കേരളത്തിലെ ഏതെങ്കിലും പട്ടണം ആർക്കെങ്കിലും കുടംബസ്വത്താക്കണമെന്നുണ്ടോ. കൊല്ലമോ, കോഴിക്കോടോ, എന്തിന് സാക്ഷാൽ ശ്രീപത്മനാഭന്റെ അളവറ്റ നിധികളുടെ കലവറയടക്കം സ്വന്തമാക്കണമെന്നുണ്ടോ. അത്തരം ആഗ്രഹമുള്ളവർക്ക് ഉത്തമമായ മാതൃക ടാറ്റ മൂന്നാറിൽ നമുക്ക് കാണിച്ച് തന്നിട്ടുണ്ട്. ടാറ്റയുടെ 381/1977 നമ്പർ ആദാരത്തിന്‍റെ 14ാം പേജിൽ പറയുന്നത് ഇങ്ങനെ: വിൽപ്പനക്കാരനായ കണ്ണൻദേവൻ ഹിൽസ് െപ്രാഡ്യൂസ് (യു.കെ) കമ്പനിയുടെ കൈവശം ഏകദേശം 57,235.57 ഏക്കർ ഭൂമിയാണുള്ളത്. (സർക്കാർ കുത്തകപാട്ടം വ്യവസ്ഥയിൽ നൽകിയ 5.73 ഏക്കർ, കണ്ണൻദേവൻ ഹിൽസ് ആക്ടനുസരിച്ച് കമ്പനിയുടെ പക്കൽ നിന്ന് ലാൻഡ് ബോർഡ് അനധികൃതമായി കുറവ് വരുത്തിയ ശേഷമുള്ള 50.93 ഏക്കർ, സർക്കാർ ഭൂമിയായ എട്ട് ഏക്കർ എന്നിവയടക്കം). എന്നിരുന്നാലും ആധാര പ്രകാരം ദേവികുളം താലൂക്കിൽ കണ്ണൻദേവൻ വില്ലേജിൽപെടുന്ന അരുവിക്കാട്, ചിറ്റവുറൈ, ചൊക്കനാട്, ചുണ്ടവുറൈ, ഗ്രഹാംസ് ലാൻഡ്, ഗൂഡരേൽ, ഗുണ്ടുമലൈ, കടലാർ, കല്ലാർ, കന്നിമലൈ, കുന്ദാലി, ലക്ഷ്മി, ലോവർ വഗവുറൈ, മാട്ടുപെട്ടി, നെറ്റിക്കുടി, നുള്ളത്തണ്ണി, ന്യാമക്കാട്, പെരിയവുറൈ, സെവൻമലൈ, സൈലൻറ്വാലി, സോത്തുപാറൈ, തെൻമലൈ, യെല്ലപ്പെട്ടി എന്നീ എസ്റ്റേറ്റുകളും മൂന്നാർ പട്ടണവും അടക്കം 1,02,304 ഏക്കർ വാങ്ങൽകാരനായ ടാറ്റ ഫിൻലേക്ക് നൽകുന്നു.
തങ്ങളുടെ കൈവശം 57,235.57 ഏക്കർ ഭൂമിയാണുള്ളതെന്ന് സമ്മതിക്കുന്ന കണ്ണൻദേവൻ െപ്രാഡ്യൂസ് (കെ.ഡി.എച്ച്.പി^യു.കെ) കമ്പനി, എന്നിരുന്നാലും ഞങ്ങൾ നൽകുന്നു എന്നു പറഞ്ഞാണ് അരുവിക്കാട് മുതൽ യെല്ലപ്പെട്ടി വരെ എസ്റ്റേറ്റുകളും മൂന്നാർ പട്ടണവും എഴുതി നൽകുന്നത്. കൈവശ ഭൂമി കൂടാതെ സർക്കാറിേൻറതടക്കം പ്രദേശത്ത് കണ്ണിൽ കണ്ട ഭൂമിയെല്ലാം കൂടി എഴുതി നൽകാൻ ടാറ്റക്കല്ലാതെ ആർക്ക് ചങ്കൂറ്റമുണ്ടാകും. എന്താ, ഇതൊരു മാതൃകയല്ലെ. നിങ്ങൾ ആർക്ക് വേണമെങ്കിലും ഇങ്ങിനെ ആധാരം ചമച്ച് ഏത് പട്ടണവും എഴുതി വിൽക്കാം. ഒരു തടസവുമില്ല. പക്ഷേ, ആധാരം എഴുതുന്നവനെയും അതനുസരിച്ച് പട്ടണം വാങ്ങിയെന്ന് പറയുന്നവനെയും നാട്ടുകാർ ഉൗളമ്പാറക്കോ, കുതിരവട്ടത്തേക്കോ അയക്കുമെന്നേയുള്ളൂ. ആള് ടാറ്റയായാൽ മാത്രമെ ഇതിനെല്ലാം അധികൃതരുടെ പിന്തുണ ലഭിക്കൂ. പക്ഷേ കോടതികളിൽ ഇൗ ആധാരങ്ങൾ ഇതുവരെ ഹാജരാക്കിയിട്ടില്ല.
