രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് വേഗത വർധിച്ചിരിക്കുന്നു. ഒന്നാം മോദി സർക്കാർ ബാങ്കിങ്, സാമ്പത ്തിക മേഖലയിൽ കൈക്കൊണ്ട ആദ്യ പരിഷ്കാരം (പ്രഹരം) നോട്ട് അസാധുവാക്കലായിരുന്നു. പിന്നാലെ രാജ്യത്തെ ഏറ്റവും വല ിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ കേരളത്തിെൻറ സ്വന്തമായിരുന്നു എസ്.ബി.ടി അടക്കമ ുള്ള അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും ലയിപ്പിച്ചു. സർക്കാരിെൻറ കാലാവധി അവസാനിക്കാറായ സമയത്താണ് അടുത്ത ലയനമുണ്ടായത്. ബാങ്ക് ഓഫ് ബറോഡയിൽ ദേന, വിജയ ബാങ്കുകളെ ലയിപ്പിച്ചു. അപ്രതീക്ഷിതമല്ലെങ്കി ലും രണ്ടാം മോദി സർക്കാരും ലയനത്തിെൻറ വഴിയേ തന്നെ.
അതിന് ആക്കം കൂടിയെന്ന് മാത്രം. ഒരുപക്ഷെ, ഒന്നാം മോ ദി സർക്കാരിെൻറ കാലത്ത് ഏറ്റവുമധികം വിമർശിക്കപ്പെടുകയും ജനം അങ്ങേയറ്റം വലയുകയും ചെയ്ത പരിഷ്കാരങ്ങൾ യഥ ാർഥത്തിൽ ജനം നെഞ്ചേറ്റുകയായിരുന്നുവെന്ന് വിമർശകരെക്കൊണ്ട് പറയിപ്പിക്കാവുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് വിജയമാണ് രണ്ടാം സർക്കാരിെൻറ അതിവേഗ പരിഷ്കാരങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. നിമിഷാർദ്ധം കൊണ്ട് തച് ചുടക്കുന്നതും ഇരുട്ടി വെളുക്കുേമ്പാൾ അപ്രത്യക്ഷമാക്കുന്നതുമാണ് രണ്ടാം മോദി സർക്കാരിെൻറ മുഖമുദ്രയെന ്ന് വേണം കരുതാൻ.
ലയനത്തിെൻറ വഴി
വെള്ളിയാഴ്ച രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകളുടെ ചീഫ് എക്സിക ്യുട്ടീവുകളെ കേന്ദ്ര ധനമന്ത്രാലയത്തിെൻറ ധനകാര്യ സേവന വിഭാഗം സെക്രട്ടറി ചർച്ചക്ക് വിളിക്കുന്നു. മോദി സർ ക്കാരിെൻറ സ്വഭാവംവെച്ച് അത് എന്തിനായിരിക്കുമെന്ന് പ്രവചിക്കുക ബാങ്ക് മേധാവികൾക്കു പോലും കഴിയാത്ത ക ാര്യമായിരിക്കും. ഉച്ചയോടെ അഭ്യൂഹം പരക്കുന്നു; 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാൻ പോകുന്നു. ഒന്നു രണ്ട് ദ ിവസത്തിനകം തീരുമാനം പ്രഖ്യാപിച്ചേക്കും. പക്ഷെ, വെള്ളിയാഴ്ച ഇരുൾ പരക്കുേമ്പാേഴക്കും തീരുമാനം വന്നു; 10 ബാങ്ക ുകളെ ലയിപ്പിച്ച് ഒന്നാക്കുന്നു. ധനമന്ത്രി നിർമല സീതാരാമൻ ഏറ്റെടുക്കുകയും ലയിക്കുകയും ചെയ്യുന്ന ബാങ്കുകളുടെ പേരും പ്രഖ്യാപിച്ചു. നോട്ട് അസാധുവാക്കാൻ മോദി നടത്തിയ അതേ പ്രഖ്യാപനത്തിെൻറ ലാഘവത്തോടെയാണ് കേന്ദ്രം ഇത്രയും വലിയ നടപടി രാജ്യത്തോട് പറഞ്ഞത്. അത്ഭുതമെന്ന് പറയട്ടെ, പതിവുപോലെ ചില കേന്ദ്രങ്ങളിലല്ലാതെ വലിയ എതിർപ്പൊന്നും ഉയർന്നില്ല. അല്ലെങ്കിലും, മോദി സർക്കാർ പലരെയും പലതും ശീലിപ്പിച്ചിരിക്കുന്നു, അനുസരിക്കാനും വഴങ്ങാനും പഠിപ്പിച്ചിരിക്കുന്നു.
