മലയാളി വയോധിക ദമ്പതികളുടെ ഇൻസ്റ്റഗ്രാം വിഡിയോ തരംഗം സൃഷ്ടിക്കുന്നു. അച്ച-മാസ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഹൃദയസ്പർശിയായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഡിസ്നിയുടെ ‘സൂട്ടോപ്പിയ’ എന്ന സിനിമയിലെ രംഗങ്ങൾ പുനർനിർമ്മിക്കുന്ന മനോഹര വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. “ഞങ്ങളുടെ പതിപ്പ്” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സൂട്ടോപ്പിയ സെൽഫി ട്രെൻഡ് എന്ന സോഷ്യൽ മീഡിയ ട്രെൻഡിന്റെ ഭാഗമായാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോയിൽ ദമ്പതികൾ ആനിമേറ്റഡ് സിനിമയിൽ നിന്ന് വിവിധ പോസുകൾ പുനർനിർമ്മിക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരാൾ കാമറയും പിടിച്ച് ഭാര്യയോടൊപ്പം സിനിമയിലെ രംഗങ്ങൾ പുനഃസൃഷ്ടിക്കുന്നതാണ് ഹ്രസ്വ വിഡിയോ. ‘സൂട്ടോപ്പിയ’ എന്ന സിനിമയിലെ നിക്ക്, ജൂഡി എന്നീ കഥാപാത്രങ്ങൾക്ക് ഈ ദമ്പതികൾ ജീവൻ നൽകി. അവർ തങ്ങളുടെ സെൽഫി പോസുകളിൽ ആനിമേറ്റഡ് കഥാപാത്രങ്ങളെ അനുകരിക്കുകയായിരുന്നു.
ഇത്രയും ക്യൂട്ട് ആയ ഒരു അനുകരണം നിങ്ങൾ ഇതിന് മുൻപ് കണ്ടിട്ടുണ്ടാകില്ല എന്നാണ് വിഡിയോയിലെ കമന്റുകളിൽ പറയുന്നത്. ‘പ്രായമൊക്കെ വെറും നമ്പറല്ലേ….’ എന്ന് പറയാറുണ്ട് ചിലരെ കണ്ടാല്‍’ എന്നും കമന്റുകളിൽ പറയുന്നു. ദേശീയ മാധ്യമമായ ബ്രൂട്ടും വിഡിയോ പങ്കുവച്ചിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കിട്ടത്. ഏകദേശം 60 ദശലക്ഷം വ്യൂസ് നേടിയ വിഡിയോക്ക് 8.9 ദശലക്ഷത്തിലധികം ലൈക്കുകളും 1.8 ദശലക്ഷം ഷെയറും ലഭിച്ചിട്ടുണ്ട്. സൂട്ടോപ്പിയ സെൽഫി ട്രെൻഡിന്റെ ഭാഗമായി നെറ്റിസൺസ് സിനിമയുടെ പ്രിയ കഥാപാത്രങ്ങളായ നിക്ക് വൈൽഡിന്റെയും ജൂഡി ഹോപ്പിന്റെയും പോസുകളും മുഖഭാവങ്ങളും പുനഃസൃഷ്ടിക്കസ്കയാണ് ചെയ്യുന്നത്. ഈ ചാലഞ്ച് കഴിഞ്ഞ വർഷം ഡിസംബറിൽ ടിക് ടോക്കിനെ വലിയ തരംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.