മുന്നാധാരവും ഭൂമി വിൽക്കുന്ന ആളുടെ ഉടമാവകാശവും ഒന്നും നോക്കാതെ ആധാരം രജിസ്റ്റർ ചെയ്ത് കിട്ടൂ. അതിനാൽ മൂന്നാർ പട്ടണം അവരുടേതാണെന്ന് എല്ലാവരും അംഗീകരിച്ചു നൽകുന്നു. കെ.ഡി.എച്ച്.പി- യു.കെക്ക് പുറമെ ബ്രിട്ടീഷ് കമ്പനിയായ ആംഗ്ലോ അമേരിക്കൻ ഡയറക്ട് ടീ േട്രഡിങ്ങിന് 1721.59 ഏക്കറും കെ.ഡി.എച്ച് ആക്ട് പ്രകാരം ലാൻഡ് ബോർഡ് അനുവദിച്ച് നൽകിയിട്ടുണ്ട്. രണ്ടു വിദേശ കമ്പനികൾക്കും കൂടി ഇടുക്കി ജില്ലയിൽ 58741.82 ഏക്കർ മാത്രമാണ് കൈവശം വക്കാൻ ലാൻഡ് ബോർഡ് അനുവദിച്ചത്. രണ്ടു കമ്പനികളും ചേർന്ന് 1977ൽ രണ്ട് ആധാരങ്ങൾ ചമച്ച് ടാറ്റ ഫിൻലേക്ക് വിറ്റത് 1,02,034 ഏക്കർ ഭൂമിയാണ്. ഇനിയുമുണ്ട് ആധാരത്തിന്‍റെ ‘സാധുത’ വെളിവാക്കുന്ന കാര്യങ്ങൾ. വാങ്ങൽകാരനായ കമ്പനിക്കുവേണ്ടി ഒപ്പു വച്ചിരിക്കുന്ന എസ്.കെ മെഹ്റയുടെ പേരിന്‍റെ സ്പെല്ലിങ് പലപേജുകളിലും പലതാണ്.
96 പേജുള്ള 381ാം നമ്പർ ആധാരത്തിന്‍റെ ആദ്യ 40 പേജുകളിൽ S.K Mehera എന്നാണ് എഴുതിയിരിക്കുന്നത്. 41ാം പേജുമുതൽ സ്പെല്ലിങ് S.K Mehra എന്നായി പരിണമിക്കുന്നു. പേരെഴുതിയ പേനകൊണ്ടല്ല ഒപ്പുവച്ചിരിക്കുന്നത്. വിൽപ്പനക്കാരനായ കമ്പനിക്ക് വേണ്ടി ആധാരത്തിന്‍റെ ഒാരോ പേജുകളിലും എസ്. പുരി ഇട്ടിരിക്കുന്ന ഒപ്പുകളും അവസാന പേജിൽ ഇട്ടിരിക്കുന്ന ഒപ്പും വ്യത്യസ്ഥമാണ്. നമ്മൾ ആരുടെയെങ്കിലും ആധാരത്തിലാണ് ഇങ്ങനെ ഒക്കെ ഉള്ളതെങ്കിൽ അതും കൊണ്ട് രജിസ്ട്രാർ ഒാഫീസിൽ ഒന്ന് ചെന്ന് നോക്ക് അപ്പോഴറിയാം പുകില്. ഒന്നോർക്കുക 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21വരെ രാജ്യത്ത് അടിയന്തിരാവസ്ഥയായിരുന്നു. അതിന്റെ മറവിൽ നടന്ന ഗൂഢ പ്രവൃത്തിയാണ് ഇൗ ആധാര നിർമിതിയെന്നുവേണം കരുതാൻ. അവസാന പേജിൽ സാക്ഷികളുടേതുൾപ്പെടെ പേരുകളിലും ഒപ്പുകളിലും വലിയ തിരിമറികൾ കാണുന്നു. ഇതൊന്നും ബന്ധപ്പെട്ട ഉദ്യാഗസ്ഥർ കണ്ടില്ല. ഇതിന്‍റെ അനന്തര ഫലമാണ് മൂന്നാർ എന്ന പട്ടണം ടാറ്റക്ക് സ്വന്തമാക്കികൊടുത്തത്. അതാണ് മൂന്നാർ പട്ടണം തങ്ങളുടേതെന്ന ടാറ്റയുടെ അവകാശവാദത്തിന്‍റെ അടിസ്ഥാനം.
