സംവിധാൻ സദനിൽ ഭരണഘടനയെ വണങ്ങുന്ന നരേന്ദ്ര മോദി

കു​റ​ഞ്ഞ​പ​ക്ഷം, ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന്റെ കു​മി​ള​യെ​യെ​ങ്കി​ലും പൊ​ട്ടി​ച്ചു​ക​ള​യു​ന്നു. ച​രി​​ത്ര​ത്തി​ലെ അ​ജ​യ്യ​വേ​ഷ​മോ ദൈ​വി​ക വ്യ​ക്തി​ത്വ​മോ അ​ല്ല അ​ദ്ദേ​ഹ​മി​ന്ന്, ജ​ന​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കി​വി​ട്ട വെ​റു​മൊ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ൻ മാ​ത്രം

ഒ​രു മാ​സ്മ​രി​ക നി​മി​ഷ​ത്തി​ലാ​ണ് ന​മ്മ​ളി​ന്ന്. നി​രാ​ശ​യു​ടെ അ​ന്ത​രീ​ക്ഷ​വും സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ന്റെ ശ്വാ​സം​മു​ട്ടി​ക്കു​ന്ന നി​ഴ​ലും ഓ​ക്കാ​നം വ​മി​പ്പി​ക്കു​ന്ന വ​ർ​ഗീ​യ​ത​യു​ടെ കാ​റ്റും, ഏ​റ്റ​വും കു​റ​ഞ്ഞ​ത് ഈ ​നി​മി​ഷ​ത്തേ​ക്കെ​ങ്കി​ലും ഇ​വി​ടെ​നി​ന്ന് മാ​റി​നി​ൽ​ക്കു​ന്നു.

മൂ​ന്നാം ത​വ​ണ​യും എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ചേ​ക്കും. പ​​ക്ഷേ, ഇ​ത്ത​വ​ണ ന​ട​ന്ന​ത് വെ​റു​മൊ​രു സാ​ധാ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നി​ല്ല. കു​റ​ഞ്ഞ​പ​ക്ഷം, ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന്റെ കു​മി​ള​യെ​യെ​ങ്കി​ലും പൊ​ട്ടി​ച്ചു​ക​ള​യു​ന്നു. ച​രി​​ത്ര​ത്തി​ലെ അ​ജ​യ്യ​വേ​ഷ​മോ ദൈ​വി​ക വ്യ​ക്തി​ത്വ​മോ അ​ല്ല അ​ദ്ദേ​ഹ​മി​ന്ന്, ജ​ന​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കി​വി​ട്ട വെ​റു​മൊ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ൻ മാ​ത്രം.

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന്റെ സ​മൂ​ല​മാ​യ പു​നഃ​ക്ര​മീ​ക​ര​ണ​ത്തി​ലേ​ക്ക് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ര​ൽ​ചൂ​ണ്ടു​ന്നു. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ൽ മി​ക​ച്ച അ​ധി​കാ​ര സ​ന്തു​ലി​താ​വ​സ്ഥ പു​നഃ​സ്ഥാ​പി​ക്കു​ന്നു. ഇ​ത്ത​ര​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മ​ല്ല വ​ന്ന​തെ​ങ്കി​ൽ രാ​ജ്യം ബി.​ജെ.​പി​യു​ടെ ത​ട​ഞ്ഞു​നി​ർ​ത്താ​നാ​കാ​ത്ത സ​ർ​വാ​ധി​പ​ത്യ​ത്തി​നു കീ​ഴി​ലേ​ക്ക് പോ​യേ​നെ.

