മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി ശിവസേനയും ബി.ജെ.പിയും കൊമ്പുകോര്‍ക്കുമ്പോള്‍ ബി.ജെ.പി അല്ലാത്ത സര്‍ക്കാര്‍ എന്ന ചര്‍ച്ചയുമായി ഹൈക്കമാൻഡിനു മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍. വ്യാഴാഴ്ച രാത്രി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും ഫോണില്‍ നടത്തിയ ചര്‍ച്ചക്കു പിന്നാലെയാണ് അശോക് ചവാന്, പാർട്ടി മഹാരാഷ്ട്ര അധ്യക്ഷന്‍ ബാലസാഹെബ് തൊറാട്ട് തുടങ്ങിയ നേതാക്കള്‍ വെള്ളിയാഴ്ച വൈകീട്ട് ഡല്‍ഹിയില്‍ സോണിയ ഗാന്ധിയെ കണ്ടത്. ചൊവ്വാഴ്ച പവാറും സോണിയയെ കാണുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങൾ പറയുന്നു.
പവാറിനെ കാണാന്‍ചെന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്തിെൻറ ഫോണിലാണ് പവാറും ഉദ്ധവും ചര്‍ച്ച നടത്തിയത്. ബി.ജെ.പിയെ ഒഴിവാക്കി സര്‍ക്കാറുണ്ടാക്കാൻ ഏത് തരം സഹായമാണുണ്ടാകുക എന്നത്രെ ഉദ്ധവ് ആരാഞ്ഞത്. ഇൗ ചര്‍ച്ചക്കു ശേഷമാണ് ശിവസൈനികന് മുഖ്യമന്ത്രിയാകുമെന്ന നിലപാട് സേന കടുപ്പിച്ചത്. അതേസമയം, ജനവിധി പ്രകാരം സര്‍ക്കാര്‍ ഉണ്ടാക്കേണ്ട ബാധ്യത ബി.ജെ.പി-സേന സഖ്യത്തിനാണെന്ന് പവാര്‍ ആവര്‍ത്തിച്ചു. അയോധ്യ വിധിക്ക് മുമ്പ് സുസ്ഥിര സര്‍ക്കാര്‍ വേണമെന്നും 92ലെ കലാപം മുംബൈക്ക് പാഠമാണെന്നും പവാര്‍ ഒാർമിപ്പിച്ചു.
സേനയെ സഹായിക്കുന്നതില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ട്. സേനയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് വേണ്ടെന്ന് സുശീല്‍കുമാര്‍ ഷിണ്ഡെയും അധികാരത്തിനായുള്ള നാടകത്തില്‍ ചെന്ന് ചാടരുതെന്ന് സഞ്ജയ് നിരുപമും പറഞ്ഞു.
വ്യാഴാഴ്ചക്കകം സര്‍ക്കാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് വഴിവെക്കുമെന്ന് ബി.ജെ.പി നേതാവ് സുധിര്‍ മുങ്കതീവാര് പറഞ്ഞു. വെള്ളിയാഴ്ച നിലവിലെ സര്‍ക്കാറിെൻറ കാലാവധി പൂര്‍ത്തിയാകും. സേന ഇല്ലെങ്കിലും അതിനുമുമ്പ് ദേവേന്ദ്ര ഫഡ്നാവിസ് അധികാരം ഏല്‍ക്കുമെന്നാണ് ബി.ജെ.പി നല്കുന്ന സൂചന.
സത്യപ്രതിജ്ഞക്കായി തിങ്കളാഴ്ച വാംഖഡെ സ്റ്റേഡിയം ബുക്ക് ചെയ്തതായി ബി.ജെ.പി നേതാക്കൾ പറഞ്ഞു. പിന്നീട് സേനയെ അനുനയിപ്പിക്കുകയാണ് ലക്ഷ്യം. പിന്നീട് സേനയെ അനുനയിപ്പിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.