ഹൈദരാബാദ്: സർക്കാർ രൂപവത്കരണത്തിനുള്ള വഴിയൊരുക്കുന്നതിന് കൂടുതൽ പ്രാദേ ശിക പാർട്ടികളെ വരുതിയിലാക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. മോദി സർക്കാറിനെ താഴെയിറ ക്കാൻ ഒാരോ സീറ്റും നിർണായകമാണെന്ന് അറിയാവുന്നതിനാൽ എൻ.ഡി.എ മുന്നണിക്കു പുറത്ത ുള്ള പരമാവധി ചെറുകക്ഷികളെ കൂടെ കൂട്ടാനാണ് ശ്രമം.
ഇതിെൻറ ഭാഗമായി യു.പി.എ അധ്യക ്ഷ സോണിയ ഗാന്ധി നേരിട്ട് മേയ് 23ന് വിവിധ കക്ഷികളെ തലസ്ഥാനത്ത് ചർച്ചക്ക് ക്ഷണിച് ചു. തെലുഗു മേഖലയിലെ പ്രമുഖ കക്ഷികളായ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്), വൈ.എസ്.ആർ കോൺഗ്രസ്, തെലുഗുദേശം പാർട്ടി എന്നിവയെയും ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ എതി ർ ചേരികളിലുള്ള ഈ കക്ഷികളെ ഒന്നിച്ചുനിർത്തുകയെന്ന കോൺഗ്രസ് ലക്ഷ്യം എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.
കോൺഗ്രസിനോട് അടുപ്പം പുലർത്തുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്തായാലും തെൻറ പ്രതിനിധിയെ ചർച്ചകൾക്കായി ന്യൂഡൽഹിക്ക് അയക്കുമെന്ന് വ്യക്തമാണ്. എന്നാൽ, ബി.ജെ.പി-കോൺഗ്രസ് ഇതര സർക്കാർ എന്ന ആശയവുമായി ഫെഡറൽ മുന്നണിക്ക് ശ്രമിക്കുന്ന ടി.ആർ.എസ് നേതാവ് കെ. ചന്ദ്രശേഖർ റാവു ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.
വൈ.എസ്.ആർ കോൺഗ്രസിെൻറ ജഗൻമോഹൻ റെഡ്ഡിയാകട്ടെ, പൂർണഫലം വന്നശേഷം നിലപാട് വ്യക്തമാക്കാമെന്ന പക്ഷക്കാരനാണ്. ബി.ജെ.പി-കോൺഗ്രസ് മുന്നണികളുടെ സീറ്റ് നില വ്യക്തമായ ശേഷമാകും അദ്ദേഹത്തിെൻറ പ്രതികരണം വരുക. ആന്ധ്രപ്രദേശിന് പ്രത്യേക പദവിയെന്ന ഏക അജണ്ടയിൽ അധിഷ്ഠിതമായിരിക്കും തങ്ങളുടെ നിലപാടെന്ന് നേരത്തേതന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പൊതുനയം രൂപവത്കരിക്കുന്നതിന് നേരത്തേ ചന്ദ്രശേഖർറാവുവുമായും അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു.
ഒറ്റക്ക് ഭൂരിപക്ഷം അസാധ്യമാണെന്ന നിലവന്നതോടെ മറ്റു കക്ഷികളെ ആകർഷിക്കാനുള്ള നീക്കങ്ങൾ ബി.ജെ.പിയും ആരംഭിച്ചിട്ടുണ്ട്. ഒഡിഷയിലെ ബിജു ജനതാദൾ ആണ് ബി.ജെ.പി റഡാറിലുള്ള പ്രധാന പാർട്ടി. എന്നാൽ, സാധ്യതകളൊന്നും വിട്ടുകളേയണ്ടെന്ന മട്ടിൽ സോണിയ ഗാന്ധിയുടെ ക്ഷണം ബിജു ജനതാദൾ പ്രസിഡൻറ് നവീൻ പട്നായികിനും പോയിട്ടുണ്ട്.
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെയാണ് പട്നായികിനെ മെരുക്കാൻ സോണിയ നിയോഗിച്ചിരിക്കുന്നത്. കമൽനാഥിെൻറ ആത്മാർഥ സുഹൃത്താണ് പട്നായിക്. സർക്കാർ രൂപവത്കരണ നീക്കങ്ങളുമായി കോൺഗ്രസും ബി.ജെ.പിയും മുന്നോട്ടുപോകുേമ്പാൾ മമത ബാനർജി, മായാവതി, ചന്ദ്രശേഖരറാവു എന്നിവർക്ക് സ്വന്തം അജണ്ടകളാണുള്ളത്. കടുത്ത വിലപേശലിനുള്ള സാധ്യതകളാണ് മൂവരും തുറന്നിടുന്നത്. റാവുവിെൻറ ടി.ആർ.എസ് പാർട്ടി വക്താവ് ആബിദ് റസൂൽ ഖാൻ ഇതുസംബന്ധിച്ച സൂചന കഴിഞ്ഞദിവസം നൽകുകയും ചെയ്തു. ഫെഡറൽ മുന്നണിക്ക് സർക്കാർ രൂപവത്കരിക്കാൻ കഴിയുമെന്നും ഇനി അഥവാ, എണ്ണം തികഞ്ഞില്ലെങ്കിൽ കോൺഗ്രസിെൻറ പിന്തുണ തേടുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതാദ്യമായാണ് ഒരു ടി.ആർ.എസ് നേതാവ് കോൺഗ്രസ് പിന്തുണ തേടുന്നതിെൻറ സാധ്യത തുറന്നുപറയുന്നത്. ഡി.എം.കെ ഉൾപ്പെടെ പാർട്ടികളെ അടുപ്പിക്കാനുള്ള ചന്ദ്രശേഖർ റാവുവിെൻറ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ പ്രസ്താവന.
റാവുവിെൻറ ക്ഷണം നിരസിച്ചതിന് പിന്നാലെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ചർച്ച നടത്താൻ തെൻറ വിശ്വസ്തൻ ദുരൈ മുരുകനെ അയക്കുകയായിരുന്നു സ്റ്റാലിൻ. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുന്നതിനെ സർവാത്മനാ പിന്തുണക്കുന്നവരാണ് സ്റ്റാലിനും നായിഡുവും. കോൺഗ്രസിെൻറ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിക്കാൻ തൃണമൂൽ, എസ്.പി, ബി.എസ്.പി, ആം ആദ്മി പാർട്ടി എന്നിവയെ ഒന്നിച്ചുനിർത്താനുള്ള ദൗത്യവും നായിഡുവിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.