പാട്ടുപാടി അമ്മ, താളം പിടിച്ച്​ കൂടെപാടി കൊച്ചുമിടുക്കി;​ കൈയടിച്ച്​ സോഷ്യൽ മീഡിയ

ന്യൂഡൽഹി: കോവിഡ്​ മഹാമാരി മനസ്​ മടുപ്പിക്കു​േമ്പാൾ പലപ്പോഴും ആശ്വാസ​മാകുക ചില വിഡിയോകളായിരിക്കും. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസിറ്റിവിറ്റി നിറക്കുകയാണ്​ കൊച്ചുമിടുക്കിയുടെ ഒരു പാട്ട്​ വിഡിയോ.

അമ്മ​െക്കാപ്പം ബോളിവുഡ്​ ചിത്രമായ തമാശയിലെ 'അഗർ തും സാത്ത്​ ഹോ' എന്ന ഗാനമാണ്​ കുട്ടി ആലപിക്കുന്നത്​.

സംഗീത ഉപകരണം വായിച്ച്​ പാട്ടുപാടുകയാണ്​ അമ്മ അഞ്​ജന മഠത്തിൽ. തൊട്ടടുത്തിരിക്കുന്ന മകൾ പാട്ടുപാടുകയും കൈകൾകൊണ്ട്​ താളം പിടിക്കുന്നതും​ വിഡിയോയിൽ കാണാം. കുഞ്ഞിന്‍റെ ഭാവവ്യത്യാസങ്ങളാണ്​ വിഡിയോയിലെ പ്രധാന ആകർഷണം.

ഗുജറാത്ത്​ ക്രിക്കറ്റ്​ അസോസിയേഷൻ വൈസ്​ പ്രസിഡന്‍റ്​ ധൻരാജ്​ നദ്വാനിയാണ്​ വിഡിയോ ആദ്യം ട്വിറ്ററിൽ പങ്കുവെച്ചത്​. 'ഇന്‍റർനെറ്റിൽ ഇന്നു കാണുന്ന മനോഹരമായ ഒന്ന്​' എന്ന അടിക്കുറിപ്പോടെയാണ്​ അദ്ദേഹം വിഡിയോ പങ്കുവെച്ചിരിക്കുന്നത്​. പിന്നാലെ നിരവധി പേർ വിഡിയോക്ക്​ പ്രതികരണവുമായെത്തുകയായിരുന്നു.

ദീപിക പദുക്കോണും റൺബീർ കപൂറും പ്രധാന കഥാപാത്രങ്ങളായ തമാശ എന്ന ചിത്രത്തിലെ ഗാനമാണ്​ അഗർ തും സാത്​ ഹോ. അർജീത്​ സിങ്ങും അൽക്ക യാഗ്​നികുമാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. എ.ആർ. റഹ്​മാനാണ്​ സംഗീതം. 


Tags:    
News Summary - Little Girl Sings Agar Tum Saath Ho With Mom Viral Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.