രാഷ്​ട്രീയ പാർട്ടികളുടെ ചിഹ്​നങ്ങൾ വെച്ചുള്ള മാസ്​കുകളും പോസ്​റ്ററുകളും തയാറാക്കിയിരിക്കുന്നു

ആരവം കുറഞ്ഞോ​ട്ടെ... ആവേശം ചോരില്ല

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പി​െൻറ തീയതി നിശ്ചയിക്കപ്പെട്ടില്ലെങ്കിലും പരസ്യപ്രചാരണത്തിനായി നാട്ടിൻ പുറത്തെ ചുവരുകൾ സ്വന്തമാക്കാനുള്ള പരക്കം പാച്ചിലിലാണ് രാഷ്​ട്രീയ പാർട്ടികളും അണികളു​ം. ഇത്തവണ ജാഥയും കൊട്ടിക്കലാശവുമൊന്നുമില്ലാത്തതിനാൽ തെരഞ്ഞെടുപ്പി​െൻറ ആരവ​ം കുറയു​േമായെന്ന ആശങ്കയിലും ആവേശത്തി​െൻറ കാര്യത്തിൽ ഒട്ടും കുറവ്​ വരില്ലെന്നാണ്​ അണികൾ ചൂണ്ടിക്കാട്ടുന്നത്​.

ചുവരുകൾ ബുക്ക്​ ചെയ്​തും എതിരാളികളുടെ ഇലക്​ഷൻ കമ്മിറ്റി ഓഫിസിനോട്​ കിടപിടിക്കുന്നവ കണ്ടെത്തിയും സമൂഹ മാധ്യമങ്ങളിലൂടെ ഗ്രൂപ്​ ചർച്ചകൾ നടത്തിയും ഇവർ ആവേശത്തി​െൻറ കൊടുമുടിയിലാണ്​​. പ്രചാരണ പ്രവർത്തനങ്ങൾ, ജാഥ, ആൾക്കൂട്ടം, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ മാർഗ നിർദേശം അണികളെ അൽപം ആശങ്കയിലാക്കുന്നുണ്ടെങ്കിലും മറ്റ്​ വഴി തേടുകയാണ്​ ഇവർ.

ഫ്ലക്​സ്​ നിരോധനം മൂലം ചുവരെഴുത്തുകൾക്ക്​ വൻ ഡിമാൻഡാണ്​. കെട്ടിലും മട്ടിലും പ്രഫഷനലിസത്തി​െൻറ മത്സരമാണ് മതിലുകളിൽ. അതു​കൊണ്ട്​ ത​ന്നെ ചുവര്​ പിടിക്കാനുള്ള ഓട്ടത്തിലാണ്​ അണികൾ. ​ മതിലുകൾ കണ്ടെത്തി ബുക്ക് ചെയ്തുനൽകുക എന്ന ജോലിയാണ്​ ഇപ്പോൾ പലർക്കും. പ്രഫഷനൽ എഴുത്തുകാരെ വരെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. പ്രചാരണരംഗത്ത് മുൻതൂക്കം ഉറപ്പിക്കാൻ കൂടുതൽ ചുവരുകൾ കണ്ടെത്താനുള്ള മത്സരമാണിപ്പോൾ നടക്കുന്നത്.

ചെറിയ മതിലുകൾപോലും കണ്ടെത്തി ഉടമയുടെ അനുവാദംവാങ്ങി വെള്ളപൂശിക്കൊണ്ടിരിക്കുകയാണ്​. ഇതു കൂടാതെ വാർഡുകൾ കേന്ദ്രീകരിച്ചും പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും ഇടത്​ വലത്​ മുന്നണികളും എൻ.ഡി.എയും ഇലക്ഷൻ കമ്മിറ്റി ഓഫിസുകൾ തുറന്നു കഴിഞ്ഞു. എതിരാളികളുടെതിനെക്കാൾ മികച്ച ഓഫിസ്​ കണ്ടെത്താനുള്ള പരക്കം പാച്ചിലിലാണ്​ പ്രവർത്തകർ. തുറന്നവയാക​ട്ടെ ജില്ലയിലെ മുതിർന്ന നേതാക്കളെ എത്തിച്ച്​ ഉദ്​ഘാടനം നടത്തിച്ചും അലങ്കാര ബൾബുകളണിയിച്ചും കേമമാക്കിയിട്ടുണ്ട്​.

ഒരുങ്ങുന്നു, ചിഹ്​നം ​വെച്ച മാസ്​കുകളും തന്ത്രങ്ങളും

എവിടെ നോക്കിയാലും ഇപ്പോൾ മാസ്​കാണ്​ താരം. അപ്പോൾ പിന്നെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനും മാസ്​കിനെ തന്നെ ഉപയോഗിക്കുകയാണ്​ രാഷ്​ട്രീയ പാർട്ടികൾ. പ്രചാരണത്തിനായുള്ള പോസ്​റ്ററുകൾക്ക്​ പുറമെ ഇത്തവണ സ്​ഥാനാർഥിയുടെ ചിത്രവും ചിഹ്​നവുമുള്ള മാസ്​കുകളും പ്രിൻറ്​ ചെയ്​തു തുടങ്ങിയിട്ടുണ്ട്​​.

മുനിസിപ്പാലിറ്റിയിലും ചിലവാർഡുകളിലുമൊക്കെ സ്​ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്​. ചിഹ്​നം വെച്ച്​ മാസ്​ക്​ അടിക്കാനുള്ള ഓർഡറുകൾ തൊടുപുഴയിലെ ചില പ്രിൻറിങ്ങ്​ പ്രസുകളിൽ ലഭിച്ചിട്ടുമുണ്ട്​.

ടൂ ലെയർ, ത്രീ ലെയർ മാസ്​കുകളാണ്​ ആദ്യ ഘട്ടത്തിൽ നിർമിക്കുന്നത്​. സ്​ഥാനാർഥി ചിത്രം തെളിയുന്നതോടെ ചിത്രം വെച്ചുള്ള മാസ്​കുകളും അടിച്ചു തുടങ്ങും. ഇവ വീടുകളിലും മറ്റും വിതരണം ചെയ്യാനാണ്​ ഉദ്ദേശിക്കുന്നത്​. ഇതോടൊപ്പം കോവിഡ് പ്രതിരോധ മരുന്ന് വിതരണവും സാനിറ്റൈസർ വിതരണവും അണികളുടെ അണിയറയിലെ ആലോചനകളാണ്​.

മുൻ കാലങ്ങളിൽ നിന്ന്​ വ്യത്യസ്​തമായി കോവിഡ്​ കാലത്തെ തെര​ഞ്ഞെടുപ്പ്​ പ്രചാരണം വേറെ ലെവലാക്കാൻ തന്നെയാണ്​ തീരുമാനമെന്ന്​ രാഷ്​ട്രീയ പാർട്ടികളുടെ അണികളൊന്നടങ്കം പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.