മീനപ്പാതിക്ക് മുമ്പേ ഒന്നിലധികം തവണ താപനില 41 ഡിഗ്രിയിൽ തൊട്ട പാലക്കാട്ടെ മത്സരത്ത ട്ട് ചുട്ടുപഴുക്കുന്നതേയുള്ളൂ. മേൽപ്പാടയിലൊതുങ്ങുന്ന ആവേശം അടിത്തട്ടിലെത്താനു ള്ള താമസത്തിനൊരുകാരണം ചുരം കടന്നെത്തുന്ന തീച്ചൂടുതന്നെ. ബൂത്തുതല കൺവെൻഷനുകൾ പൂ ർത്തിയാക്കി മൂന്നാം റൗണ്ട് സ്ഥാനാർഥിപര്യടനത്തിലെത്തിയ ഇടത് മുന്നണിയും പഞ്ചായത്ത ് കൺവെൻഷനുകൾ കഴിഞ്ഞ് ബൂത്ത്തല പൂർത്തീകരണത്തിലെത്തിയ യു.ഡി.എഫും ബി.ജെ.പിയും കളംന ിറഞ്ഞാടുമ്പോൾ പക്കാ രാഷ്ട്രീയത്തിലൂന്നിയ മത്സരമാന്യത തെളിനീരുപോലെ കാണാം. നെറ്റി ചുളിപ്പിക്കുന്ന വ്യക്തിഹത്യയും സഭ്യേതര പ്രയോഗവും തീണ്ടാത്ത തനി രാഷ്ട്രീയമത്സരം.
ഹാട്രിക് വിജയത്തിനിറങ്ങിയ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.ബി. രാജേഷും ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠനും ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാറും തമ്മിൽ നടക്കുന്നത് ദിവസത്തിലൊരുതവണയെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്യുന്ന നാട്ടുകാർ തമ്മിലുള്ള പൊടിപ്പൻ മത്സരം. രാഷ്ട്രീയത്തിനപ്പുറം സുഹൃദ്വലയങ്ങളുള്ളവരാണ് മൂന്നുപേരും. മത്സരഫലം എന്തായാലും തുടർന്നും നിത്യം കാണേണ്ടവർ. പരസ്പരം രാഷ്ട്രീയ വിമർശനം ചൊരിയേണ്ടവർ. ചളവറ സ്കൂളിലെ എട്ടാം ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിൽ മാത്രം തോറ്റ ചരിത്രമുള്ള രാജേഷും പഴുതടച്ച് ഗൃഹപാഠം ചെയ്താൽ ഏത് തെരഞ്ഞെടുപ്പും ജയിച്ചുകയറാമെന്ന് ഉറപ്പുള്ള ശ്രീകണ്ഠനും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയ കൃഷ്ണകുമാറും മുന്നിൽകാണുന്നത് വിജയം മാത്രം.
മോദി സർക്കാറിനെതിരെ അതിരൂക്ഷ വിമർശന ശരങ്ങൾ ഇടത് മുന്നണി എയ്തുവിടുമ്പോൾ പിണറായി സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തി പൊരിക്കാൻ യു.ഡി.എഫ് ശ്രദ്ധിക്കുന്നു. ശബരിമലയിൽ വിശ്വാസികൾക്കേറ്റ ക്ഷതമാണ് കേന്ദ്ര സർക്കാറിെൻറ വികസന നേട്ടങ്ങൾക്കുപരിയായി ബി.ജെ.പി എടുത്തുകാണിക്കുന്നത്. എം.പി എന്ന നിലയിൽ എം.ബി. രാജേഷ് അഞ്ച് വർഷത്തിനകം നടപ്പാക്കിയ 410 പദ്ധതികൾ തരാതരംപോലെ ഉപയോഗിക്കുന്ന ഇടത് മുന്നണി സംസ്ഥാന സർക്കാറിെൻറ നേട്ടങ്ങളോടൊപ്പം നവോത്ഥാന മൂല്യ സംരക്ഷണത്തിെൻറ പ്രാധാന്യവും വിളിച്ചോതുന്നു.
