ആശ്രമം കത്തിച്ച് തന്നെ ചുട്ടുകൊല്ലാനായിരുന്നു ശ്രമം. അക്രമത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ളയുടെയും താഴമൺ തന്ത്രികുടുംബം, പന്തളം രാജകൊട്ടാരം എന്നിവയുടെയും ഗൂഢാലോചനയും ആഹ്വാനവുമാണ് ഇതിനു പിന്നിൽ. ഭീഷണിപ്പെടുത്തിയിട്ടും നിശ്ശബ്ദനാക്കാനാവാതെ വന്നപ്പോൾ ചുട്ടുകൊല്ലുകയായിരുന്നു ലക്ഷ്യം. അഗ്നിശമനസേന എത്തിയതിനാലാണ് അപകടം ഒഴിവായത്. ശബരിമലയുടെ പേരിൽ കേരളത്തെ കത്തിക്കുകയെന്ന പരസ്യമായ ആഹ്വാനവും അവർ നടത്തി. വിശ്വാസികൾക്ക് ശരിയായ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്ന താനാണ് കുഴപ്പക്കാരനെന്ന തിരിച്ചറിവാണ് ആക്രമണത്തിന് പ്രേരകമായത്.
ശ്രീധരൻപിള്ള ക്രിമിനൽ ലോയർ എന്നനിലയിൽ അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. നിങ്ങൾ അക്രമം നടത്തിയാൽ ക്രിമിനൽ അഭിഭാഷകനായ താൻ സംരക്ഷിച്ചുകൊള്ളാം എന്നതായിരുന്നു ശ്രീധരൻ പിള്ളയുടെ ആഹ്വാനം. കലാപത്തിന് ധനം സമാഹരിക്കുന്നത് കർണാടകയടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് രാഹുൽ ഇൗശ്വർ ആണ്. ആക്രമികളെ കേസിൽനിന്ന് രക്ഷിക്കാനാണ് രാഹുൽ ഇൗശ്വർ ശ്രമിക്കുന്നത്.
താന്ത്രികമോ ധാർമികമോ യുക്തിയോ ഇല്ലാത്ത വാദം ഉയർത്തി പന്തളം കൊട്ടാരം കുടുംബാംഗങ്ങൾ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ആശ്രമം തീയിട്ടാൽ യഥാർഥ സന്യാസിയെ ഭയപ്പെടുത്താൻ സാധിക്കില്ല. സന്യാസി സർവസംഗപരിത്യാഗിയാണ്. ഇത്തരത്തിെല യഥാർഥ സന്യാസിയെ ആക്രമണകാരികൾക്ക് അധികം പരിചയം കാണില്ല. അവർക്ക് പലതരം വിൽപന നടത്തുന്ന സന്യാസിമാരെയാണ് പരിചയം.
അക്രമികൾ പൂർവാശ്രമത്തിലെ പേര് വിളിക്കുന്നതിൽ സന്തോഷമേയുള്ളൂ. എന്നാൽ, പൂർവാശ്രമത്തിലെ പേര് തുളസീദാസ് എന്നാണ്. പി.കെ. ഷിബു എന്നാണ് ആക്രമികൾ വിളിക്കുന്നത് . ആ പേര് തനിക്ക് വീട്ടുകാർ ഇട്ടിട്ടില്ല. സ്കൂളിൽ പഠിക്കുമ്പോൾ ഇരട്ടപേരുപോലും ഷിബു എന്ന് ആരും ഇട്ടിട്ടില്ല. തന്നെ ഭയപ്പെടുത്തുക എന്നതിലുപരി കേരളത്തെ ഭയപ്പെടുത്തുക എന്നതായിരുന്നു ആക്രമികളുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.