ജയപ്രകാശ് നാരായണെൻറ നേതൃത്വത്തിൽ ജനകീയ മുന്നേറ്റമുണ്ടായത് കാമ്പസിൽനിന്നാ ണെന്നും അതിെൻറ തനിയാവർത്തനമാണ് ഇപ്പോൾ ജെ.എൻ.യുവിലേതെന്നും ലോക് താന്ത്രിക് ജനത ാദൾ സാരഥി ശരദ് യാദവ്. മെസ് ഫീസ് കൂട്ടിയതിനെതിരെ യൂനിവേഴ്സിറ്റിയിൽ തുടങ്ങിയ വിദ് യാർഥി സമരമാണ് രാജ്യമാകെ പടർന്ന് വലിയ പ്രക്ഷോഭമായി വളർന്നത്. അന്നുണ്ടായ രാഷ്ട് രീയം നാം കണ്ടതാണ്. ഇപ്പോൾ ജെ.എൻ.യുവിലെ സംഭവവികാസങ്ങൾ സമാനമാണ്. ഇൗ സമരം മുന്നോട ്ടുപോകേണ്ടതുണ്ട്. അതിനൊടുവിൽ വലിയ മാറ്റങ്ങൾ സാധ്യമാവുകതന്നെ ചെയ്യുമെന്നും അദ് ദേഹം പറഞ്ഞു. മുൻമന്ത്രി പി.ആർ. കുറുപ്പ് അനുസ്മരണ സമ്മേളനത്തിന് കണ്ണൂരിലെത്തിയ ശര ദ് യാദവ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽനിന്ന്.
പൗരത്വ ഭേദഗതി നിയമത്തിനെതി രായ സമരത്തെ എങ്ങനെ വിലയിരുത്തുന്നു?
◆സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇങ്ങനെ യൊന്ന് ആദ്യമാണ്. രാജ്യമാകെ പ്രതിഷേധ പ്രകടനങ്ങളും റാലികളും അരങ്ങേറുകയാണ്. ചെറുത ും വലുതുമായ എല്ലാ നഗരങ്ങളിലും ഒരു മാസമായി എല്ലാ ദിവസവും ധർണയും പ്രകടനവും നടക്കു ന്നു. അത് ദിനംപ്രതി ശക്തിപ്രാപിക്കുന്നുമുണ്ട്. സമരമുഖത്ത് വിദ്യാർഥികളുണ്ട്. കർഷകരുണ്ട്. എല്ലാ വിഭാഗത്തിലുംപെട്ട പുരുഷന്മാരും സ്ത്രീകളും രംഗത്തുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിെൻറ ഏറ്റവും വലിയ സവിശേഷതയും അതാണ്. സമരത്തിൽ മുസ്ലിംകൾ മാത്രമല്ല, ഹിന്ദുക്കളും മറ്റുള്ളവരുമുണ്ട്. വർഗീയമായി ആളുകളെ വിഭജിക്കാനുള്ള അവരുെട തന്ത്രത്തിന് വലിയ തിരിച്ചടിയേറ്റിരിക്കുന്നു.
ഭരണഘടന അപകടത്തിലാണെന്നാണ് സമരക്കാർ നൽകുന്ന മുന്നറിയിപ്പ്?
◆ബി.ജെ.പിക്കാർ ഒടുവിൽ ഭരണഘടനക്കുേമലും കൈവെച്ചിരിക്കുന്നു. മതത്തിെൻറ പേരിൽ വിവേചനം പാടില്ലെന്നത് ഭരണഘടനയുടെ മൗലിക തത്ത്വമാണ്. അത് ആർക്കും മാറ്റാനാവില്ല. ഞങ്ങൾ ഇന്ത്യക്കാർ എന്നാണ് ഭരണഘടന പറയുന്നത്. അത് ഞങ്ങൾ ഹിന്ദുക്കൾ എന്ന് തിരുത്താനാണ് അവർ ശ്രമിക്കുന്നത്. നാളിതുവരെയുള്ള സർക്കാറുകളൊന്നും അതിന് ശ്രമിച്ചിട്ടില്ല. ആ പാതകമാണ് ഇപ്പോൾ മോദി സർക്കാർ െചയ്യുന്നത്. ബി.ജെ.പി നേതാവ് അടൽ ബിഹാരി വാജ്പേയി ഇന്ത്യ ഭരിച്ചിട്ടുണ്ട്. സംഘ്പരിവാറിെൻറ വിവാദ അജണ്ടകൾ അധികാരം ഉപയോഗിച്ച് അടിച്ചേൽപിക്കാൻ വാജ്പേയി ശ്രമിച്ചിട്ടില്ല. കാരണം, ഇന്ത്യയുടെ മഹത്പാരമ്പര്യത്തെയും ഭരണഘടനയെയും വാജ്പേയിയെ പോലുള്ളവർ കുറച്ചൊക്കെ വില മതിച്ചിരുന്നു. നരേന്ദ്ര മോദിക്കും അമിത് ഷാക്കും അത്തരം മര്യാദയൊന്നുമില്ല. ഈ ദുരവസ്ഥയിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള സമരമാണ് നടക്കുന്നത്.
സമരം രാജ്യമാകെ പടർന്നിട്ടും ചർച്ചക്കുപോലും തയാറല്ലെന്നാണ് സർക്കാർ നിലപാട്?
