ഡൽഹി പ്രക്ഷോഭത്തിനിടെ പൊലീസ് അതിക്രമത്തിനെതിരായ പ്രതിഷേധത്തിെൻറ പ്രതീക മായി മാറിയ ആയിഷ റെന്ന എഴുതുന്നു
കേന്ദ്ര സർക്കാറിെൻറ പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിൽ മൂന്നു നാല് ദിവസമായി പ്രതിഷേധമാർച്ചും പരിപാടികളും മറ്റും നടന്നുവരികയായിരുന്നു. വെള്ളിയാഴ്ച ഞങ്ങൾ വിദ്യാർഥികൾ പാർലമെൻറിലേക്ക് മാർച്ച് നടത്തിയിരുന്നു. പാർലമെൻറ് മാർച്ചിെൻറ ഇടയിലും പൊലീസ് ഉള്ളിൽകയറി കണ്ണീർവാതക ഷെല്ലുകൾ പൊട്ടിക്കുകയുണ്ടായി. ശനിയാഴ്ച അതിൽ പ്രതിഷേധിച്ചു ഞങ്ങൾ പരീക്ഷ ബഹിഷ്കരിച്ചു; യൂനിവേഴ്സിറ്റി അടച്ചിട്ടിരിക്കുകയാണ്.
പ്രതിഷേധമുണ്ടായ ഞായറാഴ്ച ചുറ്റുവട്ടത്തു നിന്നുള്ള ആൾക്കാരാണ് അതിൽ പെങ്കടുത്തത്. അവർ ശക്തമായി പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചു. ബട്ല ഹൗസ് പ്രദേശത്തും മറ്റും കടകളടച്ച് ഹർത്താൽ പ്രതീതിയിലായിരുന്നു. ഇൗ പ്രതിഷേധത്തിെൻറ ഭാഗമായി പ്രദേശത്ത് മാർച്ച് തുടങ്ങി. സ്വാഭാവികമായും ഞങ്ങളും അതിെൻറകൂടെ ചേർന്നു. സൗത്ത് ഡൽഹിയിലെ ജുലൈന എന്ന സ്ഥലത്തെ ന്യൂ ഫ്രണ്ട്സ് കോളനിയുടെ ഭാഗത്ത് എത്തിയപ്പോൾ അവർ ബാരിക്കേഡ് വെച്ച് റോഡ് മൊത്തം തടഞ്ഞു. എന്നിട്ട് പൊലീസ് മുന്നിലും പിറകിലുമായി ബാരിക്കേഡിനടുത്തെത്തിയപ്പോൾ പ്രകടനം മാർഗതടസ്സം മൂലം അവിടെ അവസാനിക്കുമെന്നായി. മുന്നോട്ടു നീങ്ങാനുള്ള വഴിയൊന്നും കാണുന്നില്ല. തുടർന്ന് പ്രക്ഷോഭക്കാർ ഒരു ഷോർട്ട്കട്ട് എടുത്ത് എൻ.എച്ചിലേക്ക് കയറാൻ ശ്രമം നടത്തി. പ്രതിഷേധമാർച്ച് മുന്നോട്ട് നീങ്ങുേമ്പാഴൊക്കെയും വളരെ സമാധാനപരമായിരുന്നു. ഉന്നയിക്കുന്ന വിഷയത്തിെൻറ എല്ലാ ഗൗരവവും ഉൾക്കൊണ്ടാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്ന മുഴുവനാളുകളും എത്തിയിരുന്നത്. പ്രകടനം പിന്നെയും കുറേ മുന്നോട്ടുപോയി. ഞങ്ങൾ കുറേ പിന്നിലാണുണ്ടായിരുന്നത്. അവിടെനിന്ന് ഒരു ജങ്ഷന് അടുത്തെത്തി. അവിടെ കുറച്ചുപേർ തൊട്ടപ്പുറത്ത് നമസ്കരിക്കാൻ നിൽക്കുകയായിരുന്നു. ആ സമയത്താണ് പെട്ടെന്ന് മുന്നിലുള്ള ആൾക്കാരെല്ലാം കൂടെ ആകെ ഒച്ചയുണ്ടാക്കി നിലവിളിച്ച് പിറകിലേക്ക് ഒാടിയത്. ആ തിരക്കിൽ ഞങ്ങളൊക്കെ അതിനുള്ളിൽ പെട്ടുപോയി. അപ്പോൾ അതിൽനിന്ന് രക്ഷപ്പെടാൻ തൊട്ടപ്പുറത്തുള്ള ഒരു മരത്തിെൻറ സൈഡിൽ ഞങ്ങൾ നിലയുറപ്പിച്ചു. എല്ലാവരും കൂടി മറഞ്ഞു നിൽക്കുകയായിരുന്നു. പക്ഷേ, പൊലീസ് ശക്തമായ രീതിയിൽ ലാത്തിയടി തുടങ്ങി. എല്ലാവരെയും തലങ്ങും വിലങ്ങും അടിക്കുകയാണ്. ഓടി രക്ഷപ്പെടാൻ നോക്കുന്ന മനുഷ്യരെയെല്ലാം പിടിച്ചിട്ട് ഒരു ദയയുമില്ലാതെ തല്ലിച്ചതക്കുകയാണ്.