കഴിഞ്ഞ രണ്ട് തവണ എം.പി എന്ന നിലയിൽ നിറഞ്ഞുനിന്ന രാജേഷിെൻറ വ്യക്തിത്വവും പെരുമാറ്റ മഹിമയും ഇടത് മുന്നണിയുടെ കരുത്താണ്. മുസ്ലിം ലീഗിെൻറ കലവറയില്ലാത്ത സഹായവും യുവനേതാവെന്ന സ്വീകാര്യതയും വി.കെ. ശ്രീകണ്ഠന് മുതൽക്കൂട്ടാവുമ്പോൾ നഗരസഭ െഡപ്യൂട്ടി ചെയർമാൻ എന്ന നിലയിലുള്ള പ്രവർത്തനവും യുവജനങ്ങളെ ആകർഷിക്കുന്ന വ്യക്തിത്വവും കൃഷ്ണകുമാറിന് പ്രതീക്ഷ നൽകുന്നു. പി.കെ. ശശി എം.എൽ.എക്കെതിരെ സംസ്ഥാനതലത്തിൽ ഒച്ചപ്പാടുണ്ടാക്കിയ ആരോപണം ഉയർന്നപ്പോൾ സി.പി.എമ്മിൽ ശശിക്കെതിരെ നിലകൊണ്ട വിഭാഗത്തോടൊപ്പമായിരുന്നു രാജേഷ്. നടപടിക്ക് വിധേയനായെങ്കിലും സംഘടന തലത്തിൽ ഇപ്പോഴും ശക്തനായ ശശി പ്രതിനിധാനം ചെയ്യുന്ന ഷൊർണൂർ ഈ ലോക്സഭ മണ്ഡലത്തിലാണ്. തെരഞ്ഞെടുപ്പ് കാഹളം ഉയർന്നതിന് ശേഷം പൊന്തിവന്ന ചെർപ്പുളശ്ശേരി പീഡന ആരോപണം ഇടതുചേരിക്ക് മറുപടി പറയേണ്ട വിഷയമായി മാറിക്കഴിഞ്ഞു. മണ്ഡലത്തിലെ പലയിടത്തും സി.പി.ഐയുമായുള്ള അഭിപ്രായഭിന്നത ഏച്ചുകെട്ടലിനിടയിലും മുഴച്ചുനിൽക്കുന്നുണ്ട്.
സംഘടന തലത്തിലെ കോൺഗ്രസ് ദൗർബല്യമാണ് യു.ഡി.എഫിനെ വരിഞ്ഞുമുറുക്കുന്ന പ്രതികൂല ഘടകം. ഒറ്റപ്പാലം, അട്ടപ്പാടി പോലുള്ള മേഖലകളിൽ തുളവീണ പാർട്ടി സംവിധാനമാണുള്ളത്. നഗരത്തിൽ സുപരിചിതനെങ്കിലും ഗ്രാമപ്രദേശങ്ങളിൽ കൃഷ്ണകുമാറിന് പൊതുവേയുള്ള അപരിചിതത്വം ബി.ജെ.പിയെ കുഴക്കുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ദൃശ്യമായ വർധിച്ച ജനപങ്കാളിത്തം രാജേഷിെൻറ വിജയസൂചികയാണെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ പറയുന്നു.
ശബരിമല വൈകാരിക പ്രശ്നമായി ഉയർത്താനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം വിജയിച്ചിട്ടില്ല. അതേസമയം, സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചത് കോൺഗ്രസ് അണികളിൽ ഉണർവ് സൃഷ്ടിച്ചിട്ടുണ്ടെന്ന് പ്രചാരണത്തിന് ചുക്കാൻപിടിക്കുന്ന യു.ഡി.എഫ് ചെയർമാൻ എ. രാമസ്വാമി ആണയിടുന്നു. പുതിയ സാഹചര്യത്തിൽ വിജയം ഉറപ്പാണെന്ന വിശ്വാസമാണ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ശിവരാജൻ പങ്കുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.