ചെറുകാലിക്കായലിന്​ സമീപമാണ്​ ആറുപങ്ക്​ പാടശേഖരം. കുട്ടനാടൻ പാടങ്ങളിലെ ഏറ്റവും സമൃദ്ധമായ ഇടങ്ങളിലൊന്ന്​. കായലി​​​​​​​​െൻറ ഒാരത്ത്​ നിറയെ കർഷകരുടെ വീടുകളാണ്​. ഉമ്പിക്കാരം വീട്ടിൽ കമലാക്ഷിയമ്മക്ക്​ വയസ്സ്​​ 99. കർക്കടകപ്പെയ്​ത്തുകൾ ഇൗ കാലത്തിനിടക്ക്​ ഒരുപാട്​ കണ്ടിട്ടുണ്ട്​. ഇക്കുറി കമലാക്ഷിയമ്മ ഒന്ന്​ ആടിയുലഞ്ഞുപോയി. അവർ മാത്രമല്ല, കുട്ടനാട്​ മുഴുവൻ. ജൂലൈ 16ന്​ തുടങ്ങിയ തോരാമഴ കുട്ടനാടിനെ ആകെ നക്കിത്തുടച്ചാണ്​ തിങ്കളാഴ്​ച ഭാഗികമായെങ്കിലും പെയ്​​െതാഴിഞ്ഞത്​. 

ദ്വീപെന്നുപോലും ഇൗ നാടിനെ പറയാനാകില്ല. കമലാക്ഷിയമ്മ ഇളയ മകനൊപ്പമാണ്​ താമസം. ആദ്യമഴയിൽതന്നെ താമസിക്കുന്ന വീട്​ വെള്ളത്തിനടിയിലായി. അടുത്തുള്ള സഹോദരൻ കുതുകറച്ചിറ രവീന്ദ്ര​െ​ൻറ വീട്ടിൽ അഭയം തേടി. ഉയരത്തിൽ തൂണുകൾ സ്​ഥാപിച്ച ആ വീട്​ മാത്രമാണ്​ അവിടെ ​െവള്ളത്തിൽ നിന്ന്​ ഉയർന്ന്​ നിൽക്കുന്നത്​​. പ്രദേശ​െത്ത 25ലധികം കുടുംബങ്ങൾ ഇൗ വീട്ടിൽ കഴിയുന്നു. വെള്ളമിറങ്ങി എന്ന്​ വീട്ടിൽ പോകാനാകുമെന്ന ആശങ്കയിലാണ്​ അവർ.

സങ്കടപ്പെയ്​ത്ത്​...
നെഹ്​റു ട്രോഫി വള്ളംകളിയിൽ 12 തവണ വിജയം നേടിയ യു.ബി.സി കൈനകരിയുടെ അമരക്കാരനാണ്​ തൊമ്മിച്ചായൻ. 86 വയസ്സായി. ഇന്നും സ്വന്തമായി കൃഷി ​െചയ്യുന്നയാൾ. െവള്ളപ്പൊക്കവും മടവീഴ്​ചയും  തൊമ്മിച്ചായ​​​​​​​​െൻറ വീട്​ മുഴുവൻ ചളിവെള്ളത്തിനടിയിലാക്കി. കൃഷി നശിച്ചു. ഭാര്യയെ ബന്ധുവീട്ടിലാക്കി തനിച്ചിരിപ്പാണ്​ തൊമ്മിച്ചായൻ വെള്ളം ഇറങ്ങിപ്പോകുന്നതും കാത്ത്​. വിത്തുവിതച്ച്​ ഇടപ്പരുവമായാലേ ഇൻഷുർ ​െചയ്യാനാകൂ. വിതച്ച്​ ദിവസങ്ങൾ മാത്രമായ പാടം മഴവെള്ളം വിഴുങ്ങിയതി​​​​​​​​െൻറ വിങ്ങലിൽനിന്ന്​ ഇനിയും തൊമ്മിച്ചായൻ മുക്​തനായിട്ടില്ല. ഇങ്ങനെ അറുതിയില്ലാത്ത ദുരിതമഴയിൽ പെയ്​​െതാഴുകുകയാണ്​ കുട്ടനാട്ടിലെ ഒാരോ കർഷകനും. 

പെരുംെവള്ളപ്പൊക്കം
കേരളം കണ്ട ഏറ്റവും വലിയ ​െവള്ളപ്പൊക്കത്തിൽ സംസ്​ഥാനത്തുതന്നെ ഏറ്റവും കൂടുതൽ നാശനഷ്​ടം ഉണ്ടായത്​ ആലപ്പുഴക്കാണ്​. 17,594 കുടുംബങ്ങളെ മഴയും വെള്ളപ്പൊക്കവും ബാധിച്ചു. ഏഴ്​ ജീവൻ നഷ്​ടമായി. 1202 ഹെക്​ടറിലെ കൃഷി നശിച്ചു. 225 കോടിയുടെ കൃഷിനാശം ഉണ്ടായി. ഏകദേശകണക്കാണിത്​. വെള്ളം പിൻവലിഞ്ഞശേഷമേ യഥാർഥ ചിത്രം പുറത്തുവരൂ. ആയിരക്കണക്കിന്​ വീടുകളാണ്​ ​െവള്ളത്തിൽ​. 30ലധികം ബണ്ടുകളാണ്​ തകർന്നത്​. മ​ഴ പെയ്​തുതുടങ്ങിയ ദിവസംതന്നെ കുട്ടനാട്ടിൽ രൂക്ഷമായ വെള്ളപ്പൊക്കമായിരുന്നു. മടവീഴ്​ചകൂടി ആയതോടെ വീടുകൾ വെള്ളത്തിനടിയിലായി. 

