കല്യാൺ സിങ്​ വീണ്ടും ബി.ജെ.പിയിൽ

ല​ഖ്​​നോ: രാ​ജ​സ്​​ഥാ​ൻ ഗ​വ​ർ​ണ​റാ​യി അ​ഞ്ചു വ​ർ​ഷം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി സ്​​ഥാ​ന​മൊ​ഴി​ഞ്ഞ ക​ല ്യാ​ൺ​സി​ങ്​ വീ​ണ്ടും ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. പ​ദ​വി ഒ​ഴി​ഞ്ഞ​തോ​ടെ ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത കേ​സി ​ൽ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന്​ വി​ചാ​ര​ണ നേ​രി​ടാ​ൻ ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന ഭ​ര​ ണ​ഘ​ട​ന പ​രി​ര​ക്ഷ​യും ഒ​ഴി​വാ​യി.

ക​ല്യാ​ൺ​സി​ങ്​ യു.​പി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ്​ 1992ൽ ​ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത​ത്. ഗ​വ​ർ​ണ​ർ പ​ദ​വി ഒ​ഴി​ഞ്ഞാ​ൽ ക​ല്യാ​ൺ​സി​ങ്ങി​െ​ന പ്ര​തി​യാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി സി.​ബി.​ഐ​യോ​ട്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ ഇ​ദ്ദേ​ഹം ദേ​ശീ​യോ​ദ്​​ഗ്ര​ഥ​ന കൗ​ൺ​സി​ലി​ന്​ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു.

ക​ല്യാ​ൺ​സി​ങ്, യു.​പി ബി.​ജെ.​പി പ്ര​സി​ഡ​ൻ​റ്​ സ്വ​ത​ന്ത്ര​ദേ​വ്​ സി​ങ്ങി​ൽ നി​ന്ന്​ അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ക​ല്യാ​ൺ​സി​ങ്ങി​​​​െൻറ മ​ക​നും ലോ​ക്​​സ​ഭാം​ഗ​വു​മാ​യ ര​ജ്​​വീ​ർ സി​ങ്ങും പേ​ര​ക്കു​ട്ടി​യും യു.​പി ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ സ​ന്ദീ​പ്​ സി​ങ്ങും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സെ​പ്​​റ്റം​ബ​ർ മൂ​ന്നി​നാ​ണ്​ ക​ല്യാ​ൺ​സി​ങ്ങി​​​​െൻറ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​ത്. ക​ൽ​രാ​ജ്​ മി​ശ്ര​യാ​ണ്​ പു​തി​യ രാ​ജ​സ്​​ഥാ​ൻ ഗ​വ​ർ​ണ​ർ.

ലഖ്​നോ: ബാബരി മസ്​ജിദ്​ തകർത്ത കേസിൽ ഉത്തർപ്രദേശ്​ മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിനെ വിചാരണ ചെയ്യാൻ അനുമതി തേടി സി.ബി.ഐ പ്രത്യേക കോടതിയെ സമീപിച്ചു. ​വിചാരണയിൽനിന്ന് പ്രതിരോധം നൽകിയിരുന്ന ഗവർണർ പദവിയിൽനിന്ന്​ മാറിയതിനു പിന്നാലെയാണ്​ കല്യാൺ സിങ്ങിനെതിരെ സി.ബി.ഐ നീക്കം. രാജസ്ഥാൻ ഗവർണറായിരുന്ന 87കാരൻ അടുത്തിടെയാണ്​ സ്ഥാനമൊഴിഞ്ഞത്​.

Tags:    
News Summary - kalyan Singh return to BJP -Politic's News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.