കാർഷിക വൃത്തി ആരംഭിച്ച കാലം മുതൽ കേരളത്തിലെ പ്രധാന ആഘോഷമായിരുന്നു വിഷു. സൂര്യന െ അടിസ്ഥാനപ്പെടുത്തിയുള്ള ഋതുത്സവം കൂടിയാണിത്. ഉഗാദി, ബിഹു എന്നീ പേരുകളിൽ മറ്റു സംസ്ഥാനങ്ങളിലും വിഷു ആഘോഷിക്കപ്പെടുന്നു. സൂര്യായനത്തിൽ സമദിന രാത്രങ്ങൾ വരുന്ന തിനാലാണ് വിഷുവം അഥവാ തുല്യതയോടുകൂടിയത് എന്ന അർഥം വിഷുവിന് വരുന്നത്. ജ്യോതിശാ സ്ത്രപ്രകാരം 'മേഷാദൗ (മേടം) പകലേറിടും രാവന്നത്ര കുറഞ്ഞു പോം, തുലാദൗ രാവേറീടും പകല ന്നത്ര കുറഞ്ഞു പോം'. അതായത് മേട മാസത്തിൽ തുടക്കത്തിൽ രാത്രി കൂടുതലാകും. തുലാം മാസത്തിെൻറ തുടക്കത്തിൽ പകൽ കൂടുതലാകും. അതിെൻറ സമദിനരാത്രങ്ങൾ തുല്യതയോടെ വരുന്ന രണ്ട് വിഷുവുണ്ട്. അവയാണ് തുലാം വിഷുവും മേടവിഷുവും. മേട വിഷുവാണ് സംസ്ഥാനത്ത് ആഘോഷിക്കുന്നത്.
മുമ്പ് മതങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങൾ വിഷുവിന് ഉണ്ടായിരുന്നില്ല. കേരളത്തിൽ വർഷാരംഭമായി കണക്കാക്കിയിരുന്നതിന് കാരണം കൃഷി തുടങ്ങുന്ന കാലമായതിനാലാണിത്. മീനം സൂര്യെൻറ പ്രളയരാശിയാണെന്ന് പറയും. സൂര്യൻ പ്രളയം പോലെ ചൂടിനെ കെട്ടഴിച്ചുവിടുന്ന മാസമാണ് മീനം. മീനം പ്രളയവും സംക്രമവും കഴിഞ്ഞ് മേടം ഒന്നിന് ഉദിക്കുന്ന ആദ്യത്തെ സൂര്യരശ്മി തട്ടുന്നയിടം സ്വർണമായി തീരുമെന്നാണ് സങ്കൽപം. ആദ്യത്തെ സൂര്യരശ്മി തട്ടിയിട്ടാണ് കൊന്നപ്പൂ സ്വർണ വർണമായെന്നാണ് വിഷുവിെൻറ കാവ്യസങ്കൽപം. കാർഷികസങ്കൽപത്തിെൻറ ഭാവനകൂടിയാണിത്. ആദ്യത്തെ രശ്മിക്ക് സ്വർണം വിളയിക്കാനാകുെമന്ന സന്ദേശമാണ് നൽകുന്നത്. മനസ്സിന് പ്രത്യാശ കിട്ടാൻ കണിവെള്ളരി, നാളികേരം, ചക്ക, മാങ്ങ, ധാന്യങ്ങൾ ഇവ ഉരുളിയിൽ നിറച്ച് കോടിമുണ്ടും സ്വർണവും കണിയായി വെക്കും. മേടം ഒന്നിന് വിഷുച്ചാലിടുക എന്ന ആചാരമുണ്ടായിരുന്നു. പാടത്തെ ആദ്യത്തെ കൊത്ത്. കൃഷി തുടങ്ങുന്നതിനുള്ള മുഹൂർത്തമായിട്ടാണ് ഇതു കണക്കാക്കുന്നത്. കാർഷിക സാംസ്കാരത്തിെൻറ ആരവം കുറിക്കുന്ന ദിവസമാണിത്. അന്ന് വിളവിനും വിത്തിനും ഈതി (കീട) ബാധ ഇല്ലാതിരിക്കാൻ ദേശത്തെ പുള്ളുവന്മാർ വരമ്പത്തിരുന്ന് പാട്ടുപാടും. വിത്തിന് നാവോറ് പാടുക എന്നാണ് പറയുക.
പൊലികാ, പൊലികാ
ദൈവമേ താൻ
നെൽ പൊലികാ
പൊലികണ്ഠൻ
തേൻറതൊരു വയലകത്തു
വീറോടെ ഉഴുകുന്നോർ
എരുതും വാഴുക
ഉഴമയല്ലോ എരിശികളേ
നെൽ പൊലിക
മൂരുന്ന ചെറുമനുഷ്യർ
പലരും വാഴുക...
ദേശത്തെ ജോത്സ്യൻ വിഷു ഫലം പറയാൻ വരും. ഈ കൊല്ലം എത്ര പറ വർഷം (മഴ) ലഭിക്കുമെന്ന് പണിക്കർ പറയും. വിഷുവരുന്നതിന് മുമ്പ് കുമ്പിരി കത്തിക്കുക എന്ന ചടങ്ങുണ്ട്. വയലിലെയും പറമ്പിലെയും ചപ്പും ചവറും ഇലകളും കത്തിച്ച് വൃത്തിയാക്കും. വെണ്ണീർ കൃഷിക്ക് വളമാകും. വേനലിലുണ്ടാക്കുന്ന മാലിന്യം കൂട്ടിയിട്ട് കത്തിച്ച് നാളത്തെ വിളവിന് വളമാകും. വിഷുവിന് രണ്ട് ദിവസം മുമ്പ് വിതക്കാനുള്ള വിത്തുകൾ ചാക്കിലാക്കി നനപ്പിച്ച് വെക്കും. ഇവ മുളച്ച് ചാക്കിന് ചുറ്റും വെളുത്തനിറത്തിൽ കാണപ്പെടും. വിഷുപ്പക്ഷി പാട്ടുംമൂളി വയലുകളിലെത്തും. വിത്തും കൈക്കോട്ടും എന്ന് പാടുന്നതായാണ് സങ്കൽപം. കൃഷി ഇറക്കിക്കോളൂ, വിത്തും കൈകോട്ടുമായി പാടത്തേക്ക് ഇറങ്ങിക്കോളൂ എന്ന് സാരം.
വൈഷ്ണ ഭക്തി പ്രസ്ഥാനത്തിെൻറ ഭാഗമായാണ് കണി ഉരുളികളിൽ ദൈവത്തിന് സ്ഥാനം ലഭിച്ചത്. പ്രധാനമായും കൃഷ്ണവിഗ്രഹമാണ് ഉരുളിയിൽ സ്ഥാനം പിടിച്ചത്. പണ്ട് കാലങ്ങളിൽ കൈനീട്ടം നൽകിയിരുന്നത് സ്വർണമാണ്. എല്ലാം നല്ലതാകട്ടെ, സ്വർണമാകട്ടെ എന്ന സങ്കൽപമാണ് ഇതിന് പിന്നിൽ. പ്രകൃതികളുടെ ശക്തികളായ സൂര്യനെയും മഴയെയുംt ആദരിച്ച് മാലിന്യങ്ങൾ ബാക്കി നിൽക്കാതെ ചാക്രികമായി നടത്തുന്ന കാർഷിക സംസ്കാരം വിഷുവിൽ ഇഴകിച്ചേർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.