റൂട്ട് മാറുന്ന ലയനം
ഓരോ ബാങ്കിെൻറയും ഡയറക്ടർ ബോർഡാണ് ലയനത്തിന് ആദ്യം തീരുമാനമെടുത്ത് അംഗീകാരം നൽകേണ്ടത് എന്നാണ് വ്യവസ്ഥ. ബാങ്ക് ബോർഡ് റിസർവ് ബാങ്കിനും കേന്ദ്ര സർക്കാരിനും പാർലമെൻറിെൻറ ഇരു സഭകൾക്കും എത്തണം. ഈ വ്യവസ്ഥാപിത വഴി െതറ്റിച്ചത് എസ്.ബി.ഐ-അസോസിയേറ്റ് ബാങ്ക് ലയനം മുതൽ കാണാം. എസ്.ബി.ടിയെ ലയിപ്പിക്കാൻ ‘മുകളിൽനിന്ന്’ തീരുമാനം എടുത്ത രീതി ശരിയായില്ലെന്ന് വിമർശിച്ച അന്നത്തെ മേധാവി വൈകാതെ കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റപ്പെടുന്നത് കണ്ടു. അതിലേറെ പരിഹാസ്യമോ ഗതികേടോ, ഏറ്റവും പുതിയ ബാങ്ക് ലയനത്തെ എസ്.ബി.ഐയുടെ തലപ്പത്ത് ഇരുന്നു കൊണ്ട് അദ്ദേഹത്തിന് ന്യായീകരിക്കേണ്ടി വരുന്നു എന്നതാണ്. കേന്ദ്രം എടുത്ത തീരുമാനം ഇനി 10 ബാങ്കുകളുടെയും ഡയറക്ടർ ബോർഡുകൾ അംഗീകരിക്കണം. ചോദ്യമില്ല, സംശയമില്ല. ‘റാൻ’ മൂളുക മാത്രമേ നിവൃത്തിയുള്ളൂ. തീരുമാനം എടുത്ത കാര്യത്തിനാണ് ഇനി അംഗീകാരം നൽകേണ്ടത്.
ലയിച്ചാൽ കരുത്തുണ്ടാകുമോ?
ഇന്ത്യൻ ബാങ്കിങ് രംഗത്ത് ‘വിദേശ സിലബസ്’പരിഷ്കാരം നടക്കുന്ന കാലമാണിത്. ഇത്രയധികം പൊതുമേഖലാ ബാങ്കുകൾ വേണ്ട എന്നാണ് കേന്ദ്ര സർക്കാരിെൻറ നയം. ദുർബലരായ കുറെ ചെറു ബാങ്കുകളെക്കാൾ കരുത്തരായ കുറച്ച് വലിയ ബാങ്കുകളാണത്രെ. എസ്.ബി.ഐ എന്ന ഒറ്റ ബാങ്ക് ഉണ്ടായപ്പോൾ ലോകത്തെ വലിയ ബാങ്കുകളുടെ പട്ടികയിൽ ഏതോ ഇടം പിടിച്ചുവെന്ന് ആദ്യകാലത്ത് അവകാശവാദം ഉണ്ടായി. ക്രമേണ അത് കേൾക്കാതായി.