കെ.ഡി.എച്ച് ആക്ടിനെ ടാറ്റ വിഴുങ്ങി
കെ.ഡി.എച്ച് ആക്ടിന് വന്നു ഭവിച്ച ഗതി നോക്കുക. 1971ൽ കെ.ഡി.എച്ച് ആക്ട് വഴി കണ്ണൻ ദേവൻ മലകൾ മുഴുവൻ സർക്കാർ ഏറ്റെടുത്തു. അതിനെതിരെ സുപ്രീം കോടതിയിൽ വരെ കേസിനു പോയെങ്കിലും 1972 ഏപ്രിൽ 27ന് സർക്കാർ വാദം ശരിവച്ച് സുപ്രീം കോടതി ഉത്തരവിട്ടു. പിന്നീട് 1974ൽ സംസ്ഥാന ലാൻഡ് ബോർഡിനെ സമീപിക്കുകയും കെ.ഡി.എച്ച് (ലാൻഡ് റിസംപ്ഷൻ) ആക്ട്, 1971 ലെ സെക്ഷൻ നാല് പ്രകാരം 57192.65 ഏക്കർ ഭൂമിയ്ക്ക് പ്ലാേൻറഷൻ എന്നയിനത്തിൽ ഇളവ് നേടിയെടുത്തു. 1971 ജനുവരിയിൽ നിലവിൽ വന്ന ആക്ട് പ്രകാരം 64 ദിവസത്തിനകം അപേക്ഷിക്കുന്നവർക്കാണ് ഇളവിന് അർഹത ഉണ്ടായിരുന്നത്. അത് ലംഘിച്ച് നാലു വർഷം കഴിഞ്ഞിട്ടാണ് ബ്രിട്ടീഷ് കമ്പനി അപേക്ഷ നൽകിയത്. ഇൗ അപേക്ഷ പരിഗണിച്ച് വിദേശ കമ്പനിക്ക് 57,235.57 ഏക്കർ ഭൂമി നൽകി 1974 മാർച്ച് 29ന് ലാൻഡ് ബോർഡ് ചെയർമാൻ ശങ്കരനാരായണൻ ഉത്തരവിറക്കി. വിദേശ കമ്പനിയുടെ അപേക്ഷ പരിഗണിക്കാൻ ലാൻഡ് ബോർഡിന് അധികാരമുണ്ടായിരുന്നില്ല. എന്നിട്ടും അപേക്ഷ അനുസരിച്ച് ഉത്തരവിറക്കുകയായിരുന്നു. ലാൻഡ് ബോർഡ് ഉത്തരവ് പ്രകാരമുള്ള ഭൂമി കെ.ഡി.എച്ച്.പി കമ്പനിക്ക് കൈമാറണമെന്ന് കാട്ടി 1977 ഒക്ടോബർ 10ന് ഇടുക്കി കലക്ടറുടേതായി ഒരു ഉത്തരവിറങ്ങി.
ഇതിനു മുമ്പാണ് ഇതേ കമ്പനികൾ ദേവികുളം സബ് രജിസ്ട്രാർ ഒാഫീസിൽ 380/77, 381/77 എന്നീ ആധാരങ്ങൾ പ്രകാരം 1,02,034 ഏക്കർ ഭൂമി ടാറ്റ ഫിൻലേക്ക് വിൽക്കുന്നത്. 1978 ജൂൺ രണ്ടുവരെ ഇൗ ഭൂമി മുഴുവൻ സർക്കാർ വകയായിരുന്നു. ഭൂമി സർക്കാറിന്റെ പക്കലായിരുന്ന സമയത്ത് അത് എഴുതി വിൽക്കുന്നു. ലാൻഡ് ബോർഡ് ഉത്തരവനുസരിച്ച് ദേവികുളം തഹസീൽദാരായിരുന്ന ടി.എൻ നാരായണ പണിക്കർ ഭൂമി കൈമാറിയത് ഇന്ത്യൻ കമ്പനിയായ ടാറ്റ ഫിൻലേക്കാണ്. ഇതിന് കാരണമായി നാരായണ പണിക്കർ രേഖപ്പെടുത്തിയിരിക്കുന്നത് 1977 ഡിസംബറിൽ ദേവികുളം സബ്രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത 381/1976 നമ്പർ ആധാര പ്രകാരം (നേരത്തെ പറഞ്ഞ തരികിട ആധാരം) കെ.ഡി.എച്ച്.പി(യു.കെ) കമ്പനിയുടെ ഭൂമി മുഴുവൻ ടാറ്റ ഫിൻലേക്ക് വിറ്റുവെന്നാണ്. തഹസീൽദാർ നാരായണ പണിക്കർ ഈ വിൽപ്പന അംഗീകരിച്ച് ഭൂമി പോക്കുവരവ് (Transfer of registry) നടത്തി ടാറ്റക്ക് നൽകുകയായിരുന്നു. ലാൻഡ് ബോർഡ് ചെയർമാൻ ശങ്കരനാരായണനും തഹസീൽദാർ നാരായണ പണിക്കരും സ്വന്തം നിലയിൽ ഇത്രയും വലിയ നിയമ ലംഘനം നടത്തുമെന്ന് കരുതാനാകില്ല. ആരുടെ കരങ്ങളാവാം അവരെകൊണ്ട് ഇങ്ങിനെ ചെയ്യിച്ചത്. അന്ന് മുഖ്യമന്ത്രി അച്യുതമേനോനും റവന്യു മന്ത്രി ബേബിജോണുമായിരുന്നു.
1974 ജനുവരി ഒന്നിന് വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടം (ഫെറ) നിലവിൽ വന്നു. അതിൽ റിസർവ് ബാങ്കിന്‍റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇന്ത്യയിൽ വിദേശ കമ്പനികൾ പ്രവർത്തിക്കുന്നത് നിരോധിക്കുന്നു. ഭൂപരിഷ്കരണ നിയമം കൊണ്ടു വന്നത് ഇന്ത്യൻ പൗരന്മാരായ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ്. അതനുസരിച്ച് ഭൂമിക്ക് അവകാശം ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ്. നിയമം അതായിരിക്കെയാണ് ബ്രിട്ടീഷ് കമ്പനിക്ക് ഭൂമി നൽകുകയെന്ന വങ്കത്തം 1974 മാർച്ച് 29ന് ലാൻഡ് ബോർഡ് കാട്ടിയത്. സർക്കാർ ഏറ്റെടുത്ത ഭൂമി ആധാരം ചമച്ച് ഇന്ത്യൻ കമ്പനിക്ക് വിൽക്കാൻ ബ്രിട്ടീഷ് കമ്പനിക്ക് എന്ത് അവകാശം?. അത്തരം കൈമാറ്റത്തിന് എന്ത് നിയമ പ്രാബല്ല്യമാണുള്ളത്?. കെ.ഡി.എച്ച്.പി ആക്ട് റദ്ദാക്കണമെന്ന് പറഞ്ഞ് ടാറ്റ സുപ്രീം കോടതിയെ സമീപിച്ചിരുന്നല്ലോ. അവിടെ ഭൂമിയുടെ പാട്ടക്കാർ മാത്രമാണ് തങ്ങളെന്ന് സമ്മതിച്ചിരുന്നല്ലോ. പിന്നീട് ഉടമാവകാശം എവിടുന്നുകിട്ടി?. ഭൂപരിഷ്കരണ നിയമപ്രകാരം പരിധിയിൽ കവിഞ്ഞ് (15 ഏക്കറിൽ കൂടുതൽ) ഭൂമി കൈവശം വയ്ക്കുന്നതിന് അവകാശം സ്ഥാപിച്ച് കിട്ടാൻ ലാൻഡ് ബോർഡിൽ സീലിങ് റിട്ടേൺ ഫയൽ ചെയ്യണം.
