ഭരണകർത്താക്കൾക്കു മുന്നിൽ കുമ്പസാരഭാവത്തിൽ നിൽക്കുന്നത് നാം ഉടനടി അവസാനിപ്പിക്കണം. അവരുടെ ചെറുതും വലതുമായ ഒാരോ ആരോപണത്തിനും വിശദീകരണം നൽകി കാലംകഴിക്കാനാണോ നമ്മുടെ ഭാവം? പൗരന്മാരെ വിരട്ടാനുള്ള ഭരണകൂടതന്ത്രങ്ങൾക്ക് കൈയും കണക്കുമില്ലെന്നു തോന്നുന്നു. എന്നാൽ, നാം അവരുടെ നിലവാരത്തിലേക്ക് താഴേണ്ടതില്ല. കുറ്റവാളികളെപ്പോലെ അവർക്കു മുമ്പാകെ പഞ്ചപുച്ഛമടക്കി നിൽക്കേണ്ട ആവശ്യവും നമുക്കില്ല.
സമൂഹമാധ്യമങ്ങളിൽ വലതുപക്ഷ ബ്രിഗേഡിെൻറ ആക്രമണങ്ങൾക്കു മുന്നിൽ തങ്ങൾ നിരായുധരും നിസ്സഹായരുമാണെന്ന് ഇൗയിടെ കോൺഗ്രസിലെയും ഇടതുപക്ഷത്തെയും ചില നേതാക്കൾ എന്നോട് പരിഭവപ്പെടുകയുണ്ടായി. സാമൂഹിക നെറ്റ്വർക്കുകളിൽ പ്രവേശനം ലഭിക്കാതെ പലരും ഒറ്റപ്പെടുകയും ചെയ്യുന്നു. ഇൗ ഘട്ടത്തിൽ മുന്നണിബന്ധങ്ങളിലെ ഘർഷണ ലഘൂകരണത്തിനു പകരം സ്വന്തം അണികൾക്ക് ലാപ്ടോപ്പും കമ്പ്യൂട്ടറുകളും സ്മാർട്ട് ഫോണുകളും നൽകാനാകണം പ്രതിപക്ഷം ജാഗ്രത പുലർത്തേണ്ടത്. എന്നാലേ വലതുപക്ഷം നടത്തിവരുന്ന വിഷലിപ്ത പ്രചാരണങ്ങളെ ഫലപ്രദമായി ചെറുത്തുനിൽക്കാൻ മതേതരശക്തികൾക്ക് സാധിക്കൂ.സ്വാതന്ത്ര്യലബ്ധിയുടെ 70ാം വാർഷികവേളയിൽ നാം നമ്മിൽതന്നെ അപരന്മാരെ കണ്ടെത്തുന്ന തിരക്കിലാണ്. സൈബർ ഇടങ്ങളിലെ അപരർക്കെതിരായ വിദ്വേഷപ്രചാരണം നിരവധി പേർ ഹോബിയായി സ്വീകരിക്കുന്നു. നാം എന്തു കഴിക്കുന്നു, ഏതു വേഷമണിയുന്നു, എന്തുകൊണ്ട് വിവാഹമോചനവഴി തേടുന്നു തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാൻ നാം കൂടുതൽ നിർബന്ധിതരാകുന്നു. നമുക്ക് എത്ര അളവിൽ ദേശസ്നേഹം ഉണ്ടെന്നുപോലും അളന്നു തിട്ടപ്പെടുത്തി കണക്കുനൽകേണ്ട ദുരവസ്ഥ.
