മിഡിൽ ഈസ്​റ്റിലെ ആദ്യ ഇ-ജി.പി.എസ് റോബോട്ട് സംവിധാനവുമായി വി.പി.എസ്​- ബുർജീൽ ആശുപത്രി

അബൂദബി: അതിസൂക്ഷ്​മവും സങ്കീർണവുമായ നട്ടെല്ല് ശസ്ത്രക്രിയകൾക്ക് കൃത്യത ഉറപ്പാക്കാൻ യു.എ.ഇയിൽ ഇനി മുതൽ റോബോട്ട് സംവിധാനവും. അബൂദബിയിലെ വി.പി.എസ്​- ബുർജീൽ ആശുപത്രിയാണ് നട്ടെല്ല് ശസ്ത്രക്രിയയിൽ വഴിത്തിരിവാകുന്ന സാങ്കേതികവിദ്യ മിഡിൽ ഈസ്​റ്റിൽ ആദ്യമായി ലഭ്യമാക്കിയത്. ലോകത്തെ പ്രധാനപ്പെട്ട നൂറോളം ആശുപത്രികളിൽ മാത്രം ലഭ്യമായ റോബോട്ടായ എക്‌സെൽഷ്യസ്‌- ജി.പി.എസ്​ റോബോട്ടാണ് സങ്കീർണ ശസ്‍ത്രക്രിയകൾ സുഗമമാക്കാൻ ഡോക്​ടർമാരെ സഹായിക്കുക. നട്ടെല്ല് ശസ്ത്രക്രിയകളിൽ ഏറെ നിർണായകമാണ് സൂക്ഷ്‌മമായി സ്ക്രൂ ഘടിപ്പിക്കുന്ന നടപടി. ഇ-ജി.പി.എസ്​ റോബോട്ട്​ കൃത്യതയോടെ ഇതിനു സഹായിക്കുമെന്ന് ബുർജീൽ ആശുപത്രി സി.ഇ.ഒ ജോൺ സുനിൽ പറഞ്ഞു. ശസ്ത്രക്രിയയുടെ സമയം കുറക്കാനും മികച്ച ഫലമുണ്ടാക്കാനും ഇ-ജി.പി.എസ്​ റോബോട്ടി​ൻെറ സഹായത്തോടെ കഴിയുമെന്ന് ബുർജീൽ ആശുപത്രിയിൽ കൺസൽട്ടൻറ് ന്യൂറോ സർജനായ ഡോ. അമർ എൽ ഷവറാബി 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.