പ്രവചനാതീതൻ

ബ്രക്​സിറ്റ്​ ബ്രിട്ടീഷ്​ രാഷ്​ട്രീയത്തി​ലിപ്പോൾ പ്രതീക്ഷയെക്കാളേറെ ആകുലതകളുടെ പദമാണ്​. എലിസബത്ത്​ രാജ് ​ഞിക്കു കീഴിൽ 14ാമത്തെ പ്രധാനമന്ത്രിയായി പദവി​യേറ്റ ബോറിസ്​ ജോൺസൺ എന്ന മാധ്യമപ്രവർത്തകനായ ടോറി നേതാവിന്​ വിശേഷിച്ചും. ഒരു വർഷം മുമ്പുവരെ​ രാജ്യാന്തര തലത്തിൽ പോയിട്ട്​ സ്വന്തം നാട്ടിൽ പോലും വലിയ​ വിലാസങ്ങല്ലാതിരു ന്നിടത്തുനിന്ന്​ ബ്രക്​സിറ്റ്​ ഉയർത്തിപ്പിടിച്ച്​​ മാസങ്ങൾക്കിടെ രാജ്യത്തെ ഏറ്റവും വലിയ രാഷ്​ട്രീയ നേതാവാ യി വളർന്ന ജോൺസണ്​ ബ്രിട്ടനെ യൂറോപ്യൻ യൂനിയനിൽനിന്ന്​ പുറത്തുകടത്താനാകുമോ?

‘പേരറിയാതൊരു’ നേതാവ് ​
സ്​പെ​ക്​റ്റേറ്റർ പത്രത്തി​​​െൻറ പത്രാധിപരായും ​‘ഡെയ്​ലി രടലഗ്രാഫി’​​​െൻറ യൂറോപ്യൻ ലേഖകനായും അറിഞ ്ഞത്ര ബ്രിട്ടിഷുകാർക്ക്​ ബോറിസ്​ ജോൺസൺ എന്ന രാഷ്​ട്രീയക്കാരനെ പരിചയം കാണില്ല. 2016ൽ ബ്രക്​സിറ്റ്​ ഹിതപരിശോധ ന നടന്നതിനു പിറകെ ഡേവിഡ്​ കാമറൺ അധികാരമൊഴിയു​േമ്പാൾ പകരക്കാരനു വേണ്ടിയുള്ള ടോറി പട്ടികയിൽ ഇങ്ങനെയൊരാൾ ഉണ ്ടായിരുന്നില്ല. അന്ന്​ താൽപര്യമറിയിച്ചു​ രംഗത്തുവന്നിട്ടും സ്വന്തം പ്രചാരണ മാനേജർ മൈക്കൽ ഗോവ്​ പോലും വോട ്ടുചെയ്​തത്​ മറുപക്ഷത്തിന്​. ഒരു വർഷം മുമ്പ്​ തെരേസ മേയ്​ മന്ത്രിസഭയിൽനിന്ന്​ ഇതേവിഷയത്തിൽ പ്രതിഷേധിച്ച്​ ര ാജിനൽകിയപ്പോഴും മാധ്യമങ്ങൾക്ക്​ വലിയ വാർത്തയായില്ല. മേയ്​ തയാറാക്കിയ ബ്രക്​സിറ്റ്​ കരാറിനോടുള്ള അനിഷ്​ടം പരസ്യമാക്കിയായിരുന്നു വിദേശകാര്യ സെക്രട്ടറിയായിരുന്ന ജോൺസൺ അന്ന്​ മന്ത്രിസഭക്കു പുറത്തുകടന്നത്​. പാർലമ​​െൻറിനകത്തും പുറത്തും പിന്തുണക്കാൻ ആളില്ലാതെ ഒറ്റ​യാനായിട്ടായിരുന്നു പിന്നെയും രാഷ്​ട്രീയ യാത്ര. പ്രതിനിധി സഭയിൽ സംസാരിക്കാനെഴുന്നേറ്റാൽ ഇൗ ഭാവിനേതാവിനെ കേൾക്കാൻ താൽപര്യം കാണിച്ചവർ നന്നേ കുറവ്​.

