ആരാണ്​ തൃപ്​തി ദേശായി...?

ഇൗ ചോദ്യം ഉന്നയിക്കാത്തവർ ഇപ്പോൾ അപൂർവമാണ്​...
മഹാരാഷ്​ട്രയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പേര്​ ഇപ്പോൾ രാജ്യമാകെ ചർച്ച ചെയ്യുകയാണ്​. നെടുമ്പാ​ശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ തൃപ്​തി ദേശായി പുറത്തിറങ്ങാനാവാതെ പ്രതിഷേധക്കാരുടെ തടവിലാകുമ്പോൾ വീണ്ടും ഇതേ ചോദ്യമുയരുന്നു...
ആരാണ്​ തൃപ്​തി ദേശായി..?

ആരാധനാലയങ്ങളിലും സ്ത്രീ-പുരുഷ സമത്വം വേണമെന്ന ആശയവുമായി 2016 ല്‍ മഹാരാഷ്ട്രയിലെ ശനി ഷിങ്ക്നാപുര്‍ ക്ഷേത്രത്തില്‍ പ്രക്ഷോഭം നടത്തിയതോടെയാണ് തൃപ്തി ദേശായി സംസ്ഥാനത്തിന് പുറത്തും ശ്രദ്ധേയയാകുന്നത്. അതുവരെ മഹാരഷ്ട്രയില്‍ മാത്രം ഒതുങ്ങിയ പ്രക്ഷോഭകാരിയായിരുന്നു അവര്‍. 2009 ല്‍ അന്നത്തെ ഉപമുഖ്യമന്ത്രി അജിത് പവാറിന്‍െറ കടിഞ്ഞാണിലുള്ള അജിത് സഹകരണ ബാങ്കിന്‍െറ 50 കോടി അഴിമതി പുറത്തുകൊണ്ടുവരികയും നിക്ഷേപകരുടെ പണം തിരികെ കൊടുപ്പിക്കുകയും ചെയ്ത പ്രക്ഷോഭവും തൃപ്തി നടത്തി. ഈ സമരത്തിന്‍െറ തുടര്‍ച്ചയില്‍ അജിത് പവാറിന്‍െറ കോലം കത്തിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും അനുമതി നിഷേധിച്ചിട്ടും സമരം നടത്തുകയും ചെയ്തതിന് പൊലിസ് നടപടിയും നേരിട്ടു. ഈ സംഭവങ്ങള്‍ക്ക് മുമ്പ് പൂണെയിലെ ചേരിനിവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന ചെറിയ സന്നദ്ധ സംഘടനയുമായായിരുന്നു തൃപ്തിയുടെ പ്രവര്‍ത്തനം. 2010 ലാണ് സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കുക എന്ന ആശയവുമായി തന്‍െറ പ്രവര്‍ത്തന മേഖല വിപുലമാക്കി ‘ഭൂമാതാ ബ്രിഗേഡി’ന് രൂപം നല്‍കിയത്. അത് 2016 ലെ ശനി ഷിങ്ക്നാപുര്‍ ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന പ്രക്ഷോഭത്തോടെ ലക്ഷ്യം കാണുകയും ചെയ്തു. പിന്നീട് കൊലാപൂരിലെ മഹാലക്ഷ്മി ക്ഷേത്രം, നാസികിലെ തൃമ്പകേശ്വര്‍ ശിവ ക്ഷേത്രം എന്നിവിടങ്ങളിലും സമാന സമരം നടത്തി. മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീ പ്രവേശന സമരത്തില്‍ പങ്കാളിയുമായി. ഒടുവിലാണ് സുപ്രീം കോടതി വിധിയുടെ ബലത്തില്‍ ശബരിമലയിലും സ്ത്രീ പ്രവേശന അവകാശമുന്നയിച്ച് അവരത്തെുന്നത്.