ലാൻഡ് ബോർഡ് അവാർഡായ 57192.65 ഏക്കർ കൂടാതെ മലക്കപ്പാറ, പള്ളിവാസൽ എസ്റ്റേറ്റുകൾ, മൂന്നാർ പട്ടണം അടക്കം 1,04,169.65 ഏക്കർ ഭൂമി കൈവശമുണ്ടെന്ന് പറയുന്ന ടാറ്റ അധിക ഭൂമിക്ക് ലാൻഡ് ബോർഡിൽ ഇതുവരെ സീലിങ് റിട്ടേൺ ഫയൽ ചെയ്യാത്തതെന്ത്? അതിനെതിരെ ലാൻഡ് ബോർഡ് നടപടിയെടുക്കാത്തതെന്ത്? ശ്..ശ്.. ശ്.. ഇതൊക്കെ ചോദിച്ച് നാം സാധാരണ ജനത്തിന് രോക്ഷം കൊള്ളാമെന്നേയുള്ളൂ. അനധികൃതമായി ഭൂമി കൈവശം വക്കുന്നത് ക്രിമിനൽ കുറ്റമാണ്. അത്തരം കേസുകളൊന്നും ഇത്രനാളും ടാറ്റക്കെതിരെ എടുത്തിരുന്നില്ല. 2015 സെപ്റ്റംബർ 19ന് മാത്രമാണ് ഒമ്പത് ക്രിമിനൽ കേസുകൾ ടാറ്റക്കും അവരുടെ കെ.ഡി.എച്ച്.പി കമ്പനിക്കെുമെതിരെ രജിസ്റ്റർ ചെയ്തത്. അതും സഹികെട്ട മൂന്നാറിലെ പെമ്പിളൈകൾ ഇറങ്ങിത്തിരിച്ചതോടെ ആകെ വിവാദങ്ങൾ ഉയർന്നതുകൊണ്ട്. മൂന്നാറിലെ ഏതെങ്കിലും കയറികിടക്കാൻ ഭൂമിയില്ലാത്ത തൊഴിലാളി രണ്ട് സന്‍റെിൽ അനധികൃതമായി ഒരുകുടിൽ കെട്ടിയാൽ എന്താവും സ്ഥിതി. എല്ലാ വകുപ്പുകൾക്കും രോക്ഷം ഉണരും. സർക്കാർ ഭൂമി സംരക്ഷിക്കാൻ അവർ അരയും തലയും മുറുക്കി ഇറങ്ങിത്തിരിക്കും. കുടിൽ അന്നു തന്നെ പൊളിച്ചു നീക്കും. ഭൂമി കൈയ്യേറിയതിനു ക്രിമിനൽ കേസുമെടുക്കും. പക്ഷേ ആള് ടാറ്റയായപ്പോൾ എല്ലാവരും അവരുടെ അടിമകളായി റാൻ മൂളി നിൽക്കുന്നു.