തദ്ദേശീയമായ താൽപ്പര്യവും ആവശ്യവുമാണ് എസ്.ബി.ടി അടക്കമുള്ള ഓരോ ബാങ്കിെൻറയും ആവിർഭാവത്തിന് വഴിയൊരുക്കിയത്. ഒരു നാടിെൻറ സ്വഭാവത്തിനും ആവശ്യത്തിനും ചേർന്ന ബാങ്കിങ് സേവനം നൽകുകയാണ് ഇന്ത്യയിലെ ഓരോ ചെറിയ പൊതുമേഖലാ ബാങ്കും ചെയ്തുവന്നത്. എസ്.ബി.ടി ഇല്ലാതാക്കി എസ്.ബി.ഐ വന്നപ്പോൾ മലയാളിക്ക് കുടുംബാംഗം നഷ്ടപ്പെട്ടതുപോലെയാണ് അനുഭവപ്പെട്ടത്. എസ്.ബി.ഐ ‘പാൻ ഇന്ത്യ’ അടിസ്ഥാനത്തിൽ കാര്യങ്ങൾ നോക്കിക്കാണുകയും നടപ്പാക്കുകയും ചെയ്യുേമ്പാൾ ഉപഭോക്താക്കൾ, പ്രത്യേകിച്ച് ചെറിയ ആവശ്യങ്ങൾക്കുപോലും അന്നേവരെ എസ്.ബി.ടിയെ സമീപിച്ചിരുന്നവർക്ക് അന്യതാബോധമാണ് പ്രകടമാണ്.
‘സേവനം മോശമാണ് ലയനാനന്തര എസ്.ബി.ഐ നൽകുന്ന സന്ദേശ’മെന്ന് എഴുത്തുകാരൻ കൂടിയായ സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ചെയർമാൻ സേതു പോലും പറയുന്നു. തൊട്ടതിനും പിടിച്ചതിനും സർവീസ് ചാർജും ബാങ്ക് ശാഖയുടെ പടിവാതിൽ കയറ്റാതെ മാറ്റിനിർത്തുന്ന സമീപനവും എസ്.ബി.ഐ ഉപഭോക്താക്കളിൽ ഒരു വിഭാഗമെങ്കിലും ഉന്നയിക്കുന്ന പരാതിയാണ്. ഈ ‘പാൻ ഇന്ത്യ’ പരീക്ഷണമാണ് പുതിയ ലയനങ്ങളിലൂടെ വീണ്ടും നടപ്പാക്കുന്നത്.
പുത്തൻ ബാങ്കുകൾ
പൊതുമേഖലാ ബാങ്കുകളുടെ കാര്യത്തിൽ ഇത്രയധികം ‘ആകുലത’യുള്ള കേന്ദ്ര സർക്കാരിന് സ്വകാര്യ ബാങ്കുകളുടെ കാര്യത്തിൽ ഉദാര സമീപനമാണ്. ശാഖകൾ പൂട്ടിയും സ്വയം വിരമിക്കലിന് ജീവനക്കാരെ പ്രേരിപ്പിച്ചും (പാൻ ഇന്ത്യ സ്ഥലംമാറ്റത്തിലൂടെ സമ്മർദം ചെലുത്തിയും) സേവനങ്ങൾക്ക് വലിയ ഫീസ് ചുമത്തിയും നിയമനങ്ങൾ പാടെ നിർത്തിവെച്ചും പൊതുമേഖലാ ബാങ്കുകളെ ‘കരുത്തരാക്കുന്ന’ കേന്ദ്രം പേമെൻറ്, സ്മോൾ ഫിനാൻസ് തുടങ്ങിയ പേരുകളിൽപോലും പുതിയ സ്വകാര്യ ബാങ്കുകൾ നിർലോഭം അനുവദിക്കുന്നു. ആദ്യ ഘട്ടത്തിൽ ഇവയുടെ പ്രവർത്തനത്തിന് പരിമിത വൃത്തങ്ങൾ നിശ്ചയിക്കുമെങ്കിലും ക്രമേണ അത് വലുതാവുകയും പൊതുമേഖലാ ബാങ്ക് ‘ഒഴിഞ്ഞുകൊടുത്ത’ ഇടത്തിലേക്ക് പ്രതിഷ്ഠിക്കാൻ ഇത്തരം ബാങ്കുകൾക്ക് അവസരം നൽകുകയും ചെയ്യുന്നു. 70 ശതമാനം ഓഹരി റിലയൻസിന് നൽകി എസ്.ബി.ഐ അവരുമായി ചേർന്ന് പേമെൻറ് ബാങ്ക് തുടങ്ങാൻ തീരുമാനിച്ചത് പൊതുേമഖലാ ബാങ്കുകൾ എവിടേക്ക് എന്നതിെൻറ
സൂചനയാണ്.
വിമർശിക്കാൻ ആർക്കുണ്ട് അവകാശം?
