അണ്ണാ ഡി.എം.കെയിൽ മഞ്ഞുരുക്കം

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ പുനരൈക്യ ചർച്ചയിൽ മഞ്ഞുരുക്കം. മുഖ്യമന്ത്രി പദവി ഒ. പന്നീർസെൽവത്തിന് നൽകുന്നത് ഒഴിച്ചുള്ള വിമതവിഭാഗത്തിെൻറ ആവശ്യങ്ങളെല്ലാം പളനിസാമി വിഭാഗം അംഗീകരിച്ചു.

പന്നീർസെൽവത്തിന് ജനറൽ സെക്രട്ടറി പദവി നൽകണമെന്നും ശശികലയെയും ദിനകരനെയും ജനറൽ സെക്രട്ടറി, െഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽനിന്ന് മാറ്റി തെരഞ്ഞെടുപ്പ് കമീഷന് രേഖാമൂലം കത്ത് നൽകണമെന്നും ജയലളിതയുടെ മരണത്തെക്കുറിച്ച് സി.ബി.െഎ അന്വേഷണം നടത്തണമെന്നുമുള്ള പന്നീർസെൽവത്തിെൻറ ആവശ്യങ്ങളാണ് അമ്മാ പക്ഷം അംഗീകരിച്ചത്. എന്നാൽ, മുഖ്യമന്ത്രി പദവിയിൽ വിട്ടുവീഴ്ചക്ക് പന്നീർസെൽവം തയാറായിട്ടില്ല. ശശികല നിയമിച്ചയാളെന്ന നിലക്ക് പളനിസാമി മുഖ്യമന്ത്രി പദവിയിൽനിന്ന് മാറിനിൽക്കണമെന്ന് കഴിഞ്ഞദിവസം പന്നീർസെൽവം പക്ഷം ആവശ്യപ്പെട്ടിരുന്നു. പളനിസാമി മുഖ്യമന്ത്രിയായി തുടരണമെന്നാണ്  ഒൗദ്യോഗികപക്ഷത്തെ ഒരു വിഭാഗം എം.എൽ.എമാരുടെ ആവശ്യം. പളനിസാമിെയ നിയമിച്ചത് ശശികലയല്ലെന്നും 122 എം.എൽ.എമാരുടെ പിന്തുണേയാടെയാണ് മുഖ്യമന്ത്രിയായതെന്നുമാണ് ഇവരുടെ വാദം.

വെറും 12 എം.എൽ.എമാരടങ്ങിയ വിമത വിഭാഗം 122 എം.എൽ.എമാരുടെ പിന്തുണയുള്ള സർക്കാറിനും പാർട്ടിക്കും മേൽ സമ്മർദം സൃഷ്ടിക്കുന്നതിന് പിന്നിൽ കേന്ദ്ര സർക്കാറിെൻറ സമ്മർദമുണ്ടെന്നാണ് ഒൗദ്യോഗിക വിഭാഗം കരുതുന്നത്. ഇൗയിടെ നടന്ന ആദായനികുതി വകുപ്പ് പരിശോധനകളിലെ കണ്ടെത്തൽ ഒൗദ്യോഗികപക്ഷത്തെ ഒതുക്കാൻ വിമതവിഭാഗം ഉപയോഗപ്പെടുത്തുകയാണത്രെ.

റോയപ്പേട്ടയിലെ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെ നടന്ന ഒൗദ്യോഗിക വിഭാഗത്തിെൻറ യോഗത്തിൽ വിമത വിഭാഗവുമായി ലയന ചർച്ച നടത്താൻ ഏഴംഗ സമിതിയെ തെരഞ്ഞെടുത്തു. രാജ്യസഭ എം.പി വൈദ്യലിംഗത്തിെൻറ നേതൃത്വത്തിൽ മന്ത്രിമാരായ കെ.എ. സെേങ്കാട്ടയ്യൻ, ദിണ്ഡിഗൽ സി. ശ്രീനിവാസൻ, ഡി. ജയകുമാർ,  പി. തങ്കമണി, എസ്.പി. വേലുമണി,  സി.വി. ഷൺമുഖം എന്നിവരാണ് സമിതി അംഗങ്ങൾ.  മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും ഇൗ യോഗത്തിൽ പെങ്കടുത്തെങ്കിലും ശശികലയോട് കൂറ് പുലർത്തുന്നവരിൽ പത്തോളം പേർ വിട്ടുനിന്നു. ലയന ചർച്ചക്ക് വിമത വിഭാഗം നേതാവും മുൻമന്ത്രിയുമായ കെ.പി. മുനുസാമിയുടെ നേതൃത്വത്തിൽ ഏഴംഗ കമ്മിറ്റിയെ നിയമിച്ചു.

വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു മുതൽ ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് സഖ്യമെന്ന വിമത വിഭാഗത്തിെൻറ ഉപാധി ജനറൽ സെക്രട്ടറി ആയശേഷം പന്നീർസെൽവത്തിന് തീരുമാനിക്കാമെന്ന് ഒൗദ്യോഗികപക്ഷത്ത് ധാരണയായിട്ടുണ്ട്. ഭാവിയിൽ മുഖ്യമന്ത്രി പദവി തിരികെ പിടിക്കാമെന്നാണ് വിമത വിഭാഗം കണക്കുകൂട്ടുന്നത്. അണ്ണാ ഡി.എം.കെയിലെ ഇരുപക്ഷവും ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനും കീഴടങ്ങിയതായി ഡി.എം.കെ വർക്കിങ് പ്രസിഡൻറും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിൻ ആരോപിച്ചു. രണ്ടിലക്ക് കൈക്കൂലി നൽകിയതിന് ഡൽഹി ക്രൈംബ്രാഞ്ച് എടുത്ത കേസിനെതിരെ ദിനകരൻ മദ്രാസ് ഹൈകോടതിയെ സമീപിച്ചു.

പുതിയ പാർട്ടിയുമായി മാധവൻ
ചെന്നൈ: ജയലളിതയുടെ സമാധിയിൽ മറ്റൊരു പാർട്ടി കൂടി പിറന്നു. ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിെൻറ ഭർത്താവ് മാധവനാണ് എം.ജി.ആർ- ജയലളിത ദ്രാവിഡ മുന്നേറ്റ കഴകം എന്ന പേരിൽ പാർട്ടി പ്രഖ്യാപിച്ചത്.

Tags:    
News Summary - anna DMK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.