പക്ഷേ, 55 കാരനായ ഒാക്​സ്​ഫഡ്​ ബിരുദധാരി ക്ഷമയോടെ സ്വന്തം വഴിയിൽ ഉറച്ചുനിന്നു. മാധ്യമ ഉപ​േദഷ്​ടാവ്​ ലീ കെയിൻ, പാർലമ​​െൻറിലെ സഹായി കോണർ ബേൺസ്​ എന്നിവരെ കൂട്ടുപിടിച്ച്​ പതിയെ ബ്രിട്ടീഷ്​ രാഷ്​ട്രീയത്തി​​​െൻറ അമരത്തേക്കു ചുവടുവെച്ചു. മുൻ ടോറി എം.പി ജെയിംസ്​ വാർട്ടൺ സഹായിച്ച്​ പാർലമ​​െൻറിലെ അംഗങ്ങളുമായി കൊണ്ടുപിടിച്ച ചർച്ചകൾ നടത്തി. ദിവസങ്ങളും ആഴ്​ചകളുമെടുത്ത്​ ഒാരോ പ്രതിനിധിയുമായും നിരന്തരം സംവദിച്ച്​​ വിഷയത്തി​​​െൻറ (ത​​​െൻറയും) വലിപ്പം ബോധ്യപ്പെടുത്തി. 16 എം.പിമാരുമായി വരെ ഒരു ദിവസം ചർച്ച നടന്നു. ഭക്ഷണത്തിൽ പോലും കടുത്ത ചിട്ടകൾ ഏർപെടുത്തി. അപ്പോഴും, ​‘ഡെയ്​ലി ടെലഗ്രാഫി’ലെ ത​​​െൻറ ​പ്രതിവാര കോളം ജോൺസൺ മുടക്കിയില്ല. പിന്നെ എല്ലാം പെ​െട്ടന്നായിരുന്നു. ​ജൂൺ ആദ്യത്തിൽ തുടങ്ങിയ ദൗത്യം ജൂലൈ 24ൽ എത്തു​േമ്പാഴേക്ക്​ ജോൺസ​െണ പ്രധാമന്ത്രി പദത്തിൽ എത്തിച്ചിരുന്നു. പാർട്ടി മൽസരത്തിൽ എതിരാളിയായി ജെറമി ഹണ്ട്​ ഉണ്ടായിരുന്നുവെങ്കിലും അങ്കം കഴിഞ്ഞപ്പോൾ ‘പൊടി പോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ’. ഒരു പതിറ്റാണ്ടു മുമ്പ്​ ലണ്ടൻ മേയറായി രാഷ്​ട്രീയത്തിലെത്തിയ ജോൺസൺ അങ്ങിനെ ബ്രിട്ട​​​െൻറ പ്രധാനമന്ത്രി പദത്തി​ലേക്ക്​. സഹ രാഷ്​ട്രീയക്കാരുടെ​ വിശ്വാസം ആർജിക്കുന്നതിൽ ഇപ്പോഴും പരാജയമായ ജോൺസൺ പക്ഷേ, ത​​​െൻറയും രാജ്യത്തി​​​െൻറയും സ്വപ്​നങ്ങൾ ശരിക്കും സാക്ഷാത്​കരിക്കുമോ?

ട്രംപി​​​െൻറ ഇഷ്​ടക്കാരൻ
സംസാരത്തിലും നടപ്പിലും മുതൽ മുടിയിൽ വരെ സാമ്യമുണ്ട്​ ജോൺസണ്​ ട്രംപുമായി. ലോകം ബ്രിട്ടീഷ്​ രാഷ്​ട്രീയത്തിലെ പുതിയ തമ്പുരാനെ അറിഞ്ഞുതുടങ്ങും മുമ്പ്​ ട്രംപ്​ അദ്ദേഹത്തെ വാഴ്​ത്തിത്തുടങ്ങിയതാണ്​​.