യു.പി.എ സർക്കാരിൽ ധനമന്ത്രിയായിരുന്ന പി. ചിദംബരമാണ് പൊതുമേഖലാ ബാങ്കുകളുടെ ലയന പദ്ധതിക്ക് വിത്തിട്ടത്. അക്കാലത്തുതന്നെ നടപ്പാക്കാൻ തുനിഞ്ഞതാണെങ്കിലും പിന്തുണച്ചിരുന്ന പലരുടെയും എതിർപ്പ് കാരണം സാധിച്ചില്ല. ഈ മോഹഭംഗം ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടന പത്രികയിലും കാണാം. പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് അനുകൂലമായ സമീപനമാണ് പാർട്ടി സ്വീകരിച്ചത്. സ്വാഭാവികമായും ഇക്കാര്യത്തിൽ സർക്കാരിെൻറ മനസ്സാക്ഷിക്കുത്തോടെ മാത്രമേ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് വിമർശിക്കാനാവൂ.
ലയനവാദം, മറുവാദം
‘മൂലധനാടിത്തറ വിപുലപ്പെടുത്തി കാര്യശേഷിയും മത്സരശേഷിയും ഉയർത്താൻ’ എന്നാണ് ലയനത്തിന് കേന്ദ്ര സർക്കാരും അനുകൂലികളും പറയുന്ന ന്യായം. മെച്ചപ്പെട്ട ഉപഭോക്തൃ സേവനം ലഭിക്കും. ജീവനക്കാരെ പിരിച്ചുവിടില്ല, പകരം പുനർവിന്യസിക്കും. ബാങ്ക് ബോർഡുകളുടെ അധികാരം വിപുലപ്പെടുത്തുകയും പ്രവർത്തനം മെച്ചപ്പെടുത്താൻ ഉയർന്ന തസ്തിക സൃഷ്ടിക്കുകയും ചെയ്യും -ഇങ്ങനെ പോകുന്ന ന്യായീകരണങ്ങൾ. മെച്ചപ്പെട്ട ഉപഭോക്തൃ സേവനം അധിക സേവന നിരക്കുകളും മറ്റുമായിരിക്കും എന്നതാണ് എസ്.ബി.ഐ നൽകിയും ഇനി ബാങ്ക് ഓഫ് ബറോഡ നൽകാനിരിക്കുന്നതുമായ അനുഭവം. ജീവനക്കാരെ പിരിച്ചു വിടില്ലെന്ന് പറയുന്നത് വിശ്വസിക്കാം.
രണ്ടാം മോദി സർക്കാരിൽ മുൻപിൻ നോക്കാതെ പിരിച്ചുവിടൽ പോലും തുടങ്ങിയിട്ടുണ്ടെങ്കിലും ലയിപ്പിക്കുന്ന ബാങ്കുകളിലെ അങ്ങനെ ചെയ്യില്ലായിരിക്കാം. പക്ഷെ, ഒരു പ്രദേശത്തിെൻറ പരിധി വിട്ട് ഇന്ത്യ മുഴുവൻ പ്രവർത്തന മേഖലയാകുന്നതാണ് ലയനത്തിെൻറ സ്വഭാവം. തലങ്ങും വിലങ്ങും വരുന്ന സ്ഥലംമാറ്റത്തിലൂടെ നടപ്പാക്കുന്ന ‘പുനർവിന്യാസ’ത്തിൽ അടിതെറ്റുന്ന ആയിരങ്ങൾ കൊഴിഞ്ഞു പോകുമെന്ന് സർക്കാരിന് ഉറപ്പുണ്ട്. ബാങ്കുകളുടെ ബോർഡുകളുടെ അധികാരം വിപുലപ്പെടുത്തുമെന്ന കള്ള പ്രസ്താവനയാണ് അടുത്തത്. പൊതുമേഖലാ ബാങ്ക് ഡയറക്ടർ ബോർഡുകളിൽ ജീവനക്കാരുടെയും ഓഫീസർമാരുടെയും പ്രതിനിധി വേണമെന്ന് വ്യവസ്ഥയുണ്ട്. എത്രയോ വർഷമായി ഇന്ത്യയിലെ ബാങ്കുകളിൽ ഇത് ഒഴിഞ്ഞു കിടക്കുകയാണ്.