ഭീകരം ലാത്തിച്ചാർജ്
ഞങ്ങൾ തൊട്ടടുത്ത റെസിഡൻഷ്യൽ കോംപ്ലക്സിലേക്ക് കയറി. അതൊരു റെസിഡൻഷ്യൽ ഏരിയയായിരുന്നു. ആൾക്കാരെല്ലാം രക്ഷപ്പെടാൻ ഓരോ വീടിെൻറ മുറ്റത്തും ഒളിച്ചും പാത്തും പതുങ്ങിയും കഴിയുകയാണ്. ഭീകരമായിരുന്നു പൊലീസിെൻറ ലാത്തിച്ചാർജ്. അത്രയും നല്ല ഫോഴ്സുമുണ്ടായിരുന്നു അവരുടെ കൈയിൽ എന്നുവേണം കരുതാൻ. തല്ലൊന്ന് ശമിച്ചപ്പോൾ തിരിഞ്ഞുനോക്കി. കുേറ ആൾക്കാരുടെ തല പൊട്ടി ചോരയൊലിക്കുന്നു. നമ്മൾ പെട്ടെന്ന് ഉള്ള വെള്ളംകൊണ്ട് കഴുകി വൃത്തിയാക്കി പ്രാഥമികശുശ്രൂഷ കൊടുക്കാനുള്ള ശ്രമത്തിലായിരുന്നു. ആ സമയത്ത് ആകെ അവിടെ പരിക്കേറ്റ് കിടക്കുന്ന കുറച്ച് ആൾക്കാരും അവരെ നോക്കുന്ന ഞങ്ങൾ കുറച്ച് ആൾക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ പ്രതിഷേധത്തിനുവന്ന മുഴുവനാളുകളെയും പൊലീസ് ഓടിച്ചുകഴിഞ്ഞിരുന്നു. അവരെ പൊതിരെ തല്ലി ജാമിഅ വരെ ഓടിച്ചെന്നാണ് കേട്ടത്.
അപ്പോഴുണ്ട് ഒരുവിധ പ്രകോപനവുമില്ലാതെ അവർ ടിയർ ഗ്യാസ് ഷെൽ പൊട്ടിക്കുന്നു. ഞങ്ങളുടെയൊക്കെ ഇടയിൽ വെച്ചായിരുന്നു അത്. കണ്ണീർവാതക പ്രയോഗം കൂട്ടത്തിലുള്ള ഒരു കുട്ടിക്ക് ബുദ്ധിമുട്ടായി. അങ്ങനെ പെട്ടെന്നുതന്നെ അവളെ തൊട്ടപ്പുറത്തുള്ള ഒരു വീട്ടിലേക്കു കൊണ്ടുപോയി. കണ്ണീർവാതകത്തിെൻറ ബുദ്ധിമുട്ടുകൾ കുറക്കാൻ വേണ്ട ശുശ്രൂഷ ചെയ്തു. കുറച്ചുകഴിഞ്ഞപ്പോഴാണ് ഞങ്ങൾ പേടിപ്പെടുത്തുന്ന ആ യാഥാർഥ്യം തിരിച്ചറിഞ്ഞത്. അവിടെ ഞങ്ങൾ ആകെ നാലോ അേഞ്ചാ പെൺകുട്ടികളും പിന്നെ ജാമിഅയിൽ തന്നെ എം.സി.ആർ.സിയിൽ പഠിക്കുന്ന ഷഹീൻ അബ്ദുല്ലയും. ഷഹീൻ മക്തൂബ് മീഡിയയിലാണ് വർക്ക് ചെയ്യുന്നത്. പ്രസ് കാർഡുണ്ട്. അതു കാണിച്ചാൽ പൊലീസ് ഒന്നും ചെയ്യില്ലെന്ന് പറഞ്ഞു. അപ്പോഴാണ് ഒരു കൂട്ടം പൊലീസുകാർ മെല്ലെ ആ ഗേറ്റ് വളഞ്ഞത്. അവർ ആദ്യം