ടെലിവിഷൻ രംഗത്ത്​ ചുവടുറപ്പിച്ച ട്രംപിനു സമാനമായി ജോൺസൺ പത്ര മാധ്യമ രംഗത്തായിരുന്നു സാന്നിധ്യമറിയിച്ചത്​. ട്രംപിനു വേണ്ടി മറ്റുള്ളവർ എഴുതിയപ്പോൾ ജോൺസൺ സ്വന്തമായി 10 പുസ്​തകങ്ങൾ എഴുതി. അതിലൊന്ന്​ ഇരുവരും ആരാധനയോടെ കാണുന്ന വിൻസ്​റ്റൺ ചർച്ചിലി​​​െൻറ ജീവചരിത്രം. വാക്കുകൾ പിശുക്കാത്ത, അ​പ്പപ്പോൾ തുറന്നുപറയുന്ന പ്രകൃതം (പലപ്പോഴും ദുസ്സഹമായ ഭാഷയിൽ) സഹ രാഷ്​ട്രീയക്കാരുടെ അനിഷ്​ടം വേണ്ടുവോളം ഇരുവരും വാരിക്കൂട്ടി. സ്വന്തത്തെ കുറിച്ച്​ നുണ പറയാൻ ട്രംപ്​ മൽസരിച്ചപ്പോൾ, ജോൺസൺ യൂറോപ്യൻ യൂനിയനെ കുറിച്ചായിരുന്നു കൂടുതൽ വ്യാജോക്​തികൾ ചൊരിഞ്ഞത്​. അന്ന്​, ഇതുപോലൊരു നുണയുടെ പേരിൽ ടൈംസ്​ ഒാഫ്​ ലണ്ടനിൽനിന്ന്​ പണി പോയ അനുഭവവും ഇൗ മുൻ മാധ്യമ പ്രവർത്തകനുണ്ട്​. ബ്രസൽസിൽ മാധ്യമ പ്രവർത്തകനായി ജോലിയെടുത്തപ്പോഴൊക്കെയും ത​​​െൻറ ഇ.യു വിരുദ്ധ രാഷ്​ട്രീയം വിളമ്പാൻ ഒട്ടും മടികാണിച്ചിരുന്നില്ല.

ജോൺസൺ അധികാരമേറ്റപ്പോൾ ആദ്യം അനുമോദനവുമായി എത്തിയത്​ ലോകത്തുടനീളമുള്ള തീവ്ര വലതുപക്ഷ നേതാക്കളാണെന്നതും ചേർത്തുവായിക്കണം. ഇറ്റലിയിലെ കടുത്ത കുടിയേറ്റ വിരുദ്ധനായ മാറ്റിയോ സാൽവീനി, ബ്രസീലി​​​െൻറ പുതിയ വലതുപക്ഷ പ്രസിഡൻറ്​ ജെയർ ബോൾസോനാരൊ, ആസ്​ട്രേലിയയിലെ ‘വൺ നേഷൻ’ നേതാവ്​ പോളിൻ ഹാൻസൺ, ജർമനിയിൽ ‘എ.എഫ്​.ഡി’ നേതാവ്​ ആലിസ്​ വീഡൽ... പിന്നെ ട്രംപും.

ബ്രിട്ട​​െൻറ രാഷ്ട്രീയം മാറുമോ?
ബ്രിട്ടീഷ്​ രാഷ്​ട്രീയം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്കു മധ്യേയാണിന്ന്​. ബ്രക്​സിറ്റ്​ എന്ന ഒറ്റ വിഷയത്തിൽ രണ്ടു പ്രധാനമന്ത്രിമാർ ഇതിനകം പടിയിറങ്ങിക്കഴിഞ്ഞു. പഴയപടി തേനൂറും വാഗ്​ദാനങ്ങളുമായി മൂന്നാമത്തെയാൾ എത്തു​േമ്പാഴും വിഷയങ്ങളിൽ ചെറിയ മാറ്റം പോലും സംഭവിച്ചിട്ടില്ല. മൂന്നു വർഷമെടുത്ത്​ ബ്രിട്ടീഷ്​ രാഷ്​ട്രീയത്തിലെ അതികായയായ തെരേസ മേയ്​ രൂപം നൽകിയ ബ്രക്​സിറ്റ്​ കരാർ സ്വന്തം കക്ഷിയായ കൺസർവേറ്റീവുകളെ പോലും തൃപ്​തിപ്പെടുത്തിയിരുന്നില്ല. അതു മാറ്റി പുതിയതൊന്നു രൂപം നൽകാമെന്നാണ്​ മോഹമെങ്കിൽ യൂറോപ്യൻ യൂനിയൻ വഴങ്ങുന്ന ലക്ഷണവുമില്ല.

ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി തെരേസ മേയ് രാജി പ്രഖ്യാപിക്കവെ വിതുമ്പുന്നു

കരാറിലെ വിഷയങ്ങളുടെ സങ്കീർണതയാണ്​ രാജ്യത്തെ അലട്ടുന്ന ഏറ്റവും വലിയ വെല്ലുവിളി. അയർലൻറ്​ അതിർത്തി സംബന്ധിച്ച തീരുമാനം തീർച്ചയായും കീറാമുട്ടിയാകും. യൂറോപ്യൻ യൂനിയനിൽനിന്ന്​ പിരിഞ്ഞാൽ അയർലൻറിനെയും വടക്കൻ അയർലൻറിനെയും വേലികെട്ടി വേർതിരിക്കേിവരും. അതാക​െട്ട, കടുത്ത എതിർപ്പ്​ അകത്തുനിന്നു തന്നെ വിളിച്ചുവരുത്തും.

നാലു രാജ്യങ്ങളുടെ കൂട്ടായ്​മയാണ്​ ബ്രിട്ടനെങ്കിലും ബോറിസ്​ ജോൺസണോട്​ ഇംഗ്ലണ്ടുകാർക്ക്​ മാത്രമാണ്​ ഇത്തിരിയെങ്കിലും പ്രിയം. വടക്കൻ അയർലൻറിനും സ്​കോട്​ലൻറിനും ഇനി വിട്ടുപോകാമെന്നാണ്​ നിലപാട്​. അതാക​െട്ട, ആഭ്യന്തര കലഹത്തിലേക്ക്​ രാജ്യത്തെ തള്ളിവിടില്ലെന്ന്​ ഒരു ഉറപ്പുമില്ല.

മന്ത്രിസഭയിൽ ഇന്ത്യൻ വംശജരേറെ
കടുത്ത ഇസ്​ലാം വിരുദ്ധതയും കുടിയേറ്റ വിരുദ്ധതയും ആരോപിക്കപ്പെടുന്ന ബോറിസ്​ ജോൺസണ്​ ഇന്ത്യയോടും വലിയ താൽപര്യമില്ലെന്ന്​ വിശ്വസിക്കുന്നവരേറെ. ​താൻ ഇന്ത്യ​യുടെ ‘മരുമകനാ’ണെന്ന്​ ഒരിക്കൽ പറഞ്ഞതും സഹകരണമാണ്​ വഴിയെന്ന്​ മോദിക്ക്​ നേരത്തെ ഉറപ്പുനൽകിയതും വിശ്വസിച്ചാൽ നിലപാടുകളിൽ മയം പ്രതീക്ഷിക്കാം.

വലതുപക്ഷ മനസ്സാണെന്നു പറയു​േമ്പാഴും ത​​​െൻറ മന്ത്രിസഭയിൽ പക്ഷേ, പദവിയിൽ രണ്ടാമനും മൂന്നാമനും ഇന്ത്യൻ ഉപഭൂഖണ്​ഡത്തിൽനിന്നുള്ളവരാണ്​. രണ്ടാമനായി, ട്രഷറി ചാൻസ്​ലർ സാജിദ്​ ഖാൻ പാക്​ വംശജനാണെങ്കിൽ തൊട്ടുപിറകിൽ ആഭ്യന്തര സെക്രട്ടറി പ്രീതി പ​േട്ടലാണ്​. ഇൻഫോസിസ്​ സ്​ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ റിഷി സൂനക്​ (ട്രഷറി ചീഫ്​ സെക്രട്ടറി), അലോക്​ ശർമ (ഇൻറർനാഷനൽ ഡിവലപ്​മ​​െൻറ്​ സെക്രട്ടറി) എന്നിവരാണ്​ മറ്റുള്ളവർ. ​

Tags:    
News Summary - unpredictable boris johnson-malayalam article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.