ജീവനക്കാരുടെ സംഘടനകൾ ഇക്കാര്യം പറഞ്ഞ് അധികാരികളെ മാത്രമല്ല, കോടതികളെയും സമീപിച്ചു. ആരും ഒന്നും ചെവിക്കൊണ്ടിട്ടില്ല. ഒരുപക്ഷെ എസ്.ബി.ഐ-അസോസിയേറ്റ് ലയനം മുതൽ സംഭവിച്ച കാര്യങ്ങളിൽ ജീവനക്കാരുടെയും ഓഫീസർമാരുടെ പ്രതിനിധി ഉണ്ടായിരുന്ന ബോർഡുകളിൽനിന്ന് എതിർപ്പിെൻറ സ്വരങ്ങൾ ഉയർന്നേനെ. അത് ഒഴിവാക്കിയാണ് ബോർഡുകളുടെ അധികാരം ‘വിപുലപ്പെടുത്തുന്നത്’. പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ഉയർന്ന തസ്തിക എന്നതിെൻറ മലയാളം കോർപറേറ്റ് വായ്പകളിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കാനുള്ള ഒരു സംവിധാനം എന്നേ അനുഭവങ്ങളിൽനിന്ന് വായിക്കാനാവൂ.
തമസ്കരിക്കുന്ന കിട്ടാക്കടവും ‘മുടി മുറിക്കലും’
വൻകിട കോർപറേറ്റുകൾക്ക് കൊടുത്ത വായ്പ തിരിച്ചടക്കാതെ ‘നിഷ്ക്രിയ ആസ്തി’യെന്ന് ഓമനപ്പേരിട്ട് കിട്ടാക്കടമാകുന്നതും അത് പിന്നീട് എഴുതിത്തള്ളുന്നതും ഈ കിട്ടാക്കടത്തിലേക്ക് മുതൽകൂട്ടി ബാങ്കുകളുടെ പ്രവർത്തന ലാഭം കൃത്രിമമായി കുറയുന്നതും സമീപകാല ഇന്ത്യൻ ബാങ്കിങിെൻറ സ്വഭാവമാണ്. അത് അനസ്യൂതം തുടരുന്നു കിട്ടാക്കടം പിരിച്ചെടുക്കൽ അധര വ്യായാമമായി മാത്രം ഒതുങ്ങുന്നു. പക്ഷെ, നമ്മൾ അധികം മനസിലാക്കിയിട്ടില്ലാത്ത ഒന്നാണ് ‘ഹെയർ കട്ട്’ (മുടി മുറിക്കൽ). തിരിച്ചടവ് ബാധ്യത വരുത്തുന്ന വൻകിട കമ്പനികളെ മറ്റൊരു കമ്പനി ഏറ്റെടുക്കുന്നതാണ് ഈ സമ്പ്രദായം.
10,000 കോടി രൂപ തിരിച്ചടക്കാനുള്ള കമ്പനി നഷ്ടത്തിലായെങ്കിൽ അതിനെ ഏറ്റെടുക്കാൻ മറ്റൊരു സ്ഥാപനം വരുന്നു. അവർ 4,000 കോടി രൂപ ബാങ്ക് ബാധ്യതയിലേക്ക് അടച്ച് ഏർപ്പാട് അവസാനിപ്പിച്ച് കമ്പനിയെ ഏറ്റെടുക്കുന്നു. ‘ഹെയർ കട്ട്’ 6,000 കോടി. അതായത്; രാജ്യത്തെ ജനം നിക്ഷേപിച്ച 6,000 കോടി രൂപ ഒരു കോർപറേറ്റ് ഭീമൻ കൊണ്ടുപോയെന്നർഥം. ഇങ്ങനെ സമീപകാല ഹെയർകട്ടുകളിലൂടെ ബാങ്കുകൾക്ക് (ജനത്തിന്, രാജ്യത്തിന്) നഷ്ടമായതും വൻകിടക്കാർക്ക് ചുളുവിൽ കിട്ടിയതുമായ കോടികൾ എത്രയെന്നതിെൻറ കൃത്യം കണക്കു പോലുമില്ല. ഇതിനെക്കുറിച്ചൊന്നും കൃത്യമായ കാഴ്ചപ്പാടോ പരിഹാരമോ പറയാതെയാണ് വീണ്ടും ബാങ്ക് ലയനം പ്രഖ്യാപിക്കുന്നത്.