ഭരണകൂടം ആർ.എസ്.എസ്, ബി.ജെ.പി സംഘങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ കടുത്ത ജീവിതാവസ്ഥകളിൽ മാറ്റം പ്രതീക്ഷിക്കാനാകില്ല. ഇൗ ദുരവസ്ഥയെ കൂടുതൽ മൂർച്ഛിപ്പിക്കുന്ന രീതിയിൽ പ്രച്ഛന്നമായ ചില പ്രവർത്തനരീതികളും ദൃശ്യമായിക്കൊണ്ടിരിക്കുന്നു. ഉദാഹരണമായി, ദേശീയ ന്യൂനപക്ഷ കമീഷെൻറ പ്രവർത്തനം നിരീക്ഷിക്കുക. ന്യൂനപക്ഷക്ഷേമത്തിനു നിലകൊള്ളുന്നു എന്ന പേരിൽ ഇൗ സ്ഥാപനത്തിെൻറ തലപ്പത്ത് ബി.ജെ.പി നേതാക്കൾതന്നെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷ കമീഷെൻറ ഇപ്പോഴെത്ത ചെയർമാൻ ഖൈറുൽ ഹസൻ രിസ്വി നേരേത്ത ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറിയായിരുന്നു. വാരാണസിയിൽ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻപിടിച്ച ദേഹം കൂടിയാണിയാൾ. കമീഷനിലെ അംഗമായ സുനിൽ സാങ്വി ഗുജറാത്ത് ഘടകം ബി.ജെ.പിയുടെ അന്യഭാഷാ സെൽ കൺവീനറാണ്. മറ്റൊരു അംഗം മലയാളിയായ ജോർജ് കുര്യൻ കേരള ഘടകം ബി.ജെ.പിയുടെ ഉപാധ്യക്ഷൻ.
ഒരുഭാഗത്ത് ന്യൂനപക്ഷ കമീഷനിൽ തന്ത്രപരമായ തിരുകിക്കയറ്റങ്ങൾ നടത്തുന്ന സംഘപരിവാരം മറുഭാഗത്ത് മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരായ നിരന്തര വിദ്വേഷപ്രചാരണങ്ങൾ തീക്ഷ്ണമായി തുടരുന്നു. മതത്തിെൻറ ഭാഗമല്ലാതിരുന്നിട്ടും മുത്തലാഖ് സമ്പ്രദായത്തെ സംഘപരിവാരം മതാത്മകമായി ചിത്രീകരിക്കുന്നു. ഭരണകർത്താക്കൾ ഒരു സമുദായത്തിനുേനരെ ഇത്തരം യശോഹത്യകൾ തുടരുന്നപക്ഷം സമാനമായ ദുരാചാരങ്ങൾ ശക്തിപ്രാപിക്കാതിരിക്കില്ല. മുസ്ലിം വനിതകളുടെ ക്ഷേമത്തിൽ സംഘ്പരിവാറിന് യഥാർഥ ആശങ്കകൾ നിലനിൽക്കുന്നുവെങ്കിൽ അവർ സംസ്ഥാനങ്ങൾതോറും ഇപ്പോഴത്തെ രീതിയിലുള്ള കലാപങ്ങൾക്ക് തിരികൊളുത്തുമായിരുന്നില്ല.
ഒാരോ വർഗീയലഹളയിലും ഏറ്റവും കടുത്ത യാതനകൾ അനുഭവിേക്കണ്ടിവരുന്ന വിഭാഗം മുസ്ലിം സ്ത്രീകളാണെന്നത് അനിഷേധ്യ വസ്തുതയായിരിക്കെ മുസ്ലിം വനിതാക്ഷേമത്തെ സംബന്ധിച്ച സംഘപരിവാരവിലാപം പ്രഹസനമാണെന്ന് വ്യക്തമാകുന്നു. അക്രമവാസനയിൽ മുസ്ലിംകൾ മുന്നിൽ നിൽക്കുന്നു, തരംകിട്ടിയാൽ മാംസം ഭക്ഷിക്കുന്നു, പന്നികളെപ്പോലെ അതിവേഗത്തിൽ പെറ്റുപെരുകുന്നു, വിചിത്രരീതിയിൽ വിവാഹം, വിവാഹമോചനം എന്നിവ നടത്തുന്നു തുടങ്ങിയ ദുരാരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിലും മുസ്ലിംകൾ പരാജയപ്പെടുകയാണുണ്ടായത്. ആരോപിക്കപ്പെട്ട രീതിയിൽ മുത്തലാഖ് നടത്തുന്ന പതിവ് മുസ്ലിംകൾക്കിടയിൽ അപൂർവമായിരുന്നിട്ടും അതിെൻറ പേരിൽ മുസ്ലിംകളെ ഒന്നടങ്കം പ്രാകൃതസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് തൽപരവിഭാഗങ്ങൾ.
വിവാഹമോചനത്തിന് കർക്കശമായ നിയമചട്ടങ്ങൾ ആവിഷ്കരിക്കുന്നതിൽ ഇസ്ലാം സവിേശഷ ശ്രദ്ധ പുലർത്തുന്നതായി കാണാം. മാന്യമായ ജീവിതച്ചെലവ് (മതാഉൻബിൽ മഅ്റൂഫ്) നൽകിക്കൊണ്ടാകണം വിവാഹമോചനം നടത്തേണ്ടതെന്ന ഖുർആൻ വാക്യമായിരുന്നു ഷാബാനു കേസ് വാദിച്ച ഡാനിയേൽ ലതീഫി ഉയർത്തിപ്പിടിച്ചിരുന്നത്. ഇത്ര സ്പഷ്ടമായ ഖുർആനിക നിർദേശം ഉണ്ടായിരുന്നിട്ടും അത് അവഗണിക്കപ്പെടുകയായിരുന്നു. ബുർഖ, ഹിജാബ് തുടങ്ങിയവ നിരോധിക്കുന്നതിനു വേണ്ടിയുള്ള മുറവിളികളും രാജ്യത്തിെൻറ ചില ഭാഗങ്ങളിൽനിന്ന് ഉയർന്നുകൊണ്ടിരിക്കുന്നു. സാരിയും ബ്ലൗസുമാണ് ഞാൻ പതിവായി ധരിക്കാറുള്ള വേഷം. എന്നാൽ, തല മറയ്ക്കാനും ബുർഖ ധരിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും എേൻറതാണ്. ഞാൻ അത്തരം വേഷങ്ങളിൽ പ്രത്യക്ഷപ്പെടുേമ്പാൾ മറ്റുള്ളവർ നെറ്റിചുളിക്കേണ്ട കാര്യമില്ല. മുൻകാല ഹിന്ദി ചിത്രങ്ങളിൽ പർദ ധരിക്കുന്ന സ്ത്രീകൾ നായകെൻറ ഹൃദയം കവരുന്ന രംഗങ്ങൾ നാം നിരവധി കാണുകയുണ്ടായി. അക്കാലത്തെ പ്രേക്ഷകർ ഒരുതരത്തിലും അതിൽ പന്തികേട് കണ്ടിരുന്നില്ല. തെൻറ ആദ്യഭാര്യ ഖൈറുന്നീസയുമായി അനുരാഗബദ്ധനായതിെൻറ പ്രേരകങ്ങളിലൊന്ന് അവരുടെ ബുർഖ വേഷമായിരുന്നുവെന്ന് പ്രഗല്ഭ പത്രപ്രവർത്തകൻ ഖുശ്വന്ത് സിങ് ഒരു സന്ദർഭത്തിൽ വ്യക്തമാക്കുകയുണ്ടായി.
വാസ്തവത്തിൽ മുസ്ലിംകളേക്കാൾ കൂടുതൽ മാംസഭക്ഷണം ആഹരിക്കുന്നവരാണ് ഇതരവിഭാഗങ്ങൾ. എന്നാൽ, മുസ്ലിംകളെ മാംസതീനികളായി ഇകഴ്ത്തിക്കാണാനാണ് ശ്രമങ്ങൾ. ഇന്ത്യയിലെ പ്രധാന ബീഫ് കയറ്റുമതിക്കാർപോലും മുസ്ലിംകൾ അല്ലെന്ന യാഥാർഥ്യവും വിവിധ പത്രറിപ്പോർട്ടുകൾ വഴി ഇതിനകം സ്ഥിരീകരിക്കപ്പെടുകയുണ്ടായി. ഇൗയിടെ ഇന്ത്യൻ മുസ്ലിംകൾ െഎ.എസ് ഭീകരസംഘടനയിൽ ചേക്കേറുന്നു എന്ന പുതിയ പ്രചാരണവും ശക്തിപ്രാപിച്ചിരിക്കുന്നു. യഥാർഥത്തിൽ മുസ്ലിംകളുടെ ഉന്മൂലനത്തിനായി പാശ്ചാത്യശക്തികൾ രൂപംനൽകിയ ഗൂഢസംഘടനയായ െഎ.എസിൽ മുസ്ലിംകൾ ആകർഷിക്കപ്പെടുന്നു എന്നത് യുക്തിരഹിതമായ ആക്രോശം മാത്രമാണ്. കേരളത്തിലും ഒരു യുവതിയുടെ ഇസ്ലാം ആശ്ലേഷത്തെ ഭീകരവാദത്തിെൻറ അശുഭലക്ഷണമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ തകൃതിയായിരിക്കുന്നു. മനുഷ്യജീവിതങ്ങളെ അട്ടിമറിക്കുന്നതിൽ എത്ര അനായാസമാണ് വിജയം വരിക്കുന്നത്!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.