കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന സം​സ്ഥാ​ന സീ​നി​യ​ർ, ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ത​യാ​റെ​ടു​ക്കു​ന്ന താ​ര​ങ്ങ​ൾ

ഗെ​റ്റ്, സെ​റ്റ്, ഗോ... ​കൊ​റോ​ണ ഗോ

തേ​ഞ്ഞി​പ്പ​ലം: 64ാമ​ത് ഡോ. ​ടോ​ണി ഡാ​നി​യ​ൽ സം​സ്ഥാ​ന സീ​നി​യ​ർ, ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ൽ നാ​ലു​നാ​ൾ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ വെ​ടി​യൊ​ച്ച മു​ഴ​ങ്ങും.

കോ​വി​ഡ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് മാ​സ​ങ്ങ​ൾ വൈ​കി‍യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. അ​ണ്ട​ർ 14, 16, 18, 20 ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 1609 അ​ത്​​ല​റ്റു​ക​ൾ ജൂ​നി​യ​ർ മീ​റ്റി​ലും സീ​നി​യ​റി​ൽ 393 പേ​രും ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലും പു​തി​യ ദൂ​ര​വും ഉ​യ​ര​വും സ​മ​യ​വും തേ​ടി​യി​റ​ങ്ങും. ആ​ദ്യ​ദി​നം 24 ഫൈ​ന​ലു​ക​ൾ ന​ട​ക്കും.

കോ​വി​ഡ് വ​ന്ന​തോ​ടെ വി​പു​ല​മാ​യ രീ​തി​യി​ൽ മ​ത്സ​ര​ങ്ങ​ളൊ​ന്നും സം​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ചി​ട്ടി​ല്ല. ഇ​താ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ൽ ജൂ​നി​യ​ർ, സീ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ ഒ​രു​മി​ച്ച് ന​ട​ത്തു​ന്ന​ത്. ജൂ​നി​യ​ർ മീ​റ്റി​ൽ 211 (89 പെ​ൺ, 122 ആ​ൺ) അ​ത്​​ല​റ്റു​ക​ളെ അ​ണി​നി​ര​ത്തു​ന്ന പാ​ല​ക്കാ​ടാ​ണ് കി​രീ​ട ഫേ​വ​റി​റ്റു​ക​ൾ.

ഗു​വാ​ഹ​ത്തി​യി​ൽ സ​മാ​പി​ച്ച ദേ​ശീ​യ ജൂ​നി​യ​ർ മീ​റ്റി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി​യ താ​ര​ങ്ങ​ൾ വി​വി​ധ ജി​ല്ല​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ ഇ​റ​ങ്ങു​ന്നു​ണ്ട്. തൃ​ശൂ​രി​ന് വേ​ണ്ടി നാ​ട്ടി​ക സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ സൂ​പ്പ​ർ അ​ത്​​ല​റ്റ് ആ​ൻ​സി സോ​ജ​ൻ അ​ണ്ട​ർ 20 ലോ​ങ് ജം​പ്, 200 മീ​റ്റ​ർ ഓ​ട്ടം, 400 x 100 മീ. ​റി​ലേ എ​ന്നി​വ​യി​ൽ മ​ത്സ​രി​ക്കും. ദേ​ശീ​യ മീ​റ്റി​ലെ സ്വ​ർ​ണ പ്ര​ക​ട​ന​വു​മാ​യാ​ണ് ആ​ൻ​സി​യു​ടെ വ​ര​വ്.

കോ​ഴി​ക്കോ​ട്ടു​നി​ന്ന് അ​പ​ർ​ണ റോ​യ് 100 മീ​റ്റ​ർ ഹ​ർ​ഡി​ലി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്താ​നാ​ണ് എ​ത്തു​ന്ന​ത്. ഗു​വാ​ഹ​ത്തി​യി​ലെ മ​റ്റു സ്വ​ർ​ണ​നേ​ട്ട​ക്കാ​രാ​യ അ​ബ്​​ദു​ൽ റ​സാ​ഖ് (അ​ണ്ട​ർ 20 100, 200 മീ.), ​അ​ഭി​ന​ന്ദ് സു​രേ​ന്ദ്ര​ൻ (അ​ണ്ട​ർ 18 ലോ​ങ് ജം​പ്), സാ​യ് ന​ന്ദ​ന (അ​ണ്ട​ർ 14 ലോ​ങ് ജം​പ്), ജെ. ​വി​ഷ്ണു​പ്രി​യ (അ​ണ്ട​ർ 20 400 മീ. ​ഹ​ർ​ഡി​ൽ​സ്) എ​ന്നി​വ​ർ പാ​ല​ക്കാ​ടി​നും മീ​ര ഷി​ബു (അ​ണ്ട​ർ 20 ഹൈ​ജം​പ്), വി. ​മു​ഹ​മ്മ​ദ് ഹ​നാ​ൻ (അ​ണ്ട​ർ 16 100 മീ., 80 ​മീ. ഹ​ർ​ഡി​ൽ​സ്) കോ​ഴി​ക്കോ​ടി​നും മെ​ഡ​ൽ ഉ​റ​പ്പാ​ക്കു​ന്നു.

2019ൽ ​പാ​ലാ മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കെ അ​ഫീ​ൽ ജോ​ൺ​സ​ൺ എ​ന്ന വി​ദ്യാ​ർ​ഥി​ക്ക് ത​ല​യി​ൽ ഹാ​മ​ർ വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു.

ബാ​ക്കി മ​ത്സ​ര​ങ്ങ​ൾ 2020 ഫെ​ബ്രു​വ​രി​യി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി​ത്തീ​ർ​ത്തു. 2019 ജൂ​ണി​ൽ തേ​ഞ്ഞി​പ്പ​ല​ത്ത് ത​ന്നെ​യാ​ണ് 63ാമ​ത് സീ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പും സം​ഘ​ടി​പ്പി​ച്ച​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​ങ്ങ​ളെ​ന്നും നെ​ഗ​റ്റി​വ് റി​സ​ൽ​ട്ട് ഹാ​ജ​രാ​ക്കു​ന്ന താ​ര​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ​ങ്കെ​ടു​ക്കാ​ൻ അ​നു​മ​തി​യെ​ന്നും കേ​ര​ള സ്​​റ്റേ​റ്റ് അ​ത്​​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​ഐ. ബാ​ബു അ​റി​യി​ച്ചു.

Tags:    
News Summary - Senior and Junior Athletic Championships Calicut University from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.