റാലിക്ക്​ കോൺ​ഗ്രസ്​ പ്രവർത്തകരും; മാണ്ഡ്യയിൽ ശക്തി പ്രകടിപ്പിച്ച്​ സുമലത

ബംഗളൂരു: മാണ്ഡ്യയിൽ ത​​​​െൻറ ശക്തി തെളിയിച്ച്​ സ്വതന്ത്ര സ്​ഥാനാർഥി സുമലത അംബരീഷ്​. ബുധനാഴ്​ച പത്രിക സമർപ്പ ണത്തിന്​ പിന്നാലെ നടന്ന റോഡ്​ ഷോയിലും ജൂബിലി പാർക്കിലെ മെഗാ റാലിയിലും ആയിരങ്ങൾ പ​െങ്കടുത്തു. നേതൃത്വത്തി​​​​െൻറ വിലക്ക്​ മറികടന്ന്​ പാർട്ടി പതാകയുമേന്തി സുമലതക്ക്​ ജയ്​ വിളിച്ച്​ കോൺഗ്രസ്​ പ്രവർത്തകരും റാലിക്കെത്തി.

കോൺഗ്രസ്​ ജില്ല നേതാക്കളായ സച്ചിദാനന്ദ ഇന്ദുവാല, ആനന്ദ്​കുമാർ എന്നിവർ സുമലതയുമായി വേദി പങ്കിട്ടു. പിന്നാക്ക, ദലിത്, ന്യൂനപക്ഷ, കർഷക സംഘടന നേതാക്കളും കൂടെയുണ്ടായിരുന്നു. കോൺഗ്രസി​​​​െൻറയ​ും ജെ.ഡി. എസി​​​​െൻറയും ശക്തികേന്ദ്രമായ മണ്ഡലത്തിൽ സഖ്യ സ്​ഥാനാർഥിയായ ജെ.ഡി.എസി​​​​െൻറ നിഖിൽ ഗൗഡ നേരിടാനിരിക്കുന്നത്​ കടുത്ത മത്സരമാണെന്ന സൂചനയാണ്​ ശക്തി​പ്രകടനത്തിലൂടെ സുമലത നൽകിയത്​.

ബുധനാഴ്​ച രാവിലെ മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പ്രാർഥനകൾക്കു​ ശേഷമാണ്​ സുമലത മാണ്ഡ്യയിൽ പത്രിക സമർപ്പണത്തിനെത്തിയത്​. മകൻ അഭിഷേകിനൊപ്പം ഡെപ്യൂട്ടി കമീഷണറുടെ ഒാഫിസിലെത്തി പത്രിക കൈമാറി​.

തുടർന്ന്​ ബൈക്ക്​ റാലിയുടെ അകമ്പടിയോടെ ​ പ്രസംഗവേദിയായ ജൂബിലി പാർക്കിലേക്ക്​ തുറന്ന വാഹനത്തിൽ കന്നട സൂപ്പർ സ്​റ്റാറുകളായ യാഷ്​, ദർശൻ എന്നിവർക്കൊപ്പം നീങ്ങി. അംബരീഷി​​​​െൻറ സിനിമകളിലെ ഹിറ്റ്​ ഗാനങ്ങൾ റോഡ് ​ഷോയിലും റാലിയിലും മുഴങ്ങി.

റാലിയിൽ പ​െങ്കടുത്ത കോൺഗ്രസ്​ പ്രവർത്തകർ ആത്​മാഭിമാനമുള്ളവരാണെന്ന്​ ജില്ല കോൺഗ്രസ്​ നേതാവായ സച്ചിദാനന്ദ പറഞ്ഞു. അംബരീഷ്​ മരിച്ചപ്പോൾ മാണ്ഡ്യയിലെ കോൺഗ്രസ്​ പ്രവർത്തകരും അംബരീഷ്​ ആരാധകരും ചേർന്നാണ്​ സുമലതയെയും മകനെയും കണ്ട്​ മത്സരിക്കണമെന്ന്​ അഭ്യർഥിച്ചതെന്ന്​ അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിയായിരിക്കെ മാണ്ഡ്യയിലെ കർഷകർക്ക്​ വേണ്ടിയാണ്​ അംബരീഷ്​ രാജിവെച്ചതെന്ന്​ ചൂണ്ടിക്കാട്ടിയ സച്ചിദാനന്ദ, മാണ്ഡ്യയുടെ മകളായ സുമലതയെ വിജയിപ്പിക്കണമെന്നും അഭ്യർഥിച്ചു.