കൊലാപുരിലെ ഗഗന്‍ഗിരി മഹാരാജ് മഠാന്തരീക്ഷവുമായി ഇഴചേര്‍ന്നതായിരുന്നു തൃപ്തിയുടെ കുട്ടിക്കാലം. ജനിച്ചത് മഹാരാഷ്​ട്ര -കർണാടക അതിര്‍ത്തിയിലെ നിപനിയില്‍. വളര്‍ന്നത് കൊലാപുരും പൂണെയിലും. പിതാവ് ഷിണ്ഡെ, കുടുംബം വിട്ട് പൂർണമായും ആശ്രമ ജീവിതത്തില്‍ ലയിച്ചതോടെ അമ്മ സഞ്ജീവനി ഷിണ്ഡെയാണ് സഹോദരിക്കും സഹോദരനും ഒപ്പം വിദ്യഭ്യാസം നല്‍കി വളര്‍ത്തിയത്. പുണെയിലെ ശ്രീമതി നതിഭായ്​ ദാമോദർ താക്കറേ വുമൺസ്​ യുനിവേഴ്​സിറ്റിയിൽ ഹോം സയൻസ്​ വിദ്യാർഥിയായിരുന്നു. എന്നാല്‍, കുടുംബം പ്രതിസന്ധിയിലായതോടെ കോളജ് പഠനം ആദ്യ വര്‍ഷത്തോടെ അവസാനിപ്പിക്കേണ്ടിവന്നു. പിന്നീട് പൂർണമായും സാമൂഹ്യ സേവന രംഗത്ത്. ആദ്യം ‘ക്രാന്തിവീര്‍ ഛോപഡ്പട്ടി വികാസ് സംഘ്’ എന്ന എന്‍.ജി.ഒവിലൂടെ ചേരിനിവാസികള്‍ക്കായി പ്രവര്‍ത്തിച്ചു. ഇതിനു പിന്നാലെയാണ് അജിത് പവാറിന് എതിരെ രംഗത്തുവന്നത്. ഈ സമരങ്ങളെല്ലാം പൂണെ മേഖലയില്‍ മാത്രം ഒതുങ്ങിയവയായിരുന്നു. ശനി ഷിങ്ക്നാപുര്‍ ക്ഷേത്ര പ്രക്ഷോഭമാണ് അവര്‍ക്ക് രാജ്യമാകെ പ്രശസ്തി നേടികൊടുത്തത്.

2015 ല്‍ ഡല്‍ഹിയില്‍ നിന്ന് ദര്‍ശനത്തിന് എത്തിയ പെണ്‍കുട്ടി ആചാരം തെറ്റിച്ച് ശനി ദേവ പ്രതിഷ്ഠയില്‍ തൊട്ടത് മൂലമുണ്ടായ ശുദ്ധിയാക്കലാണ് ശനി ഷിങ്ക്നാപുര്‍ സമരത്തിന് കാരണമായത്. ഇതോടെ 500 ഓളം അണികളുമായി തൃപ്തി ദേശായി ഷിങ്ക്നാപുരിലെക്ക് പുറപ്പെട്ടു. വഴിയില്‍ അവരെ തടയുകയും ആക്രമിക്കുകയും ചെയ്തു. അവര്‍ പിന്‍മാറിയില്ല. അവര്‍ വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍, ട്രസ്റ്റും ദേശവാസികളും പൊലിസും അവരെ ചെറുത്തു. ആക്ടിവിസ്റ്റ് വിദ്യ ബല്‍ നല്‍കിയ പൊതു താല്‍പര്യ ഹരജിയില്‍ ബോംബേ ഹൈക്കോടതി ക്ഷേത്ര പ്രവേശനത്തിന് സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് വിധിക്കുവോളം തൃപ്തിയെ അവര്‍ തടഞ്ഞു. കോടതി വിധി ആദ്യം അംഗീകരിക്കാന്‍ വിസമ്മതിച്ച ട്രസ്​റ്റ്​, മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെ വഴങ്ങി. 2016 ഏപ്രില്‍ എട്ടിന് സ്ത്രീകള്‍ക്ക് പ്രതിഷ്ഠക്ക് അടുത്തേക്ക് പ്രവേശനം അനുവദിച്ചു. ഇത് തൃപ്തി ദേശായിയുടെ വിജയമായാണ് വാഴ്ത്തപ്പെട്ടത്. ഇതിന് നാസികിലും കൊലാപൂരിലും അവര്‍ പ്രക്ഷോഭം നടത്തി. കൊലപൂരില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി.

