അതിസൂക്ഷ്മ ജീവാണുക്കളാണ് ൈവറസുകൾ. 63 കുടുംബങ്ങളിലായി 30,000 വ്യത്യസ്ത വൈറസുകൾ നിലവിലുണ്ട്. ഇവയെ ആർ.എൻ.എ, ഡി.എൻ.എ എന്നിങ്ങനെ രണ്ടായി തിരിക്കാം. മനുഷ്യനെ അതിജീവിക്കാൻ വൈറസുകൾ നിറം മാറ്റുന്നു. എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ്-സി, ചികുൻഗുനിയ, ഡെങ്കിപ്പനി, പന്നിപ്പനിപോലുള്ള ഇൻഫ്ലുവൻസ് പനികൾ, സാർസ് രോഗം, രക്തസ്രാവ പനി, ചില കാൻസറുകൾ എന്നിവ വൈറസുകൾ കാരണമാണ് ഉണ്ടാവുന്നത് (ഇവക്ക് വാക്സിൻ ഉണ്ടാക്കാൻ കഴിയാത്തത് ഇവയുടെ രൂപമാറ്റം കാരണമാണ്. ആതിഥേയ കോശങ്ങളിൽ പെറ്റുപെരുകി വൈറസുകൾ പുറത്തുപോകുേമ്പാൾ കോശത്തിെൻറ ഭാഗങ്ങളും കൂടി കൊണ്ടുപോകുന്നു). ൈവറസിെൻറ പുറംചട്ടയിലാണ് റിസപ്റ്റേഴ്സ് കാണുന്നത്. ഇവ ആതിഥേയ കോശത്തിൽ തൊടുവിച്ചാണ് വൈറസ് അടുത്ത രോഗിയിൽ ആക്രമണം ആരംഭിക്കുന്നത്. റോട്ടാവൈറസുകൾ, ഇൻഫ്ലുവൻസാ വൈറസുകൾ, അരീനാവൈറസുകൾ, ഫിലോ വൈറസുകൾ, ചികുൻഗുനിയ വൈറസുകൾ, സാർസ് വൈറസ് എന്നിവയുടെ ജനിതക വസ്തു കഷണങ്ങളായി കാണപ്പെടുന്നു. വൈറസിെൻറ ഉപരിതലത്തിലുള്ള റിസപ്റ്റേഴ്സിെൻറ ആകൃതിയും വലുപ്പവും മാറ്റപ്പെടുന്നു. അതുകൊണ്ടുതന്നെ ഇവക്കെതിരെയുള്ള വാക്സിനുകൾ ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുന്നു.
പ്രജനനസമയത്ത് വൈറസുകൾ അവയുടെ ഉപരിതലത്തിന്ന് മാറ്റം വരുത്തുന്നതുവഴി പുതിയ വൈറസുകൾ അഥവാ മ്യൂട്ടൻറ്(mutants) രൂപം കൊള്ളുന്നു. 10,000 വൈറസുകൾ ജനിക്കുേമ്പാൾ ഒരെണ്ണം മ്യൂട്ടൻറ് ആയി നിറം മാറ്റപ്പെടുന്നു. ഇൗ നിരക്ക് വർധിക്കുകയും മ്യൂട്ടൻറ് വൈറസുകൾ പെരുകുകയും ചെയ്യുന്നത് രോഗിയിൽ തീക്ഷ്ണമായ രോഗലക്ഷണങ്ങളും രോഗവും ഉണ്ടാക്കുന്നു. ജനിതക വസ്തുക്കൾ പരസ്പരം മാറി ഉണ്ടാകുന്ന transformation, conjugation, recombination എന്നീ പ്രക്രിയകളിലൂടെയും പുതിയ വൈറസുകൾ ഉണ്ടാകുന്നു. മ്യൂേട്ടഷൻ പല കാരണങ്ങൾ കൊണ്ടും ഉണ്ടാവാം.
ഒരു വൈറസിെൻറ രണ്ടു വ്യത്യസ്ത രോഗാണുക്കൾ ഒന്നിച്ച് ഒരു കോശത്തെ ആക്രമിക്കുേമ്പാൾ അവയുടെ ജനിതക വസ്തുവിലെ ന്യൂക്ലിക് ആസിഡ് തന്മാത്രകൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നു. മനുഷ്യരിലെയും പക്ഷികളിലെയും ഇഫ്ലുവൻസാ വൈറസുകൾ തമ്മിൽ ചേർന്നുണ്ടാകുന്ന ഹൈബ്രിഡ് വൈറസിന് മാതാപിതാക്കളുടെ സ്വഭാവങ്ങൾ ഉണ്ടായിരിക്കും. അങ്ങനെയാണ് വളരെ കുറച്ച് സമയത്തിനുള്ളിൽ ആഗോളവ്യാപകമായി രോഗം പകർത്താൻ കഴിവുള്ള ഇൻഫ്ലുവൻസ വൈറസുകൾ പ്രകൃതിയിൽ ഉണ്ടായത്. ഇൻഫ്ലുവൻസ വൈറസിെൻറ ജനിതകവസ്തു ഒന്നിക്കാതെ കഷണങ്ങളായി നിലകൊള്ളുന്നതും ഇവയുടെ കൂടക്കൂടെയുള്ള രൂപമാറ്റത്തിന് കാരണമാണ്. മാത്രമല്ല, പന്നികളിൽനിന്ന് പകരുന്നതിനേക്കാൾ രോഗബാധിതനായ ഒരാളിൽനിന്ന് മറ്റൊരാളിലേക്കാണ് പന്നിപ്പനി കൂടുതൽ പകരുന്നത് (മനുഷ്യരിൽനിന്ന് പന്നികളിലേക്കും ഇൗ രോഗം പകരാം. 1918ൽ സ്പെയിനിൽ പടർന്നുപിടിച്ച സ്പാനിഷ് ഫ്ലൂ ഇതിനുദാഹരണമാണ്). കുത്തിവെപ്പായും നാസൽ സ്പ്രേയായും പന്നിപ്പനിക്ക് വാക്സിനുകൾ ഇന്ന് നിലവിലുണ്ട്. വാക്സിൻ ഉണ്ടാക്കിക്കഴിയുേമ്പാൾ തന്നെ നിറംമാറ്റംവന്ന പുതിയ വൈറസ് രംഗത്ത് എത്തിയിരിക്കും (പുതിയ രോഗാണുവിനെ വിശകലനം ചെയ്ത് അവക്കെതിരെ വാക്സിൻ ഉണ്ടാക്കാനുള്ള സമയവും വളരെ പരിമിതമാണ്). അതിനുമുമ്പ് രോഗാണുവിെൻറ ഉപരിതലഘടന മാറ്റപ്പെട്ടതിനാൽ വളരെ പെെട്ടന്ന് തന്നെ എല്ലാവരിലും േരാഗം പരന്നിരിക്കും.
പന്നിപ്പനി, ചികുൻഗുനിയ പനി, ഡെങ്കിപ്പനി ഇവയെല്ലാം വൈറസുകളുടെ ഉപരിതലത്തിലെ ആൻറിജെൻറ ഘടനയിൽ വന്ന മാറ്റം കൊണ്ടാണ് ഉണ്ടാവുന്നത്. 1973ൽ ചികുൻഗുനിയ പനി വന്നപ്പോൾ രോഗത്തിന് കാഠിന്യം കുറവായിരുന്നു. നിറംമാറ്റം വന്ന വൈറസ് രോഗിയിൽ പനിയോടൊപ്പം സന്ധിവീക്കം, അസഹനീയമായ ശരീരവേദന എന്നിവ ഉണ്ടാക്കുന്നു. കൂടാതെ, പനി രണ്ട് ഘട്ടങ്ങളിലായി വരുത്തുകയും ചെയ്യുന്നു. ഡെങ്കി വൈറസുകൾ നാലിനങ്ങൾ ഉണ്ട്. 1944ൽ ഹവായിയിൽ രോഗം പരത്തിയതും ന്യൂഗിനിയയിൽ രോഗംവരുത്തിയതും വ്യത്യസ്ത ഇനങ്ങളാണ്. 1956ൽ ഫിലിപ്പീൻസിൽ രോഗം വിതച്ച രോഗാണുക്കൾ മുമ്പത്തേതിൽനിന്നു വ്യത്യസ്തമായി കാണപ്പെട്ടു. 12 വർഷങ്ങൾക്കുശേഷം രോഗികളിൽ പനിക്കൊപ്പം രക്തസ്രാവവും ഉണ്ടാക്കാനുള്ള കരുത്ത് ആർജിച്ചു. ഇതും വൈറസിെൻറ ഉപരിതലത്തിലെ മാറ്റം കൊണ്ടാണ്. ഡെങ്കി പരത്തുന്ന എഡീസ് ആൽബോപിക്റ്റസ് കൊതുകുകളുടെ പ്രജനന സാഹചര്യം മനസ്സിലാക്കി അവയെ നശിപ്പിക്കുകയാണ് വേണ്ടത്. എച്ച്.െഎ.വി വൈറസിെൻറ പുറംചട്ടയിലും ഇന്ന് ധാരാളം വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. അതിനാൽ (എയ്ഡ്സിന് കാരണമായ എച്ച്.െഎ.വി) ഇൗ വൈറസിന് പല സബ്ടൈപ്പുകളും നിലവിലുണ്ടായി. ബുനിയ വൈറസുകൾ, ഹാൻറാ വൈറസുകൾ എന്നിവയുടെ ഘടനയിലും ധാരാളം വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. രോഗലക്ഷണങ്ങൾക്ക് കാഠിന്യമേറുക, രോഗനിർണയവും പ്രതിരോധവും ബുദ്ധിമുട്ടാക്കുക, രോഗശമനം നീളുകൾ എന്നിവയൊക്കെയാണ് ഇവയാർജിച്ച പ്രകടമായ സ്വഭാവങ്ങൾ.
ലോകത്ത് 200 ദശലക്ഷം ആളുകൾ ഹെപ്പറ്റൈറ്റിസ്-സി വൈറസിെൻറ വാഹകരാണ്. വൈറസ്, വാഹകരിൽനിന്ന് സൂചിയിലൂടെയാണ് രക്തത്തിൽ പ്രവേശിക്കുന്നത്. ഇവയുടെ ഉപരിതല ഘടനയിലും ജനിതക വസ്തുവിലുമുള്ള ഗണ്യമായ വ്യത്യാസങ്ങളാൽ ഇൗ വൈറസിന് ആറ് വ്യത്യസ്ത സീറോടൈപ്പുകൾ നിലവിലുണ്ട്. ഉയർന്ന തോതിൽ പരിവർത്തനമുള്ള ഇവക്ക് ധാരാളം സബ്ടൈപ്പുകളും ഉണ്ട്. ചെറിയ തോതിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനാൽ രോഗികൾ പ്രത്യേകിച്ച് ശ്രദ്ധിക്കുകയുമില്ല. അപ്പോൾ രോഗിയിൽ അത് ക്രോണിക് ഇൽനെസ് ഉണ്ടാക്കുന്നു. തുടർന്ന് ക്രോണിക് ഹെപ്പെറ്റെറ്റിസ് ചിലരിൽ സിറോസിസും കരളിലെ കാൻസറുമായി മരണത്തിൽ കലാശിക്കുന്നു. രോഗ ലക്ഷണങ്ങൾ പ്രകടമാക്കാത്ത ഇൗ വൈറസ് രോഗിയെ നിശ്ശബ്ദമായി കൊല്ലുകയാണ് ചെയ്യുന്നത്. ഇതിനെതിരെയുള്ള വാക്സിനുകൾ ഉണ്ടാക്കാൻ പറ്റിയിട്ടുമില്ല.