ഞങ്ങളോട് ഉള്ളിൽനിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഒരിക്കലും പുറത്തേക്കിറങ്ങില്ല എന്ന് പറഞ്ഞു. അതോടെ അവർ ഉള്ളിലേക്ക് കയറാൻ തുടങ്ങി. നമ്മൾ അവരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. അവസാനം അവർ ഞങ്ങളെ വലിച്ചിഴച്ച് പുറത്തിട്ടു. പുറത്തിട്ടതും ഞങ്ങൾ കരുതിയത് ആൺപൊലീസ് പെൺകുട്ടികളെ ലാത്തിയടിക്കരുതെന്നുണ്ടല്ലോ എന്നായിരുന്നു. ഒരു വനിത പൊലീസും ഇല്ലാതിരിക്കെ, ഞങ്ങൾ സ്ത്രീകളെ അവർ ഒന്നും ചെയ്യില്ലെന്നു കരുതി. എന്നാൽ, ആ വകതിരിവൊന്നും അവർക്കുണ്ടായിരുന്നില്ല. ഷഹീനെ അവർ പൊതിരെ അടിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ വളഞ്ഞുനിന്നു. അടി കണ്ട് മാധ്യമപ്രവർത്തകർ കൂടുതലായി ഒാടിയെത്തി കവർ ചെയ്യുന്നത് കണ്ടപ്പോൾ പൊലീസുകാർ രംഗത്തുനിന്നൊഴിവായി.
ബസ് കത്തിച്ചത് പൊലീസ്
ഇന്നലെ വാർത്തകളിൽ വന്ന ബസ് കത്തുന്നതൊക്കെ ഞങ്ങളുടെ മുന്നിലാണ്. അത് ശരിക്കും ലോക്കൽ ആളുകൾ ചെയ്തതല്ല. പൊലീസിെൻറ ശക്തമായ ബന്തവസ്സിലുള്ള സ്ഥലത്ത് അവരുടെ കൺട്രോളിലുള്ള ബസാണ് കത്തിക്കുന്നത്. അത് പൊലീസ് തന്നെ ചെയ്തതാണ്.
ഒരു പക്ഷേ, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ പോലെ ഒരു യൂനിവേഴ്സിറ്റി ആയതുകൊണ്ട്, പ്രത്യേകിച്ച് മുസ്ലിം ജനസാന്ദ്രതയുള്ള സൗത്ത് ഡൽഹിയിലെ യൂനിവേഴ്സിറ്റി ആയതുകൊണ്ട് പ്രശ്നം വർഗീയവത്കരിക്കണം എന്ന് അവർക്ക് വ്യക്തമായ അജണ്ടയുള്ളതു കൊണ്ടുതന്നെയാണ് അവർ ബസ് കത്തിക്കുന്ന പരിപാടി നടത്തിയത്. ഞങ്ങൾ മൂന്നു പെൺകുട്ടികൾ ആശുപത്രിയിൽ പോകാൻ നിന്നപ്പോൾ ഒരു ഓട്ടോ കിട്ടി.
പോകുന്ന വഴിയിലുടനീളം പൊലീസ് അഴിഞ്ഞാട്ടത്തിെൻറ അവശേഷിപ്പുകൾ കാണാമായിരുന്നു. ഒേട്ടെറ വാഹനങ്ങൾ അടിച്ചുതകർത്തു എല്ലാം കൂടി കലാപഭൂമിയുടെ അന്തരീക്ഷം. അങ്ങനെ ജുലൈനയിലെത്തിയപ്പോൾ മൂന്ന് ആൺകുട്ടികൾ എതിരെ നടന്നുവരുന്നു.