തൃപ്​തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ

മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീ പ്രവേശനം വിലക്കിയതിന് എതിരെ സ്ത്രീ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ഭാരതീയ മുസ്​ലിം മഹിളാ ആന്തോളന്‍ തുടങ്ങിയ പ്രക്ഷോഭത്തിന് പിന്തുണയുമായി തൃപ്തി ദേശായി രംഗത്തുവന്നു. അണികളുമായി ദര്‍ഗയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും തടയപ്പെട്ടു. മഹിള ആന്തോളന്‍െറ സ്ഥാപകരായ മുന്‍ ഗുജറാത്ത് സര്‍വകലാശാല പ്രഫ. സാക്കിയ സോമനും നൂര്‍ജഹാന്‍ സഫിയ നിയാസും നല്‍കിയ ഹരജികളില്‍ ബോംബേ ഹൈക്കോടതി അനുകൂല വിധി പ്രഖ്യാപിക്കുകും സുപ്രീം കോടതി വിധി ശരിവെക്കുകയും ചെയ്തതോടെ 2016 നവംബറില്‍ ദര്‍ഗയില്‍ സ്ത്രീ പ്രവേശനം പുനരാരംഭിച്ചു. ഇതും തൃപ്തി ദേശായിയുടെ വിജയമായാണ് ഖ്യാതി നേടിയത്. ഇതിനു പിന്നാലെയാണ് ശബരിമലയില്‍ പ്രവേശിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചത്. പുരുഷന്മാര്‍ മാത്രമുള്ള ആര്‍.എസ്.എസില്‍ സ്ത്രീകള്‍ക്കും അംഗത്വം നല്‍കണമെന്ന ആവശ്യവും തൃപ്തി ഉന്നയിക്കുകയുണ്ടായി. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെ നേരില്‍ കാണാന്‍ അവസരവും ചോദിച്ചു. കാണാമെന്ന് ഭാഗവത് സന്നദ്ധത അറിയിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല.

തൃപ്​തി ദേശായിയും ഭര്‍ത്താവ് പ്രശാന്ത് ദേശായിയും മകൻ യോഗിരാജ് ദേശായിയും

ശനി ഷിങ്ക്നാപുര്‍ വിജയത്തിനു ശേഷം സമാന തര്‍ക്കങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ തൃപ്തി ദേശായി പ്രക്ഷോഭകാരിയായി മാറുന്നതാണ് പിന്നീട് കണ്ടത്. പ്രധാനമന്ത്രിയുടെ ഷിര്‍ദി സന്ദര്‍ശനത്തിനിടെ ശബരിമല വിഷയത്തില്‍ ചര്‍ച്ചക്ക് അനുമതി തേടിയ തൃപ്തിയെ പൂണെ പൊലിസ് വീട്ടുതടങ്കലിലാക്കിയിരുന്നു. പ്രത്യക്ഷത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായോ സംഘടനകളുമായോ തൃപ്തിക്ക് ബന്ധമില്ല. വിവിധ പാര്‍ട്ടി നേതാക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഇവര്‍ സൂക്ഷിക്കുന്നു. ഭര്‍ത്താവ് പ്രശാന്ത് ദേശായി റിയൽ എസ്​റ്റേറ്റ്​ ബിസിനസുകാരനാണ്. മകന്‍ 10 വയസ്സുകാരന്‍ യോഗിരാജ് ദേശായി.

Tags:    
News Summary - who is trupti desai the Sabarimala Visitor -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.