ഇന്ന് നിലവിലുള്ള എഴുപതിനം പാപോവ വൈറസുകൾ അവയുടെ ഉപരിതല ഘടനയിലുള്ള വ്യത്യാസം കാരണമാണ് ഉണ്ടായിട്ടുള്ളത്. ഇവയിൽ ചിലത് ഗർഭാശയ കാൻസറുകൾ, അരിമ്പാറകൾ, ഗ്ലയോമ എന്നിത്യാദി രോഗങ്ങൾ വരുത്തുന്നു ഫിലോ വൈറസ് രോഗങ്ങൾക്ക് മരണനിരക്ക് വളരെ കൂടുതലാണ്. ഇവയിലെ ജനിതക വസ്തുവിെൻറ മ്യൂേട്ടഷൻ ആൻറിജൻ ഘടനയിൽ വ്യത്യാസം വരുത്തുകയും രോഗലക്ഷണങ്ങളുടെ കാഠിന്യമേറ്റുകയും ചെയ്യുന്നു). ഒരേ കുടുംബത്തിലെ അംഗങ്ങളായ മാർബർഗ് വൈറസും ഇബോള വൈറസും തമ്മിലുള്ള വ്യത്യാസം വന്നത് അവയിലുണ്ടായ പരിവർത്തനം കാരണമാണ്. നാരുപോലുള്ള ഇത്തരം വൈറസുകൾക്ക് പെെട്ടന്നു തന്നെ അവയുടെ ഘടനയും സ്വഭാവഗുണങ്ങളും മാറ്റാൻ കഴിവുണ്ട്. 1979ലും ’95ലും ഒറ്റയടിക്ക് ധാരാളം പേരെ കാലപുരിക്കയച്ച ഇൗ വൈറസുകളാണ് മനുഷ്യെൻറ ഇന്നത്തെ പേടിസ്വപ്നം. ഇവയുടെ കലവറ ഏതാണെന്ന് തീർച്ചയായിട്ടില്ല. എങ്കിലും ആഫ്രിക്കയിൽ കാണുന്ന ഒരുതരം കീരി ആകാമെന്ന് സന്ദേഹിക്കുന്നു.
മുമ്പ് കൊറോണ വൈറസുകൾ ചെറിയ ജലദോഷം പോലുള്ള അസുഖങ്ങളാണ് ഉണ്ടാക്കിയിരുന്നത്. ഇന്നിപ്പോൾ (അവയുടെ നിറംമാറ്റത്തിനുശേഷം) അതികഠിനമായ അസുഖം ഉണ്ടാക്കുകയാണ് സാർസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന Severe Acute Respiratory Syndrome വൈറസ്. ഇത് 2002 നവംബറിൽ ചൈനയിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. രോഗിയുടെ ശ്വാസത്തിലൂടെ പകരുന്ന ഇൗ വൈറസ് രോഗിയെ ന്യൂമോണിയയിലൂടെയാണ് മരണത്തിലേക്ക് നയിക്കുന്നത്. ഉയർന്ന മരണനിരക്കുണ്ടാക്കുന്ന ഇൗ രോഗം പിടിപെട്ടാൽ ആരെയും രക്ഷിക്കാനാവില്ല. സാർസിന് കാരണമായ കൊറോണ വൈറസ് ടൈപ്പ്-4 ഒരു മൃഗത്തിലെയും മനുഷ്യനിലെയും വൈറസുകൾ തമ്മിൽ റീകോമ്പിനേഷൻ നടന്നുണ്ടായതാണ്. ചില മൃഗങ്ങളും പക്ഷികളും വൈറസുകളുടെ സംഭരണിയായി വർത്തിക്കുന്നു. പന്നികളുടെ ശരീരത്തിൽ മനുഷ്യരിൽനിന്നും പക്ഷികളിൽനിന്നും മറ്റു മൃഗങ്ങളിൽനിന്നും വൈറസുകൾ കടന്നുകൂടാം. ഇത്തരം വൈറസുകൾ ജനിതക മാറ്റം വഴി പുതിയ വൈറസുകൾക്ക് ജന്മം കൊടുക്കുന്നു. അങ്ങനെയാണ് ഇൻഫ്ലുവൻസ എ വൈറസുകൾ അഞ്ച് പുതിയ വൈറസുകളായത്. അവയിലൊന്നാണ് എച്ച്-1 എൻ-1 എന്ന പന്നിപ്പനി പരത്തുന്ന വൈറസ്. പന്നികളിൽനിന്നുള്ള ഇൻഫ്ലുവൻസ വൈറസുകൾ മനുഷ്യരിലേക്ക് രോഗം പരത്തിയപ്പോൾ അതിരൂക്ഷമായ പന്നിപ്പനി ഉണ്ടായതും ഇങ്ങനെയാണ്.