രാ​ഷ്ട്രീ​യ​ത്തി​ന്റെ സ​ക​ല സാ​ധ്യ​ത​ക​ളും ഇ​ല്ലാ​താ​ക്കു​ക​യും എ​തി​രാ​ളി​ക​ളെ വി​ഴു​ങ്ങു​ക​യും പൗ​ര​സ​മൂ​ഹ​ത്തെ മു​ഴു​വ​ൻ കോ​ള​നി​വ​ത്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു ആ​ധി​പ​ത്യ​മാ​യി​രു​ന്നു അ​ത്. ഇ​ന്ത്യ​ക്ക് വീ​ണ്ടും ആ​ഴ​ത്തി​ലു​ള്ളൊ​രു മ​ത്സ​ര രാ​ഷ്ട്രീ​യ വ്യ​വ​സ്ഥ​യു​ണ്ടാ​യി​രി​ക്കു​ന്നു. അ​തോ​ടൊ​പ്പം ചെ​റു​ത്തു​നി​ൽ​പ്പി​ന്റെ​യും സ​ന്തു​ല​ന​ത്തി​ന്റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്റെ​യും സാ​ധ്യ​ത​ക​ൾ വ​ന്നു​ചേ​രു​ന്നു. ഈ ​സ​ന്തു​ലി​താ​വ​സ്ഥ ഭാ​ഗി​ക​മാ​യി സാ​ധ്യ​മാ​ക്കി​യ​ത് ഇ​ൻ​ഡ്യ സ​ഖ്യ​മാ​ണ്, വി​ശി​ഷ്യാ യു.​പി​യി​ൽ, അ​വ​ർ അ​ത്ഭു​ത​ക​ര​മാം​വി​ധം ഒ​ന്നി​ച്ചു​നി​ന്നു. ദേ​ശീ​യ​ത​ല​ത്തി​ൽ ബി.​ജെ.​പി വോ​ട്ടു​വി​ഹി​തം നി​ല​നി​ർ​ത്തി​യെ​ങ്കി​ലും സീ​റ്റു​ക​ൾ ചോ​ർ​ന്നു. പ്ര​തി​പ​ക്ഷ​സ​ഖ്യം ഒ​രു​മ നി​ല​നി​ർ​ത്തി​യാ​ൽ അ​വ​ർ​ക്ക് സ്ഥി​ര​മാ​യ രാ​ഷ്ട്രീ​യ​ശ​ക്തി​യാ​യി മാ​റാം. ബി.​ജെ.​പി​യെ ചെ​റു​ക്കാ​ൻ ന​ല്ലൊ​രു ബ​ദ​ൽ ഇ​ല്ല എ​ന്ന പ​റ​ച്ചി​ലി​ന് ഇ​നി പ്ര​സ​ക്തി​യി​ല്ല. സ​ദാ ഉ​ന്ന​മി​ട്ട സ​ർ​ക്കാ​റി​നും തി​ക​ഞ്ഞ ശ​ത്രു​ത​യോ​ടെ പെ​രു​മാ​റി​യ മാ​ധ്യ​മ​ങ്ങ​ൾ​ക്കും, സ​ന്ദേ​ഹ​ങ്ങ​ൾ​ക്കു​മെ​തി​രെ ഉ​റ​ച്ചു​നി​ന്ന് പോ​രാ​ടി​യ പ്ര​തി​പ​ക്ഷ​ത്തി​ന്റെ നി​ല​പാ​ടി​നു​ള്ള ആ​ദ​രം കൂ​ടി​യാ​ണി​ത് എ​ന്നു പ​റ​യേ​ണ്ടി​വ​രും. ഈ ​കു​റി​പ്പു​കാ​ര​ന​ട​ക്ക​മു​ള്ള​വ​രു​ടെ സ​ന്ദേ​ഹ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ച്ചു​കൊ​ണ്ട് സ​ഖ്യ​മു​ണ്ടാ​ക്കു​ക​യും വോ​ട്ടു​ക​ൾ സ്വ​രു​ക്കൂ​ട്ടു​ക​യും ചെ​യ്ത രാ​ഹു​ൽ ഗാ​ന്ധി​ക്കും അ​ഖി​ലേ​ഷ് യാ​ദ​വി​നും ഇ​ക്കാ​ര്യ​ത്തി​ൽ ഫു​ൾ മാ​ർ​ക്ക് ന​ൽ​ക​ണം.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു പ​രി​ധി​വ​രെ ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​ന​യും നേ​രി​ടു​ന്ന അ​പ​ക​ടാ​വ​സ്ഥ, ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​പ​ച​യം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി​യു​ള്ള പോ​രാ​ട്ടം കൂ​ടി​യാ​യി​രു​ന്നു. കൂ​ടു​ത​ൽ സ​മ​തു​ലി​ത​മാ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം സ്ഥാ​പ​ന​പ​ര​മാ​യ പു​ന​രു​ജ്ജീ​വ​ന​ത്തി​നും സാ​ധ്യ​ത സൃ​ഷ്ടി​ക്കും. അ​ത് സ്വ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ളെ​യും സി​വി​ൽ സ​മൂ​ഹ​ത്തെ​യും കൂ​ടു​ത​ൽ ശാ​ക്തീ​ക​രി​ക്കും. വ്യ​ക്തി​ക​ളു​ടെ ശ​ക്തി ചോ​ർ​ത്തും​വി​ധ​ത്തി​ലെ തെ​റ്റാ​യ സാ​മൂ​ഹി​ക സ​മ​വാ​യം ഉ​ണ്ടാ​ക്ക​ൽ എ​ളു​പ്പ​മ​ല്ലാ​താ​കും. പാ​ർ​ല​മെ​ന്റി​നെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ടു​പോ​വു​ക എ​ന്ന​ത് ക​ഠി​ന​മാ​യി മാ​റും. യു.​പി​യി​ൽ പ​കു​തി സീ​റ്റു​ക​ൾ ന​ഷ്ട​മാ​യ​ത് ബി.​ജെ.​പി​ക്കു​ള്ളി​ൽ ചേ​രി​പ്പോ​രി​നും ഭി​ന്ന​ത​ക്കും സാ​ധ്യ​ത തു​റ​ക്കു​ന്നു. പാ​ർ​ട്ടി​യി​ൽ​ത​ന്നെ കൂ​ടു​ത​ൽ കൂ​ടി​യാ​ലോ​ച​ന​ക​ളു​മു​ണ്ടാ​കാം. അ​ത്ത​രം ഒ​രു ച​ർ​ച്ച ന​ട​ത്താ​ൻ മോ​ദി​ക്ക് സാ​ധി​ക്കു​മോ എ​ന്ന​ത് മ​റ്റൊ​രു ചോ​ദ്യ​മാ​ണ്. 1989നും 2014​നും ഇ​ട​യി​ൽ നാം ​ക​ണ്ടി​രു​ന്ന പ്ര​വ​ണ​ത​ക​ളി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നും ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ്യ​ത തു​റ​ക്കു​ന്നു.

