മഴവില്ലഴകുള്ള യൂക്കാലിപ്റ്റസ് മരങ്ങൾ കണ്ടിട്ടുണ്ടോ ? സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

പ്രകൃതി അതിന്‍റെ മനോഹാരിത കൊണ്ട് നമ്മളെ എപ്പോഴും വിസ്മയിപ്പിക്കാറുണ്ട്. അതുപോലൊരു പ്രകൃതി വിസ്മയമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ അടുത്തിടെ ട്വിറ്ററിൽ പങ്കുവെച്ച 'റെയിൻബോ യൂക്കാലിപ്റ്റസ്' മരങ്ങളുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് നെറ്റിസൺമാർ ഏറ്റെടുത്തത്.

നിരവധി യൂക്കാലിപ്റ്റസ് മരങ്ങളെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായാകും മഴവില്ലിന്‍റെ നിറമുള്ള യൂക്കാലിപ്റ്റസ് മരങ്ങളെ ക്കുറിച്ച് കേൾക്കുന്നതും കാണുന്നതും.


"വടക്കൻ അർദ്ധഗോളങ്ങളിൽ മാത്രം കാണപ്പെടുന്ന ഏക യൂക്കാലിപ്റ്റസ് മരങ്ങളാണ് റെയിൻബോ യൂക്കാലിപ്റ്റസ്. ലോകത്തിലെ ഏറ്റവും വർണ്ണാഭമായ വൃക്ഷങ്ങളായാണ് ഇത് കണക്കാക്കപ്പെടുന്നത്. മഴവില്ല് പ്രഭാവം കാരണം ഓരോ സീസണിലും പുറംതൊലി അടരുന്നതിലൂടെ തിളക്കമുള്ള മഴവില്ലഴകുള്ള വൃക്ഷങ്ങളായി ഇത് പരിണമിക്കുന്നു " - സുശാന്ത നന്ദ ട്വിറ്ററിൽ കുറിച്ചു.

സമുദ്രനിരപ്പിൽ നിന്ന് 1,800 മീറ്റർ (5,900 അടി) വരെ ഉയരമുള്ള താഴ്ന്ന പ്രദേശങ്ങളിലും താഴ്ന്ന മഴക്കാടുകളിലുമാണ് റെയിൻബോ യൂക്കാലിപ്റ്റസ് കാണപ്പെടുന്നത്. ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളാണ് ഇതിന്റെ ജന്മദേശമെങ്കിലും മറ്റു പല രാജ്യങ്ങളിലും ഇത് നട്ടുപിടിപ്പിക്കാനുള്ള വ്യാപകമായ ശ്രമങ്ങൾ നടന്നിട്ടുണ്ട്.

Tags:    
News Summary - A rainbow-hued eucalyptus tree exists and the pictures have wowed netizens. Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.