◆അതെ. നരേന്ദ്ര മോദിയും അമിത് ഷായും നയിക്കുന്ന സർക്കാറിൽനിന്ന് അങ്ങനെ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. സംഘ്പരിവാറിനോട് രാജ്യം പൊരുതിക്കൊണ്ടിരിക്കുകയാണ്. പോരാട്ടമല്ലാതെ നമ്മുടെ മുന്നിൽ മറ്റു വഴികളില്ല. ജനങ്ങളാണ് അധികാരികൾ. ഈ സമരത്തിനു മുന്നിൽ ഏകാധിപതികൾക്ക് ഏറെനാൾ പിടിച്ചുനിൽക്കാനാവില്ല.
ആരുടെയും പൗരത്വം കളയാനല്ല, നൽകാനാണ് സി.എ.എ എന്നാണ് പ്രധാനമന്ത്രി വിശദീകരിക്കുന്നത്?
◆പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രധാനമന്ത്രി കള്ളം പറയുകയാണ്. ആരുടെയും പൗരത്വം നിഷേധിക്കാനല്ല, മറിച്ച് ചിലർക്ക് പൗരത്വം നൽകാനാണ് പൗരത്വ ഭേദഗതി നിയമം എന്നാണ് മോദി വിശദീകരിക്കുന്നത്. ആ പറയുന്നതുതന്നെയാണ് പ്രശ്നം. ചിലർക്ക് മാത്രമായി പൗരത്വം നൽകുന്നത് എന്തിനാണ്? മുസ്ലിംകളെ പേരെടുത്തുപറഞ്ഞ് ഒഴിവാക്കുന്നത് എന്തിനാണ്? മതത്തിെൻറ പേരിൽ ഇത്തരെമാരു വിവേചനം ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ പൗരത്വ ഭേദഗതി നിയമം അംഗീകരിക്കാൻ ഭരണഘടനയിൽ വിശ്വസിക്കുന്ന ആർക്കും സാധ്യവുമല്ല.
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ്.
അതിൽനിന്ന് ശ്രദ്ധതിരിക്കാനാണ് കേന്ദ്രം
വിഭജന അജണ്ട പുറത്തെടുക്കുന്നതെന്നാണ്
മറ്റൊരു വിമർശനം?
◆ശരിയാണ്. സാമ്പത്തിക വളർച്ചനിരക്ക് കുത്തനെ ഇടിഞ്ഞു. അഞ്ചു ശതമാനത്തിൽ താഴെയാണ് വളർച്ചനിരക്ക്. ഇത്രയും കുറഞ്ഞ നില കുറേ വർഷങ്ങൾക്കുശേഷമാണ് സംഭവിക്കുന്നത്. ടെക്സ്റ്റൈൽ മേഖലയിൽ ഒന്നര ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി. റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ മാന്ദ്യമാണുള്ളത്. വാഹന വിൽപന 30 ശതമാനമായി കുറഞ്ഞു. വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിച്ചിരിക്കുന്നു. നോട്ടുനിരോധനവും തിരക്കിട്ട് നടപ്പാക്കിയ ജി.എസ്.ടിയും സാമ്പത്തിക മേഖലയുടെ നട്ടെല്ലൊടിച്ചു. ഈ സർക്കാറിന് സാമ്പത്തിക കാഴ്ചപ്പാട് ഒട്ടുമില്ല. ആകെയുള്ളത് വർഗീയ ചിന്ത മാത്രമാണ്.
ഭരണപരാജയം മറച്ചുവെക്കാൻ കേന്ദ്രം ജനങ്ങളെ തമ്മിലടിപ്പിക്കുകയാണോ?
◆രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷം വർഗീയ വിഭജനത്തിനുവേണ്ടി മാത്രമായി ഒന്നിനുപിറകെ ഒന്ന് എന്ന നിലക്ക് അജണ്ടകളുമായി വരുകയാണ്. ആദ്യം ഘർവാപസി, ലവ് ജിഹാദ്, പശുവിെൻറ പേരിൽ ആൾക്കൂട്ട ആക്രമണം അങ്ങനെ പലതും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും വെച്ചാണ് കളി. ഇന്ത്യൻ മുസ്ലിംകളെ ഇവിടെനിന്ന് ഓടിക്കാനാണ് പദ്ധതി. ഇന്ത്യയിൽ മോദി ഭരണത്തിനു കീഴിൽ മുസ്ലിംകൾ വളരെ അരക്ഷിതരായി മാറിയിരിക്കുന്നു.
സി.എ.എക്കെതിരെ കേരള നിയമസഭയാണ്
ആദ്യം പ്രമേയം പാസാക്കിയത്?
◆കേരള സർക്കാറും നിയമസഭയും അഭിനന്ദനം അർഹിക്കുന്നു. രാജ്യത്ത് ആദ്യമായി ഇത്തരമൊരു നടപടിയുമായി രംഗത്തുവന്നത് കേരളമാണ്. രാജ്യത്തിന് വഴികാട്ടുകയാണ് കേരളം. ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ, ഭരണഘടന സംരക്ഷണത്തിനുവേണ്ടി കൈകോർത്ത് സമരം നടത്തിയതിലൂടെ ഒരുമയുടെ വലിയ സന്ദേശമാണ് നൽകിയത്. എല്ലാവരും ഒന്നിക്കണം. രാജ്യത്തെ രക്ഷിക്കാനുള്ള ഏക വഴി അതുമാത്രമാണ്. കേരളം കാണിച്ച വഴിയിൽ പഞ്ചാബും രാജസ്ഥാനുമൊക്കെ പ്രമേയം പാസാക്കിയിരിക്കുന്നു. നമ്മുടെ ബഹുസ്വര സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ഇവിടെ നാം പരാജയപ്പെടാൻ പാടില്ല. അതിനായി പ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.