മാണ്ഡ്യയിലെ ജനങ്ങളുടെ വികാരം താൻ കോൺഗ്രസ്​ നേതാക്കൾക്ക്​ മുന്നിൽ അവതരിപ്പിച്ചെന്നും ഇവിടത്തെ പ്രവർത്തകരെ പാർട്ടിക്ക്​ വേ​ണ്ടതില്ലേ എന്നു താൻ ചോദിച്ചുവെന്നും സുമലത പറഞ്ഞു. മാണ്ഡ്യക്കുവേണ്ടി കോൺഗ്രസിൽനിന്ന്​ താൻ ടിക്കറ്റ്​ തേടിയിട്ടും നൽകിയില്ലെന്നും സുമലത കുറ്റപ്പെടുത്തി.

സുമലത സംഘടിപ്പിച്ച റാലിയിൽ ദലിത്​-ആദിവാസി- ന്യൂനപക്ഷ സംഘടനകളും (അഹിന്ദ) പങ്കാളികളായത്​ കോൺഗ്രസ്​^ജെ.ഡി.എസ്​ നേതൃത്വത്തിനെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്​. മുമ്പ്​ കോൺഗ്രസിന്​ ലഭിച്ചിരുന്ന വലിയ തോതിലുള്ള അഹിന്ദ വോട്ടുകൾ ഇക്കുറി സുമലതയിലേക്ക്​ കേന്ദ്രീകരിക്കുമെന്നാണ്​ സൂചന. കൂടാതെ, പാർട്ടിയിൽ മക്കൾരാഷ്​ട്രീയത്തിൽ താൽപര്യമില്ലാത്ത പ്രവർത്തകരുടെ വോട്ടും ജെ.ഡി.എസിൽ തിരിഞ്ഞുകുത്താൻ സാധ്യതയുണ്ട്​.

മാണ്ഡ്യയിലെ പ്രബല കർഷക സംഘടനയായ കർണാടക രാജ്യ റൈത്ത സംഘ സുമലതക്ക്​ പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാരമ്പര്യ വൈരികളായ ജെ.ഡി. എസുമായുള്ള സഖ്യവും നിഖിൽ ഗൗഡയുടെ സ്​ഥാനാർഥിത്വവും ദഹിക്കാത്ത മാണ്ഡ്യയിലെ കോൺഗ്രസുകാരുടെ പൊതുവികാരമാണ്​ സുമലത സംഘടിപ്പിച്ച റാലിയിൽ പ്രതിഫലിച്ചത്​.

പാർട്ടിയുടെ അഭിമാന പോരാട്ട വേദിയായി മാറിയ മാണ്ഡ്യയിൽ ഏതുവിധേനയും തോൽവി ഒഴിവാക്കാനാണ്​ ജെ.ഡി.എസ്​ ശ്രമം. നിഖിൽ ഗൗഡയുടെ പ്രചാരണത്തിന്​ പിതാവും മുഖ്യമന്ത്രിയുമായ എച്ച്​.ഡി. കുമാരസ്വാമിയാണ്​ ചുക്കാൻ പിടിക്കുന്നത്​. സുമലതക്കു​ വേണ്ടി പ്രചാരണത്തിനിറങ്ങുന്ന കോൺഗ്രസ്​ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും നിരീക്ഷിക്കാൻ അണികളോട്​ ജെ.ഡി.എസ്​ നിർദേശിച്ചിട്ടുണ്ടെന്നറിയുന്നു.

Tags:    
News Summary - Sumalatha Ambareesh's Election Campaign-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.