറ്റൂ.കല ഒരു വ്യവസായമാകുമ്പോള്‍ അതില്‍ കുറക്കുവഴികളും സ്വാഭാവികമായി വരും. ഏതും അങ്ങനെയാണെല്ളോ. ഡിമാന്‍റ് കൂടുമ്പോള്‍ അവിടേക്ക് മാഫിയകളും കടന്നുവരും.
അങ്ങനെ വന്ന ഒരു മാഫിയയാണ് അപ്പീല്‍ മാഫിയ. കാശുമുടക്കിയാല്‍ മാത്രം മതി നിങ്ങള്‍ക്ക് അപ്പീല്‍ വാങ്ങിത്തരവമെന്ന് പറഞ്ഞ് എത്തുന്ന നിരവധി വക്കീലന്‍മ്മാരുണ്ട്. ലോകായുക്ത, ഒംബുഡ്സ്മാന്‍, ഉപലോകയുക്ത,ബാലാവകാശ കമ്മീഷന്‍ എന്നിങ്ങനെയൊക്കെ എവിടെയാക്കെപോയി അപ്പീല്‍ വാങ്ങാമെന്ന് അവര്‍ക്ക് നന്നായി അറിയാം. അതിനേക്കാള്‍ മോശമായ പ്രവര്‍ത്തികള്‍ ചെയ്യുന്നവരാണ് ഒരു കൂട്ടം അധ്യാപകര്‍.വിശേഷിച്ച് നൃത്താധ്യാപകര്‍. കലാകാരന്‍െറ വിശാലമായ ആകാശമല്ല സങ്കുചിതമായ ചിന്താബോധമാണ് അവര്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നത്. പലപ്പോഴും കോഴക്കളികള്‍ക്ക് ഇടനിലക്കാരായി നില്‍ക്കുന്നത് ഇത്തരം ചില അവതാരങ്ങളുമാണ്.റിസള്‍ട്ടാണ് ഒരു ഗുരുവിന്‍െറ പബ്ളിസിറ്റിയുടെ അടിസ്ഥാനം. അതുകൊണ്ടുതന്നെ അയാള്‍ അതിനായി ഏതറ്റംവരെയും പോവുകയുമാണ്. കലയെ ഒരു സാധനയായി കണക്കാക്കുന്ന നൂറുകണക്കിന് അധ്യാപകരെ മറന്നുകൊണ്ടല്ല ഈ കുറിപ്പ് എഴുതുന്നത്. പക്ഷേ പാഷാണം അധികം വേണ്ടല്ളോ,പാല്‍പ്പായസത്തെ വിഷമാക്കാന്‍!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.