ആദ്യദിവസങ്ങളിൽ പത്തും പ​​ന്ത്രണ്ടും വയസ്സുള്ളവർ വരെ വെള്ളത്തിലിറങ്ങിയാണ്​ മടകൾ അടച്ചത്​. റോഡുകളിലും ഉയർന്ന സ്​ഥലങ്ങളിലും ഉള്ള ഭക്ഷണവിതരണ കേന്ദ്രങ്ങളിൽനിന്ന്​ വിശപ്പകറ്റി പൂർണമായും മുങ്ങാത്ത വീടുകളുടെ ടെറസുകളിലാണ്​ പലരും താമസം. വളർത്തുമൃഗങ്ങളുടെ അവസ്​ഥയാണ്​ ഏറെ സങ്കടം. നിരവധി പശുക്കളെ കരക്കെത്തിച്ചു. കോഴികൾ മരക്കൊമ്പുകളിൽ അഭയംതേടി. കുട്ടമംഗലം തോടി​​​​​​​​െൻറ ഒാരത്ത്​ താമസിക്കുന്നവരാണ്​ ഏറെ ദുരിതം അനുഭവിക്കുന്നത്​. ഇവിടുത്തെ 253 വീട്​ പൂർണമായും വെള്ളത്തിലായി. 212 കൃഷിക്കാരുടെ 367.4 ഏക്കർ കൃഷി നശിച്ചു.  

വിഷം തീണ്ടാം...
ഇരമ്പിയെത്തുന്ന വെള്ളത്തിൽ ഒലിച്ചുപോകാതെ നോക്കാം. പക്ഷേ, വിഷപ്പാമ്പുകളെ എന്തുചെയ്യും . തിങ്കളാഴ്​ച കുട്ടമംഗലം ചിറയിൽവീട്ടിൽ ഭാസ്കരൻ പായ വിരിച്ചപ്പോൾ അതിൽ ചുരുണ്ടിരുന്നത്​ മൂന്ന് പാമ്പാണ്. മിക്ക സ്​ഥലങ്ങളിലും പാമ്പുകൾ ഒഴുകിനടക്കുന്നത്​ കാണാം. പാമ്പ്​ കടിച്ചാൽ ചികിത്സക്കു​പോലും കഴിയാത്ത അവസ്​ഥയിലാണ്​ ഇവർ. അർബുദ രോഗികളുടെ ചികിത്സ മുടങ്ങി​. നിരന്തരം ​നനഞ്ഞ്​ പലരുടെയും കാലുകളിൽ വ്രണങ്ങൾ വന്നുതുടങ്ങി. ജലജന്യരോഗങ്ങൾ പടരാനുള്ള സാധ്യത ഏറെയാണ്​. കഴുത്തറ്റം വെള്ളത്തിലെങ്കിലും ദാഹത്തിന്​ ഒരിറക്ക്​ വെള്ളം കിട്ടാനില്ലാത്ത അവസ്​ഥ​ വേറെ​. 

ചമ്പക്കുളം പഞ്ചായത്തിലെ ​െഎ. എച്ച്​.ഡി.പി കോളനിവാസികൾ ദുരിതത്തിലാണ്​​. 40 പട്ടികജാതി വീടുകൾ അടക്കം 50 വീടാണ്​ ഉള്ളത്​. മുഴുവൻ വീടും വെള്ളത്തിൽ മുങ്ങി. അടുത്തുള്ള സാമൂഹിക ആരോഗ്യ കേ​ന്ദ്രത്തിലായിരുന്നു രണ്ടുദിവസം. കുറച്ച്​ വെള്ളമിറങ്ങിയപ്പോൾ എല്ലാവരും വീടുകളിലേക്ക്​ മടങ്ങി. ​െവള്ളമിറങ്ങിയ ഇടങ്ങളിലെല്ലാം വൻ ചളിക്കെട്ടാണ്. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനാണ്​ ഏറെ ബുദ്ധിമുട്ട്​. പലരും പ്രയാസമോർത്ത്​ ഭക്ഷണം ഒരു നേരമാക്കി​. സെപ്​റ്റിക്​ ടാങ്കുകൾ തകർന്നതിനാൽ രോഗഭീതിയിലാണ്​ നാട്​. പാടശേഖരത്തെ വെള്ളക്കെട്ട്​ പമ്പ്​ ചെയ്​ത്​ ഒഴുക്കിയെങ്കിലേ ​വെള്ളക്കെട്ടിന്​​ ശമനം ഉണ്ടാകൂ എന്ന്​ സാമൂഹികപ്രവർത്തകൻ രഞ്​ജിത്ത്​ പറയുന്നു. കുട്ടനാട്​ പാക്കേജിലെ ഒന്നാംഘട്ടം നടപ്പാക്കിയതിലെ അപാകതയാണ്​ വെള്ള​പ്പൊക്കത്തിന്​ കാരണ​െമന്ന്​ കൃഷിക്കാർതന്നെ പറയുന്നു. 

നാശനഷ്​ട കണക്ക്  

  • ക്യാമ്പുകൾ -292
  • ദുരിതബാധിതർ -70,102
  • മരണം -ഏഴ്​
  • കൃഷിനാശം -225 കോടി
  • മറ്റ്​ നാശനഷ്​ടം -17.69 കോടി
  • തകർന്ന വീടുകൾ -11

(തുടരും)

Tags:    
News Summary - Water logging in Kerala State -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT