തിരുവനന്തപുരം: പാതിവഴിയിലെത്തിയ എൻ.സി.പി ലയനത്തെ ചൊല്ലി കേരള കോൺഗ്രസ് (ബി)യി ൽ ആശയക്കുഴപ്പം. വ്യാഴാഴ്ച ചേർന്ന പാർട്ടി സംസ്ഥാന സമിതിയിൽ വിഷയം ചർച്ചയായില്ലെങ് കിലും നേതൃതലത്തിൽ ഒരുവിഭാഗത്തിന് ലയനനീക്കവുമായി മുന്നോട്ട് പോകണമെന്ന അഭിപ ്രായമാണ്. എന്നാൽ, ലയനനീക്കം അടഞ്ഞ അധ്യായമെന്ന നിലപാടാണ് മറുവിഭാഗത്തിന്. എൻ.സി.പി നേതൃത്വവും ലയനനീക്കം അവസാനിച്ചിട്ടില്ലെന്ന നിലപാടിലാണ്. രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാൻ പത്ത് ദിവസത്തിനകം സംസ്ഥാന സെക്രേട്ടറിയറ്റ് ചേരാനിരിക്കെയാണ് പാർട്ടിയിലെ ആശയക്കുഴപ്പം.
കേരള കോൺഗ്രസ് (ബി)യെ ഇടതുമുന്നണിയിൽ എടുത്തത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ലോക്സഭ മണ്ഡലങ്ങൾ യു.ഡി.എഫിൽനിന്ന് തിരിച്ചുപിടിക്കാൻ സഹായകമാവുമെന്ന് സംസ്ഥാന സമിതിയിൽ അഭിപ്രായം ഉയർന്നു. എൽ.ഡി.എഫിൽ ഘടകകക്ഷിയായതോടെ മുന്നണി നിലപാടുകൾക്കൊപ്പം പാർട്ടി ഉറച്ചുനിൽക്കും. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം കേന്ദ്ര സർക്കാർ നടപ്പാക്കിയതിനെ സമിതി അനുമോദിച്ചു. എൽ.ഡി.എഫും വിഷയത്തിൽ സമാന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
എന്നാൽ, കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള എതിരഭിപ്രായം പ്രകടിപ്പിച്ച ശബരിമല യുവതി പ്രവേശനവിഷയം യോഗം ചർച്ചക്കെടുത്തില്ല. കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി. വേണുഗോപാൽ, പി.എം. മാത്യു, എം.വി. മാണി, അഡ്വ. പോൾ ജോസഫ്, നജീം പാലക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.