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന്റെ സാ​മൂ​ഹി​ക ഭാ​വ​ന​യെ മാ​റ്റി​പ്പ​ണി​യു​ക​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ ബി.​ജെ.​പി. ആ​ദ്യ​മ​വ​ർ ശ്ര​മി​ച്ച​ത് ഹി​ന്ദു​ത്വ സ്വ​ത്വ​ത്തെ ഏ​കീ​ക​രി​ക്കാ​നാ​ണ്. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ​യും ദ​ലി​ത​രെ​യും ഉ​ൾ​പ്പെ​ടു​ത്തി അ​തു​വ​ഴി ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക അ​ടി​ത്ത​റ വി​ശാ​ല​മാ​ക്കാ​ൻ അ​വ​ർ ശ്ര​മി​ച്ചു. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ അ​പ്ര​സ​ക്ത​മാ​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളും അ​വ​ർ ഉ​പ​യോ​ഗി​ച്ചു. എ​ന്നാ​ൽ ഈ ​ത​ന്ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ കാ​ല​ഹ​ര​ണ​പ്പെ​ട്ടി​രി​ക്കു​ന്നു. ദ​ലി​ത​ർ ബി.​ജെ.​പി​യി​ൽ നി​ന്ന് അ​ക​ന്ന​തി​നും ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​നൊ​പ്പം നീ​ങ്ങി​യ​തി​നും തെ​ളി​വു​ക​ളു​ണ്ട്. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ കോ​ൺ​ഗ്ര​സി​ലും എ​സ്.​പി​യി​ലും ദൃ​ഢ​ത ക​ണ്ടെ​ത്തി. ര​ണ്ടാ​മ​ത്തേ​ത് ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ലെ സാം​സ്കാ​രി​ക അ​മ​ർ​ഷ​ത്തി​ലൂ​ന്നി പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ​ത്തെ ഒ​പ്പം ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. ഹി​ന്ദു സ​മൂ​ഹ​ത്തി​ന്റെ മൂ​ന്നി​ലൊ​ന്നി​നെ സ​മൂ​ല​മാ​യി മാ​റ്റാ​ൻ ഇ​തു വ​ഴി സാ​ധി​ച്ചേ​നെ. പ്ര​തി​പ​ക്ഷം ദു​ർ​ബ​ല​വും ഭി​ന്നി​പ്പു​ള്ള​തു​മാ​യി​രി​ക്കെ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്ക് അ​ത് പ​ല​പ്പോ​ഴും ധാ​രാ​ള​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഭൂ​രി​പ​ക്ഷം ഹി​ന്ദു​ക്ക​ളെ​യും എ​ക്കാ​ല​ത്തും തീ​വ്ര നി​ല​പാ​ടു​കാ​രാ​ക്കു​ക എ​ന്ന​ത് ഏ​റെ ​പ്ര​യാ​സ​ക​ര​മാ​യ കാ​ര്യ​മാ​ണ്. പ​ക​യു​ടെ​യും വി​ദ്വേ​ഷ​ത്തി​ന്റെ​യും പ്ര​മേ​യം നി​ര​ന്ത​രം പ്ര​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി അ​തി​നു ശ്ര​മി​ച്ചു. അ​ത് കു​റെ​യേ​റെ വി​ജ​യ​ക​ര​മാ​യി​രു​ന്നു. ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യെ അ​ജ​യ്യ​മാ​യ ഒ​രു ബ്ലോ​ക്കാ​യി ക​ണ​ക്കാ​ക്കി, പ​ക​ര​മാ​യി വ​ട​ക്ക്-​തെ​ക്ക് വി​ഭ​ജ​നം ഉ​ണ്ടാ​ക്കാ​നും നോ​ക്കി. ഈ ​കെ​ട്ടു​ക​ഥ​യെ പൊ​ളി​ച്ചു​ക​ള​ഞ്ഞു​വെ​ന്ന​താ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ത​ക​ർ​പ്പ​ൻ ക​ഥ. രാ​ഷ്ട്രീ​യം സാ​മൂ​ഹി​ക സ്വ​ത്വ​ത്താ​ൽ അ​മി​ത​മാ​യി നി​ർ​ണ​യി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും വ്യ​ത്യ​സ്ത സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​തി​നെ പു​ന​ർ​രൂ​പ​ക​ൽ​പ​ന ചെ​യ്യ​ൽ സാ​ധ്യ​മാ​ണെ​ന്ന​തു​മാ​ണ് വ​ലി​യ പാ​ഠം.

ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്‍ഥ​യു​ടെ വി​ഷ​മം​പി​ടി​ച്ച പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്. ബി.​ജെ.​പി​യു​ടെ സാ​മ്പ​ത്തി​ക പ്ര​ക​ട​ന​ത്തോ​ടു​ള്ള പൂ​ർ​ണാ​ർ​ഥ​ത്തി​ലു​ള്ള നി​രാ​ക​ര​ണ​മ​ല്ല ഈ ​ജ​ന​വി​ധി. എ​ന്നാ​ൽ, ക്ഷേ​മ​സ​ഖ്യ​ങ്ങ​ൾ​ക്ക് പ​രി​ധി​യു​ണ്ടെ​ന്ന വ​സ്തു​ത​യി​ലേ​ക്കാ​ണ് ഇ​ത് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. കോ​ൺ​ഗ്ര​സ് ഒ​രു പ​തി​റ്റാ​ണ്ടു മു​മ്പ് ന​ട​ത്തി​യ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ രാ​ഷ്ട്രീ​യ​നേ​ട്ടം എ​ടു​ക്കാ​ൻ കൂ​ടു​ത​ൽ ക​ഴി​വു​ള്ള ബി.​ജെ.​പി​യും ത്വ​രി​ത​ഗ​തി​യി​ൽ പ​രീ​ക്ഷി​ച്ചു. അ​ടി​സ്ഥാ​ന​പ​ര​മാ​യ ഘ​ട​ന​മാ​റ്റ​മി​ല്ലാ​തെ വ​ന്നാ​ൽ ക്ഷേ​മ​സ​ഖ്യ​ങ്ങ​ൾ ഒ​ന്നോ ര​ണ്ടോ കാ​ലാ​വ​ധി​ക്കു​ശേ​ഷം വ​ഴി​മു​ട്ടും. അ​ത് ഏ​തൊ​രു സ​ർ​ക്കാ​റി​നെ​യും ദു​ർ​ബ​ല​മാ​ക്കും. പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഇ​പ്പോ​ഴും ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഈ ​പ്ര​ചാ​ര​ണ കാ​ല​ത്ത് ആ​ളു​ക​ൾ ക​ണ്ട​ത് ഒ​രു നേ​താ​വി​നെ​യ​ല്ല, മ​റി​ച്ച് സ്വ​യം പു​ക​ഴ്ത്തു​ന്ന വ്യ​ക്തി​ത്വ​ത്തെ​യാ​ണ്, ദൈ​വി​ക​ത സം​ബ​ന്ധി​ച്ച സ്വ​ന്തം വ്യാ​മോ​ഹ​ങ്ങ​ളു​ടെ ത​ട​വു​കാ​ര​നെ. ആ ​ആ​ത്മ​സ്‌​നേ​ഹ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ ദൗ​ർ​ബ​ല്യ​വും. ഇ​ത്ത​രം ഫ​ല​ങ്ങ​ളു​ടെ ന​യ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ വ്യാ​ഖ്യാ​നി​ക്ക​ൽ പ്ര​യാ​സ​ക​ര​മാ​ണ്. ​ശ്രീ ​മോ​ദി ഒ​ര​ൽ​പം ഒ​തു​ങ്ങി​യി​ട്ടു​ണ്ട്. പ​ക്ഷേ, അ​ദ്ദേ​ഹം വ​രു​ത്തി​വെ​ച്ച വ​ർ​ഗീ​യ​ത​യു​ടെ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ലം എ​ളു​പ്പ​ത്തി​ൽ ഇ​ല്ലാ​താ​വി​ല്ല. 

Tags:    
News Summary - the result of lok sabha election resulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.