ടാറ്റക്ക് ഭൂമി ദാനം: മറുപടി പറയേണ്ടത് സി.പി.െഎ
കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ എന്ന കവി വചനമാണ് ഇതുവരെ നെമ്മ കോൾമയിർ കൊള്ളിച്ചിരുന്നത്. ഇപ്പോൾ മെറ്റാന്നുകുടി വന്നു. മന്ത്രി ചന്ദ്രശേഖരന്റെ വചനം. ‘‘കേരളമാണ് തറവാട്. തറവാട്ട് സ്വത്ത് സംരക്ഷിേക്കണ്ടത് റവന്യൂ മന്ത്രിയുടെ കടമയാണ്’’ എന്നാണ് ആ വചനം. അത് കേട്ടവർ കേട്ടവർ ശരിവച്ചു. സംസ്ഥാനത്തെ കൈയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കുന്ന അവതാര പുരുഷനായി ചന്ദ്രശേഖരന്റെ നാമം വാഴ്ത്തെപ്പട്ടു തുടങ്ങിയിട്ടുണ്ട്. പക്ഷേ, ചന്ദ്രശേഖരന്റെ പ്രവൃത്തികൾ അടുത്ത് നിന്ന് കണ്ടറിയുന്നവർക്ക് തോന്നുന്ന സംശയമുണ്ട്. ഭൂമി സംരക്ഷണം എന്നു പറയുന്നത് ആളും തരവും നോക്കി മാത്രമാണോ എന്നതാണത്.
തോമസ് ചാണ്ടിയുടെ ഭൂമിയുടെ കാര്യത്തിൽ കാണിക്കുന്ന അത്രയുമോ എതിലും ഏറെയൊ ശുഷ്കാന്തി കാേട്ടണ്ട വിഷയമാണ് സംസ്ഥാനെത്ത തോട്ടം മേഖലയിലെ ഭൂമി തട്ടിപ്പ്. തോമസ് ചാണ്ടി നികത്തിയതും ൈകയ്യേറിയതും എല്ലാം കൂടി അഞ്ച് ഏക്കറിൽ താഴെയെ വരൂ. തോട്ടം മേഖലയിലെ തട്ടിപ്പ് അഞ്ചു ലക്ഷം ഏക്കറാണ്. അത് തെളിയിക്കുന്ന റിപ്പോർട്ട് മന്ത്രിയുടെ ൈകയ്യിലുണ്ട്. അത് വെളിച്ചം കാണിക്കാതെ പ്രഷ്ടത്തിനടിയിൽ വച്ചിരിക്കുന്നതെെന്തന്ന് പറയാനുള്ള ബാധ്യത മന്ത്രിക്കുണ്ട്. ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടാണ് ചാണ്ടിക്കെതിരെ ആയുധമാക്കിയിരിക്കുന്നത്. ടാറ്റയും ഹാരിസൺസും അടക്കം വമ്പൻ കുത്തകകളുടെ ലക്ഷകണക്കിന് ഏക്കർ ഭൂമി ൈകയ്യേറ്റം അക്കമിട്ട് നിരത്തി റവന്യൂ സ്പെഷൽ ഒാഫീസറും കലക്ടറുമായ എം.ജി രാജമാണിക്യം നൽകിയ റിപ്പോർട്ടിൽ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്നു വെളിപ്പെടുത്താനുള്ള ബാധ്യതയും ചന്ദ്രശേഖരനുണ്ട്.
മേയ് 29ന് സ്പെഷ്യൽ ഒാഫീസർ നൽകിയ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ:
‘‘1971െല നിയമ നിർമാണത്തിലൂടെ സർക്കാർ ഏറ്റെടുത്ത 1,37,424.02 ഏക്കർ ഭൂമിയിൽ നിന്ന് ലാൻഡ് ബോർഡ് ഉത്തരവ് പ്രകാരം ഇളവ് അനുവനിച്ച് നൽകിയ ഭൂമിയിൽ കൃഷി ചെയ്യുന്നതിനായി ഭൂപരിഷ്കരണ നിയമത്തിലെ സെകക്ഷൻ 81 പ്രകാരമുള്ള ഇളവ് മാത്രമാണ് കമ്പനികൾക്ക് ഉണ്ടായിരുന്നത്. വിദേശത്ത് രജിസ്റ്റർ ചെയ്ത വിദേശ കമ്പനികളായ ടി. കമ്പനികൾ കേരള ഭൂ പരിഷ്കരണ നിയമത്തിന്റെയോ, കെ.ഡി.എച്ച് ആക്ടിന്റെയോ പരിധിയിൽ വരുന്നതല്ല. ഇൗ വസ്തുതകളെല്ലാം കണക്കിലെടുത്ത് വിദേശ കമ്പനികൾക്ക് കെ.എൽ.ആർ ആക്ടിന്റെ പരിഗണന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.