വൈദേശിക ശക്തികളായ ഡച്ചുകാരെ പരമ്പരാഗത ആയുധമുറകൾകൊണ്ട് തിരുവിതാംകൂറിലെ മാർത്താണ്ഡവർമ പരാജയപ്പെടുത്തിയ ആക്രമണമാണ് 1741ൽ നടന്ന കുളച്ചൽ യുദ്ധം. ദക്ഷിണേന്ത്യയിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരുന്ന ഡച്ചുകാരുടെ ആയുധബലത്തിനേറ്റ ആദ്യപ്രഹരമായിരുന്നു അത്.
പീരങ്കികൾ ഉൾപ്പെടെ കരുതി ഡച്ച് സൈന്യം സിലോണിൽനിന്ന് തിരുവിതാംകൂർ ആക്രമിക്കുന്നതിനായി പുറപ്പെട്ടു. കുളച്ചലിലെത്തിയ അവർ കോട്ടാർവരെയുള്ള തിരുവിതാംകൂർ പ്രദേശങ്ങൾ ആക്രമിച്ച് നിയന്ത്രണത്തിലാക്കിയ ശേഷം മാർത്താണ്ഡവർമയുടെ ആസ്ഥാനമായ കൽക്കുളത്തേക്ക് നീങ്ങി. ഡച്ചുസൈന്യം അവിടെ വർമയുടെ സൈന്യത്തോട് പൂർണമായി പരാജയപ്പെട്ടു.
ക്യാപ്റ്റൻ ഡിലനോയ് ഉൾപ്പെടെ നിരവധി ഡച്ചുകാർ തടവിലായി. ഡിലനോയ് പിന്നീട് തിരുവിതാംകൂർ സേനയെ പരിഷ്കരിക്കുകയും മാർത്താണ്ഡവർമയുടെ സൈന്യത്തിലെ 'വലിയ കപ്പിത്താനായി' മാറുകയും ചെയ്തു. ലോകത്തെ ഏറ്റവും ശക്തമായ നാവികപ്പടയുമായെത്തിയ ഡച്ചുകാരെ തോൽപിക്കാൻ മാർത്താണ്ഡവർമയെ സഹായിച്ച ആളുകൾക്കുനേരെ നമ്മുടെ ചരിത്രരചയിതാക്കൾ കണ്ണടച്ചുകളഞ്ഞുവെങ്കിലും ഡിലനോയ് ഇക്കാര്യം രേഖപ്പെടുത്തി വെച്ചിട്ടുണ്ട് .
ഡച്ചുകാരുടെ വാഗ്ദാനങ്ങൾക്കും പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാൻ കൂട്ടാക്കാതെ തിരുവിതാംകൂറിലെ മത്സ്യത്തൊഴിലാളി സമൂഹം കാണിച്ച ധീരതയാണ് മാർത്താണ്ഡവർമക്ക് വിജയം സമ്മാനിച്ചത്. കുടം കണക്കിന് പണം വാഗ്ദാനം ചെയ്തിട്ടും 'മുക്കുവർ' രാജാവിനെ ചതിക്കാനോ തങ്ങൾക്കൊപ്പം ചേരാനേ തയാറായില്ലെന്നാണ് ഡിലനോയ് തന്റെ പ്രബന്ധത്തിൽ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.