മനുഷ്യരിൽ രോഗമുണ്ടാക്കുന്ന വൈറസും മനുഷ്യേതര വൈറസും കൂടി ഭ്രൂണാവസ്ഥയിലുള്ള മുട്ടയിൽ വളർത്തിയെടുക്കുേമ്പാഴാണല്ലോ ഹൈബ്രിഡുകൾ ഉണ്ടാവുന്നത്. ഇത്തരം ഹൈബ്രിഡുകളിൽ റീകോമ്പിനേഷൻ നടന്നാൽ ഉണ്ടാവുന്ന റീകോമ്പിനൻറ് ഹൈബ്രിഡ് വൈറസുകൾ കാരണമാണ് 1957ലെയും 68ലെയും ഇൻഫ്ലുവൻസ പാൻഡമിക്കുകൾ ഉണ്ടായതെന്ന് കണ്ടുപിടിച്ചു. 1977ലെ ഇൻഫ്ലുവൻസ രോഗാണുക്കൾ പക്ഷികളിൽനിന്നാണ് ഉദ്ഭവിച്ചത്. കൂടാതെ, പക്ഷികളിൽ കാണുന്ന ഇൻഫ്ലുവൻസ വൈറസുകൾ പുനർജനിക്കുകയും ചെയ്യുന്നു. അതിനാൽ, കാട്ടിലെയും നാട്ടിലെയും പക്ഷികളെയും മൃഗങ്ങളെയും ഒന്നിച്ച് വളർത്തുകയോ ഒരു കൂട്ടിൽ സൂക്ഷിക്കുകയോ ചെയ്യരുത്. ഒരു സമുദായത്തിൽ ഒരു പുതിയ വൈറസ് പ്രവേശിച്ചാൽ അത് നേരത്തെ അവിടെ ഉണ്ടായിരുന്ന വൈറസിനെ മാറ്റി തൽസ്ഥാനത്ത് പുതിയതിനെ നിലനിർത്തുന്നു. ഇന്ത്യയിൽ പന്നിപ്പനി മൂലം 1500 പേരാണ് കഴിഞ്ഞ വർഷം മരിച്ചത്. പന്നിപ്പനിക്കെതിരെ പ്രതിരോധവാക്സിനുകൾ ഇന്ത്യയും ഉൽപാദിപ്പിച്ചുകഴിഞ്ഞു. കുത്തിവെപ്പായും മൂക്കിൽ തെറിപ്പിച്ചും ഇവ ഉപയോഗിക്കാമെങ്കിലും വൈറസിെൻറ നിറംമാറ്റം കാരണം ഉപയോഗശൂന്യമാവും എന്നത് ഒരു യാഥാർഥ്യം.നമ്മുടെ ചിന്താസരണിയിൽ നിന്ന് വഴിവിട്ടാണ് ഇൗ വൈറസുകൾ സഞ്ചരിക്കുന്നത്. നിറംമാറുന്ന ഇൗ വൈറസുകളിൽനിന്ന് എങ്ങനെ രക്ഷപ്പെടും എന്നത് ഇന്നും ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. എന്നിരിക്കിലും ശുചിത്വം പാലിക്കുകയും ശക്തമായ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കുന്നതു ഒരു പരിധിവരെ ഇൗ രോഗങ്ങളിൽനിന്നു രക്ഷനേടാൻ സഹായിക്കും.
(തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ സീനിയർ സയൻറിഫിക് അസിസ്റ്റൻറാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.