എവിടേക്ക്?
നാലായി ലയിക്കുന്ന 10 ബാങ്കുകൾക്കും ഒരു പ്രദേശത്ത് ശാഖയുണ്ടെന്ന് കരുതുക. അതിൽ നാലെണ്ണമേ ഇനി ശേഷിക്കൂ. സ്വാഭാവികമായും ആറ് ശാഖ പൂട്ടും. ഇങ്ങനെ ആയിരക്കണക്കിന് ശാഖകൾ പൂട്ടുമെന്നത് എസ്.ബി.ഐയിലെ അനുഭവമാണ്. എസ്.ബി.ഐ ഇതിനകം രണ്ടായിരത്തോളം ശാഖയാണ് ലയനശേഷം പൂട്ടിയത്. ഇത് ഒരു ചെറിയ ബാങ്കിെൻറ മൊത്തം ശാഖകളുടെ എണ്ണം വരും. ഇനി ജീവനക്കാരുടെ കാര്യം. നിയമനം പാടെ മരവിപ്പിച്ച ബാങ്കുകളിൽ നിലവിൽ േജാലി കഠിനമാണെന്ന് പാർലമെൻററി സമിതിതന്നെ കണ്ടെത്തിയതാണ്. സമ്മർദം കാരണം ബാങ്ക് ജീവനക്കാർക്കിടക്ക് ആത്മഹത്യ പെരുകുയാണ്. ലയനം നടക്കുകയും ശാഖകൾ കുറയുകയും ചെയ്യുന്നതോടെ വരുന്ന പുതിയ വാദം ജീവനക്കാർ അധികമാണ് എന്നതായിരിക്കും. അത് സ്വയം വിരമിക്കലിലേക്ക് വഴി തുറക്കും.
േജാലിയിൽ തുടരാൻ തീരുമാനിക്കുന്നവർ രാജ്യത്ത് എവിടേക്കും എടുത്തെറിയപ്പെടും. സ്വാഭാവികമായും അവർ സ്വയം വിരമിക്കാൻ തീരുമാനിക്കും. എസ്.ബി.ഐയിൽ ഇതിനകം 3,500ഓളം പേരാണ് ഇങ്ങനെ പോയത്. ബാങ്കുകളിൽ പുതിയ നിയമനം നാമമാത്രമാവും എന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. അഭ്യസ്തവിദ്യരായ കോടിക്കണക്കിന് യുവാക്കൾ തൊഴിൽ കാത്തിരിക്കുന്ന ഒരു രാജ്യത്ത്, അതും മാന്ദ്യം കൊടികുത്തി വാഴാനൊരുങ്ങുന്ന സമയത്ത് തൊഴിലവസര നിഷേധം എന്ന വലിയ തലംകൂടിയുണ്ട്, ലയനത്തിന്.
സ്വകാര്യവത്കരണം ആരോപണമോ?
വിപ്ലവകരമായ ബാങ്ക് ദേശസാത്കരണത്തിൽനിന്നുള്ള തിരിഞ്ഞു നടത്തം, അഥവാ സ്വകാര്യവത്കരണമാണ് വരാനിരിക്കുന്നതെന്ന വിമർശനം വെറും ആരോപണമായി കാണാനാവുമോ? ട്രില്യൺ ഡോളർ സ്വപ്നം കാണുന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമെൻറ ബജറ്റിൽ ഒരു ലക്ഷത്തി അയ്യായിരം കോടി രൂപ ഓഹരി വിറ്റഴിക്കലിലൂടെ കണ്ടെത്തുമെന്ന് പറഞ്ഞിരുന്നു. എൽ.ഐ.സി സ്വകാര്യവത്കരണത്തിെൻറ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ലയിച്ച് ഒന്നാവുന്ന ബാങ്കുകളുടെ ഓഹരി വിൽപന എളുപ്പമാണ്. പുതിയ സാഹചര്യത്തിൽ അത് വെറുമൊരു ആരോപണമായി കാണാനാവില്ല എന്നുതന്നെ പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.