ആകെ പൊലീസ് നിയന്ത്രണത്തിലുള്ള സ്ഥലത്തുകൂടിയാണ് അവർക്ക് പോകേണ്ടിയിരുന്നത്. യുവാക്കളെ കണ്ടതും പൊലീസ് ഒരു പ്രകോപനവുമില്ലാതെ ആ ആൺകുട്ടികളെ ഇടിക്കാൻ തുടങ്ങി. ഞങ്ങൾ സമരക്കാരല്ല എന്നുറക്കെ വിളിച്ചുപറയുന്നതൊന്നും പൊലീസ് ഗൗനിക്കുന്നേയില്ല. കുറെ പൊലീസുകാർ ഞങ്ങളെ നോക്കി കളിയാക്കുന്ന ചിരിയൊക്കെ ചിരിച്ചു.
ഹോളി ഫാമിലി ഹോസ്പിറ്റലിെൻറ ഉള്ളിൽ കയറി. ഞങ്ങളുടെ സുഹൃത്തുക്കൾ എല്ലാവരും അവിടെ ആയിരുന്നു. അപ്പോഴാണ് കാമ്പസിനകത്ത് പൊലീസ് കയറിയതും ആകെ തല്ലിത്തകർത്തതുമൊക്കെ അറിഞ്ഞത്. കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്ന റീഡിങ് റൂമിലേക്ക് അവർ ടിയർഗ്യാസെറിഞ്ഞു. തണുപ്പായതുകൊണ്ട് സ്വാഭാവികമായിട്ടും റീഡിങ് റൂം മൊത്തം ക്ലോസ്ഡ് ആയിരുന്നു.
അടഞ്ഞ റൂമിലേക്ക് ടിയർ ഗ്യാസ് ഷെൽ എറിഞ്ഞേപ്പാൾ ഉള്ളിലിരുന്ന കുട്ടികൾ ബുദ്ധിമുട്ടിലായി. അതിനകത്തു കയറി പൊലീസ് മർദിച്ചു. ഒരുമാതിരി നാസി ക്യാമ്പ് പോലെയായിരുന്നു ട്രീറ്റ് ചെയ്തിരുന്നത്. കാമ്പസ് പള്ളിയിൽ നമസ്കരിക്കുന്നവരെ പട്ടിയെ തല്ലുന്നപോലെ തല്ലിയോടിച്ചു. കുറച്ചുകഴിഞ്ഞ് അൽ ശിഫ ആശുപത്രിയിൽനിന്ന് വന്ന ആംബുലൻസിൽ ഞങ്ങൾ അങ്ങോട്ടുപോയി. വഴിമധ്യേ, കാമ്പസ് പൊലീസ് കൈയടക്കിയത് കണ്ടു. അവർ അഴിഞ്ഞാടി നടക്കുന്നത് പോലെ. ഒരു വാർ സോൺ േപാലെയായിരുന്നു പ്രദേശം.
എന്തെങ്കിലും പ്രകോപനമുണ്ടായിട്ടാണ് ഇതൊക്കെ സംഭവിച്ചതെങ്കിൽ പ്രശ്നമില്ലായിരുന്നു. ഇത് പൊലീസ് ആരുടെയോ അജണ്ട നടപ്പിലാക്കുകയായിരുന്നു. ഒരു മുസ്ലിം പോപുലേറ്റഡ് കാമ്പസിൽ കയറി മക്കളെ മൊത്തം തല്ലിച്ചതക്കുക. വിഷയം വർഗീയവത്കരിക്കുകയെന്ന
ഭീകരമായ ഹിന്ദുത്വ അജണ്ടയാണ് അവിടെ വർക്ക് ചെയ്തത്. അതു തന്നെയാണ് അവർ അലീഗഢ് യൂനിവേഴ്സിറ്റിയിലും നടപ്പാക്കിയത്. ഒരേ ദിവസം രണ്ട് കാമ്പസുകളിൽ, അതും രണ്ടു മുസ്ലിംന്യൂനപക്ഷ കാമ്പസുകളിൽ ഇങ്ങനെ നടക്കണമെന്നുണ്ടെങ്കിൽ അവരുടെ ഒരു കമ്യൂണൽ നോഷെൻറ ഫലമായതു കൊണ്ടു മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.